In Ideal
By ശുഐബുൽ ഹൈതമി
പേർഷ്യൻ രാജ്ഞി, ഹിലാരി ക്ലിൻ്റൻ : മാറാത്ത മാറ്റം
" സ്ത്രീകളെ ഭരണാധികാരിയാക്കിയ ജനത വിജയിക്കില്ല" ( പ്രവാചകൻ ) എന്നൊരു Footnote നൽകിയ കൊളാഷ് കുറച്ചു ദിവസമായി ചിലർ അയച്ചു തരുന്നുണ്ട് .
ഒന്ന് :
സ്ത്രീകൾ നയപരമായി പുരുഷന്മാരുടെ പിന്നിലാണ് എന്ന അബദ്ധം ഇസ്ലാം പറയുന്നില്ല.
ശാരീരികക്ഷമത അടിസ്ഥാനത്തിൽ ക്രയവിക്രിയകളുടെ കാര്യത്തിൽ സ്ത്രീയേക്കാൾ പ്രബലൻ പുരുഷനാണ് എന്നത് പ്രകൃതിയാണ് . ഇരു ലിംഗക്കാരിലും പൊതുവായുള്ള ഹോർമോണുകളുടെ നോർമ്മൽ കൗണ്ട് മാത്രം നോക്കിയാൽ അത് മനസ്സിലാക്കാം .
ഒരു ലിംഗം മാറ്റാന്നിനെ കീഴ്പ്പെടുത്തിയോ ഇല്ലയോ എന്ന ചർച്ച അശ്ലീലമാണ്. ഇരുധർമ്മങ്ങളുടെ സങ്കലനമാണ് സന്തുലിതത്വം .
ഹദീസിൽ സൂചിപ്പിക്കപ്പെട്ട - വിജയിക്കില്ല - എന്ന പ്രസ്താവന മുഹമ്മദ് നബി (സ്വ) യുടേതാണ്. പ്രവാചകൻ സമർപ്പിച്ച രാഷ്ട്രീയ ഇസ്ലാമിൽ ആത്യന്തികമായ ജയപരാജയം പരലോകത്തെ വിജയവും തോൽവിയുമാണ്.
വിജയം എന്നതിൻ്റെ ഭൗതികസാരങ്ങളിൽ വരുന്ന സാങ്കേതിക മുന്നേറ്റങ്ങളെ അർത്ഥം കുറിക്കുന്ന വിജയമല്ല ഇസ്ലാം മുന്നോട്ട് വെക്കുന്ന വിജയം.
എന്നാൽ അവ പരസ്പരം പൂർണ്ണഭിന്നമല്ല താനും . പക്ഷെ , ഭൗതിക-സാങ്കേതികമായി ജയിച്ചവർ പരലോകത്ത് ജയിക്കുമെന്നോ ,പരലോകത്ത് ജയിക്കുന്നവർ ഭൗതികമായി പിന്നോക്കം പോകുമെന്നോ നിർബന്ധാർത്ഥമില്ല. വിജയിച്ചവരുടെ യോഗ്യതകൾ ഖുർആൻ എണ്ണിയത് നമസ്ക്കാരഭക്തി ,ലൈംഗികചാരിത്ര്യം ,ദാനാദാനം എന്നിവയാണ്. അവയുണ്ടാവുമ്പോൾ കൂടെയുണ്ടാവുന്ന അനുബന്ധങ്ങൾ സാന്ദർഭിക ഗ്രാഹ്യമാണ്.
പ്രസ്തുത പ്രവാചക വചനം ഇസ്ലാം വിരുദ്ധ വേദികളിൽ നിരന്തരം ദുരുപയോഗം ചെയ്യപ്പെടുന്നതായതിനാൽ ഭാഷാപരവും ചരിത്രപരവുമായ ഒരാലോചന കൂടെ വേണ്ടതുണ്ട്.
( لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً
رواه البخاري (4425)
ഈ പ്രസ്താവന നടന്ന ഭാഷയുടെ നിയമമനുസരിച്ച് , നിർണ്ണിതപദത്തിലേക്ക് ചേർക്കപ്പെട്ട അനിർണ്ണിതപദത്തിന് സാകല്യം ( ഉമൂം) എന്ന സാരം ലഭിക്കും.
ഉദാഹരണത്തിന് ,
Definite പദമാണ് നിർണ്ണിതം - മഅ'രിഫ:
Indefinite പദമാണ് അനിർണ്ണിതം - നകിറ :
book of boy/ book of a boy എന്നതിന് ഏതോ കുട്ടിയുടെ ഏതോ പുസ്തകം എന്നേ അർത്ഥമുള്ളൂ ,
book of the boy എന്നതിന് അറബി നിയമപ്രകാരം ആ / ഈ / പ്രസ്തുത കുട്ടിയുടെ എല്ലാ പുസ്തകങ്ങളും എന്നർത്ഥം കിട്ടും.
