In Philosophy
By ശുഐബുൽ ഹൈതമി
നവനാസ്തികത : ഫാസിസം + ഹ്യൂമനിസം + ക്യാപിറ്റലിസം
ഫാസിസം എന്താണ് ?
രാഷ്ട്രീയത്തിലെ അരാഷ്ട്രീയ ശുദ്ധിവാദം .
ആധുനിക ഫാസിസത്തിൻ്റെ സാമ്പത്തിക തത്വമേതാണ് ?
ക്യാപിറ്റലിസം .
നിയോ എയ്തിസത്തെ ആഗോളതലത്തിൽ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ ചേരി ഏതാണ് ?
വംശീയ വലതുപക്ഷം .
വംശീയ വലതുരാഷ്ട്രീയം അധികാരം പിടിച്ചെടുക്കാൻ ലോക തലത്തിൽ ഉപയോഗിക്കുന്ന സ്ട്രാറ്റജി ഏതാണ് ?
ഫാസിസം .
ഫാസിസത്തിലൂടെ അധികാരത്തിലേറുന്ന ഭരണകൂടത്തിൻ്റെ ബിനാമികൾ ആരായിരിക്കും ?
ക്യാപിറ്റലിസ്റ്റുകൾ .
യുക്തിവാദികൾ എന്ന് ജാഢക്ക് പറഞ്ഞ് നടക്കുന്ന വ്യക്തിനിഷ്ഠാവാദികളും ഉദാരസ്വാതന്ത്ര്യവാദികളും സാമൂഹികമായി അണിയുന്ന ഡെമോക്രാറ്റിക് ഔട്ട്ലുക്ക് ഏതാണ് ?
ഹ്യൂമനിസം .
എത്രതരമാണ് പ്രാക്ടിക്കൽ ഹ്യൂമനിസം ?
3 .
വ്യക്തികേന്ദ്രീകൃതമായ ക്യാപിറ്റലിസ്റ്റ് ഹ്യൂമനിസം (സ്വീഡൻ ,ഡെന്മാർക്ക് , ഫിൻലാൻ്റ് ..) ,
സ്റ്റേറ്റ് കേന്ദ്രീകൃതമായ സോഷ്യലിസ്റ്റ് ഹ്യൂമനിസം ( ചൈന) , വംശകേന്ദ്രീകൃതമായ ഫാസിസിറ്റ് ഹ്യൂമനിസം ( ഇന്ത്യ) .
നിയോ എയ്തിസത്തിന് ഏത് ഹ്യൂമനിസത്തോടാണ് ബന്ധം ?
ക്യാപിറ്റലിസ്റ്റ് ഹ്യൂമനിസത്തോടും ഫാസിസ്റ്റ് ഹ്യൂമനിസത്തോടും .
അതെന്താണങ്ങനെ ?
സ്വതന്ത്രചിന്ത എന്ന വ്യക്തിവാദത്തിന് ഓരോ വ്യക്തിയും സ്വതന്ത്രനാണ് എന്ന് നുണ പറയുന്ന ക്യാപിറ്റലിസ്റ്റ് ഹ്യൂമനിസം കൂടിയേ തീരൂ.
രാഷ്ട്രീയ മേൽക്കോയ്മകൾ അസമത്വമല്ല ,അടിസ്ഥാനമാണ് എന്ന് വരുത്തുന്ന സോഷ്യൽ ഡാർവ്വനിസത്തിൻ്റെ ശാസ്ത്രീയ മുഖമായ നിയോ എയതിസത്തിന് വിജയിക്കുന്ന ഫാസിസമാണ് ശരി.
തോറ്റവർക്ക് അവിടെ ചരിത്രമേ ഇല്ല.
അപ്പോൾ നവനാസ്തികത എന്താണ് ?
ഫാസിസം .
കേരളത്തിലെ നവനാസ്തികാചാരി പറഞ്ഞതെന്താണ് ?
ഇസ്ലാമിസം ഫാസിസമാണെന്ന്.
അതെന്താണങ്ങനെ പറയുന്നത് ?
