In Astronomy
By ശുഐബുൽ ഹൈതമി
'ശാസ്ത്രീയ ഇസ്ലാം മാസം ' : ഉമറുൽ ഫാറൂഖ് ( റ ) കേൾക്കണ്ട !
AD 622 ജൂലൈ 14 ന്യൂമൂൺ ആയിരുന്നിട്ടും മുഹറം ഒന്ന് ജൂലൈ 16നായത് എന്ത് കൊണ്ട് ?
നബി തങ്ങൾ ( സ്വ ) ഹിജ്റ നടത്തിയതിന് 17 വർഷം ശേഷമാണ് രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ ) ഹിജ്റ : കലണ്ടർ ഒഫീഷ്യൽ കാലഗണനിയായി പ്രഖ്യാപിക്കുന്നത്. എന്നാൽ ആ പ്രഖ്യാപനം നടന്നത് മുഹറം ഒന്നിനായിരുന്നില്ല. ജമാദുൽ ആഖിർ 20 ന് ആയിരുന്നു. ജൂലിയൻ കലണ്ടർ പ്രകാരം AD 638 ജൂലൈ 9 വ്യാഴം ആയിരുന്നു അന്നേദിവസം. അതോടനുബന്ധിച്ച് ഖലീഫയുടെ നേതൃത്വത്തിൽ കൂടിയ മുശാവറ ഹിജ്റ തിയ്യതിയാരംഭം , അതായത് AH 1 - 1 - 1 എന്ന ദിവസമായി ഹിജ്റ സംഭവിച്ച വർഷത്തെ മുഹറം ഒന്നായ് കണക്കാക്കാൻ തീരുമാനിച്ചു. AD 622 ജൂലൈ 16 വെള്ളിയാഴ്ച്ചയായിരുന്നു അന്നേ ദിവസം . നിരുപാധിക മുജ്തഹിദ് പദവിയിലുള്ളവർ എടുത്ത തീരുമാനമായതിനാൽ അതങ്ങനെ ഇസ്ലാമികവുമായി.
ചില ഇസ്ലാമിക ജ്യോതിജ്ഞർ നിരീക്ഷിച്ച ശ്രദ്ദേയമായ ഒരു വസ്തുതയുണ്ടവിടെ , AD 622 ജൂലൈ 16 എന്ന തിയ്യതിയാണ് AH 1 - 1 - 1 എന്ന മുഹറം ഒന്നിനോട് ഒത്ത് വരുന്നതെങ്കിലും പ്രസ്തുത മുഹറത്തിൻ്റെ തൊട്ടുമുമ്പിലുള്ള അമാവാസി ദിവസം ജൂലൈ 13 - 14 ആയിരുന്നു . ആ സെഡറിയൽ മാസത്തിലെ
Conjunction അഥവാ New Moon Time ജൂലൈ 14 ബുധൻ 6 : 32 മണി pm ആയിരുന്നു. പ്രസ്തുത ദിവസം മദീനയിൽ സൂര്യാസ്തമനത്തിന് ശേഷം 15 മിനുട്ട് നേരം പുതുചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായിരുന്നു.
അതായത് , മദീനയുടെ ആകാശത്തുള്ള ചന്ദ്രൻ്റെ Moon age അന്നേരം 15 + hrs ആയിരുന്നു .
ഇപ്പോഴത്തെ സൗദിരീതി -ഉമ്മുൽ ഖുറാ കലണ്ടർ - അനുസരിച്ച് പിറ്റേന്ന് മുഹറം 1 ആ വേണ്ടതാണ് . ( New Moon 12 PM SST ക്ക് മുമ്പാണ് , Moon lag 15 മിനുട്ടുകൾ ഉണ്ട് താനും ) .
എന്നാൽ ഇസ്ലാമിൽ പല നൂതന സംവിധാനങ്ങളും ഏർപ്പെടുത്തിയ സയ്യിദുൽ ഉമറാഅ' ഉമറുൽ ഫാറൂഖ് ( റ ) അതിൻ്റെ പിറ്റേന്നിൻ്റെ പിറ്റേന്നാണ് മുഹറം ഒന്നായി പ്രഖ്യാപിച്ച് ഹിജ്റ പഞ്ചാംഗരീതി ആരംഭിച്ചത്.
പിറ്റേന്ന് ജൂലൈ 15 വ്യാഴം രാത്രി സൂര്യാസ്തമനത്തിന് ശേഷം ഒരു മണിക്കൂറിലേറെ നേരം മദീനയുടെ ആകാശത്ത് ചന്ദ്രൻ ഉദിച്ച് നിന്നിരുന്നു.
സ്വാഭാവികമായി ആ ' ഹിലാൽ ' മദീനക്കാർ നിരാക്ഷേപം കണ്ടിട്ടുണ്ടാവും . അതിനാൽ പിറ്റേന്ന് സുബ്ഹി മുതൽ മുഹറം 1 ആരംഭിച്ചതായി 17 വർഷങ്ങൾക്ക് ശേഷം കണക്ക് കൂട്ടി .
താഴെച്ചേർത്ത 3 ചിത്രങ്ങളിൽ നിന്നും ഇക്കാര്യങ്ങൾ കൃത്യമായി വായിച്ചെടുക്കാം .
ഇവിടെ , കാഴ്ച്ചയല്ല , കണക്ക് മാത്രമാണ് ആധാരമാക്കേണ്ടത് എന്ന് പറയുന്നവരും പറയാതെ ചിന്തിക്കുന്നവരും ചിന്തിക്കാതെ പറയുന്നവരും ആലോചിക്കേണ്ട വസ്തുത ; അപ്പറയുന്നത് ഉമർ ( റ ) തള്ളിക്കളഞ്ഞ രീതിയാണെന്നതാണ് .