'എല്ലാ ' എന്നർത്ഥം ഇംഗ്ലീഷിൽ ഇല്ല .
ഇവിടെ - അംറഹും - എന്ന ഒരു ഭാഗികവാചകം ഉണ്ട്. അംറുൻ + ഹും എന്നതാണത്.
അംറ് എന്നാൽ കാര്യം എന്നാണർത്ഥം. ആ പദം സ്വന്തമായി നകിറ: ആണ്.
ഹും എന്നാൽ ബഹുപുരുഷ സർവ്വനാമമാണ് - (They , them, their എന്നീ Thirdperson ലെ Subjective ,Objective ,Possessive cases കളിൽ വരുന്ന പദമാണ് ഹും )
സർവ്വനാമങ്ങൾ നിർണ്ണിതമാണ്.
അങ്ങനെ വരുമ്പോൾ , അംറഹും എന്നതിന് "അവരുടെ സർവ്വകാര്യങ്ങളും " എന്നാവും അർത്ഥം.
ഭാഷാപരമായ മറ്റൊരു ശ്രദ്ധിക്കപ്പെടാത്ത കാര്യം ഇതാണ് .
ഇംറഅതൻ - എന്ന പദം indefinite ആണ്. ഏതോ ഒരു പെണ്ണ് - just a lady എന്നാണതിനർത്ഥം.Just a lady എന്നതിന് വ്യത്യസ്ത ഉപയോഗ സന്ദർഭമുണ്ട്.
ആരാണവൾ എന്നത് അജ്ഞാതമാവുമ്പോഴോ , വ്യക്തിയെ അറിയാമെങ്കിലും അയോഗ്യയാണ് എന്നർത്ഥത്തിൽ നിന്ദിക്കാനോ അങ്ങനെ പ്രയോഗിക്കാം. അറബിയിൽ - നകിറ: യുടെ തൻവീൻ ഏകാർത്ഥം കുറിക്കാനോ ,വന്ദന- നിന്ദകൾക്കോ , പ്രശംസാ - ന്യശംസകൾക്കോ ഉപയോഗിക്കും.
അതായത് , പ്രസ്തുത ഹദീഥിൻ്റെ അർത്ഥം
" തങ്ങളുടെ എല്ലാകാര്യങ്ങളുടെയും നിയന്ത്രണാധികാരം ഏതോ ഒരു പെണ്ണിനെ ഏൽപ്പിച്ച ജനത വിജയിക്കുകയില്ല " എന്ന് മാത്രമാണ്. അല്ലാതെ , പെണ്ണിനെ പ്രസിഡണ്ടാക്കിയ രാജ്യങ്ങൾ കൊറോണ പിടിച്ച് ഇല്ലാതെയാവും എന്നല്ല !
പ്ലാറ്റോയുടെ റിപ്പബ്ലിക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ മൂലകൃതി നോക്കാതെ ഇംഗ്ലീഷ് പ്രതി മലയാളത്തിലേക്ക് മാറ്റുമ്പോൾ സംഭവിക്കുന്ന ഗ്രഹണദോഷങ്ങളെങ്കിലും ചുരുങ്ങിയത് വരും , അറബി വചനങ്ങളുടെ ഇംഗ്ലീഷ് ആശ്രയിച്ച് മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ .കേരളത്തിലെ പരിഗണിക്കപ്പെടാവുന്ന ഇസ്ലാം വിമർശകർ അവലംബിക്കുന്നത്
'ഇംഗ്ലീഷ് കിതാബുകളാണ് '.
"Never will succeed such a nation as makes a woman their ruler."
ഇങ്ങനെയാണ് പ്രസ്തുത ഹദീഥിൻ്റെ ഒരുവിധം പരിഭാഷകളിലെല്ലാം ഉള്ളത് . ഇവിടെ such a nation എന്ന പ്രയോഗം മുൻധാരണയുടെ സൃഷ്ടിയാണ്.
to rule എന്ന പദത്തിന് അറബിയിലെ തൗലിയതിൻ്റെ വ്യാപ്തി ഒട്ടുമില്ല.
