In Litrature
By ശുഐബുൽ ഹൈതമി
കോപ്രോലാലിയ : തെറി , ഭാഷ , ഇസ്ലാം
ഭാഷ അടിസ്ഥാനപരമായി ശ്ലീലമോ അശ്ലീലമോ അല്ല . സന്ദർഭമാണ് ഭാഷയുടെ ഭാവം തീരുമാനിക്കുക .
അശ്ലീല പ്രയോഗം അഥവാ തെറിവാക്കുകൾ ഇസ്ലാം സമ്മതിക്കുന്നുണ്ടോ ?
ഉണ്ടെങ്കിൽ എപ്പോൾ ?
ഇതാണ് ചർച്ച .
അതിന് മുമ്പ് , തെറിയും വിശ്വസാഹിത്യവും എവ്വിധം ചേരുന്നുവെന്ന് നോക്കാം .
വിഖ്യാദ അമേരിക്കൻ എഴുത്തുകാരൻ റസ്സൽ എഡിസൺ പെണ്മാറിലെ മുലകളെ കുറിച്ച് കുറിച്ച കവിതയാണിത് .
One night a woman's breast came to a man's room and
began to talk about her twin sister.
Her twin sister this and her twin sister that.
Finally the man said, but what about you, dear breast?
And so the breast spent the rest of the night talking about
herself.
It was the same as when she talked about her sister: herself
this and herself that.
Finally the man kissed her nipple and said, I'm sorry, and
fell asleep. . .
"ഒരു രാത്രി ഒരു സ്ത്രീയുടെ മാറിടം ഒരു പുരുഷന്റെ കാമ മുറിയിൽ വന്നു അതിന്റെ ഇരട്ട സഹോദരിമാരെ കുറിച്ച് പറയാൻ തുടങ്ങി, ഇതും അതും . ഒടുവിൽ അയാൾ മുലയോട് അതിന്റെ വിശേഷം ആരാഞ്ഞു. ബാക്കി രാത്രി മുഴുവൻ മുല അയാൾക്കൊപ്പം പാർത്തു പൊറുത്തു.നേരത്തെ അത് തന്റെ സഹോദരിയെ കുറിച്ച് സംസാരിച്ചപ്പോഴും തന്നെക്കുറിച്ച് തന്നെ സംസാരിച്ചപ്പോഴും ഇതൊക്കെത്തന്നെയാണ് ഉണ്ടായത്.
അയാൾ മുലയുടെ കണ്ണിൽ മുത്തി ക്ഷമാപണത്തോടെ മയക്കത്തിൽ വീണു"
ഈ കവിത ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡിഗ്രിയും അതിന്റെ പോസ്റ്റ് കോഴ്‌സുകളും പഠിക്കുന്നവർക്കുള്ള കാരിക്കുലത്തിലുണ്ട്.
ഇംഗ്ലീഷ് സാഹിത്യത്തിലെ മറ്റു ചില മുലക്കവിതകളിൽ നിന്ന് കൂമ്പിൾ മാത്രം പറയാം.
I love my breasts
One, slightly bigger than the other
I could not live without them!
All my love to all the women
saved by mastectomies,
Sisters, allow me,
to sip,
at the well of your Courage.
( Blackheat de shanti )
" ഞാനെന്റെ മാറിൽ അനുരക്ത.
ചെറുതും അതിനേക്കാൾ വലുതും.
അവയില്ലാതെ ചേതസന്യം. സ്ത്രീത്വത്തോടുള്ള എന്റെ ഇഷ്ടം
മാറഴ നിക്ഷേപമാണ്.പെങ്ങളേ , നിന്റെ ധീരധാരയിൽ വെച്ച് ഞാനത് നുണയട്ടെ "
Before attempting to kill the Leader,
She seduced him.
The Leader was hypnotized by her beautiful breasts,
But didn't realize
That she had a switchblade hidden under her bra.