Newmoon Time കൃത്യമായി ഗണിച്ചെടുക്കാൻ അക്കാലത്ത് മാർഗങ്ങളില്ലായിരുന്നു എന്നാവും സ്വാഭാവികമായ മറുപടി .
പക്ഷെ Conjunction നും New moon പ്രതിഭാസവും ഉൾക്കൊള്ളുന്ന
അമാവാസി ( മുപ്പതാം തിഥി ) ഗണിച്ചെടുക്കുന്ന രീതിയും ചെയ്യുന്ന മനുഷ്യരും
( ഈജിപ്ത് , പേർഷ്യ , ഇന്ത്യ )
അതിനും മുമ്പേ ലോകത്ത് ഉണ്ടായിരുന്നു.
അത്തരം നാടുകളിലേക്ക് ഇസ്ലാമെത്തിച്ച് ജയിച്ച മനുഷ്യനാണ് ഉമറുൽ ഫാറൂഖ് ( റ ) .
ഏറ്റവും ചുരുങ്ങിയത് ,
സൂര്യനും ചന്ദ്രനും 12 ഡിഗ്രി അകലാൻ വേണ്ട സമയം നിഴൽ നോക്കി കണ്ടെത്തി അത്ര സമയം ഒരു തിഥിയാണെന്ന് മനസ്സിലാക്കി,
അത് 622 AD July 14 ൻ്റെ കാര്യത്തിൽ അപ്ലൈ ചെയ്ത് പിറ്റേന്ന് മുഹറം 1 ആക്കാനൊക്കെ വഴി ഉണ്ടായിരുന്നു .
പക്ഷെ , എല്ലാ തരം മനുഷ്യർക്കും എല്ലാ തരം സാങ്കേതിക യുഗത്തിലും അപ്ലൈ ചെയ്യാൻ പറ്റുന്ന ' മാനക ' രീതിയാവണം മത നിയമം എന്ന
ഇനത്തെ സോകോൾഡ് ' ശാസ്ത്രീയ മുസ്ലിംകൾ'ക്കില്ലാത്ത തത്വദീക്ഷ രണ്ടാം ഖലീഫക്കുണ്ടായിരുന്നു .
രണ്ട് :
അടുത്ത ഹിജ്റ വർഷാരംഭം 1 - 1 - 1446
എപ്പഴാണപ്പോൾ വേണ്ടത് ?
അടുത്ത Newmoon സമയം 2024 ജൂലൈ 5 വെള്ളി GMT 22 : 57 PMആണ് .
അത് IST പ്രകാരം ജൂലൈ 6ശനി രാവിലെ 4.27 AM ആവും . ( ജൂലൈ 5 വെള്ളി രാവിലെ 4 . 57 മുതൽ ജൂലൈ 6 ശനി രാവിലെ 4 . 26 വരെയാണ് അമാവാസി ) . ജൂലൈ 6 ന് അസ്തമന ശേഷം ഏകദേശം 36 മിനുട്ടുകൾ തിരുവനന്തപുരം മുതൽ മംഗലാപുരത്തിനപ്പുറം വരെയുള്ള ആകാശത്തിൽ ഉദയ ചന്ദ്രനുണ്ടാവുന്നതിനാൽ മാസം കാണാൻ സാങ്കേതികമായി സാധ്യതയുണ്ട് . അങ്ങനെയാവുമ്പോൾ ജൂലൈ 7 ഞായർ മുഹറം 1 ആവും .
എന്നാൽ ആകാശം മേഘാവൃതമാവുകയാണെങ്കിൽ ദുൽ ഹിജ്ജ : 30 പൂർത്തിയാക്കി ജൂലൈ 8 തിങ്കളാവും മുഹറം 1 . ജൂലൈ 6 ന് , 44 + മിനുട്ടുകൾ Moonlag ഉള്ളതിനാൽ KSA യിലും അവരെ പിന്തുടരുന്ന വിഭാഗങ്ങളിലും മുഹറം ഒന്ന്
" എങ്ങനേലും ശനിയാഴ്ച്ച മാസം കണ്ടെത്തി " ഞായറാഴ്ച്ച ആയിരിക്കും .
മൂന്ന് :
ഇവ്വിഷയത്തിൽ അശാസ്ത്രീയമായ 'ശാസ്ത്രീയത ' പറഞ്ഞുണ്ടാക്കി വിശ്വാസികളെ സന്ദേഹികളാക്കുന്ന നീക്കം ശരിയല്ല . അത്തരം പ്രചാരകരോട് ആശയങ്ങൾ കൈമാറി നിജസ്ഥിതി കണ്ടെത്താൻ സൗഹൃദ സംഭാഷണത്തിന് ഒരുക്കമാണ് .
കേവല കണക്കല്ല മാനദണ്ഡം , പ്രത്യുത കാഴ്ച്ചയാണ് . കാണാൻ സഹായിക്കുന്ന കണക്കുകൾക്കും ശാസ്ത്രീയ ഉപകരണങ്ങൾക്കും സ്ഥാനമുണ്ട് . ചില വിരള സന്ദർഭങ്ങളിൽ വ്യക്തിഗതമായി കണക്കിനെ ആശ്രയിക്കാം - പക്ഷെ അത് പൊതു നിയമം അല്ല .
Leave a Reply