അമേരിക്കയിലെ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ ഇസ്ലാം നാഗരിക പഠന വിഭാഗം തലവനായ Jonathan Ac Brawn ൻ്റെ ഗവേഷണ തീസിസാണിത്. http://www.mypercept.co.uk/the_canonization_of_al-bukhari.pdf .പ്രവാചക വചനത്തിൻ്റെ അർത്ഥവും വിവക്ഷയും മനസ്സിലാക്കാൻ epistamologistകൾ സ്വീകരിക്കേണ്ട മാന്യതയും മാനവും മനസ്സിലാക്കാൻ ഇത് സഹായകമാവും. അദ്ദേഹത്തിൻ്റെ Misquating Muhammed എന്ന പഠനം ഏറെ ലോകശ്രദ്ധനേടിയതാണ്.https://oneworld-publications.com/hadith.html
ചരിത്രപരമായ പശ്ചാതലങ്ങളിൽ നിന്നും പ്രവാചക വചനങ്ങളെ അടർത്തിയെടുത്ത് ജനറലൈസ് ചെയ്യുന്നത് വിദ്യാഭ്യാസ വിചക്ഷണർക്ക് ചേർന്നതല്ല. ആ സമീപനം ആൻ്റി ഇസ്ലാം മിഷനറിയുടെ തന്ത്രമായിരുന്നു എന്നും. 1997ൽ ഇസ്ലാമാശ്ലേഷിച്ച ,ഹമ്പലീ പണ്ഡിതൻ കൂടിയായ അദ്ദേഹത്തിൻ്റെ ഈ https://youtu.be/heitI0S9BCo പ്രഭാഷണം
വൈരുധ്യങ്ങൾ പരതാനായി ഹദീസ് പരിഭാഷകൾ പരതുന്ന കേരളജബ്രകൾ കേൾക്കുന്നത് നന്നാവും.
"ഏതോ ഒരു പെണ്ണിനെ സർവ്വമേൽപ്പിച്ച ജനത ജയിക്കില്ല " എന്ന പ്രവാചകോക്തി പറയാനുണ്ടായ പശ്ചാതലം പരിശോധിച്ചാൽ മറ്റൊരു വലിയ കാര്യം ബോധ്യമാവും. അപ്പറഞ്ഞത് ഇസ്ലാമിലെ ഒരു നിയമമല്ല ,മറിച്ച് പ്രവാചകൻ്റെ അൽഭുത പ്രവചനങ്ങളിലൊന്നായിരുന്നു അത്. പേർഷ്യയിലെ സസാനിയൻ സാമ്യാജ്യത്വത്തിനെതിരായ ശാപപ്രവചനമായിരുന്നു അത്.
നോക്കാം , ക്രിസ്തബ്ദം 628 - 629 ൽ പ്രവാചകൻ അന്നത്തെ ലോക നേതാക്കൾക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്തുകളെഴുതിയിരുന്നു.
റോമിലെ ബൈസൻ്റയിൻ ഭരണാധികാരി ഹെറാക്ലീസ് സീസർ , ഈജിപ്തിലെ ഗസ്സാൻ രാജാവ് മുഖൗഖിസ് ,അബ്സീനിയൻ രാജാവ് നേഗസ് , ബഹ്റൈൻ മേധാവി മുൻദിർ ബിൻ സവ എന്നിവരായിരുന്നു പ്രമുഖർ. ഇവരെല്ലാം ഇസ്ലാംദൂത് മാന്യമായി കേൾക്കുകയും ചിലർ പ്രവാചകന് കാണിക്കകൾ കൊടുത്തയക്കുകയും ചെയ്തു.
മറ്റൊരു പ്രമുഖനായിരുന്നു പേർഷ്യയിലെ ഖുസ്റുവായിരുന്ന അബ്രൂസ് ബിൻ ഹുർമുസ് . പ്രവാചകൻ്റെ കത്ത് കണ്ടപ്പോൾ അയാൾക്ക് കലി തുള്ളുകയായിരുന്നു. 'എൻ്റെ അടിമയായ ഒരറബി എനിക്ക് സന്ദേശമയച്ചു പോലും ' എന്ന് പിറുപിറുത്ത അയാൾ അത് പിച്ചിച്ചീന്തി. എന്നിട്ടും പ്രശാന്തിവരാതെ ,യമനിലെ തൻ്റെ ഗവർണ്ണറായ ബാസാമിന് ഖുസ്രു കത്തെഴുതി. അവിടെയുള്ള രണ്ട് കിങ്കരന്മാരെ ഹിജാസിലേക്കയച്ച് മുഹമ്മദിനെ തൻ്റെ മുമ്പിൽ ഹാജരാക്കാനായിരുന്നു കത്തിലെ നിർദ്ദേശം. ഷഹിൻഷാ ( പേർഷ്യൻ രാജാവിൻ്റെ സംബോധനാ നാമം ) യുടെ കൽപ്പനയനുസരിച്ച് ഖർഖസറത് ,അബൂദവൈഹി എന്നിവരെ യമനിലെ സസാനിയൻ ഗവർണർ ബാസാം ഹിജാസിലേക്കയച്ചു.
