In Ideal
By ശുഐബുൽ ഹൈതമി
ആധുനികത : കഴുതവണ്ടിക്കാലം .
ബാധ്യതാരഹിത ലൈംഗികജീവിതത്തിൻ്റെ വിവിധരൂപങ്ങൾ ഉൾക്കൊള്ളുന്ന 'Living Together' പുതിയ കാലത്തിൻ്റെ മാത്രം രീതിയോ നിയോ ലിബറലിസം പരിചയപ്പെടുത്തിയ സംസ്ക്കാരമോ അല്ല. രേഖകളിൽ തന്നെ രണ്ടായിരത്തോളം കൊല്ലങ്ങൾക്ക് മുമ്പേ നിലവിലുണ്ടായിരുന്ന രീതികളായിരുന്നു അവ.
ഖുർആൻ അവതീർണ്ണമായ കാലഘട്ടം ക്രിസ്തബ്ദം 610 - 632 ആണ്. വിവിധസന്ദർഭങ്ങളിൽ ഖുർആൻ നിരോധിച്ച ഉഭയകക്ഷിലൈംഗികരീതികൾ പരിശോധിച്ചാൽ അക്കാര്യം ബോധ്യമാവും.
സൂറ:നിസാഇലെ 22 , 25 വചനങ്ങളുടെ ചരിത്രപശ്ചാത്തലം ഏറെ പ്രസക്തമാണ്.
ആൺ , പെൺ ഭിന്നതകളില്ലാതെ എത്രപേരോടും ഏത് സമയവും ലൈംഗികത പുലർത്തുകയും വാടക ഈടാക്കുകയും ചെയ്യുന്ന ഉദാരലൈംഗിക വിഭാഗമായിരുന്നു مسافحات .
ആ വിശേഷണത്തിൻ്റെ ക്രിയാർത്ഥം പരസ്യപ്പെടുത്തി എന്നാണ്. അതായത്, തങ്ങളുടെ തൊഴിലിൻ്റെയും നിലപാടിൻ്റെയും ഭാഗമായ ലൈംഗികസന്നദ്ധത സമൂഹമധ്യേ പ്രചരിപ്പിക്കുക കൂടി അവരുടെ ലക്ഷ്യമായിരുന്നു.
Pangenders Sex ൻ്റെയും Porn Industry യുടെയും രീതികൾ തന്നെയായിരുന്നു അത്.
ഇത്തരം ലൈംഗിക തൊഴിലാളികളെ ആവശ്യമനുസരിച്ച് പാർട്ടികളിൽ ( നാദിയാത് ) എത്തിച്ച് കൊടുക്കുന്ന ഏജൻസികളും നിലനിന്നിരുന്നു. നീലക്കണ്ണുകളും വെളുത്ത ശരീരവുമുള്ള വടിവൊത്ത സ്ത്രീകളായിരുന്നു വൻകിട പാർട്ടികളിലെയും സൈനിക ക്യാമ്പുകളുടെയും ഹരം.
അറിയപ്പെട്ട പല Porn Starകളും അക്കാലത്തെ സാഹിത്യങ്ങളിലിടം പിടിച്ചിട്ടുണ്ട്. അക്കാലത്തെ On air telecasting അതായിരുന്നല്ലോ .
വിപരീതലിംഗത്തിൽ പെട്ട ഒരാളെ മാത്രം നിരുപാധികം പങ്കാളിയായി സ്വീകരിച്ച് രഹസ്യമായി കൂട്ടുജീവിതം നയിച്ചിരുന്നവരായിരുന്നു متخذ الاخدان .
മടുപ്പോ വിരസതയോ ഉണ്ടാവുമ്പോൾ അവർ പിരിയുമായിരുന്നു. വാടകവ്യവസ്ഥ ഉണ്ടായിരുന്നില്ല. അവർക്കിടയിൽ വാണിജ്യബോധമായിരുന്നില്ല, പ്രണയം തന്നെയായിരുന്നു. Hetro Sex ൽ തൽപ്പരരായവരുടെ Living Together ആയിരുന്നു അത്.