(Daniel Steven moscowit)
" തന്റെ നായകനെ കൊല്ലും മുമ്പ് അവൾ അവനെ കീഴ്‌പ്പെടുത്തി. അയാൾ അവളുടെ മാദകമാറാൽ അസ്ഥപ്രജ്ഞനായ് പോയിരുന്നു. എങ്കിലും ഇഴക്കകത്തെ ഗുപ്ത തരംഗങ്ങൾ അയാൾക്ക് പിടി കിട്ടിയിരുന്നില്ല"
പരാമർശങ്ങൾ പ്രഭവം പ്രാപിക്കുന്ന സംവേദനാടിത്തറ പരിഗണിച്ച് സഭ്യവും അസഭ്യവും വിവേചിച്ചറിയാൻ മാത്രം ഔചിത്യബോധമുള്ള ഒരു വായനക്കാരും അവകളെ അശ്ശീലമായി ഗണിച്ചിട്ടില്ല. മലയാള സാഹിത്യലോകത്തും മുല ഉപമകളാക്കപ്പെട്ട ഭാഗങ്ങൾ ഉണ്ടാവാം, ഉണ്ടാവാതിരിക്കില്ല. ഞാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം ആയതിനാൽ അത് നിശ്ചയമില്ല.
ലോകമാസകലം സ്വീകരിക്കപ്പെട്ട അറബ് വ്യാകരണ കാവ്യമാണ് അൽഫിയതുബിനി മാലിക് .അതിന്റെ വിശദീകരണ കൃതിയിലെ ഒരു കവിത ആടിപ്പാടി പഠിക്കുന്നവരാണ് പ്രവാചകന്റെ അനന്തരവാകാശമായ ഇൽമ് അന്വേശിച്ചിറങ്ങുന്ന സകല മുതഅല്ലിമുകളും.
ഇതാണത്.
و صدر مشرق النحر
کأن ثدياه حقان
"കഴുത്ത് കത്തിത്തിളങ്ങുന്ന എത്രയെത്ര നെഞ്ചുകളാണ്!
ആ നെഞ്ചിലെ രണ്ട് മുലക്കായകൾ ആട്ടങ്ങ പോലുണ്ട്! "
അറബി ഭാഷയിലെ വിഭക്തി പ്രത്യയങ്ങളിലൊന്നായ كأن എന്നതിന്റെ വ്യാകരണം പറയാനാണ് ഈ ഉദാഹരണഭാഗം. അല്ലാതെ സ്തന വിശേഷം പറയാനല്ല .എന്നിട്ടും പല വിശദീകരണ കൃത്തുകളും ആ വരികളിലെ കാവ്യഭംഗി വിവരിച്ചത് കാണാം. വിവാഹത്തിന്റെ അധ്യായത്തിൽ സ്തനങ്ങളുടെ കർമ്മ ശാസ്ത്രം വിവരിക്കപ്പെടുന്നതിന്റെ സ്വാഭാവികത ഇവിടെ ഇല്ല താനും .
: التصريح: 1/ 234، وابن عقيل: "108/ 1/ 391"
والأشموني: "286/ 1/ 147" وهمع الهوامع: 1/ 143، والدرر اللوامع: 1/ 120، وكتاب سيبويه: 1/ 281، 283، والمحتسب: 1/ 9، والمنصف: 3/ 128، وأمالي ابن الشجري: 1/ 237، 2/ 3، 243، والإنصاف: 197، وشرح المفصل: 8/ 72، والخزانة: 4/ 358، والعيني: 2/ 305، والشذور: "141/ 372" والقطر: "60/ 209".
താൽപര്യമുള്ളവർ ഈ കാണിച്ച കിതാബുകളുടെ പേജുകൾ വായിച്ചോളൂ.
ചിലതിൽ സമാനമായ വേറെയും കിട്ടും.
ഇത്തരം സാഹിത്യ ഭാഗങ്ങൾ ലോകമാസകലുള്ള ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ട്. മെഡിക്കൽ വിദ്യാർത്ഥികൾ Science of breast പഠിക്കുന്നതും തഥൈവ.
കാര്യങ്ങളെ അവയുടെ ആക്ച്വൽ സെൻസിൽ മനസിലാക്കാൻ പറ്റുന്നവരാണ് വിദ്യാർത്ഥികൾ. അധ്യാപകൻ മുല എന്ന് പറയുമ്പോഴേക്ക് ഇക്കിളിപ്പെടുന്നവരാണ് നമ്മുടെ പെൺകുട്ടികൾ എന്ന ധാരണ അണ്ടർ എസ്റ്റിമേഷനാണ്. നമ്മുടെ മുഖ്യമന്ത്രിയുടെ ഭാഷയിൽ , അത്തരം ജൽപ്പനങ്ങൾ, നമ്മുടെ ഡേഷ് കോളേജുകളെ കരിവാരിത്തേക്കാൻ വളമിട്ടു കൊടുക്കലാണ് .