അതിനിടെ , പേർഷ്യയിലേക്ക് കത്തുമായി പോയ അബ്ദുല്ലാഹിബിൻ ഹുദൈഫ(റ) പ്രവാചക സന്നിധിയിൽ തിരിച്ചെത്തി. ഹുർമസിൻ്റെ പുത്രൻ തൻ്റെ ക്ഷണപ്പത്രിക പിച്ചിച്ചീന്തിയെന്ന വാർത്ത പ്രവാചകനെ ക്ഷുഭിതനാക്കി. 'അയാളുടെ സാമ്രാജ്യം പിച്ചിച്ചീന്തപ്പെടട്ടെ ' എന്ന് മാത്രം അപ്പോൾ പറഞ്ഞു .
ഇബ്നു കഥീറിൻ്റെ അൽബിദായ വന്നിഹായ അനുസരിച്ച് ഹിജ്റ ഏഴാം വർഷം ജമാദുൽ ആഖിർ പത്ത് ചൊവ്വാഴ്ച്ച സന്ധ്യാനേരം തുടങ്ങുമ്പോൾ ,യമനിലെ ബാസാം പറഞ്ഞയച്ച രണ്ട് ദൂതന്മാർ പ്രവാചകൻ്റെ അടുത്തെത്തി. തങ്ങളുടെ വരവിൻ്റെ ഉദ്ദേശ്യം പറഞ്ഞ ദൂതന്മാരോട് പ്രവാചകൻ ഹാസ്യ രൂപേണെ പറഞ്ഞു - നിങ്ങളുടെ നാഥൻ കിസ്രാ രാജാവിനെ അതിന് മകൻ കൊന്നു കളഞ്ഞല്ലോ മക്കളേ .
വാർത്ത വിശ്വസിക്കാനാവാതെ അവർ യമനിലേക്ക് മടങ്ങി .കഥകൾ കേട്ട ബാസാം മുഹമ്മദ് പ്രവാചകൻ തന്നെയാണെന്ന് പ്രതികരിച്ചു.
കിസ്റാ സാമ്രാജ്യം ഛിന്നഭിന്നമാവട്ടെ എന്ന പ്രവാചകശാപത്തിന് ശേഷം ആറു മാസമാണ് അബ്രൂസ് ഭരിച്ചത്. അതിനിടയിൽ സ്വന്തം മകൻ ഷീർവൈഹി അഛൻ്റെ ഏറ്റവും വലിയ എതിരാളിയായി മാറി. മകൻ തന്നെ വധിക്കുമെന്നുറപ്പായപ്പോൾ ,മരുന്നിൽ വിഷം കലർത്തി പാത്രത്തിലാക്കി ,അതിന് മുകളിൽ 'രാജസജ്ഞീവിനി' എന്നെഴുതിപ്പതിപ്പിച്ച് അബ്രൂസ് തൻ്റെ ഇരിപ്പിടത്തിനടുത്ത് വെച്ചു. അഛനെ വധിച്ച മകൻ താമസിയാതെ രാജൗഷധം സേവിച്ചു യശ: ശരീരനായി. നാട്ടിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അബ്റൂസിന് ചരിത്രത്തിൽ മറ്റൊരാൾക്കും ഇല്ലാത്ത ഒരു പദവി ലഭിച്ചു ,
المقتول الذي قتل قاتله
_ തന്നെ കൊന്നവനെ കൊന്നവൻ .
അതോടെ പെങ്ങൾ അധികാരത്തിനായി രംഗത്ത് വന്നു ,ഒടുവിൽ അവർ അധികാരത്തിലെത്തി.
ഈ സംഭവം തൻ്റെ സന്നിധിയിൽ വെച്ച് പറയപ്പെട്ടപ്പോഴാണ് പ്രവാചകൻ പ്രസ്തുത വചനം ഉരുവിട്ടത്. അതും ഒരു പ്രവചനമായിരുന്നു .ആ സ്ത്രീയെ സൈന്യത്തിലെ പുരുഷന്മാർ സ്വാധീനിച്ചും വശീകരിച്ചും പേർഷ്യ തകർന്നു പോയതാണ് തുടർ ചരിത്രം .ഒടുവിൽ AD 637 ൽ ഖലീഫാ ഉമറിൻ്റെ (റ) കാലത്ത് സഅദുബിൻ അബീ വഖാസും സൈന്യവും ( റ ) പുളളിപ്പുലിത്തോൽ നിർമ്മിതമായ കിസ്റയുടെ പതാക വലിച്ചു കീറി മദീനയിലെത്തിച്ചു. അതിൻ്റെ അഗ്രങ്ങളിൽ രത്നാഭിഷേകം ചെയ്യപ്പെട്ടതായിരുന്നു. പുലർന്ന പ്രവചന രാവിൽ മദീന പ്രകമ്പനം കൊണ്ടു.
