In Q+ Answers
By ശുഐബുൽ ഹൈതമി
നബിദിനം കഴിക്കുന്നവർ ക്രിസ്മസ് കഴിക്കാത്തതെന്തേ ?
മുഹമ്മദ് നബി ( സ ) യുടെ ജന്മദിനം ആഘോഷിക്കുന്നവർ ഈസ ( അ ) മിൻ്റെ 'ക്രിസ്മസ് ' കൂടി ആഘോഷിച്ചാൽ മാത്രമേ നീതിയാവുകയുള്ളൂ എന്ന് ചിലർ പറയുന്നു .
മറ്റുള്ളതെല്ലാം മാറ്റിവെച്ച് പറഞ്ഞാൽ :
തഹജ്ജുദ് നമസ്ക്കരിക്കുന്ന നിങ്ങൾ എന്ത് കൊണ്ട് വിത്റ് നമസ്ക്കരിക്കുന്നില്ല എന്ന ചോദ്യത്തിന്റെ യുക്തിരാഹിത്യം അതിലുണ്ട് .
സമയം , അവസരം , മാനസികാവസ്ഥ , ചുറ്റുപാട് എന്നിവ അനുസരിച്ച് സൽക്കർമ്മങ്ങളിൽ നിന്ന് ചിലത് തെരെഞ്ഞെടുക്കാം , ചിലത് ഒഴിവാക്കാം.
ക്രിസ്മസ് എന്നത് മധ്യകാലാന്തര /ആധുനിക ക്രൈസ്തവരുടെ ആഘോഷമാണ്. മുസ്ലിംകൾ അതിനെ മാനിക്കണം , ഭാഗമാവരുത്. ആ ആഘോഷം മുസ്ലിംകൾ തങ്ങളുടേത് കൂടിയാക്കൽ ക്രൈസ്തവതയോട് ചെയ്യുന്ന അനീതിയാണ്. ക്രൈസ്തവർ അബ്റഹാം തങ്ങളുടെ ആൾ കൂടിയായതിനാൽ ബലിപെരുന്നാൾ ദിനം ഇടവകകളിൽ ബലിയറുത്ത് ദാനം ചെയ്യുന്നതിന്റെ അംഭംഗി തന്നെയാണത്.
യേശു ജനിച്ചത് ഡിസംബർ 25 നാണെന്നതിന് ആധികാരികമായ തെളിവുമില്ല . ഇനി , ആണെന്ന് വന്നാലും യേശുവിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കലണ്ടറും ഇപ്പോഴത്തെ കലണ്ടറും ( ഗ്രിഗേറിയൻ , ജൂലിയൻ ) തമ്മിൽ 10 - 11 ദിവസങ്ങളുടെ വ്യത്യാസമുണ്ട്.
ജനിച്ച ദിവസം തന്നെ ജന്മദിനം ആചരിക്കണമെന്നില്ലെന്നതിനാൽ ക്രൈസ്തവ സഹോദങ്ങൾ ചെയ്യുന്നത് അസാംഗത്യം അല്ല താനും.
കേരളത്തിലെ മുസ്ലിം നേർച്ചകളും ക്രൈസ്തവ പള്ളിപ്പെരുന്നാളുകളും ക്ഷേത്രങ്ങളിലെ ഉൽസവങ്ങളും മഴയൊഴിയുന്ന മകരം, കുംഭം, മീനം മാസങ്ങളിലായത് ആ അർത്ഥത്തിലാണ്.
ഇതറിയാതെ , കേരളത്തിലെ ദർഗകളിൽ അടക്കം ചെയ്യപ്പെട്ടവരെല്ലാം ഒരേ കാലത്ത് മരണപ്പെട്ടവരാണോ എന്ന് ചോദിക്കുന്നവരെ കാണാം. എന്നാൽ , ഗമനാഗമന സൗകര്യങ്ങൾ സാർവ്വത്രികമായ ഇക്കാലത്ത് / അതുള്ള പ്രദേശങ്ങളിൽ അക്കാലത്ത് തന്നെ ആ പരിഗണന ഇല്ല / ഉണ്ടായിരുന്നില്ല .
