In Philosophy
By ശുഐബുൽ ഹൈതമി
യൂത്തി പ്രോ ഡിലമ്മ : പ്ലേറ്റോ , ഹരാരി , മോഹനൻ വൈദ്യൻ .
ക്രമം തെറ്റിയാണ് എഴുതിത്തുടങ്ങുന്നത് എന്ന് തോന്നുന്നു ,തൽപ്പരർക്ക് കൂടെ വരാം .
ഫിലോസഫിയിൽ Meta - ethics ൻ്റെ ഭാഗമായി വരുന്ന വിഷയമാണ് Moral Absolutism .
മതരഹിത, യവന തത്വാചാര്യന്മാർ ദൈവങ്ങളെ എറിയാൻ കമ്പും കല്ലും ഇല്ലാതായപ്പോൾ മെനഞ്ഞുണ്ടാക്കിയ ആ സങ്കൽപ്പം ഇന്നും വകഭേദങ്ങളായി ഇവിടെ എയറിലുണ്ട് , പ്രത്യേകിച്ച് ,Objective Morality യുടെ യുക്തിഭദ്രതയെ കുറിച്ചുള്ള ആലോചനകളിൽ .
ഈ സംവാദപാതയുടെ അങ്ങേത്തലക്കൽ
ഒരാൾ നിൽക്കുന്നുണ്ട് , പ്ലാറ്റോ .
പ്ലാറ്റോയുടെ പേരിൽ വിശ്രുതമായ ഒരു Dialogue ഉണ്ട് : Euthyphro .
യൂത്തിപ്രോ / ഈത്തിഫ്രോ എന്നൊക്കെയാണ് ഉച്ചാരണം .
Moral Absolutism പ്രശ്നം പിടിച്ച കുഴലാണെന്ന് വരുത്തലായിരുന്നു രചന കൊണ്ടുള്ള പ്ലാറ്റോയുടെ കരുതൽ .
പ്ലാറ്റോയുടെ മുൻഗാമിയിരുന്ന ദൈവഭക്തനും പ്രവാചകനുമായിരുന്നു Euthypro എന്നാണ് അനുമാനം.
അങ്ങനെയല്ല ,കേവലം ,പ്ലാറ്റോയിലെ നാസ്തികബോധം വിഭാവനം ചെയ്ത നെഗ്റ്റീവ് കഥാപാത്രം മാത്രമാണ് അദ്ദേഹമെന്നും അഭിപ്രായമുണ്ട്.
പ്ലാറ്റോ തയ്യാറാക്കിയ കൃത്രിമ സംഭാഷണത്തിൽ സോക്രട്ടീസ് , യൂത്തിപ്രോയെ ഉത്തരം മുട്ടിച്ചുവെന്നാക്കുന്ന ഒരു intelectual problem ഉണ്ട് ,അത് പറയാനാണിത്രയും നീട്ടിവലിച്ചത് .
Euthyphro Dilemma എന്നാണത് അറിയപ്പെടുന്നത്.
രണ്ടടരുകളുള്ള സോക്രട്ടീസിൻ്റെ ഒരു ചോദ്യത്തിൻ്റെ മുമ്പിലാണ്, പ്ലാറ്റോ , Euthypro എന്ന മതപുരുഷൻ്റെ കുഴക്കം അവതരിപ്പിക്കുന്നത്.
ls good and just because God wills it or whether God wills it because it is good and just ?
ഇതായിരുന്നു ആ ചോദ്യം .
"ഏതൊരുകാര്യവും നല്ലകാര്യമാവുന്നത് ദൈവം അക്കാര്യം നല്ലതാണെന്ന് വരുത്തിയത് കൊണ്ടാണോ ,അതല്ല , അക്കാര്യം നല്ലകാര്യം ആയതിനാൽ ദൈവം അതിനെ നല്ലതാണെന്ന് വരുത്തുകയായിരുന്നോ "
എന്നാവും ചോദ്യത്തിൻ്റെ സാരം.
പ്ലാറ്റോ തൻ്റെ മരണത്തിന് തൊട്ടുമുമ്പ് വരെ എന്താണ് Euthyphro യുടെ തിയോളജി എന്ന് മനസ്സിലാക്കിയിരുന്നില്ല .
നാസ്തികനായ് തുടങ്ങി അജ്ഞേയവാദിയായ് തുടർന്ന് സന്ദേഹവാദിയായ് തീർന്ന സത്യാന്വേഷി എന്ന് പ്ലാറ്റോയെ കുറിച്ച് എഴുതപ്പെട്ടിരിക്കുന്നു .