ഈ പേർഷ്യൻ രാജാധിപത്യം പ്രവാചകപ്പിറവിയോടെ തന്നെ വിറകൊണ്ടിരുന്നതായി സീറകളിൽ കാണാം . തിരുപ്പിറവിയുടെ രാത്രി , അഗ്നിയാരാധകരായ പേർഷ്യക്കാരുടെ നൂറ്റാണ്ടുകളായി കെടാതെ സൂക്ഷിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞുപോവുകയും സസാനിയൻ കൊട്ടാരത്തിലെ പതിനാല് ബാൽക്കണികൾ ഇളകിയതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
ഇസ്ലാമിൽ തൊണ്ണൂറ്റൊമ്പത് ശതമാനം പണ്ഡിതന്മാരും സ്ത്രീത്വം അയോഗ്യതയാണെന്ന് പറഞ്ഞ പദവിയുണ്ട്. അത് പൊതുഭരണാധികാരം - ഇമാമുൽഅഅ'ളം ആണ്. ഖദാ - വിധിന്യായപദവി - ഇൻ്റെ കാര്യത്തിലും മിക്കവരും ഇതേ അഭിപ്രായക്കാരാണ്. പക്ഷെ ,വിമർശകർ ഉന്നയിക്കുന്നത് പോലെ ,സ്ത്രീകൾക്ക് ബുദ്ധിശക്തി കുറവായതിനാലാണ് എന്ന് വിവരമുള്ള ആരും പറഞ്ഞിട്ടില്ല ,പറയുകയുമില്ല. ജനങ്ങൾക്ക് 365 ദിവസവും 24 മണിക്കൂറും ക്ഷമതയോടെ ലഭ്യമാവുക എന്ന ഘടകം സ്ത്രീകൾക്ക് സാധ്യമല്ല. അത് കൊണ്ടാണ് പ്രസ്തുത പദവികൾക്ക് പുരുഷന്മാർ തെരെഞ്ഞെടുക്കപ്പെടുന്നത്.
സൈനിക നടപടികൾ , രാഷ്ട്രീയ ലഹളകൾ തുടങ്ങിയ സന്ദർഭങ്ങളിലെ സ്തൈര്യവും കൂടുതൽ പുരുഷനാണ്.
ആധുനിക രാഷ്ട്രങ്ങളിൽ സ്ത്രീകൾ സൈന്യങ്ങളിൽ സജീവമായി എവിടെയുമുള്ളതായി അറിയില്ല .
അതേ സമയം പുരുഷനായ ഭരണനായകൻ്റെ കീഴിൽ സൈനിക - സാമൂഹിക സേവനങ്ങൾ സ്ത്രീകൾക്ക് ആവാം. ഖലീഫാ ഉമറിൻ്റെ (റ) വാണിജ്യ മന്ത്രിയായിരുന്ന ശിഫാ ബിൻത് അബ്ദില്ല ഒരുദാഹരണം മാത്രം . ( it longs )
ഹനഫീ കർമ്മധാരയിൽ സ്ത്രീക്ക് ഇസ്‌ലാമിക രാജ്യത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാവാം എന്ന അഭിപ്രാമുണ്ട് (മജ്മഉൽ അൻഹർ ) .ഇബ്നു ഹസമിനും ഇതേ അഭിപ്രായമാണ് .
സ്ത്രീകൾ ബുദ്ധിയും മതവും കുറഞ്ഞവരാണ് എന്ന ഒരു ഹദീസ് വിമർശകർ ഉന്നയിക്കുന്നത് ധാരണപ്പിശകാണ് .
തൻ്റെ ആ പരാമർശം പ്രവാചകൻ സ്വ തന്നെ തുടർന്ന് വിശദീകരിച്ചിട്ടുണ്ട് .ശരീരം എപ്പോഴും പാകമല്ലാത്തതിനാൽ ആരാധന കുറഞ്ഞവരാണ് എന്നാണ് മതം കുറഞ്ഞവർ എന്നതിനർത്ഥം . എന്നാൽ ഭക്തി കുറവ് എന്നല്ല അർത്ഥം . മനോധൈര്യം പുരുഷനേ അപേക്ഷിച്ച് കുറവായതിനാൽ ,സഭാഭയം ഉണ്ടാവാനുള്ള സാധ്യത പെണ്ണിന് കോടതി മുറിയിൽ ഉണ്ടാവും . ഭയന്നാൽ മറവിയും സാക്ഷ്യത്തിൽ കൃത്യതക്കുറവും സംഭവിക്കും .അതാണ് ബുദ്ധി കുറവ് എന്നതിനർത്ഥം .