ഗോത്രത്തിൻ്റെയും കുടുംബത്തിൻ്റെയും ഊര് വിലക്ക് ഭയന്ന് ഇത്തരക്കാർ രഹസ്യസ്വഭാവം നിലനിർത്താൻ വേണ്ടി കച്ചവട സംഘത്തിലും മറ്റും ചേർന്ന് സ്വദേശത്ത് നിന്നും മാറിത്താമസിക്കാൻ ശ്രദ്ധിച്ചിരുന്നു.
Intercast Co- habitation തന്നെയായിരുന്നു അത്.
നികാഹ് മഖ്ത് ,نكاح مقت ഇക്കാലത്തെ Incest Sex ൻ്റെ വിവിധ രൂപങ്ങൾ തന്നെയായിരുന്നു. മരണപ്പെട്ട പിതാവിൻ്റെ സ്വത്ത് കുടുംബത്തിന് പുറത്തേക്ക് പോവാതിരിക്കാനായ് രണ്ടാനമ്മ ( Step Mum) മകനൊപ്പം ലൈംഗികജീവിതം നയിക്കാൻ നിർബന്ധിതമായിരുന്നു . അറേബ്യയിലേതിനെക്കാൾ പേർഷ്യയിലായിരുന്നു ഈ രീതി വ്യാപമായി നിലനിന്നിരുന്നത് .പിന്നീട് ഈ സംസ്ക്കാരം
മകൻ്റെ പങ്കാളിയെ പിതാവ് സ്വന്തമാക്കുക , മാതാവിൻ്റെ സഹോദരിയെ പങ്കിടുക തുടങ്ങിയ രൂപങ്ങൾ കൂടി കൈവരിച്ചു. ഇങ്ങനെ വിവാഹം ചെയ്യുന്ന കക്ഷിക്ക് ضيزن
എന്നാണ് പറഞ്ഞിരുന്നത്.
ചുരുക്കത്തിൽ , Consanguinity യോ Realativity യോ ഉള്ളവർക്കിടയിലെ ദാമ്പത്യമാണ് മഖ്ത് എന്ന് ആക്ഷേപിക്കപ്പെട്ടത് എന്നാണ് പൊതുവിശദീകരണം.
മുഹമ്മദ് നബി (സ്വ) വിടവാങ്ങൽ ഹജ്ജിൻ്റെ വേളയിൽ നിരോധിച്ച نكاح المتعة
ആണ് മറ്റൊരു രീതി.
സഹജീവനകാലയളവ് ആദ്യമേ നിശ്ചയിച്ചുറപ്പിച്ച് സ്ത്രീയും പുരുഷനും ലൈംഗികമായി ഒരുമിക്കുന്ന രീതിയായിരുന്നു അത്.
അക്കാലത്തെ സൈനിക ശക്തികൾ പ്രത്യേകം അനുശീലിച്ചിരുന്ന ആ രീതി ഏറെക്കുറേ ഇക്കാലത്തെ Dating Sex ന് തുല്യമാണ്. ആദ്യഘട്ടത്തിൽ ഇസ്ലാം കരാറിൻ്റെ അടിസ്ഥാനത്തിൽ ഇത് നിലനിർത്തിയിരുന്നു. എന്നാൽ , അതിലുണ്ടാവുന്ന സന്താനങ്ങൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമായി പരിണമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നിരോധിക്കപ്പെടുകയും ചെയ്തു.
മറ്റൊരു രീതിയാണ് شعاز .
ഇക്കാലത്തെ Wife Swapping ൻ്റെ സ്വഭാവം അവിടെ കാണാം . പരസ്പര സമ്മതത്തോടെ ആൺ സുഹൃത്തുക്കൾ അവരുടെ പെൺപങ്കാളിയെ നിശ്ചിത സമയത്തേക്ക് വെച്ച്മാറി വ്യത്യസ്തത അനുഭവിക്കുന്ന രീതിയാണത്. ലൈംഗികവിരസത മാറ്റുക , ഗോത്രങ്ങൾ തമ്മിലുള്ള നീക്ക്പോക്ക് ശക്തമാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം .
അത്തരത്തിൽ സ്വന്തം പുത്രിയെ സുഹൃത്തിൻ്റെ പുത്രിക്ക് പകരമായി Seducing ലൂടെ കൈമാറുന്ന രീതിയും നിലനിന്നിരുന്നു. മാറിക്കിട്ടിയ സ്ത്രീയെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ പാടില്ലായിരുന്നു. ക്യാമ്പസ് കാല പ്രണയങ്ങൾ വിവാഹത്തിലെത്താതെ പിരിഞ്ഞതിൻ്റെ നിരാശ മാറ്റാനോ , അല്ലെങ്കിൽ ഭാര്യയുടെ മറ്റൊരാളുമായുള്ള മൊമൻ്ററി ക്രഷ് സാക്ഷാൽക്കരിക്കാനോ ഒക്കെ ഭർത്താവിൻ്റെ സമ്മതത്തോടെ , ചിലപ്പോൾ സാന്നിധ്യത്തിൽ തന്നെ പരപുരുഷ ഗമനം നടത്തുന്ന സ്ത്രീത്വം ആധുനിക മൂല്യമല്ലെന്നർത്ഥം .
ഇസ്ലാം നിരാകരിച്ച മറ്റൊരു ലൈംഗിക ന്യൂനപക്ഷമായിരുന്നു സ്വാഹിബാതുൽറായാത്.
صاحبات الراية
അഥവാ കൊടികൾ നാട്ടി ലൈംഗിക സന്ദേശം കൈമാറിയ വിഭാഗം. സൂറ: നിസാഇൽ പരാമർശിച്ച മുസാഫഹാതിൻ്റെ സവിശേഷ രൂപമായിരുന്നു അത്. വാടക കൊടുത്തോ അല്ലെങ്കിൽ സ്ത്രീക്ക് ഇഷ്ടമായാൽ അല്ലാതെയോ ലൈംഗിക ബന്ധത്തിന് തയ്യാറാള്ള സ്ത്രീകൾ കൊടികളും തുണികളും നാട്ടിയ ടെൻ്റുകൾക്കുള്ളിൽ കഴിയും . യാത്രക്കാരും മറ്റും തിരിച്ചറിയാനായിരുന്നു അത്.ലൈംഗിക വൈവിധ്യങ്ങളുടെ മഴവിൽ നിറവും കൊടിയും നാട്ടി സഞ്ചരിച്ചത് ആയിരത്തഞ്ഞൂറ് കൊല്ലം പിറകിലോട്ടായിരുന്നു.
മറ്റൊന്ന് , ഇന്നത്തെ Gang Bang , Group Sex , Bi Sex ഒക്കെ വരുന്നത്പോലെ ഒരാൾ ഒന്നിലേറെ (പത്ത് വരെ ) പേരുമായി ഒരേ സമയം വ്യത്യസ്ത അവയവങ്ങളിലൂടെ രതിയിലേർപ്പെടുന്ന രീതിയാണ്:نكاح الرهط
എന്നാണത് പൊതുവായി അറിയപ്പെടുന്നത്.
അത് ബലാൽസംഘമോ മാനഭംഗമോ ആയിരുന്നില്ല . സാഹസിക ലൈംഗികതയുടെ ഭാഗമായിരുന്നു. ഗർഭം ധരിച്ച് സന്താനമുണ്ടായാൽ നറുക്കടെപ്പിലൂടെയായിരുന്നു അഛനെ തീരുമാനിച്ചിരുന്നത്.
ആധുനികത ഇനിയും എത്തിപ്പെടാൻ ബാക്കിയായ ഒരു രീതിയാണ് വേറൊന്ന് ,
മധ്യവർഗ ദമ്പതികൾ വരേണ്യവർഗക്കാരായി ഉയരാൻ വേണ്ടി ചെയ്തിരുന്ന استبضاع എന്ന രീതിയാണ്.
