In Philosophy
By ശുഐബുൽ ഹൈതമി
Cogito ergo Sum : ദെകാർതേ , ക്ലാസിക് മോഷണം ?
സാക്ഷാൽ റെനെ ദെക്കാർത്ത് René Descartes ആണ് മോഷ്ടാവ് .അബൂ ഹാമിദ് അൽ ഗസ്സാലി (റ) വിൻ്റെ ഒരു കൃതി ഏറെക്കുറെ അപ്പടി പുനരാനയിച്ച് കൊണ്ടാണ്
"ഡിസ്‌കോഴ്‌സ് ഡി ലാ മെതേഡ് "(1637) എന്ന കൃതി ദെക്കാർതെ രചിക്കുന്നത്.
ദകാര്‍തെയുടെ കാലമാവുന്നതിനു മുമ്പുതന്നെ മുസ്‌ലിം ചിന്തകരുടെ ഗ്രന്ഥങ്ങള്‍ ലാറ്റിന്‍, ഹിബ്രു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
അക്കൂട്ടത്തിൽപ്പെട്ട ഇമാം ഗസ്സാലിയുടെ 600 വർഷങ്ങളോളം മുമ്പ് അറബിയിലെഴുതപ്പെട്ട ആത്മകഥാംശമുള്ള കൃതി - 'അൽ മുൻഖിദുമിനല്ലലാൽ " ആണ് ദെകാർതെ അപഹരിച്ചത് .
'ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാനുണ്ട്' (Cogito ergo Sum) എന്ന ദകാര്‍തെയുടെ വിഖ്യാദമായ ഉദ്ധരണി
"ഞാന്‍ ഇഛിക്കുന്നു, അതിനാല്‍ ഞാന്‍ ഉണ്ട്" എന്ന ഇമാം ഗസ്സാലിയുടെ വരികൾ തന്നെയായിരുന്നു. അദ്ദേഹം നിവർത്തുന്ന ഉദാഹരണങ്ങൾ തന്നെയാണ് ദെകാർതെയും കൊണ്ടുവരുന്നത്. സത്യാന്വേഷണ വഴിയിൽ ഇമാം അനുഭവിച്ച ധൈഷണിക പരീക്ഷണങ്ങൾ തന്നെയാണ് ദെക്കാർത്തയുടേയും .
ദെകാര്‍തെയില്‍ സാഹിത്യ ചോരണം ആരോപിക്കാന്‍ മാത്രമാണ് കാര്യങ്ങൾ എന്ന് ജോര്‍ജ് ഹെന്റി ലെവിസ് തന്റെ 'ബയോഗ്രഫിക്കല്‍ ഹിസ്റ്ററി ഓഫ് ഫിലോസഫി' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Leave a Reply