അത് മനസിലാക്കാൻ അധികമൊന്നും ചിന്തിക്കേണ്ടതില്ല .ദീൻ കുറവാണ് എന്നതാണ് ബുദ്ധി കുറവാണ് എന്നതിൻ്റെ കൂടെ വന്നത്. ദീൻ എന്നതിൻ്റെ അനുഷ്ഠാന വശം എന്നാണ് സാരം എന്ന് പ്രവാചകൻ തന്നെ അതിനെ തഖ്സീസ് ചെയ്തു. അതേപോലെത്തന്നെ , ബുദ്ധികുറവാണ് എന്നതിനെ സന്നിഘ്ദ ഘട്ടങ്ങളിൽ മറവി പിണയാം എന്ന അർത്ഥം നൽകി തഖ്സീസ് ചെയ്തു. അവിടെ ഒരു വൈരുധ്യവും ഇല്ല .
അങ്ങനെയല്ല സ്വാഭാവികത എന്ന് പറയുന്നവർ അത് തെളിയിക്കട്ടെ .
ഈ പേർഷ്യൻ രാജ്ഞിയെ സംബന്ധിച്ച ഹദീഥ് ഇന്നത്തെ ജനാധിപത്യ രീതിയോട് തുലനം ചെയ്ത് സംസാരിക്കുന്നത് ശരിയല്ല .കെയ്റോയിലെ പ്രമുഖ ശാഫീ പണ്ഡിതനായിരുന്ന ഡോ അലി ജുമുഅ യുടെ അഭിപ്രായവും മറ്റൊന്നല്ല. ഇസ്ലാം വിമർശത്തിൻ്റെ ഭാഗമായി വിജയിച്ച ജനാധിപത്യ രാഷ്ട്രങ്ങളുടെ വിശേഷങ്ങൾ പറഞ്ഞ് ഹദീസിനെ പ്രശ്നവൽക്കരിക്കുന്നവർക്ക് ഒട്ടും രാഷ്ട്രീയപരമായ തത്വദീക്ഷ ഇല്ല .
കാരണം ഇന്നത്തെ രാഷ്ട്രനേതാക്കൾ സ്വയംഭരണാവകാശം ഉള്ളവരല്ല .ഭരണഘടന അനുസരിച്ച് മുന്നോട്ട് പോവുന്ന ജനാധിപത്യ സംവിധാനത്തിൽ പ്രസിഡണ്ടും പ്രധാമന്ത്രിയുമൊക്കെ ശമ്പളം വാങ്ങുന്ന തൊഴിലാളികൾ തന്നെയാണ്. ജനങ്ങൾ ഏൽപ്പിച്ച തൊഴിൽ അവരാഗ്രഹിക്കുന്ന രൂപത്തിൽ ചെയ്തിട്ടില്ലെങ്കിൽ അടുത്ത തെരെഞ്ഞെടുപ്പോടെ അവരുടെ തൊഴിൽ നഷ്ടപ്പെടും. ഒരാളല്ല ,ഒരു സംഘവും വ്യവസ്ഥയുമാണ് ഭരിക്കുന്നത്. ഈ സംവിധാനമല്ല പഴയ രാജ സംവിധാനം. ചിത്രത്തിൽ പറയപ്പെട്ടതോ അല്ലാത്തതോ ആയ ഒരു രാജ്യവും മുന്നേറിയത് ഏതെങ്കിലും വ്യക്തിയുടെ വ്യക്തിഗത മികവിലാണെന്ന് നിരുപാധികം ആരും പറയില്ല. മുൻഗാമികൾ ഒരുക്കിക്കൊടുത്ത അനുകൂല ഘടകങ്ങൾ വലിയ ഫാക്ടറുകളാവും ഇക്കാലത്ത്.