അതിനിടയിൽ അദ്ദേഹം രൂപപ്പെടുത്തിയ പ്രസ്തുത Absuard Dilemma ,പിന്നീട് കാലങ്ങളിൽ , മതരഹിതർ മതമീമാംസക്കെതിരെ ഉപയോഗപ്പെടുത്തിക്കൊണ്ടേയിരുന്നുവെന്ന് മാത്രമല്ല ,മതമീമാംസകർക്കിടയിൽ തന്നെ ഉൾപ്പിരിവുകൾക്ക് കാരണമായി ,അതായത് ,
Arbitrary of God (Divine Omnipotence) നെ അംഗീകരിക്കുന്ന എല്ലാമതങ്ങൾക്കുള്ളിലും .
" മക്ക പവിത്രമായതിനാൽ പ്രവാചകൻ അവിടെ പിറന്നതാണോ ,അതല്ല ,പ്രവാചകൻ പിറന്നതിനാൽ മക്ക പവിത്രമായതാണോ "
" കർത്താവ് സ്വീകരിച്ചതിനാൽ അപ്പോസ്തലന്മാർ വിശുദ്ധരായതാണോ ,അതല്ല , അപ്പോസ്തലന്മാരുടെ വ്യക്തിത്വം വിശുദ്ധമായതിനാൽ കർത്താവ് സ്വീകരിക്കുകയായിരുന്നോ "
" ശാസ്താവിൻ്റെ സാന്നിധ്യം മൂലം മൺപടി പവിത്രമായതാണോ ,അതല്ല , മണ്ണ് പവിത്രമായതിനാൽ ശാസ്താവ് അവിടെ അവതരിക്കുകയായിരുന്നോ "
തുടങ്ങിയ Dilemma കൾ അത് വഴി വന്നതാണ്.
( " So that, Whether or , Either or , If then " പ്രസ്താവനകളിൽ വരുന്ന കാലവ്യത്യാസങ്ങൾ ദൈവഹിതത്തിനും നിശ്ചയത്തിനും ബാധകമല്ല എന്നതിനാൽ ,ആ ദൈവികനിയമങ്ങളെ അയുക്തീകരിക്കാൻ പ്രസ്തുത ഡിലമ്മകൾ Valid അല്ല എന്ന് മാത്രം അതേപ്പറ്റി ചുരുക്കിപ്പറഞ്ഞ് വിഷയം തുടരാം )
പക്ഷെ , പ്ലാറ്റോണിക് നാസ്തികഭാവനയുടെ സ്വാധീനം വളരെ വലുതായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ .
ഉദാഹരണമായി ,
സാക്ഷാൽ , യുവാൽ നോവ ഹരാരി , നന്മയുടെ ധാർമ്മിക പ്രതീകങ്ങളിൽ നിന്നും അഭൗതികമായ ദൈവത്തിൻ്റെ Subjectivity യെ ഒഴിവാക്കുന്ന ഭാഗം വായിച്ചപ്പോൾ , എനിക്ക് തോന്നിയത് Solving Euthyphro എന്ന ചരിത്രത്തിലെ നിരീശ്വരഭാവന തന്നെയാണ് .
ദൈവം Arbitrary (സേഛ്ചാചാരി) ആവുമ്പോൾ Moral Absolutism ജനിക്കുമെന്നും അപ്പോൾ Reason എന്നത് കേവലം ദൈവത്തെ ന്യായീകരിക്കാനുള്ള Tool മാത്രമാവുമെന്നും അതിനാൽ
ധർമ്മചട്ടങ്ങൾ മതമുക്തമാവണമെന്നുമാണാ Solve .
യുവാൽ ഹരാരി തൻ്റെ
,"21ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ " എന്ന ക്ലാസിക് കൃതിയിൽ വേദഗ്രന്ഥങ്ങളെ കുറിച്ച് പറയുന്ന ഭാഗം നോക്കൂ ,
"മനുഷ്യവിരലുകളാണ് ബൈബിളും, ഖുർആനും , വേദങ്ങളുമൊക്കെ എഴുതിയത്. നമ്മുടെയൊക്കെ മനസ്സുകളാണ് അവയിലെ കഥകൾക്ക് ശക്തി പകരുന്നത് .
അവ മനോഹരമാണ് .
പക്ഷേ മനോഹാരിത കാണുന്നവന്റെ കണ്ണിലാണെന്ന് മാത്രം .
ജെറുസലേമും , മക്കയും, വാരണാസിയും, ബോധഗയയും ഒക്കെ വിശുദ്ധ സ്ഥലങ്ങളാകുന്നത് അവിടെയണയുന്ന ഭക്തർ അനുഭവിക്കുന്ന വികാരത്താലാണ്.
സൂക്ഷിച്ച് നോക്കിയാൽ പ്രപഞ്ചം തന്നെ ആറ്റങ്ങളുടെ എൻട്രോപിക് കൂട്ടം മാത്രമാണ്. ഒന്നും തന്നെ സഹജമായി മനോഹരമോ, വിശുദ്ധമോ , കാമാർത്തമോ അല്ല. മനുഷ്യർക്കുണ്ടാകുന്ന വികാരങ്ങളാണ് അവയെ അങ്ങിനെയാക്കി തീർക്കുന്നത്.