നിറം , പദവി , സമ്പത്ത് തുടങ്ങിയ ഘടകങ്ങളിൽ മീതെ നിൽക്കുന്ന പുരുഷൻ്റെ അടുത്തേക്ക് ഭാര്യയെ പറഞ്ഞയച്ച് ഗർഭം ധരിപ്പിച്ച് വാങ്ങുന്ന യോനീക്ഷണം ആയിരുന്നു അത്. മേൽജാതിക്കാർ അവരുടെ ലൈംഗിക ദാരിദ്ര്യം മാറ്റാനായി ഇതൊരവസരമായി കാണുകയും ചെയ്തിരുന്നു. കേരളത്തിലെ പഴയ നമ്പൂതിരി നായർ സംബന്ധങ്ങളുടെ അതിലും പഴയ പതിപ്പ്
എന്ന് വേണമെങ്കിൽ പറയാം .
...
ലിബറലിസം അടുക്കളയിലെത്തിയതിനാൽ മതമില്ലാത്ത മൂല്യങ്ങളോട് രാജിയാവാൻ പരോക്ഷമായി ഉപദേശിച്ച് മുസ്ലിംകളെ അപ്ഡേഷൻ വരുത്താൻ അകത്ത് നിന്നും ശ്രമിക്കുന്ന അപകർഷതയുടെ ആങ്ങളമാരും പെങ്ങന്മാരും അറിഞ്ഞാലും : അന്ത്യപ്രവാചകനും ഖലീഫാ ഉമറും കാണാത്ത ഒരു പരിഷ്ക്കാരവും ഇന്നോളം വന്നിട്ടില്ല .വന്നാൽ അപ്പോൾ നോക്കാം വന്നത് പുതിയതാണോ എന്ന്. അത്തരം ഇരുട്ടുകൾക്കൊപ്പം അലിഞ്ഞ് ചേരാൻ വെമ്പുന്നവർ വായിക്കേണ്ടത് ചരിത്രമാണ്.
( Lesbian , Gay ചരിത്രം 4000 വർഷങ്ങൾ പിറകിലേക്ക് നീളും , അതിവിടെ വിഷയമാക്കുന്നില്ല )
അതായത് :
ഹോമോസാപ്പിയൻ്റെ ജനിതകഘടന അന്നുമിന്നും ഒന്ന് തന്നെയാണ് . ഉപകരണങ്ങളെ ആധുനികമാക്കാം , ഉപായങ്ങളെ അതിനൊത്ത് രാകിമിനുക്കാം . പക്ഷെ അവക്ക് മനുഷ്യൻ്റെ അസ്ഥിത്വവുമായി ബന്ധമില്ല . രണ്ടാഴ്ച്ച കറണ്ടില്ലാതായാലോ രണ്ട്ദിവസം മഴ നിന്ന് പെയ്താലോ മറ്റൊരിടത്ത് ഒറ്റപ്പെടുത്തപ്പെട്ടാലോ മറ്റോ ഇന്നത്തെ ഏത് ആധുനിക മനുഷ്യനും ഗോത്രവർക്കാരനായി പരിണമിക്കും . ഗ്രൂം ചെയ്തടെക്കപ്പെട്ട ധാർമ്മിക - മൂല്യ സങ്കൽപ്പങ്ങൾ ദിവസങ്ങൾക്കകം റിവേഴ്സ് ഗിയറിൽ സഞ്ചരിക്കും .
മനുഷ്യൻ്റെ നൈസർഗികത അടിസ്ഥാനപരമായി അചഞ്ചലമാണ്. അവൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് സമാനതകൾ സ്വാഭാവികമാണ്. അത് കൊണ്ടാണ് ,
Story of history is just repeating it self എന്ന് പറയുന്നത്, അല്ലെങ്കിൽ, നാളെ എന്നാൽ മറ്റൊരു വാതിലിലൂടെ പ്രവേശിക്കുന്ന ഇന്നലെ തന്നെയാണെന്നും പറയാം . കാരണം ,
കാലം സഞ്ചരിക്കുന്നത് തിരശ്ചീനമായല്ല , ചക്രവട്ടത്തിലാണ്.
Leave a Reply