In Astronomy
By ശുഐബുൽ ഹൈതമി
മാസപ്പിറവി : കാപ്പാട് ഖാദി , ഇബ്നു ബാസ് , ഇബ്നു അബ്ദിൽ വഹാബ് .
പെരുന്നാൾ ബുധനോ വ്യാഴമോ അല്ല , ശുക്രനാണെന്ന് ശൈഖ് ഇബ്നു ബാസ് !
فلا يجوز لأحد أن يحتج على إبطال الرؤية بمجرد دعوى أصحاب المراصد أو بعضهم مخالفة الرؤية لحسابهم، كما لا يجوز لأحد أن يشترط لصحة الرؤية أن توافق ما يقوله أصحاب المراصد؛ لأن ذلك تشريع في الدين لم يأذن به الله، ولأن ذلك تقييد لما أطلقه الله ورسوله، واعتراض على صاحب الشريعة الذي لا ينطق عن الهوى، وتكليف للناس بما لا يعرفه إلا نفر قليل من الناس، فيضيقون بذلك ما وسعه الله.
ഇമാം ശാഫിയവിടെ നിൽക്കട്ടെ ,ഇബ്നു ബാസ് പറഞ്ഞത് നോക്കൂ എന്ന് പറയുന്നവരിൽ അറബി അറിയാത്തവർ ശ്രദ്ധിക്കുക , ഇബ്നു ബാസിൻ്റെ ഫത്വയാണിത് .
"കേവലം ഭാഗികമായോ പൂർണ്ണമായോ വാനനിരീക്ഷരുടെ വാദമെടുത്ത് ,ശാസ്ത്രീയ കണക്കിനോടൊക്കുന്നില്ലെന്ന് കാണിച്ച് പിറകാണലാണ് ആധാരം എന്ന് പറയുന്നവർ തോറ്റുപോയേ എന്നും പറഞ്ഞ് വരാൻ ഒരാൾക്കും സമ്മതമില്ല ,മാസപ്പിറ വാനശാസ്ത്രത്തോട് ഒത്തുവരണമെന്ന് നിബന്ധനവെക്കാൻ പാടില്ലാത്തത് പോലെത്തന്നെ.
കാരണമക്കളി അല്ലാഹു സമ്മതിക്കാത്ത മതനിർമ്മാണമാണ് .അല്ലാഹുവും റസൂലും സാമാന്യവൽക്കരിച്ചതിനെ സോപാധികമാക്കലാണത് ,
മതത്തിൻ്റെ കാര്യത്തിൽ താന്തോന്നിത്തം ജൽപ്പിക്കുകയോ കൽപ്പിക്കുകയോ ചെയ്യാത്ത നബി (സ്വ) യോടുള്ള ധിക്കാരമാണത് ,തുഛം പേർക്ക് മാത്രമറിയുന്ന കാര്യം വെച്ച് വിശ്വാസിസമൂഹത്തെ ബുദ്ധിമുട്ടിക്കലാണത്.
അല്ലാഹു ലളിതമാക്കിയതിനെ സങ്കീർണ്ണമാക്കലേ തദ്വാരാ ഉണ്ടാവുകയുള്ളൂ "
ഇക്കാര്യത്തിൽ ആർക്കോ വേണ്ടി ആർക്കും വേണ്ടാതാവുന്നവർ ഇബ്നു തീമിയ്യയുടെ ദീർഘമായ ഫത്വ വായിച്ച് കാര്യം മനസ്സിലാക്കേണ്ടതാണ് .
ഇന്ന് അസ്തമനത്തിന് 16 മിനുട്ട് മുമ്പേ കല വന്ന് പോവുമെന്നതിനാൽ പിറയുണ്ടാവില്ല ie ബാലചന്ദ്രൻ ജനിക്കുമെങ്കിലും പിറക്കില്ല ,വ്യാഴാഴ്ച്ചയാണ് പെരുന്നാൾ എന്ന് പറയുന്ന ഹിലാലികളും ,അതിനെന്താ ഇതിന് എന്ന് തെളിയിക്കാൻ ന്യൂ മൂൺ to ന്യൂമൂൺ കണക്ക് നിരത്തുന്ന ഹിജ്രികളും ഇദ്ദേഹത്തെ നിരാകരിക്കുന്നത് വൈരുധ്യമാണ് .
https://islamweb.net/ar/library/index.php?page=bookcontents&idfrom=3272&idto=3358&bk_no=22&ID=2035
മുഴുവൻ വായിച്ചപ്പോൾ എനിക്ക് തോന്നിയ ക്യാപ്ഷൻ ഇതാണ് :
فإذا شهد شاهد ليلة الثلاثين من شعبان أنه رآه بمكان من الأمكنة قريب أو بعيد وجب الصوم .