എനിക്കോർമ്മ വരുന്നത് പണ്ടെന്നോ കണ്ട ഒരു സിനിമയാണ് . അതിൽ ചന്തിയിൽ ഇസ്തിരിപ്പെട്ടി പൊള്ളിയ ഹരിശ്രീ അശോകൻ " അയ്യോ കുണ്ടീ " എന്ന് അലറിക്കരയുമ്പോൾ , നായകൻ ആ മറ്റേ ചങ്ങായി അരിശം കൊള്ളുന്നുണ്ട്. അപ്പോൾ അശോകൻ പറഞ്ഞ മറുപടി തന്നെയാണ് പലരോടും ചോദിക്കാനുള്ളത് .
" കുണ്ടിയെ പിന്നെ മോന്ത എന്ന് വിളിക്കാൻ പറ്റുമോ ?"
ഈ അശോകന്റെ ഗുരുവായ ജഗതി സിനിമയിലൊന്നും അല്ലാതെ തന്നെ പറഞ്ഞിട്ടുണ്ട്. ലെഗിൻസ് അണിഞ്ഞ ട്രയാംഗുലർ പെൺകുട്ടി എന്ന്.
അശ്ലീലം വാക്കുകളിൽ അല്ല ഉള്ളത് .അതിന്റെ കോണ്ടക്സിറ്റിലാണ്.
" നിന്റെ അമ്മായി " എന്നത് എത്ര കോണ്ടക്സ്റ്റിൽ ഉപയോഗിക്കാം എന്നത് ആലോചിച്ചാൽ കാര്യം മനസിലാവും. അത് മനസിലാവണമെങ്കിൽ ഇൽമുൽ മഗാനിയുടെ കിതാബുകൾ ഓതിയാൽ മതി.
രണ്ട് .
________
പ്രവാചകൻ വിശ്വ മാതൃകയാണെന്ന് ഖുർആൻ പറഞ്ഞതാണ്, വെളിപാടുകളേ മിണ്ടുകയുള്ളൂ എന്നും.
مَنْ يَعْتَزِي بِعَزَاءِ الْجَاهِلِيَّةِ فَأَعِضُّوهُ وَلَا تَكْنُوا
ഇതാ നബിയുടെ വാക്കുകളാണ്. പഴയ കാല കുലമഹിമ വീമ്പടിക്കൽ പ്രവാചകന് അസഹനീയമായിരുന്നു. അവരെ തിരുത്താൻ കഠിനമായ വാക്കുകൾ തന്നെ വേണ്ടതിനാൽ നബി പറഞ്ഞു.
" അജ്ഞാന കാല പ്രതാപങ്ങൾ പാടി നടക്കുന്നവനെ അവന്റെ സാമാനം കടിപ്പിക്കൂ , നിങ്ങൾ ആ പേര് തന്നെ - സാമാനം - പറയണം " എന്ന്.
എന്റെ അനുചരർ താരകങ്ങളാണെന്നും ആരെ അനുധാവനം ചെയ്താലും നിങ്ങൾ നേരിലെത്തുമെന്നും പ്രവാചകൻ തന്നെ പറഞ്ഞതാണ്.
ചില അനുയോജ്യ ഘട്ടങ്ങളിൽ നല്ല ഒന്നാന്തരം പച്ചത്തെറി പറഞ്ഞും അവർ മാതൃകയായിട്ടുണ്ട്. അതും ആ പറഞ്ഞ
' ഹിക്മത് ' തന്നെയായതിനാൽ ആവുമത്.
ഹുദൈബിയ്യ: സംഭവ സന്നിഘ്ദ ഘട്ടത്തിൽ മുസ്ലിംകളെ ഭീരുത്വത്തോട് ചേർക്കുന്ന ചില പരാമർശങ്ങൾ ഉർവ എന്ന അമുസ്ലിം നയതന്ത്രജ്ഞനിൽ നിന്നുണ്ടായപ്പോൾ പ്രവാചകന്റെ പ്രധാനമന്ത്രി അബൂബക്ർ പറഞ്ഞ ഒരു വാചകം ഇതാണ്,
امصص ببظر الل١ت
അതായത് ,"നീ നിന്റെ ദൈവത്തിന്റെ കന്ത് മൂഞ്ചിക്കെടോ " എന്ന്.
രക്ത സാക്ഷികളുടെ നേതാവായ ഹംസ ബിൻ അബ്ദിൽ മുത്തലിബ് ഉഹ്ദ് യുദ്ധ വേളയിൽ ഒരു ശത്രുവിനെ വിളിച്ചു;
يابن مقطعة البظور
" കന്ത് കഷ്ണിച്ചവളുടെ മോനേ " എന്ന്.