സുന്നീ / സൂഫീ / മദ്ഹബീ സമൂഹം നടത്തുന്ന നബിദിനം , ഉറൂസ് തുടങ്ങിയവക്ക് മറ്റൊരു മാനം കൂടിയുണ്ട്. ഓരോ കാലഘട്ടക്കാരും പ്രദേശവാസികളും അവരവരുടെ ഈമാനിന് നേരിട്ട് കാരണമായവരുടെ ഓർമ്മദിനമാണ് കൊണ്ടാടാറുള്ളത്. അവരുടെ ജനസ്വാധീനം , കാലാതിവർതിത്വം എന്നിവയനുസരിച്ച് ജന്മ / മരണ ദിനാചരണങ്ങൾക്കും വലിപ്പച്ചെറുപ്പങ്ങളുണ്ടായി. ചിലത് മഹല്ലുകളിൽ ഒതുങ്ങി. ചിലത് ദേശീയവും ആഗോളീയവുമാവുകയും ചെയ്തു.
എല്ലാ പ്രവാചകന്മാരുടെയും വിശേഷങ്ങൾ സംലയിച്ച പരിപൂർണ്ണതയാണ് മുഹമ്മദീയത (സ്വ) . നബിദിനമെന്നാൽ ജനിച്ച / നിര്യാണം വരിച്ച കഥകൾ പറയുന്ന ചടങ്ങല്ല . തൗഹീദിനെയും രിസാലതിനെയും ആദ്യമധ്യാന്തം വിഷയവൽക്കരിക്കുന്ന ഇസ്ലാമിന്റെ വാർഷികാചരണം എന്ന അർത്ഥത്തിൽ തന്നെയാണ് നബിദിന സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ ക്രമീകരിക്കാറുള്ളത്. അതിനാൽ അന്ത്യപ്രവാചക സ്മരണ സകലപ്രവാചക സ്മരണ തന്നെയാണ്.
അതേ അർത്ഥത്തിൽ , ഓരോ ത്വരീഖതും ചെന്ന് മുട്ടുന്ന മഹാന്മക്കളുടെ അനുസ്മരണം ആ കണ്ണിയിലെ എല്ലാവരെയും അനുസ്മരിക്കുന്നതിന് തുല്യവും .
നബിയുടെ ജനമൃതിയുടെ തിയ്യതിയിൽ അഭിപ്രായാന്തരങ്ങളുണ്ട്. വാർഷിക "അനുസ്മരണ / ആചരണ " ദിനമായി കൂട്ടത്തിലൊന്ന് തെരെഞ്ഞെടുക്കപ്പെടുകയാണ്.
ജനിച്ച ദിവസം ഏതായാലും , ആ ദിവസത്തിന് നബി ജനിച്ച ദിവസം എന്ന മഹത്വമുണ്ടാവും .
ആ മഹത്വം എല്ലാ വർഷങ്ങളിലും ആവർത്തിക്കുകയും ചെയ്യും , തിങ്കളാഴ്ച്ചയുടെ മഹത്വം പോലെ .
വിരഹദുഖം പ്രകടിപ്പിക്കുന്നതിന് പരിമിതിയുണ്ട് ഇസ്ലാമിൽ , ജനന സന്തോഷം പ്രകടിപ്പിക്കുന്നതിന് അതില്ല.
മാത്രമല്ല , പ്രവാചകവിരഹം വിശ്വാസപരമായി സന്തോഷനിത്യതയിലേക്കുള്ള നിർവ്വാണമാണ് , നേരത്തെ പോയി അവിടെ കാത്തിരിക്കുന്ന നബിയാണ് സുന്ദരം .
നബി ഇവിടെ അമരനും അനുരാഗികൾ മരണപ്പെട്ടുപോവുകയും ചെയ്യുകയായിരുന്നേൽ അരോചകമായേനെ ആത്മവിശ്വാസം . മരണപ്പെട്ട് നബിയെ സമാഗമിക്കുന്ന ഭാവനയാണ് ഭംഗി.
