In Q+ Answers
By ശുഐബുൽ ഹൈതമി
തവക്കുലിൻ്റെ ബയോളജി : വിശ്വാസം വസ്തുനിഷ്ഠമാണോ ?
തീർച്ചയായും വിശ്വാസത്തിൻ്റെ പ്രതിഫലനങ്ങൾ ഗുണഫലമായി, വസ്തുനിഷ്ഠമായി അനുഭവിക്കാം .
ഒരുദാഹരണം നോക്കൂ ,
Normal /Resting state ലുള്ള ഒരാൾക്ക് ഒരുമിനുട്ടിൽ ഉഛ്വാസവും നിശ്വാസവുമായി 7 - 8 ലിറ്റർ വായു ആവശ്യമാണ്. അങ്ങനെയയാൾക്ക് ഒരു ദിവസം ജീവിക്കാൻ 11,000 ലിറ്റർ വായുവാകും ആവശ്യമാവുന്നത് .
അതിൽ , ഉഛ്വാസവായുവിന്റെ 20 - 21ശതമാനവും നിശ്വാസവായുവിന്റെ 15 ശതമാനവുമാകും Oxygen .
ആകെ ഉപയുക്തവായുവിന്റെ 5 ശതമാനം . അതനുസരിച്ച് ഒരാൾക്ക് ഒരു ദിവസം ജീവിക്കാൻ 550 ലിറ്റർ Oxygen ആവശ്യമാവും , 5 - 6 ml / Each breath എന്ന തോതിൽ .
എന്നാൽ , കായികാധ്വാനം , പെപ്രാളം തുടങ്ങിയ സന്ദർഭങ്ങളിൽ അതിലേറെ ശ്വാസോഛ്വാസവും Oxygen ഉം വേണ്ടി വരും .
Normal Stage ലെ നാല് ദിവസത്തെ Oxygen Ubnormal Stage ൽ അത്ര നാളത്തേക്ക് നീളില്ല .
കടലിനകത്തെ സാഹസികയാത്രികർ രക്ഷപെടട്ടെ .
കൂടെ , രണ്ട് കാര്യങ്ങൾ പരിഗണിക്കാം .
..
വെള്ളം , വായു , അഗ്നി , എന്നീ ത്രൈഭുതങ്ങളുടെ ശക്തി കരയിൽ / മണ്ണിൽ നിന്ന് മണ്ണേതര മണ്ഡലങ്ങൾ കീഴ്പ്പെടുത്താൻ പദ്ധതിയിടുന്നവർക്ക് തിട്ടപ്പെടുത്താനാവില്ല .
..
ശാസ്ത്രം Objectively definite ആണ്. ഇത്തരം സന്ദർഭങ്ങളിൽ Subjective element കൾക്ക് നിർണ്ണായക സ്വാധീനമുണ്ടാവും . ഉദാഹരണത്തിന് , മരണം മുമ്പിൽ കാണുന്ന നിസ്സഹയർ മരണാനന്തരം ദൈവത്തെ കാണാമെന്നും , വെള്ളത്തിൽ വെച്ച് അപകട മരണം വരിക്കേണ്ടി വരുന്നവർക്ക് രക്തസാക്ഷിത്വത്തിന്റെ പുണ്യമുണ്ടെന്നും വിശ്വസിക്കുന്നവരാണെങ്കിൽ വെപ്രാളം കുറയും , അവധാനത വർദ്ധിക്കും , പ്രതീക്ഷ ഉയരും . അപ്പോൾ ശാരീരികബലവും ഫലത്തിലുയരും . ഉപയോഗിക്കേണ്ട ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും .
വിശ്വാസം ആത്മനിഷ്ഠം ആണെങ്കിലും അതിൻ്റെ സ്വാധീനങ്ങൾ വസ്തു നിഷ്ഠമാവുകയും ചെയ്യും .
പ്രാർത്ഥനയുടെ കരുത്ത് പ്രയത്നങ്ങളിൽ ഊർജ്ജമാവുന്നതും സംതൃപ്തിയുടെ അടയാളങ്ങൾ ശരീരത്തിൽ വെളിപ്പെടുന്നതും പോലെ .
ശാസ്ത്രം മാധ്യമമാണ് , വിശ്വാസം ആശ്വാസമാണ് . മനുഷ്യൻ നിസ്സഹയനാണ് , പ്രപഞ്ചം അചുംബിതമാണ് , സംവിധാനം മനുഷ്യാതീതവുമാണ് .
Leave a Reply