loader
blog

In Litrature

By Shuaibul Haithami


കോപ്രോപ്രോക്സിയ : സോഷ്യൽ എത്തിക്സും എത്തിക്കൽ പാരഡോക്സും .

മനസ്സിൽ തോന്നുന്ന ഏത് തെറിയും തോന്ന്യാസവും അപ്പടി പറയാനുള്ള തിടുക്കം ഒരു മനോവാസനയാണ്.

Gender politics ന്റെ പദം കടമെടുത്താൽ അതും ഒരു Psycho Orientation ആണ്.

സാങ്കേതികമായി  Coprolalia എന്നാണതിന് പറയുക .

Taboo കാറ്റഗറിയിൽ വരുന്ന , പൊതുവേ അടിവസ്ത്രങ്ങളോട് ചേർന്ന് നിൽക്കുന്ന അവയവങ്ങളുടെയും അവയോട് ബന്ധപ്പെട്ടവയുടെയും പേരുകൾ കൊണ്ട് വ്യക്തികളെ / കാര്യങ്ങളെ / വസ്തുക്കളെ അഭിസംബോധന ചെയ്യുന്ന പ്രവണതയാണ് Coprolalia .

അത് Mono - act ആയി നാടകവൽക്കരിച്ച് കാണിക്കുന്നതിന് Copropraxia എന്നും വരച്ച് ചിത്രീകരിക്കുന്നതിന് Coprographia എന്നും പറയപ്പെടുന്നു.

ഈ മൂന്ന് പ്രവണതകളും Tic disorder / Tourette syndrom എന്ന ഞരമ്പുരോഗത്തിന്റെ ഭാഗമായാണ് ആരോഗ്യ ശാസ്ത്രം പരിഗണിക്കുന്നത് ,

Imperfect Neuro - organism.

അപസ്മാരം ( Fix) കലാപപരമായ അവക്രമമാണെങ്കിൽ ഇപ്പറഞ്ഞത് കുറച്ച്  കലാപരമാണെന്ന് മാത്രം .

രണ്ടിനും വേഗത്തിൽ വേണ്ടത് മോഡേൺ മെഡിസിനാണ് .


ഇവിടെ , പൊതുബോധം , ഭരണകൂടം, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ Toxic values agencyകൾ കാണിക്കുന്ന ചില കാപട്യങ്ങൾ പറയാതെ വയ്യ .


1 : Coprolalia അഥവാ " തൊപ്പി " വലിയ അപരാധവും അശ്ലീലവുമാണെന്ന് ഏകപക്ഷീയമായി സ്ഥാപിക്കപ്പെടുന്നു. 

അതേസമയം , അത്തരം അവയവങ്ങുടെ ചിത്രങ്ങൾ , കാമകേളികൾ,  രത്യുൽക്രീഢകളുടെ കാർട്ടൂണുകൾ തുടങ്ങിയവ വരക്കുന്ന Coprographia വലിയ കലാസൃഷ്ടിയായി വാഴ്ത്തപ്പെടുന്നു. Copropraxia ഏറ്റവും വലിയ രാഷ്ട്രീയമാനമണിഞ്ഞ് വത്തക്ക - ചുംബന സമരങ്ങളായ് പുറത്ത് വരുന്നു.


2 : ഇയ്യടുത്ത ദിവസങ്ങളിൽ പോലും 

LGBTQ + എന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് മലയാള പൊതുബോധം വാതോരാതെ സംസാരിച്ചതാണ്. 

ആ വിബ്ജിയർ വിശാലമാക്കിയാൽ 

Coprolalia ക്ക് സമാനമായ സാധനങ്ങൾക്ക് മെമ്പർഷിപ്പ് ലഭിച്ചതായ് കാണാം.

Oflatophilia / Osmolagnia എന്ന ഒരുതരം Sexual orientation ഉണ്ട്.

പ്രണയിനിയുടെ ഗുഹ്യഭാഗത്തെ ഗന്ധം ആസ്വദിച്ച് രതിമൂർഛ വരിക്കാനുള്ള സിദ്ധിയാണത്. അവർക്ക് മറ്റൊന്നും വേണ്ടതില്ല .

Fetishism സമാനമായ വേറൊന്നാണ്.