ഫോബ്സ് മാഗസിനാണ് നിരർത്ഥകമായ ഈ സ്റ്റോറി പ്രസിദ്ധീകരിച്ചത്. https://www.forbes.com/sites/avivahwittenbergcox/2020/04/13/what-do-countries-with-the-best-coronavirus-reponses-have-in-common-women-leaders/
സ്ത്രീകൾ തലപ്പത്തുള്ള ഈ എട്ട് രാഷ്ട്രങ്ങളാണ് ഏറ്റവും സമർത്ഥമായി കോവിഡിനെ പിടിച്ചു കെട്ടിയത് എന്ന കൗതുക വാർത്ത ശുദ്ധ നുണയാണ്. സത്യത്തിൽ ഇത്തരം വാർത്തകളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയാണവർ. സ്ത്രീ ഇനിയും പൂർണ്ണ പ്രചോതിതരായിട്ടില്ല എന്നതും സ്ത്രീ വിജയം അൽഭുതമാണെന്നും കാണിക്കുന്നത് ഇത്തരക്കാരാണ്. രാജ്യങ്ങൾ നിയന്ത്രിച്ച സ്ത്രീകൾ എന്ന പട്ടിക പലരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ കണ്ടതിലധികവും 20 ൽ കുറവാണ്.കോവിഡിനെ പ്രതിരോധിക്കുന്നതിൽ , പിണറായി വിജയനോളം - വേണ്ട ,നരേന്ദ്ര മോദിയോളം പോലും അവരിൽ പലരും വിജയിച്ചവരല്ല എന്ന് ജനസാന്ദ്രതയുടെ കണക്കുകൾ പറഞ്ഞു തരും.
Comoros; Kiribati; Lesotho; Marshall Islands; Micronesia; Nauru; North Korea; Palau; Samoa; Sao Tome and Principe; Solomon Islands; South Sudan; Tajikistan; Tonga; Turkmenistan; Tuvalu; Vanuatu.
ഇത്രയും രാജ്യ - പ്രദേശങ്ങളിൽ
ഇത് വരെ കൊറോണ വന്നിട്ടില്ല. അതിർത്തികളടച്ച മുൻകരുതൽ തന്നെയാണ് വലിയ തോതിൽ അവരെ തുണച്ചത്. അതിൽ സ്ത്രീകൾ ഭരിക്കുന്ന നാടുകളുണ്ടോ ?
സാമ്പത്തികമായി ബിഗ് സീറോ ആയ ആഫ്രിക്കൻ രാജ്യങ്ങളാണ് കോവിഡിനെ യഥാർത്ഥത്തിൽ പിടിച്ചു നിർത്തിയത്. അവരുടെ ജീവിത വിനയം - പ്രതിരോധ കുത്തിവെപ്പുകൾ അടക്കം - പ്രധാന തുണയായി എന്ന തരത്തിലുള്ള വിശകലനങ്ങൾ ധാരാളമാണ്. Algeria – 2,268
Angola – 19
Benin – 35
Botswana – 15
Burkina Faso – 546
Burundi – 5
Cameroon – 996
Cape Verde – 56
Central African Republic – 12
Chad – 27
Comoros – 0
Congo-Brazzaville – 117
DR Congo – 267
Djibouti – 591
Egypt – 2,673
Equatorial Guinea – 51
Eritrea – 35
Eswatini – 16
Ethiopia – 92
Gabon – 95
(The) Gambia – 9
Ghana – 641
Guinea – 438
Guinea-Bissau – 43
Ivory Coast – 688
Kenya – 234
Lesotho – 0
Liberia – 59
Libya – 49
Madagascar – 111
Malawi – 16
Mali – 171
Mauritania – 7
Mauritius – 324
Morocco – 2,283
Mozambique – 31
Namibia – 16
Niger – 609
Nigeria- 442
Rwanda – 138
Sao Tome and Principe – 4
Senegal – 335
Seychelles – 11
Sierra Leone – 15
Somalia – 80
South Africa – 2,605
South Sudan – 4
Sudan – 32
Tanzania – 94
Togo – 81
Tunisia – 822
Uganda – 55
Zambia – 48
Zimbabwe – 24
ഇതാണ് ആഫ്രിക്കയിലെ കണക്ക്. നൈജീരിയ ,കെനിയ ,പെറു ,സാൽവാഡാർ തുടങ്ങിയ രാജ്യങ്ങളെ യുഎൻ പോലും പ്രശംസിച്ചതാണ് .
കൊറോണ കയറാത്ത, കുറഞ്ഞ മണ്ണാണ് വലുതെങ്കിൽ ലോക ക്രമം മറിച്ചെഴുതേണ്ടി വരും. എട്ട് പെണ്ണുങ്ങളെ കാട്ടിയിട്ടുള്ള ഇത്തരം അൽപ്പത്തങ്ങൾ വൈറ്റ് ഹെജിമണിയുടെ കൂടെ ഭാഗമാണ്
മറ്റൊരു യാഥാർത്ഥ്യം നോക്കൂ , ലോക വൻശക്തികളായ അമേരിക്ക , റഷ്യ ,ചൈന എന്നിവിടങ്ങളിൽ ഇന്നോളം ഒറ്റപ്പെണ്ണും രാഷ്ട്രാധികാരിയായിട്ടില്ല. ഹിലാരി ക്ലിൻ്റൻ തോറ്റതിന് പിന്നിൽ സ്ത്രീത്വം എത്രത്തോളം ഘടകമായി എന്നത് ചർച്ചയായതാണ്.
