In Astronomy
By ശുഐബുൽ ഹൈതമി
ഖിബ്ല : മുറ്റത്തെ നിഴലിൽ .
ഗോളശാസ്ത്രത്തിന്റെ ഭാഗമായ ദിക്ക് നിർണ്ണയുവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ദിവസമാണിന്ന് , വിശേഷിച്ച് മുസ്ലിംകളെ സംബന്ധിച്ചേടുത്തോളം.
വാർഷിക പരിക്രമണത്തിന്റെ ഭാഗമായി രണ്ട് തവണ സൂര്യൻ മക്കയിലെ വിശുദ്ധ കഅബാലയത്തിന് നേർമുകളിലായി (ഉഛി - Zenit ) വരാറുണ്ട് . മെയ് 27 / 28 ന് സൗദി അറേബ്യൻ സ്റ്റാന്റേർഡ് ടൈം 12:18 നാണ് ഒരു സമയം. UTC 9:18അഥവാ ഇന്ത്യൻ സ്റ്റാന്റേർഡ് ടൈം 2:48 നാണ് ആ പ്രതിഭാസം. ജൂലൈ 15 / 16 SAST 12 : 27 ( UTC 9:27 ) ആണ് രണ്ടാമത്തെ സമയം. ഡയഗ്രത്തിൽ കാണുന്നത് പോലെ സൂര്യൻ കഅബാമന്ദിരത്തിന്റെ ഉഛിയിലെത്തുന്ന ആ സമയങ്ങളിൽ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും തന്റെ / തങ്ങളുടെ ഏത് ഭാഗത്താണ് " ഖിബ്‌ല " എന്ന് കൃത്യമായി , മറ്റുഗണിത മാധ്യമങ്ങളില്ലാതെ കണ്ടെത്താനാവും. ഒരു കുറ്റി ലംബമായി നാട്ടിയാൽ അതിന്റെ നിഴൽ കഅബയുടെ നേർവിപരീതദിശയിലായിരിക്കും അപ്പോഴുണ്ടാവുക. നിഴലിന്റെ നേരെ കുറ്റിക്കപ്പുറത്തേക്ക് വരക്കുന്ന നേർരേഖയായിരിക്കും അയാളുടെ അസ്സൽ ഖിബ്‌ല .വർഷത്തിൽ രണ്ട് തവണ നേരെ മറിച്ചും സംഭവിക്കും. ജനുവരി 12 /13/14 SAST 12 : 30 നും നവംബർ 28 / 29 SAST 12 : 09നും സൂര്യൻ കഅബയുടെ നേർമറുപുറത്ത് ( NADIR , ANTIPODAL) ആയിരിക്കും .
Leave a Reply