In General
By ശുഐബുൽ ഹൈതമി
മുസ്ലിം സ്വതന്ത്രചിന്ത : യുദ്ധം വെള്ളത്തിൽ .
ഒന്ന് :
ആത്മഹത്യ പോലും മൗലികാവകാശമാവുന്ന തരത്തിൽ , പരിണിതികൾ പരിഗണിക്കാതെ അതതുസമയത്തെ ആവശ്യങ്ങൾക്കൊത്ത് ജനാധിപത്യബോധം റീകൺസ്ട്രക്ട് ചെയ്യപ്പെടുമ്പോഴേ ഒരിടം വികസിതമാവുകയുള്ളൂവെന്ന് പകൽ വന്ന് പറയും .
രാത്രി വന്ന് റമദാനിൽ പകൽ വെള്ളം കുടിക്കാതിരിക്കുന്നതിന്റെ ദോശം പറഞ്ഞ് വന്ന് ദണ്ണം നിറക്കും .
രണ്ട് :
ഇസ്ലാമിക നാഗരികതയുടെ സാംസ്ക്കാരിക സമ്പന്നത ചർച്ചയാവുമ്പോൾ അവയത്രയും യഹൂദ - ക്രൈസ്തവ സാഹിത്യങ്ങളിലെ പകർപ്പുകളാണെന്ന് പറഞ്ഞ് ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കും . ബലിപെരുന്നാളായാൽ ഇബ്റാഹീമിനെ കൊണ്ട് മകനെ ബലിദാനം നടത്താൻ പ്രേരിപ്പിച്ച ഇസ്ലാമിലെ അമാനവികത പറയാൻ മാത്രം കോളാമ്പികൾ കെട്ടും .
മൂന്ന് :
വിശുദ്ധ ഖുർആൻ അമാനുഷികമല്ലെന്നും മുഹമ്മദ് നബി (സ്വ) പേർഷ്യൻ വ്യാപാരിയായ നള്റുബിനു ഹാരിസിൽ നിന്ന് കേട്ടുപഠിച്ച പുരാണങ്ങളാണെന്നും
" കണ്ടെത്തും " .
ശേഷം , അല്ലാഹുവിന് തെറ്റുപറ്റിയ കണക്കുകൾ കണ്ടെത്താനായി ആയുസ്സ് മാറ്റിവെക്കും .
നാല് :
വ്യക്തിസ്വാതന്ത്ര്യവും തെരെഞ്ഞെടുപ്പുമാണ് പരമം എന്ന് കൊച്ചിയിൽ വെച്ച് പ്രഖ്യാപിക്കും . ഒരു
വ്യക്തിയുടെ സന്തോഷം മറ്റൊരാൾ തീരുമാനിക്കുന്നത് Toxic ആണെന്ന് ഗീർവാണിക്കും . ശേഷം മലപ്പുറത്ത് വന്ന്
ദൈവരാധനയിൽ ആനന്ദം കണ്ടെത്തുന്ന സ്ത്രീകളുടെ സന്തോഷങ്ങൾ സന്താപങ്ങളാണെന്ന് സ്വയം നിർവ്വചിച്ച് സ്വതന്ത്രചിന്തകരായ പുരുഷന്മാർ
" നോമ്പ് നോൽക്കും " .
അഞ്ച് :
സക്കാത്ത് കൊടുക്കുന്നവരുടെ സന്തോഷമല്ല , വാങ്ങുന്നവരുടെ ദൈന്യതയാണ് വലിയ കാര്യമെന്ന് പറഞ്ഞ് ജീവകാരുണ്യത്തെ കുറിച്ച് സംസാരിക്കും . ഒടുവിൽ വായനക്കാരെ കൂട്ടിക്കൊടുത്തതിന് മാധ്യമ മാടമ്പിമാർ കൊടുക്കുന്ന "സക്കാത്തും " വാങ്ങി അടുത്ത വാതിൽക്കൽ മുട്ടി സമുദായത്തെ നന്നാക്കാനുള്ള കൊട്ടേഷൻ സ്വീകരിക്കും .
ആറ് :
മാറും ലിംഗവും അടിയേ അരിയാനും വജീന ചുരണ്ടാനുമുള്ള അവകാശത്തെ കുറിച്ച് വാതോരാതെ സംസാരിച്ച ശേഷം
ലിംഗാഗ്രചർമ്മം ഉരിയുന്നതിന്റെ ആരോഗ്യപ്രശ്നം പറഞ്ഞ് നിരോധിക്കാൻ കോടതി കയറും .
ജഡ്ജ് " പോയിനെടാ " പറഞ്ഞ് ആട്ടുമ്പോൾ ക്യാമറ തുറന്ന്
പ്രവാചകൻ ഒമ്പത് ഭാര്യമാർക്ക്
" വേണ്ടത് " കൊടുത്ത കഥ പറഞ്ഞ് കണ്ണീരൊഴുക്കും .
Leave a Reply