In Philosophy
By ശുഐബുൽ ഹൈതമി
ലോജിക്കൽ ടോട്ടോളജി : മുബാലഗ , ഹൈപ്പർബോൾ .
Oകലാം കോസ്മോളജിയുമായി ബന്ധപ്പെട്ട ഒരു വാട്സാപ്പ് ചർച്ചയിൽ പങ്കെടുത്തപ്പോൾ പറയേണ്ടി വന്ന കാര്യം ഇവിടെയും കുറിക്കുന്നു.
പൊതുവേ അറബിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാനറിയുന്ന ആളുകളായിരിക്കും അഖീദതുൽ ഇസ്ലാമിലെ - ഇലാഹിയ്യാത്ത് ,കൗനിയ്യാത്, ത്വബഇയ്യാത് മേഖലകളെ കലാംകോസ്മോളജിയായി അവതരിപ്പിക്കുന്നത്.
അറബി പ്രയോഗങ്ങളെ ആധുനികമായി അവതരിപ്പിക്കാനുള്ള ഉൽസാഹത്തിനിടയിലെ സ്ഖലിതങ്ങളിലൊന്നാണ് ഇവിടെ വിഷയം.
അറബിയിലെ സോപാധിക വാക്യങ്ങളിലും ഹേത്വാശ്രിത തർക്കവാക്യങ്ങളിലുമൊക്കെ
وان \ ولو \وان لم \ ولولم
എന്നിങ്ങനെയുള്ള രൂപങ്ങൾ വരാറുണ്ടല്ലോ.
ഉപാധിപ്രത്യയങ്ങൾക്കൊപ്പം സംയോജികയായ
'വ' വരുമ്പോൾ പൊതുവേ മുബാലഗ : അതായത് അതിശയോക്തി എന്നൊരർത്ഥം ഫലത്തിൽ വരാറുണ്ട്. പ്രസ്താവ്യത്തിന് ബലം നൽകാനും തീർപ്പ് ആനുശങ്കികമാക്കാനുമാണ് അങ്ങനെ പറയാറുള്ളത്.
'അങ്ങനെയാണെങ്കിലും അങ്ങനെയല്ലെങ്കിലും കാര്യം ഇപ്രകാരമാണ് ' / അങ്ങനെയല്ലെങ്കിലും അങ്ങനെയാണെങ്കിലും കാര്യം ഇപ്രകാരമാണ് '
എന്നാവും സാന്ദർഭികസാരം. സംയോജികക്ക് ശേഷമുള്ള വാക്യം വിധായകമാണെങ്കിൽ ആ വാക്യത്തിൻ്റെ സംയോജിതാവലംബം നേർവൈരുധ്യമായ നിഷേധകവാക്യമായിരിക്കും ,നേരെ മറിച്ചും. സംയോജികയുടെ ശേഷവാക്യം മാത്രമേ പ്രസ്താവിക്കപ്പെടുകയുള്ളൂ , പൂർവ്വവാക്യം സാങ്കൽപ്പികമായിരിക്കും. ഓകെ.
പക്ഷെ ,ഈ പ്രയോഗത്തിൻ്റെ ഇംഗ്ലീഷ് തത്തുല്യം
Exaggaration / Hyperbole എന്നല്ല. ഭാഷാപരമായി അത് ശരിയാവും എന്ന വാദം വാസ്തവത്തിൽ ശരിയാവില്ല.
പറയുന്ന കാര്യത്തിന് അനുഗുണമായ അതികാർത്ഥം നൽകി പ്രസ്താവ്യത്തിന് ബലം നൽകുന്ന പ്രയോഗം തന്നെയാണ് Hyperbole.
പക്ഷെ ,അത് നാം ചർച്ച ചെയ്യുന്ന മുബാലഗയിൽ നിന്നും വ്യത്യസ്തമാണ് .