സ്വല്ലല്ലാഹു അലൈഹി വ സല്ലം .
മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനം ആഘോഷിക്കുന്നവർ ഈസ ( അ ) മിന്റെ ജന്മദിനമായ ക്രിസ്മസ് എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല / .നബി (സ്വ) യുടെ നിര്യാണദിനവും അന്ന് തന്നെയാണല്ലോ ?
=
മറ്റുള്ളതെല്ലാം മാറ്റിവെച്ച് പറഞ്ഞാൽ :
തഹജ്ജുദ് നമസ്ക്കരിക്കുന്ന നിങ്ങൾ എന്ത് കൊണ്ട് വിത്റ് നമസ്ക്കരിക്കുന്നില്ല എന്ന ചോദ്യത്തിന്റെ യുക്തിരാഹിത്യം അതിലുണ്ട് .
സമയം , അവസരം , മാനസികാവസ്ഥ , ചുറ്റുപാട് എന്നിവ അനുസരിച്ച് സൽക്കർമ്മങ്ങളിൽ നിന്ന് ചിലത് തെരെഞ്ഞെടുക്കാം , ചിലത് ഒഴിവാക്കാം.
ക്രിസ്മസ് എന്നത് മധ്യകാലാന്തര /ആധുനിക ക്രൈസ്തവരുടെ ആഘോഷമാണ്. മുസ്ലിംകൾ അതിനെ മാനിക്കണം , ഭാഗമാവരുത്. ആ ആഘോഷം മുസ്ലിംകൾ തങ്ങളുടേത് കൂടിയാക്കൽ ക്രൈസ്തവതയോട് ചെയ്യുന്ന അനീതിയാണ്. ക്രൈസ്തവർ അബ്റഹാം തങ്ങളുടെ ആൾ കൂടിയായതിനാൽ ബലിപെരുന്നാൾ ദിനം ഇടവകകളിൽ ബലിയറുത്ത് ദാനം ചെയ്യുന്നതിന്റെ അംഭംഗി തന്നെയാണത്.
യേശു ജനിച്ചത് ഡിസംബർ 25 നാണെന്നതിന് ആധികാരികമായ തെളിവുമില്ല . ഇനി , ആണെന്ന് വന്നാലും യേശുവിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കലണ്ടറും ഇപ്പോഴത്തെ കലണ്ടറും ( ഗ്രിഗേറിയൻ , ജൂലിയൻ ) തമ്മിൽ 10 - 11 ദിവസങ്ങളുടെ വ്യത്യാസമുണ്ട്.
ജനിച്ച ദിവസം തന്നെ ജന്മദിനം ആചരിക്കണമെന്നില്ലെന്നതിനാൽ ക്രൈസ്തവ സഹോദങ്ങൾ ചെയ്യുന്നത് അസാംഗത്യം അല്ല താനും.
കേരളത്തിലെ മുസ്ലിം നേർച്ചകളും ക്രൈസ്തവ പള്ളിപ്പെരുന്നാളുകളും ക്ഷേത്രങ്ങളിലെ ഉൽസവങ്ങളും മഴയൊഴിയുന്ന മകരം, കുംഭം, മീനം മാസങ്ങളിലായത് ആ അർത്ഥത്തിലാണ്.
ഇതറിയാതെ , കേരളത്തിലെ ദർഗകളിൽ അടക്കം ചെയ്യപ്പെട്ടവരെല്ലാം ഒരേ കാലത്ത് മരണപ്പെട്ടവരാണോ എന്ന് ചോദിക്കുന്നവരെ കാണാം. എന്നാൽ , ഗമനാഗമന സൗകര്യങ്ങൾ സാർവ്വത്രികമായ ഇക്കാലത്ത് / അതുള്ള പ്രദേശങ്ങളിൽ അക്കാലത്ത് തന്നെ ആ പരിഗണന ഇല്ല / ഉണ്ടായിരുന്നില്ല .