ആടിനെ പട്ടിയാക്കി പേപ്പട്ടി എന്ന് പറഞ്ഞ് കൊന്ന് ചെന്നായ എന്ന് പറഞ്ഞ് കുഴിച്ചിട്ട് കടുവ എന്ന് പറഞ്ഞ് ബോർഡ് വെക്കാൻ കെൽപ്പുള്ളവരേ നവനാസ്തികതയുടെ നേതാവാകൂ.
അട്ടിമറിയുടെ ഒരു മാരകമായ വേഴ്ഷൻ പരീക്ഷിക്കാനിറങ്ങിയിരിക്കുകയാണ് എസൻസും കോളാമ്പിയും , അതായത് അവയുടെയെല്ലാം ആസ്ഥാന പുരോഹിതൻ .
ഇസ്ലാമിനോടുള്ള പ്രതിബദ്ധത ഫാസിസമാണ് ,
എന്നാൽ മുസ്ലിം വിരോധം അപരവിദ്വേഷമാണ് എന്ന ഗംഭീര പൊസിഷനിൽ പന്തിട്ട് ട്രിബ്ലാട്ടം സാധ്യമാണോ എന്നാണ് പരീക്ഷണം.
'ആകാശം വിശാലമാണ് ,അതിനാൽ യേശുവിൽ വിശ്വസിപ്പിൻ ' എന്ന ക്ലാസിക്കൽ ഫലാസിയോടൊപ്പം നിർത്താവുന്ന ഒരു 'നമ്പറാണ് ' ആ വട്ടം.
ഹിന്ദുത്വയോടുള്ള രാഷ്ട്രീയഭ്രമം ഫാസിസമാണ് ,ഹിന്ദുത്വരോട് വിരോധം പാടില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം എന്താണ് ?
അനർത്ഥം എന്ന് ,അതാണിതും .
പ്രസക്തിയൊന്നുമില്ലെങ്കിലും ഞാനാ പ്രസ്താവനയുടെ അർത്ഥം സില്ലോജിക് പാറ്റേണിലേക്ക് മാറ്റാം ,ഫലം നോക്കാമല്ലോ
ഒന്നാം ആധേയം : മുസ്ലിംകളുടെ ഇസ്ലാമിസം ഫാസിസമാണ്.
രണ്ടാം ആധേയം : മുസ്ലിംകളോട് പ്രത്യേകിച്ച് വിരോധമരുത്.
തീർപ്പ് : ഫാസിസത്തോട് വിരോധമരുത് .
രവിസാർ ഇടക്കിടെ വളരെ ഗൗരവത്തോടെ വിണ്ഡിത്വങ്ങളും സെൽഫ് ഗോളായി സത്യവും പറയുന്ന വ്യക്തിയാണ്.
ഗൗരവത്തിൽ ഇപ്പറഞ്ഞത് സവർക്കറൈറ്റ് നാസ്തികതയിൽ സത്യമാണ് ,
ഫാസിസത്തോട് വിരോധമരുത്.
ആ തീർപ്പിലേക്കുള്ള പാലം മുസ്ലിംകളുടെയും ഇസ്ലാമിൻ്റെയും ചുമലിലായി എന്ന് മാത്രം.
കാര്യത്തിലേക്ക് വന്നാൽ , മുസ്ലിംകളെ തലോടലോ സത്യം പറയലോ അല്ല ഉദ്ദേശ്യം.
Nothing but an effort of flop balencing .
വാർ റൂമുകളിൽ മുസ്ലിം ഇറച്ചി മാത്രം വിൽക്കപ്പെടുന്നുവെന്ന പ്രതീതിയാണ് അവരെപ്പറ്റി ഇ- മാർക്കറ്റിലുള്ളതെന്ന തോന്നൽ അവർക്ക് തന്നെയുണ്ട്. പ്രത്യേകിച്ച് , വിശ്വനാഥൻ ഡോക്ടറും, മറ്റു ഇടതുപക്ഷ യുക്തിവാദികളും നടത്തുന്ന സവർക്കറൈറ്റ് നാസ്തിക വേട്ടയിൽ , മുസ്ലിം മിതവാദികളൊക്കെ തങ്ങൾക്കെതിരാണെന്ന തിരിച്ചറിവും അവർക്കുണ്ടായിട്ടുണ്ട്.