ഇണചേരാൻ താൽപര്യം തോന്നുന്ന  ഉടൽ അണിയുന്ന അടിവസ്ത്രം മണത്ത് സംതൃപ്തി വരിക്കാനുള്ള പ്രതിഭയാണത്. ശവത്തോടുള്ള കാമനയായ Necrophilia മുതൽ അപര നഗ്നത ഒളിഞ്ഞ് നോക്കി കാര്യം സാധിക്കുന്ന  Voyeurism വരെ അക്കൂട്ടത്തിലുണ്ട്.

അത്തരം മനോനിലകളെ മനുഷ്യാവകാശങ്ങുടെ വിശാലതയിൽ ചേർക്കുന്നവർക്ക് , ചേർപ്പിക്കാൻ വേണ്ടി ജീവിക്കുന്നവർക്ക് പാവം 

" തൊപ്പി " ഇത്രമാത്രം " വ്യതിചലന " മാവുമ്പോൾ ഒന്നേ പറയാനാവൂ ,

Name matters here too !

LGBTQ + ൽ Coprolalia യെക്കൂടി ഉൾച്ചേർത്ത് ആധുനിക ബോധം ശകലം വിശാലമാവാൻ സ്വയം കനിവ് കാണിച്ചാലും !


3 : ശ്ലീലം - അശ്ലീലം എന്നിവയുടെ അതിർവരമ്പ് നിർണ്ണയിക്കുന്നതിന്റെ മാനദണ്ഡം എന്താണ് ?

ഒ.വി വിജയൻ മുതൽ ഉണ്ണി ആർ വരെയുള്ള മലയാളത്തിന്റെ കുലീന  എഴുത്തുകാർ " അശ്ലീല " പദങ്ങൾ കോർത്ത് ഭാവനയിൽ ജീവിതം ചേർത്തവരാണ് . ചലചിത്ര തിരക്കഥകളിൽ "അശ്ലീല  " പദങ്ങൾക്കിടമില്ലായിരുന്നുവെങ്കിൽ മലയാളത്തിൽ " ഹാസ്യ നടനം " എന്നൊന്നേ ഉണ്ടാവുമായിരുന്നില്ല.

" തൊപ്പി " ഉപയോഗിച്ച പദങ്ങൾ

 " ബിഗ്ബോസിൽ " വരുന്നത് വരേയേ അശ്ലീലമാവുകയുള്ളൂ .

സിനിമയിലെടുത്താൽ പിന്നെ

 " തെറിപ്പദങ്ങൾ " ക്ലാസിക് ഭാഷയുടെ ഭംഗിയായ് മാറുമെന്നതല്ലേ വാസ്തവം ?


4 : "അശ്ലീല പ്രയോഗം " മറ്റുള്ളവർക്ക് പ്രയാസമാവും , വളരുന്ന തലമുറയെ തെറ്റായി സ്വാധീനിക്കും എന്ന ന്യായത്തിന്മേലാണല്ലോ ഇവിടെയൊരു  "കീഴാള  ആവിശ്ക്കാര സ്വാതന്ത്ര്യത്തിന് " ഇവിടെ പൂട്ട് വീഴുന്നത്.

അതിനർത്ഥമെന്താണ് ?

ഭരണഘടനാപരമായി , നിയമപരമായി okey ആവുന്ന എല്ലാ കാര്യങ്ങളും പ്രാക്ടീസ് ചെയ്യപ്പെടേണ്ടതല്ല , ചെയ്യപ്പെടാൻ അനുവദിക്കരുതെന്നല്ലേ ? 

പരമമായ

വ്യക്തിസ്വാതന്ത്ര്യവാദം അപകടമാണ് ,

നിയമപരമായ നാധുതയേക്കാൾ പ്രധാനം Social ethics and values നാണ് എന്നൊക്കെയല്ലേ അതിനർത്ഥം.

അത് തന്നെയല്ലേ " ഗോത്രകാലജീവികൾ " പണ്ടേ പറയുന്നത് : ഭരണഘടനയോ നിർമ്മിത പൊതുബോധമോ ആവരുത് ധാർമ്മിക ചട്ടത്തിന്റെ കേന്ദ്രബിന്ദു ,സനാതന ധർമ്മങ്ങളാവണം എന്ന് .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us