In Q+ Answers
By ശുഐബുൽ ഹൈതമി
Schaden Frude , شماتة الأعداء രണ്ടും ഒന്നാണോ ?
Schadenfreude എന്നൊരു വാക്കുണ്ട് .
ഷ്യാഡൻഫ്രൂ'ഡേ എന്നാണ് ആ ജർമ്മൻ പദത്തിൻ്റെ ഉച്ചാരണം. Epicaricasy എന്നാണ് പര്യായം .
തത്തുല്യമായ മലയാളപദം മാനകവ്യവഹാരങ്ങളിൽ ഇല്ല, ക്ഷുദ്രസന്തോഷം എന്നാണ് ഒറ്റപ്പദം .
എന്നാൽ കൃത്യമായ അറബി പദം ഉണ്ട് , شماتة الاعداء എന്നതാണത്.
ഒരാൾക്ക് ഇഷ്ടമില്ലാത്തവർ ദുരിതവും ദുരന്തവും അനുഭവിക്കുന്നത് കാണുമ്പോഴുണ്ടാവുന്ന ആനന്ദത്തിനാണ് അങ്ങനെ പറയുന്നത്. ദുർബലരായ എതിരാളികളെ വേദനിപ്പിച്ച് സന്തോഷം കണ്ടെത്തുന്ന Sadismത്തേക്കാൾ ഭീകരമായ ശത്രുദോഷമാണ് Schadenfreude.
കാരണം രണ്ടാമത്തേത് പ്രത്യയശാസ്ത്രപരമായ മാനങ്ങളും ചിലപ്പോൾ ആർജ്ജിക്കും.
ജർമ്മൻ തത്വചിന്തകനും മന:ശാസ്ത്രജ്ഞനുമായ Arther Schopenhaver ഗുപ്ത മനോഗതികളെ സംബന്ധിച്ച് പഠനം നടത്തി കണ്ടെത്തിയ ഒരു വൈകല്യമാണിത്.
അതേസംബന്ധിച്ച രസകരമായ ഒരു ഫീച്ചർ താഴെ കൊടുക്കുന്നുണ്ട് ,വായിക്കാം .
19 - 20 നൂറ്റാണ്ടുകളിൽ മാത്രം ശാസ്ത്രീയമാനം നൽകപ്പെട്ട അക്കാര്യത്തെ കുറിച്ച് ഏറെ ഗൗരവത്തിൽ താക്കീത് നൽകിയ ഒരു മനുഷ്യൻ ചരിത്രത്തിലുണ്ട് , മുഹമ്മദ് മുസ്ത്വഫാ സ്വ .
ശത്രുക്കൾ, മുസ്ലിംകളുടെ ബേജാറും വെപ്രാളവും കണ്ട് സന്തോഷിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവാതിരിക്കാൻ അവിടന്ന് സ്വയം ജാഗ്രത പാലിക്കുകയും അനുചരരെ അക്കാര്യം തെര്യപ്പെടുത്തുകയും ചെയ്തിരുന്നു.
അവിടന്ന് സദാ പ്രാർത്ഥിച്ചിരുന്ന ഒരു വാക്യം സ്വഹീഹായ ഹദീഥിൽ കാണാം ,
أنَّ النَّبيَّ صلى الله عليه وسلم كان يتعوَّذ مِن سوء القضاء ومِن درك الشَّقاء، ومِن شَمَاتَة الأعداء، ومِن جهد البلاء
അപ്പറഞ്ഞ നാലിൽ മൂന്നാമത്തേതാണ് നാം പറയുന്ന Schadenfreude യിൽ നിന്നുള്ള കാവൽ.
ഇമാം നവവി (റ) شَمَاتَة الأعداء ന് നൽകിയ വിശദീകരണം ആധുനിക പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ വായിക്കാതെ പോവരുത്.
ശത്രുക്കളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ വിഡ്ഢിത്തം വേറെന്തുണ്ട് ?
മുസ്ലിംകൾ ജീവിക്കാൻ പഠിക്കേണ്ടത് ആ തിരുജീവിതത്തിലേക്ക് തിരിഞ്ഞാണ്. ഭാവി തേടേണ്ടത് ഭൂതത്തിൽ നിന്നാണ്. അവിടെ നബിയുടെ കൈപ്പള്ളയിൽ കൈപ്പള്ളയടിച്ച്
' അങ്ങ് തോണിയില്ലാതെ സമുദ്രത്തിലേക്ക് ചാടിയാലും ഞങ്ങൾ ഒപ്പം ചാടാനുണ്ട് നേതാവേ' എന്ന് പറഞ്ഞ സ്വഹാബികളെ കാണാം.
ബൈസൻ്റയിൻ ,സസാനിയൻ ,അറേബ്യൻ ശാത്രവങ്ങളെ അവർ രാഷട്രീയപരമായി മറികടക്കുന്നതിന് മുമ്പ് വിവേചനങ്ങൾ,പരിഹാസങ്ങൾ, പ്രകോപനങ്ങൾ എല്ലാം അനുഭവിച്ചു. സാമ്പത്തിക ഉപരോധത്തിൽ വലഞ്ഞ് , ഭക്ഷ്യപദാർത്ഥങ്ങളില്ലാതെ ഒട്ടകങ്ങൾ ഭക്ഷിക്കുന്ന പുല്ലുകൾ തിന്നു.
" ഏതാണ് മനുഷ്യൻ കാഷ്ഠിച്ചത് ,ഒട്ടകം തൂറിയത് എന്ന് പരസ്പരം തിരിച്ചറിയാനാവാത്ത വിധം രണ്ടും കറുത്ത പിട്ടകളായിരുന്നുവെന്ന് " പിന്നീട് പട്ടുറുമാല് കയ്യിലേന്തി പാല് കുടിക്കവേ ബാക്കിയായ ചില സ്വഹാബികൾ കടന്നുവന്ന കനൽപഥങ്ങൾ അയവിറക്കിപ്പറഞ്ഞിട്ടുണ്ട്.
പക്ഷെ ,അതിനിടെ ഒരിക്കലും അവർ ,
" ജൂതന്മാർ ഞങ്ങളെ നോവിച്ചു കളഞ്ഞേ , റോമക്കാർ കാലുമാറിയേ ,ഞങ്ങൾ ന്യൂനപക്ഷം പാവങ്ങളാണേ , ഞങ്ങളെ ഖുറൈഷീ പൊതുബോധം അംഗീകരിക്കുന്നില്ലേ " എന്ന് പറഞ്ഞ് കരഞ്ഞിട്ടില്ല. കാരണം അവരുടെ നേതാവിൻ്റെ പേര് മുഹമ്മദ് മുസ്ത്വഫാ - the most gentle , noble and decent - സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്നായിരുന്നു.
.......
താഴെ ലിങ്കിൽ Schadenfreude യുടെ പിറകിലെ ഐതിഹ്യം വായിക്കാം .
Leave a Reply