ഇതിലെ റആ - എന്നാൽ കണ്ണ് കൊണ്ട് കാണൽ തന്നെയാണെന്ന് ശേഷം വരുന്ന അടുത്തോ ദൂരത്തോ ഉള്ള സ്ഥലം എന്ന ഭാഗം മനസ്സിലാക്കിത്തരുന്നു.
ലോക മുസ്ലിംകൾക്കിടയിൽ ഐക്യമുണ്ടാക്കാൻ വേണ്ടിയാണത്രെ ആകാശം നോക്കാതെ കലണ്ടർ നോക്കാനുള്ള ശാസ്ത്രീയദീൻ ഉണ്ടായത്. ഇപ്പോൾ , കണക്കിലെ കണക്കില്ലായ്മയും ശാസ്ത്രത്തിലെ അശാസ്ത്രീയതയും പറഞ്ഞ് പുതിയ തർക്കമായി .ഇത് പ്രമാണങ്ങൾ തമ്മിലുള്ള തർക്കമാണുണ്ടാക്കുക ,സംഘടനാ തർക്കങ്ങൾ ഒന്നിച്ച് ചായ കുടിച്ച് തീർക്കാം ,ഇതതല്ല .
ഒരുപക്ഷേ , മറ്റനേകം കാര്യങ്ങളിൽ വ്യത്യസ്ത പ്രമാണങ്ങൾ സ്വീകരിക്കുന്നവർ ഒരേ പ്രമാണത്തിൽ സന്ധിക്കുന്ന ഏകകാര്യം മാസപ്പിറയുടെ അടിസ്ഥാനം ഏതാണെന്നതായിരുന്നു. അതാണ് ഐക്യക്കാർ ഇല്ലാതാക്കുന്നത് . ഈ ഭിന്നത ഇല്ലാതാവാനാണ് കണക്കും കാണലും കണക്കല്ല ,കാണലിൽ മാത്രമാണ് മതത്തിലെ കണക്കെന്ന് വിവരത്തിനൊപ്പം വിവേകം കൂടിയുള്ളവർ പറഞ്ഞത് .
ലോകത്തെല്ലായിടത്തും ഒരേസമയം ,നോമ്പും പെരുന്നാളും എന്നത് സങ്കൽപ്പം മാത്രമാണ് ,
ശാസ്ത്രീയമായും യുക്തിസഹമായും പ്രമാണബദ്ധമായും നടക്കാത്ത കാര്യം , അല്ലെങ്കിൽ നടപ്പാവേണ്ടതില്ലാത്ത കാര്യമാണത്.
നമസ്ക്കാരങ്ങൾ വ്യത്യസ്തമാണ് ,ജുമുഅ: പോലും വ്യത്യസ്തമാണ് , അറഫാദിനം പോലും വ്യത്യസ്തമാണ് . ഇനി അതൊക്കെ ഒന്നാക്കണമെന്നുള്ളവർ ചന്ദ്രക്ഷിതികളും രാശിമണ്ഡലങ്ങളും നിയന്ത്രിക്കേണ്ടി വരും.ഐക്യം എന്നാൽ ഒരുപോലെ എന്നല്ല ,അപ്പോൾ എന്തിനാണ് പിന്നെ ഐക്യം ?
വൈവിധ്യങ്ങളുടെ ഒരുമയാണ് ഐക്യം ,നാനാത്വത്തിൽ ഏകത്വം .
ആകാശം നോക്കി ,മണ്ണ് നോക്കി ,കാലാവസ്ഥ ശ്രദ്ധിച്ച് ജൈവികമായി പുലർന്ന് പോരേണ്ട വൃത്തിയുള്ള ഒരു മതദർശനത്തെ ആർടിഫിഷ്യൽ അഭ്രപാളിയിലേക്ക് നയിക്കുന്ന അരിത്മാറ്റിക്കൽ മതത്തിൽ അല്ലെങ്കിലും എന്ത് പെരുന്നാളാഘോഷമാണ് ബാക്കി !
Leave a Reply