In Litrature
By ശുഐബുൽ ഹൈതമി
മണ്ണിൻ്റെ മക്കൾ അഥവാ മണ്ണാൻ്റെ മക്കൾ .
താനൂരെപ്പള്ളീലെ മുദരിസായി വെളിയംകോട് ഉമർ ഖാദി കിതാബോത്തും ബൈത്തെഴുത്തുമായി ജീവിക്കുന്ന കാലം .
തറവാടിത്തവും പ്രമാണിത്തവും മാടമ്പിത്തരവും മാപ്പിളമാർക്കിടയിലെ മുന്തിയവരെയും പിന്തിയവരെയും തീരുമാനിച്ചിരുന്ന കാലം .
ഒരു ദിവസം , ഖാദിയാർ പള്ളിക്കകത്തിരിക്കുമ്പോൾ പുറത്ത് പൊരിഞ്ഞ കച്ചറയും വായക്കേടും .
മുറുക്കത്തിനിടെ , കൂട്ടത്തിൽ മൂപ്പൻ പ്രതിയോഗിക്ക് മുമ്പിൽ ആ അടവ് പുറത്തെടുത്തു ;
" ൻ്റെ തറവാടേതാണെന്ന് ജ്ജറിയോ വെടക്കനേ " ..
ഉമർഖാദി അപ്പപ്പോഴത്തെ കവിയായിരുന്നു ,കാത്തിരുന്ന് വരി വരുത്തുന്നതല്ല . ചുവരിലെഴുതി ,
أيا فاخراً بالنسب كيف التفاخر
وأصلكمُ من قبل تِيّن ونايرُ
وآشارِ وموشارِ ومنّانُ بانرُ
وكُيْبان شدِّي وناياد بَرَيَرُ
" തറവാടിത്തം പറഞ്ഞ് മേനോനാവുന്ന പഹയാ , എങ്ങനെ സാധിക്കുന്നു !
നിൻ്റെ തന്തയല്ലെങ്കിൽ തന്താൻ്റെ തന്ത വല്ല തിയ്യനോ നായറോ ആശാരിയോ മൂശാരിയോ പാണരോ പറയറോ നായാടിയോ മണ്ണാനോ
ആരുമാവാമെടോ "
Leave a Reply