ഇമാം ഹസൻ സമാനമായൊരു കോണ്ടക്സ്റ്റിൽ പറഞ്ഞു ,
اكلت بظر امك
" നിന്റെ ഉമ്മാന്റെ കന്ത് കടിച്ചോളൂ " എന്ന്.
മുസ്ലിംകളെ ഭിന്നിപ്പിക്കാനായി ഹസ്രത്ത് അലിക്കെതിരെ സഖ്യമുണ്ടാക്കാൻ ഹസ്രത്ത് മുആവിയയെ ക്ഷണിച്ച് കൊണ്ട് റുസ്തം അയച്ച കത്തിന് മറുപടിയായി മുആവിയ റുസ്തമിനെ വിളിച്ചത്
يا بن الكلب
" നായിന്റെ മോനേ " എന്നാണ്.
ഇതൊക്കെ അക്കാലത്തെ അറബികളുടെ ക്ഷോഭ സമയത്തെ കോമൺ പ്രയോഗങ്ങളായിരുന്നു. ജ്വലിക്കുന്ന കോപത്തോടെയാണിതൊക്കെ അവർ പറഞ്ഞത്. അതിനാൽ തന്നെ അവരെ പരമാവധി മതേതരന്മാരാക്കാൻ വേണ്ടി അതിന്റെ തർജിമകളിൽ
" സഹോദരാ നീ മാതാവിന്റെ യോനീ പാനം നടത്തുക " എന്നും
" പ്രിയ ശ്വാന പുത്രാ " എന്നുമൊക്കെ ഭാഷാന്തരപ്പെടുത്തുന്നത് വാസ്തവമാകില്ല. തെറിയാണവ, പച്ചത്തെറി.
(റളിയല്ലാഹു അൻഹും.)
പൊതുവായ സംസാരത്തിൽ കുലീനമായ വാക്കുകൾ മാത്രമേ അവർ പറഞ്ഞിട്ടിള്ളൂ. കർമ്മശാസ്ത്രത്തിന്റെ കിതാബുകളിൽ മലയാളത്തി'ൽ നാം പറയുന്ന കാഷ്ടിക്കുക, മൂത്രമൊഴിക്കുക തുടങ്ങിയ സന്ദർഭങ്ങളെ قضى الحاجة
" ആവശ്യം നിർവ്വഹിച്ചു " എന്ന മാന്യമായ ശൈലിയിൽ അവതരിപ്പിച്ചത് ശ്രദ്ദേയമാണ്. പക്ഷെ , പറയേണ്ടിടത്ത് ശൈലി മാറ്റുകയും ചെയ്തു.
അഞ്ചെട്ട് കൊല്ലങ്ങൾക്ക് മുമ്പ് പഠിക്കുന്നേരം ഇടക്കിടെ നസ്വീഹത് - ചിട്ടാ ചട്ട വിവരണം - ഉണ്ടാകുമായിരുന്നു. ഒരിക്കൽ ആദരവാക്കപ്പെട്ട ഒരു ഗുരു പലതും പറഞ്ഞ കൂട്ടത്തിൽ പറഞ്ഞു,
" നിങ്ങളിൽ പലരും കുണ്ടി മറയുന്ന കുപ്പായം ധരിക്കണം" എന്ന്.
ബ്ലൗസ് ടൈപ്പ് ഷർട്ടുകൾ മതവിദ്യാർത്ഥികളെ കീഴടക്കിയ കാലമായിരുന്നു അത്. ആ വാക്ക് അപ്രതീക്ഷമായതിനാൽ ഒരിട തരിച്ചു പോയ ഞങ്ങളോട് ഗുരു പറഞ്ഞു,
" ആസനങ്ങൾ ആവരണം ചെയ്യുന്ന എന്ന് പറഞ്ഞാൽ വിഷയത്തിന്റെ ഗൗരവം കിട്ടിയെന്ന് വരില്ല ,അത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് " .ശേഷം ഞാൻ മുകളിൽ ഉദ്ധരിച്ച ഹദീസുകളിൽ ചിലത് പറഞ്ഞു.
NB : 'തെറി ' തൻബീഹോ ശാസനയോ ആവുന്ന സന്ദർഭങ്ങളിൽ അശ്ലീലമല്ല .
അതിനാൽ ഇസ്‌ലാം അശ്ശീല ഭാഷ സമ്മതിച്ചു എന്ന് വരുന്നില്ല .
Leave a Reply