ഒരു ചുവന്ന ആപ്പിൾ മനോഹമാക്കുന്നതും , അത്രയളവിൽ തീട്ടം കാണുമ്പോൾ അറപ്പുണ്ടാക്കുന്നതിനും കാരണം
മനുഷ്യന്റെ വികാരങ്ങളാണ് . മനുഷ്യ വികാരങ്ങളെ മാറ്റി നിർത്തിയാൽ നിങ്ങളിൽ അവശേഷിക്കുന്നത് ഒരു പിടി തന്മാത്രകൾ മാത്രമാണ് "
വാസ്തവത്തിൽ , ഗ്രന്ഥകാരൻ ആരെയാണ് തിരുത്താൻ ശ്രമിക്കുന്നത് ,
എന്തിനാണിങ്ങനെ കൃതിമ പ്രതിപക്ഷത്തെ ഉണ്ടാക്കി വെടിവെക്കുന്നത് ,
പദാർത്ഥങ്ങൾ പദാർത്ഥങ്ങൾ തന്നെയാണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടോ ,
ഭൗതികലോകം അഭൗതികമാണെന്ന പാരഡോക്സി മതം പറയുന്നില്ലല്ലോ ?
എന്ന് തുടങ്ങുന്ന വിശദീകരണങ്ങൾ വേറെ പറയേണ്ടതാണ് , ഇവിടെ ഒഴിവാക്കാം .
അസാമാന്യ യുക്തികൗശലത്തിനപ്പുറം ഹരാരിയും തൻ്റെ ധാരണകളിലേക്ക് പ്രാപഞ്ചികതയെ വലിച്ചു കെട്ടുക മാത്രമാണ് ചെയ്തത്.
പക്ഷെ ,
" പുണ്യഭൂമികൾ പുണ്യമായതിനാൽ മനസ്സുകളിൽ ഭവ്യതയുണ്ടാവുന്നതാണോ
,അതല്ല ,മറിച്ചാണോ "
എന്ന ഡിലമ്മ തന്നെയാണ് ആ വിശദീകരണത്തിൻ്റെ പ്രതലം എന്ന് ചരിത്രപരമായി വരികൾക്കിടയിൽ വായിക്കാനാവും .
ഇതൊക്കെ ഇപ്പോൾ എഴുതിയത് ,
ഏതെങ്കിലും സംവാദത്തോട് co- incidental ആയിട്ടല്ല.
പ്രകൃതിവൈദ്യൻ മോഹനൻ വൈദ്യരുടെ മരണത്തെ ചില തൽപ്പര കക്ഷികൾ വിഷാദാഘോഷമാക്കുന്നത് കണ്ടപ്പോൾ ക്രമത്തിൽ തോന്നിയ കാര്യങ്ങൾ ക്രമം തെറ്റി എഴുതിയതാണ്.
" ഒടുവിൽ മോഹനൻ വൈദ്യർ കൊവിഡ് പിടിച്ച് മരിച്ചു " എന്ന വാചകത്തിലൂടെ കടത്തപ്പെടുന്ന കുറേ തെറ്റായ മറ്റേതുകളുണ്ട്.
" മോഹനൻ വൈദ്യർ കൊവിഡ് പിടിച്ച് മരിച്ചതാണോ ,അതല്ല , മരിച്ച മോഹനൻ വൈദ്യർക്ക് കൊവിഡും ഉണ്ടായിരുന്നു എന്നതാണോ " ഇതാണ് ഡിലമ്മ .
അവയിലേതാണ് വസ്തുതാപരം എന്നത് ഇനിയൊരിക്കലും തീരാത്ത Euthypro ഡിലമ്മയാണ്. ഒരുവിധം എല്ലാ സ്വാഭാവികമരണ കാരണങ്ങൾക്കും ആ ഡിലമ്മ ബാധകമാവും.
"ഞാൻ മരിക്കില്ല ,ചിരജ്ഞീവിയാണ് "എന്ന് പറഞ്ഞ ആൾദൈവമല്ലാത്ത , മരണത്തിൽ നിന്നും രക്ഷപ്പെടാൻ ബദൽ മാർഗം പരതിയ ഒരാളുടെ മരണത്തെ മറ്റൊരു രാഷ്ടീയ പ്രോപഗണ്ടയാക്കുന്നത് പ്രധാനമായും ആരാണെന്ന് നോക്കിനോക്ക് ;
ഞങ്ങളുടെ കീഴ്ശ്വാസം വരെ നാസയുടെ ചാർട്ടനുസരിച്ച് മാത്രം പുറപ്പെടുന്നതാണെന്ന ഭാവത്തിൽ സ്ഥാനാസ്ഥാനങ്ങൾ നോക്കാതെ
നാസ്തികത പ്രചരിപ്പിക്കുന്ന യഥാർത്ഥ മുറിവൈദ്യന്മാരാണത് വല്ലാതെ ഏറ്റെടുക്കുന്നത്.