അപ്പോൾ , ബൈബിളിനെതിരെ ഒരന്തിച്ചർച്ചയും മഠപീഡനം പ്രമേയമാക്കി രണ്ട് വീഡിയോയും ഇറക്കി നടുത്വം പിടിക്കാനാണീ കളി.
ഇസ്ലാമിനെ ലോകഭീഷണിയാക്കുന്നതോടൊപ്പം മുസ്ലിംകൾക്ക് നേരെ ഫോബിയ പാടില്ല എന്ന് പറയുന്ന ആ Fabricated Empathy മുസ്ലിംകൾ തൊഴിച്ച് തള്ളുന്നു .കൊന്നവർ മുസ്ലിംകളാണെങ്കിൽ കാരണം ഇസ്ലാമും കൊന്നവർ ക്രിസ്ത്യാനികളാണെങ്കിൽ ,ഹിന്ദുക്കളാണെങ്കിൽ ( ഇഷ്യൂസ് ബേസ്ഡ്) പ്രേരണ മതവുമാകുന്ന നാടകം നാട്ടാർക്ക് തിരിയുന്നുണ്ട് .
ഒളിയും ചതിയുമില്ലാതെ സുതാര്യമായ സംവാദമാണ് മുസ്ലിംകളോട് നിങ്ങൾ നടത്തേണ്ടത് , അതിന് നിൽക്കാതെ
Ex .കോയകൾ എന്ന ചാവേർപ്പടയെ പറഞ്ഞു വിടുന്നതല്ല മര്യാദ . സായിപ്പ് കഞ്ചാവടിച്ച് നാഡി തടവാനും ഒറ്റുകാർ ചോര ചിതറി നേത്രസുഖം പകരാനും എന്ന കൊളോണിയൽ യുദ്ധരീതിയാണവർ പയറ്റാൻ ശ്രമിക്കുന്നത്.
ബർണാഡ് ഷാ നേരെ മറിച്ചാണ് പറഞ്ഞിരുന്നത് ,
Islam Is The Best Religion ; Muslims Are The Worst Followers .അതും പൊട്ടത്തരമാണ്.
അന്നത്തെ ബാലൻസ് കെ നായർ .
ഫിലോസഫി പറഞ്ഞ് ഋ ആക്കി നിർത്താം ,
നേരെ പറഞ്ഞാലും വളഞ്ഞു പറഞ്ഞാലും ഫലം നാസ്തി എന്നതാണ് നവനാസ്തികത .
സ്വീകരിക്കുന്ന ആശയങ്ങളും കൊണ്ടുനടക്കുന്ന പ്രത്യയശാസ്ത്രവും തന്നെയാണ് വ്യക്തികൾക്ക് സാമൂഹിക വിലാസം കൊടുക്കുന്നത്. ആ പ്രത്യയശാസ്ത്രമാണ് അവരുടെ ഐഡൻ്റിറ്റി.
( മുസ്ലിംകളുടെ ഐഡൻ്റിറ്റിയെ ഇല്ലാതാക്കുന്ന ഫാസിസമാണ് ആധുനിക ഇന്ത്യ ,പാലം വ്യക്തമാണ് .)
അതായത് ,അവരല്ലാത്തവരിൽ നിന്നും അവരെ വേർതിരിക്കുന്ന വ്യവഛേദകം ആ ഐഡൻ്റിറ്റിയാണ് ,അല്ലാതെ നട്ടെല്ലും കോക്കിക്സും അല്ല .
അത്തരം വ്യവഛേദകങ്ങൾ വിലാസങ്ങളിൽ നിന്നും ഇല്ലാതായാൽ ബാക്കിയുണ്ടാവുക രണ്ടുകാലുള്ള ജന്തുക്കൾ മാത്രമാണ് ,മനുഷ്യർ എന്ന പേരുകാർ പോലുമാവില്ല , ജന്തു എന്ന പൊതുവർഗത്തിൽ വിശേഷബുദ്ധി എന്ന വ്യവഛേദകം അപ്ലൈ ചെയ്യ്യുമ്പോഴാണ് മനുഷ്യൻ ഉണ്ടാവുന്നത്. കൃത്യമായ ഫിലോസഫി അനുസരിച്ച് ,വ്യവഛേദകം ഇല്ലാതെ മനുഷ്യർ ജന്തുക്കളും ആവില്ല , കാരണം മനുഷ്യൻ, ജന്തുക്കളും സസ്യങ്ങളും അചേതന വസ്തുക്കളുമെല്ലാം ഉൾക്കൊള്ളുന്ന എന്ന ദ്രവ്യം പൊതു വർഗത്തിൻ്റെ ഭാഗമാണ്.