സുന്നീ / സൂഫീ / മദ്ഹബീ സമൂഹം നടത്തുന്ന നബിദിനം , ഉറൂസ് തുടങ്ങിയവക്ക് മറ്റൊരു മാനം കൂടിയുണ്ട്. ഓരോ കാലഘട്ടക്കാരും പ്രദേശവാസികളും അവരവരുടെ ഈമാനിന് നേരിട്ട് കാരണമായവരുടെ ഓർമ്മദിനമാണ് കൊണ്ടാടാറുള്ളത്. അവരുടെ ജനസ്വാധീനം , കാലാതിവർതിത്വം എന്നിവയനുസരിച്ച് ജന്മ / മരണ ദിനാചരണങ്ങൾക്കും വലിപ്പച്ചെറുപ്പങ്ങളുണ്ടായി. ചിലത് മഹല്ലുകളിൽ ഒതുങ്ങി. ചിലത് ദേശീയവും ആഗോളീയവുമാവുകയും ചെയ്തു.
എല്ലാ പ്രവാചകന്മാരുടെയും വിശേഷങ്ങൾ സംലയിച്ച പരിപൂർണ്ണതയാണ് മുഹമ്മദീയത (സ്വ) . നബിദിനമെന്നാൽ ജനിച്ച / നിര്യാണം വരിച്ച കഥകൾ പറയുന്ന ചടങ്ങല്ല . തൗഹീദിനെയും രിസാലതിനെയും ആദ്യമധ്യാന്തം വിഷയവൽക്കരിക്കുന്ന ഇസ്ലാമിന്റെ വാർഷികാചരണം എന്ന അർത്ഥത്തിൽ തന്നെയാണ് നബിദിന സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ ക്രമീകരിക്കാറുള്ളത്. അതിനാൽ അന്ത്യപ്രവാചക സ്മരണ സകലപ്രവാചക സ്മരണ തന്നെയാണ്.
അതേ അർത്ഥത്തിൽ , ഓരോ ത്വരീഖതും ചെന്ന് മുട്ടുന്ന മഹാന്മക്കളുടെ അനുസ്മരണം ആ കണ്ണിയിലെ എല്ലാവരെയും അനുസ്മരിക്കുന്നതിന് തുല്യവും .
നബിയുടെ ജനമൃതിയുടെ തിയ്യതിയിൽ അഭിപ്രായാന്തരങ്ങളുണ്ട്. വാർഷിക "അനുസ്മരണ / ആചരണ " ദിനമായി കൂട്ടത്തിലൊന്ന് തെരെഞ്ഞെടുക്കപ്പെടുകയാണ്.
ജനിച്ച ദിവസം ഏതായാലും , ആ ദിവസത്തിന് നബി ജനിച്ച ദിവസം എന്ന മഹത്വമുണ്ടാവും .
ആ മഹത്വം എല്ലാ വർഷങ്ങളിലും ആവർത്തിക്കുകയും ചെയ്യും , തിങ്കളാഴ്ച്ചയുടെ മഹത്വം പോലെ .
വിരഹദുഖം പ്രകടിപ്പിക്കുന്നതിന് പരിമിതിയുണ്ട് ഇസ്ലാമിൽ , ജനന സന്തോഷം പ്രകടിപ്പിക്കുന്നതിന് അതില്ല.
മാത്രമല്ല , പ്രവാചകവിരഹം വിശ്വാസപരമായി സന്തോഷനിത്യതയിലേക്കുള്ള നിർവ്വാണമാണ് , നേരത്തെ പോയി അവിടെ കാത്തിരിക്കുന്ന നബിയാണ് സുന്ദരം .
നബി ഇവിടെ അമരനും അനുരാഗികൾ മരണപ്പെട്ടുപോവുകയും ചെയ്യുകയായിരുന്നേൽ അരോചകമായേനെ ആത്മവിശ്വാസം . മരണപ്പെട്ട് നബിയെ സമാ
ഗമിക്കുന്ന ഭാവനയാണ് ഭംഗി.
സ്വല്ലല്ലാഹു അലൈഹി വ സല്ലം .
Leave a Reply