വൈദ്യശാസ്ത്രമെന്നതിന് ഏത് കാലം മുതലാണ് അലോപ്പതി /ആധുനിക വൈദ്യം എന്ന് മാത്രം അർത്ഥം കിട്ടിയത് ?
പോവട്ടെ , സമൂഹത്തോടുള്ള ഡോക്ടർമാരുടെ ഗുണകാംക്ഷയെ നന്ദിപൂർവ്വം ശ്ലാഘിച്ച് ചരിത്രപരവും അധിനിവേശപരവുമായ ആ വിഷയം വിടാം .
മോഹനൻ വൈദ്യർ ഒറ്റമൂലികൾ പ്രചരിപ്പിച്ച ലാടനല്ല , മറിച്ച് അന്ധമായ പ്രകൃതിവാദം നടത്തിയ അനാധുനീകനാണ്. എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതും അവയിലുണ്ട് , ആധുനിക വൈദ്യത്തിലുമുണ്ട്.
പക്ഷെ ,
അലോപ്പതിയല്ലാത്തതെല്ലാം സ്യൂഡോ ആണെന്ന ആരോപണമുന്നയിക്കുന്നവർ ,സ്വന്തത്തിനെ ന്യായീകരിക്കുന്ന ' trail and correction' ആനുകൂല്യം മറ്റുള്ളവയ്ക്ക് നൽകാതിരിക്കുന്നത് തീവ്രവാദമാവില്ലേ ,
ആവില്ല , കാരണം പൊളിറ്റിക്കൽ ഡെഫ്നിഷനുകളും മെഡിസിൻസും ഉണ്ടാക്കുന്ന മുതലാളിമാർഏകദേശം ഒന്ന് തന്നെയാണ് .
നാട്നന്നാക്കുമ്മുമ്പ് വീട് നന്നാക്കണം എന്നതാണല്ലോ നാട്ടുനടപ്പ് , വ്യാജമരുന്നും വിഷപദാർത്ഥവും നിരോധിത മരുന്നും ലാഭം കൊയ്യുന്ന മെഡിക്കൽ മാഫിയ കൊന്ന് തീർത്തത്ര ഏത് വ്യാജസിദ്ധരാണിവിടെ അപകടം വിതച്ചത് ,വിതക്കുന്നത് ?
ഇന്ത്യ ,മരുന്ന് പരീക്ഷണങ്ങളുടെ തറവാടല്ലേ ?
യഥാർത്ഥ ശാസ്ത്രസ്നേഹികൾ ആദ്യം അത് ചർച്ച ചെയ്യുന്നവരാണ് ,
അപ്പേരിൽ വേറെ ചില ഉപ്പേരി അരിയുന്നവരാണ്
' എന്നിട്ടിപ്പോ വൈദ്യരെന്തായി ' എന്നും ചോദിച്ച് വരുന്നത് .
സ്വന്തം വാദത്തിന് ഹൈപ്പുണ്ടാക്കാൻ പ്രതിപക്ഷത്തിന് മേൽ
ഇല്ലാത്ത പ്രശ്നം ഉണ്ടാക്കുകയായിരുന്നു Euthypro എന്നത് പോലെ ,
വൈദ്യർ ജനങ്ങളെ വനവാസികളാക്കിക്കളഞ്ഞു എന്ന ഇല്ലാത്ത പ്രശ്നത്തിന്മേലാണീ കളി.
ആളുകൾ രോഗം വന്നാൽ 'അലോപ്പതി ' ആശുപത്രികളിലേക്ക് തന്നെയാണ് ഇപ്പോഴും പോവുന്നത് .
സപ്പോർട്ടീവ് ട്രീറ്റ്മെൻ്റ് എന്ന നിലയിലോ സെക്കൻ്റ് ഒപ്ഷനായോ മാത്രമേ മറുവൈദ്യം തേടാറുള്ളൂ ,അവ ശരീരത്തിൽ ഫലിച്ചില്ലെങ്കിലും മനസ്സിൽ ഫലിക്കുന്നവരാണ് ആ പോവുന്നത്.
ഒരുമരണം പോലും എങ്ങനെ നന്നാക്കി വെടക്കാക്കി തനിക്കാക്കാം എന്ന് കാണിച്ച് തന്ന നാസ്തിക പാഷാണങ്ങൾക്ക് നടുവിരൽ നമസ്ക്കാരം.
Leave a Reply