ie:
ഇസ്ലാം എന്ന വ്യവഛേദകം ഇല്ലാതെ അതായത് പരിഗണിക്കാതെ x എന്ന വ്യക്തി മുസ്ലിമല്ല , അംഗങ്ങളുടെ ഇംഗിത ചലനം എന്ന വ്യവഛേദകം ഇല്ലാതെ x ജന്തുവല്ല ,
വളർച്ച എന്ന വ്യവഛേദകം ഇല്ലാതെ x ചേതനമല്ല ,
മൂന്ന്മാനങ്ങൾ (3 Diamensions) ബാധകമാവുന്ന പദാർത്ഥം എന്ന വ്യവഛേദകം കൂടാതെ x വസ്തുവല്ല ,
ഇപ്പറഞ്ഞ 4 ൽ ഏതെങ്കിലുമൊരു വർഗത്തിൽ x പെടണമെങ്കിൽ മുകളിലുള്ള പൊതുഗണത്തിൽ xനോട് പങ്കാളിത്വമുള്ള വിപരീത വർഗത്തിൽ നിന്നും വേർതിരിക്കുന്ന Exclussive Element xന് മേൽ പ്രയോഗിക്കണം.
അല്ലാത്തിടത്തോളം നമ്മുടെ കഥാപാത്രമായ x , ദ്രവ്യം മാത്രമാണ് .
അപ്പോൾ മുസ്ലിം ഗുലാം നബിയിലെ ഇസ്ലാമും ഹിന്ദുത്വൻ നരേന്ദ്രമോദിയിലെ ഹിന്ദുത്വയും കമ്മ്യൂണിസ്റ്റ് പ്രകാശ് കാരാട്ടിലെ മാർക്സിസവും അവകൾ എതിർക്കപ്പെടേണ്ട ഫാസിസമായതിനാൽ എടുത്തുമാറ്റുന്നുവെന്ന് വെക്കുക :
എന്നാൽ ബാക്കിയുണ്ടാവുക മുസ്ലിമും ഹിന്ദുത്വനും കമ്മ്യൂണിസ്റ്റും അല്ല ,
മറിച്ച് - ഫിലോസഫി ഒഴിവാക്കി , സാമൂഹികമായി പറഞ്ഞാൽ മനുഷ്യർ മാത്രമാണ്.
ഒന്ന് കൂടി വ്യക്തമാക്കിയാൽ ,
Personhood ചേരുന്നത് ജൈവികമായ വർഗത്തോടാണ് ,അല്ലാതെ , സാമൂഹികമായ വിലാസങ്ങളോടല്ല .
അല്ലെങ്കിൽ , ഇസ്ലാം എന്ന ഒബ്ജകടീവ് ഇംപോസിംഗ് ഏജൻസി നടപ്പിൽ വരുത്തുന്ന ധാർമ്മിക ധാരണകൾ പുലർത്തുന്ന രണ്ടുകാലുള്ള ഭൗതിക - ജൈവിക - ആത്മീക പദാർത്ഥത്തിൻ്റെ പേരാണ് മുസ്ലിം , ആദ്യം പറഞ്ഞ ഏജൻസി നീങ്ങുന്നതോടെ ആ പദാർത്ഥം മുസ്ലിമല്ലാത്ത മനുഷ്യൻ മാത്രമായി .
പക്ഷെ , ഇവർക്ക് ഐഡിയോളജിക്കലീ മനുഷ്യൻ ഇല്ല , അത് കൊണ്ടാണ് മനുഷ്യനാവൂ എന്ന് മനുഷ്യരോട് പറഞ്ഞ് കൊണ്ടേയിരിക്കുന്നത് ,ബാക്കിയൊക്കെ ഭംഗി വാക്കുകൾ മാത്രം .
Leave a Reply