https://fivethirtyeight.com/features/americans-say-they-would-vote-for-a-woman-but/
ജപ്പാൻ, മെക്സിക്കോ ,സൗദി അറേബ്യ എന്നിവയും ഇതര G CC രാഷ്ട്രങ്ങളും തഥൈവ .ലോക സാമ്പത്തിക ചേരിയിൽ അവരുടെ ഇടം എത്ര വലുതാണ്. കോവിഡ് റാപ്പിഡ് ടെസ്റ്റിങ്ങിലും അവർ വളരെ മുമ്പിലാണ്. പക്ഷെ ,ഇതൊന്നും പുരുഷന്മാരുടെ നേട്ടമാണ് എന്നോ സ്ത്രീകൾ നേതൃത്വം വഹിക്കാത്തത് കൊണ്ടാണെന്നോ ബുദ്ധിയുള്ളവർ പറഞ്ഞ് ചെറുതാവാറില്ല.
ആധുനിക ഡമോക്രസി അത്രമാത്രം സ്ത്രീപാക്ഷികമല്ല എന്ന് സൂചിപ്പിച്ചതാണ് .
കാനഡ ,ഫ്രാൻസ് ,സൗത്താഫ്രിക്ക ,ആസ്ത്രേലിയ ,ബ്രസീൽ ,ഇന്ത്യ ,ഇന്തോനേഷ്യ ,തുർക്കി ,സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുടെ ചരിത്രത്തിൽ രാഷ്ട്രം നയിച്ച ഒരു സ്ത്രീ മാത്രമേയുള്ളൂ .ഇംഗ്ലണ്ടിലും അർജൻ്റീനയിലും രണ്ടുണ്ട് .
സ്ത്രീ എന്ത് കൊണ്ട് അത്തരം മതേതര സാഹചര്യങ്ങളിലും പിറകിലായി എന്നതിന് ഉത്തരം തരേണ്ടവർ ഭൂതകാലത്തിലേക്കോടിപ്പോവുകയാണിവിടെ !
ആത്യന്തികമായി ശരിതെറ്റുകൾക്ക് തീർപ്പ് കൽപ്പിക്കാൻ ഇത്രയുമെഴുതിയതിന് കെൽപ്പുണ്ടെന്ന് ഞാൻ കരുതുന്നില്ല.
ലോകത്ത് ഇന്ന് കാണുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളിൽ ഫെമിനിൻ ജെൻഡറിനെ ലിംഗപരമായി വേറിട്ട് വിലയിരുത്തതിൻ്റെ യുക്തിരാഹിത്യമാണ് എൻ്റെ ഉന്നം .
ഈ പറഞ്ഞതിൽ സ്ത്രീ വിരുദ്ധ മനോഭാവം ആരോപിക്കുന്നവരുണ്ടെങ്കിൽ , എന്താണ് സ്ത്രീ വിരുദ്ധത എന്ന മാനക നിർവ്വചനം കൊണ്ടുവരണം .ആ നിർവ്വചനം അംഗീകരിക്കാത്ത സ്ത്രീകൾ ഉണ്ടെങ്കിൽ അവർ സ്ത്രീ വിരുദ്ധരാവുമോ , ആരാണ് സാമൂഹികമായ പൊതുത്വം നിർണ്ണയിക്കാൻ അർഹർ ,അതിൻ്റെ യോഗ്യതയെന്ത് തുടങ്ങിയ സന്ദേഹങ്ങൾക്കും പരിഹാരം പറയണം .
ഇത്തരം വസ്തുതാപരിഗണകൾ കൂടാതെ പെണ്ണിനെ തരം താഴ്ത്തിയ നിറം പിടിപ്പിച്ച കഥകൾ പറയാൻ ഇസ്ലാമിലേക്ക് ചാടിക്കയറുന്ന പലർക്കും ആധുനിക ജനാധിപത്യം സ്ത്രീകളോട് ചെയ്യുന്ന ചതികൾ ഒന്നുമറിയില്ല. പെണ്ണിനെ കമ്പോളത്തിലെ പരസ്യച്ചരക്ക് മാത്രമാക്കുന്ന കാഴ്ച്ചകൾ അവർക്ക് പ്രശ്നവുമല്ല.
ഇല്ലാത്ത പ്രശ്നങ്ങൾ പറഞ്ഞ് സ്വയം പ്രശ്നമാവുന്നതിന് വേണ്ടി മാത്രം ജീവിക്കുന്നവരേ ,നമസ്ക്കാരം .
Leave a Reply