In General
By ശുഐബുൽ ഹൈതമി
ദേഹണ്ണം : നൂറുൻ + ആല = നീറാല .
അടുക്കള ഭാഗമാണ് ഏറ്റവും നല്ലഭാഗം, അല്ലെങ്കിൽ ഏറ്റവും നല്ലഭാഗത്താണ് ദേഹണ്ണം നടക്കേണ്ട അടുക്കള പണിയേണ്ടത് എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുള്ള നാടാണ് കേരളം . പാചകപ്പുരയും കലവറയും ചേരുന്നതാണ് അടുക്കള . ആ ഭാഗത്ത് അശണ്ഡകൾ ഉണ്ടാവുന്നത് അശ്രീകരമാണെന്നതാണ് വിശ്വാസം .
ഏറ്റവും നല്ലത് എന്നത് മാറ്റി, നല്ലഭാഗം അടുക്കളഭാഗമാണ് എന്ന് പറഞ്ഞാൽ ഇസ്ലാമികമായും തെറ്റില്ല.
അടുക്കളക്ക് " നീറാല/ നീറാലി " എന്നൊരു പഴക്കം കടത്തനാട്ടിലും കോലത്തുനാട്ടിലുമുണ്ട് , മാപ്പിള മുസ്ലിംകൾക്കിടയിൽ വിശേഷിച്ചും .
" നീറാലീല് ഒട്ടാകെ തണ്ണീൻ മറിച്ച് കയേനെ പൊട്ടിക്കീട്ട് ഓളെ നിർത്തം കണ്ടില്ലേ , ഫറങ്കീ " എന്ന് കേട്ടിട്ടില്ലേ ..
" നീറാല " എന്നത് , നീറാൻ + ആല എന്ന ലോപിതസന്ധിയാണ് .
അവിടെ , നീറാൻ എന്നത് അറബ് പദമാണ് . പ്രകാശം / തീപ്പൊരി എന്നാണർത്ഥം . ആല എന്നാൽ താവളം എന്നും . ചുരുക്കത്തിൽ നീറാല എന്നാൽ പ്രകാശതാവളം എന്നാവുമർത്ഥം .
വീടിന്റെ രണ്ടർത്ഥങ്ങളിലുള്ള പ്രകാശവും നീറാല എന്ന അടുക്കളയിലാണ് . അടുപ്പിലെ തീ അഥവാ തീപ്പുകയുന്ന വീട്ടിലെ ഐശ്വര്യവും , അവിടെ കുടുംബനാഥയായ ഉമ്മയും / അമ്മയും . ഇതാണ് മധ്യവർഗ മലയാളികളുടെ അടുക്കള .
അതായത് , ആ അഭിനേത്രിയുടെ കണ്ടന്റല്ല എന്റെ വിഷയം .
അടുക്കള ഒരു മോശം മുറിയാണെന്ന ധാരണ പിശകാണെന്ന് പറയലാണ് .
പിന്നെ , വീട്ടിന്റെ മുന്നിലും കെട്ടാമല്ലോ അടുക്കള . അടുക്കളയെ പിടിച്ച് വീട്ടിന്റെ പിറകിലാക്കിത്തുടങ്ങിയ ആശാരിയെ വിടാം , പഴയ ആളല്ലേ .
പുതിയ എം ടെക്നീഷ്യനും വരക്കുന്ന കിച്ചണെന്തേ കുമാരീ പിറകിൽ തന്നെ !
Leave a Reply