Hyperbole , Figurer of speach ൻ്റെ ഇനമാണ് ,പൊതുവേ അലങ്കാരം Metaphor അടങ്ങിയ പ്രസ്താവനയായിരിക്കും Hyperbole . അനുരൂപദ്വയങ്ങൾക്കിടയിലെ
സാദൃശ്യന്യായം - Simile - വജ്ഹുശ്ശബഹ് / ജാമിഅ 'നെ Exaggaration ചെയ്യുമ്പോൾ പ്രയോഗം hyperbole ആവുകയായി.
Beyond the realistic sense ൽ ഒരു കാര്യത്തെ exaggarated ആയി പ്രയോഗിക്കലാണ് Hyperbole എന്നർത്ഥം.
മുബാലഗയുടെ ഘടകമല്ല Metaphor ,
Metaphor നെ ഇനം തിരിക്കുന്ന വിശേഷമായി മുബാലഗ വരുമെങ്കിലും .
അറബിയിലെ ഇസ്തിആറത് മുറശ്ശഹ : / തശ്ബീഹ് മഖ്ലൂബ് , തഅ'ഖീദ് തുടങ്ങിയ സാരങ്ങളിലൊക്കെ Hyperbole വരാറുണ്ട്.
അറബിയിലെ മുബാലഗതിനുള്ള വ്യവസ്ഥാപിത പദങ്ങളായ ഫആ'ൽ ,ഫഊൽ ,ഫഈൽ ,മിഫ്ആൽ ,ഫഇൽ ,ഫഅ'ലാൻ ,ഫഅ'ലാഅ' തുടങ്ങിയവയുടെ ഗൂഗിൾ ട്രാൻസ്ലേഷൻ ഒത്തുനോക്കുമ്പോൾ Hyperbole എന്ന് വരുന്നത് കൊണ്ടാവാം ,
മുബാലഗ= Hyperbole എന്ന് ചിലർ ജനറലായി പറയുന്നത്.
ആ ജനറൈലിസിംഗ് , കലാംകോസ്മോളജിയുടെ ഗ്ലോസറിയിൽ ഒട്ടും ശരിയാവില്ല. ഒന്നാമതായി ,നാം പറയുന്ന അതിശയോക്തി പദപരം അല്ല .
പ്രസ്തുത പദങ്ങൾ ഉപാധിപ്രത്യയങ്ങളാണ്.
ആ പ്രയോഗം ഫലത്തിൽ വരുത്തുന്ന സ്വാധീനം മാത്രമാണാ അതിശയോക്തി .
It's just sensual exaggaration not literal at all .
മറിച്ച് ആ പ്രയോഗങ്ങൾ Deductive Syllogism ത്തിൻ്റെ ഇനമായ Logical tautology യുടെ ഭാഗമാണ്. Premise ഉം Conclusion ഉം ഒരേ ഫലം തരുന്ന തർക്കവാക്യങ്ങളടെ ഉദാഹരണമാണത്.
അതായത് ,ആ പദങ്ങൾക്ക് ബലാഗയോടല്ല ,മൻത്വിഖിനോടാണ് ബന്ധം എന്നർത്ഥം.
Logical tautology യുടെ ഇംഗ്ലീഷ് ഉദാഹരണം നോക്കിയാൽ ഒന്ന് കൂടെ കാര്യം വ്യക്തമാവും .
William Shakespear Hamlet ൽ കുറിച്ചു ,
" To be or not to be , that is the question "
ان كان الامر كذا و ان لم يكن كذا , السؤال كذا
എന്നാവും അറബി .
കലാം കോസ്മോളജിയിലേക്കൊന്നും പോവണ്ട ,
താഴെത്തട്ടിലോതുന്ന വലിയ കിതാബുകളിൽ ,പ്രത്യേകിച്ച് ഫിഖ്ഹിലൊക്കെ അത്തരം പ്രയോഗങ്ങൾ ധാരളമാണല്ലോ ,
ഉദാഹരണത്തിന് ,
.... اثم وان قضى
''പിന്നീട് ചെയ്താലും ( ചെയ്തില്ലെങ്കിലും) തത്സമയം ചെയ്യാത്തതിൻ്റെ കുറ്റമേൽക്കണം " എന്ന പ്രയോഗം പോലെ .
അതാണ് Logical tautology.
Leave a Reply