loader
blog

In Quranic

By Shuaibul Haithami


പശു : ഖുർആൻ കഥയിലെടുത്ത കഥ






ഇസ്രായേല്യർക്കിടയിൽ  ഉത്തമനായൊരു ധനാഢ്യൻ ഉണ്ടായിരുന്നു. അദ്ധേഹത്തിന് സുന്ദരിയായൊരു മകളല്ലാതെ അനന്തരാവകാശി ഉണ്ടായിരുന്നില്ല. ഇയാളുടെ സഹോദരപുത്രൻ നിരന്തരം  ഇവളെ വിവാഹാഭ്യാർഥന നടത്തിയിട്ടും അദ്ധേഹം സമ്മതിച്ചില്ല. 

കുപിതനായ ആ ചെറുപ്പക്കാരൻ ഒരുഗ്രൻ ശപഥം ചെയ്തു, 

“ഞാൻ പിതൃവ്യനെ വധിച്ച്‌ അവളെ വേളി കഴിച്ച്‌ സ്വത്തെല്ലാം സ്വന്തമാക്കിയില്ലെങ്കിൽ ഞാൻ ഞാനല്ല".

 താമസിയാതെ ക്രൂദ്ധകാമുകൻ അറുംകൊല നടത്തി അയാളുടെ മൃതദേഹം മറ്റൊരു വഴി വീട്ടിലെ ഉമ്മറപ്പടിയിൽ അർദ്ധരാത്രി കൊണ്ടിട്ടു. പിറ്റേന്ന് രാവിലെ ഇതേ ഇവൻ തന്നെ പിതൃവ്യനെ കാണാനില്ലെന്നും, പിന്നീട്‌ ആരോ കൊന്നെന്നും പറഞ്ഞ്‌ നാടിളക്കി. ദുരൂഹമായ സംഭവത്തിന്റെ ചുരുളഴിക്കാൻ അവർ മൂസാ പ്രവാചകൻ (അ) മിന്റെ സഹായം അഭ്യർഥിച്ചു. ക്വുർആനിലെ ഉദ്യോജനകമായ ഒരു ഡിറ്റക്റ്റീവ്‌ സ്റ്റോറി കൂടിയാണിത്‌. ഇവിടുന്ന് മുതൽക്കാണ് ക്വുർആൻ കഥയെടുക്കുന്നത്‌. കുറ്റവാളിയുടെ പേരുപറയുന്ന പ്രവാചകനെയാണ് അവർ പ്രതീക്ഷിച്ചതെങ്കിലും മൂസ (അ) അവരോട്‌ പറഞ്ഞത്‌ മറ്റൊന്നായിരുന്നു. നിങ്ങൾ ഒരു പശുവിനെ അറുത്ത്‌ അതിന്റെ വാലുകൊണ്ട്‌ മൃതദേഹത്തിൽ അടിച്ചാൽ മൃതദേഹം ഘാതകന്റെ പേരുപറഞ്ഞുതരും എന്നായിരുന്നു അത്‌. അവർക്കത്‌ അഗ്രാഹ്യമായി തോന്നിയെങ്കിലും ചെയ്യാൻ തീരുമാനിച്ചു. 

അവർക്കിടയിലെ അതിനിഷ്ഠാവാദികൾ പശുവിന്റെ ചേലും കോലവുമാരാഞ്ഞു പ്രവാചകനെ മുഷിപ്പിച്ചു, അപ്പോൾ വാർദ്ധക്യമോ കന്യകത്വമോ ഇല്ലാത്ത മിഥുനപ്പശുവാകണമതെന്ന കൽപ്പനവന്നു. വീണ്ടുമവർ നിറമാരാഞ്ഞുവന്നപ്പോൾ കലയോ പാണ്ടോ ഇല്ലാത്ത പണിക്ഷീണമോ പരിക്ഷീണമോ ബാധിക്കാത്ത മഞ്ഞപ്പശുവാകണമെന്ന നിബന്ധനവന്നു. അമിതത്വത്തിന്റെ വിനയായിരുന്നുവത്‌.


അന്വേശണങ്ങൾക്കൊടുവിൽ അങ്ങിനെയൊന്നിനെ കണ്ടെത്തി വമ്പിച്ച വിലനൽകി വാങ്ങി. ആ പശുവിനകം നിറയെ പൊന്നു നാണയമായിരുന്നു വില. പ്രവാചകൻ പറഞ്ഞപ്രകാരം വാലുകൊണ്ട്‌ മൃതദേഹത്തിൽ അടിച്ചപ്പോൾ തന്റെ സഹോദരപുത്രന്റെ പേരുപറഞ്ഞു. ഇതാണ്സംഭവം.


 قَالَ مُوسَىٰ لِقَوْمِهِ إِنَّ اللَّهَ يَأْمُرُكُمْ أَنْ تَذْبَحُوا بَقَرَةً ۖ قَالُوا أَتَتَّخِذُنَا هُزُوًا ۖ قَالَ أَعُوذُ بِاللَّهِ أَنْ أَكُونَ مِنَ الْجَاهِلِينَ)

(قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَنَا مَا هِيَ ۚ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَا فَارِضٌ وَلَا بِكْرٌ عَوَانٌ بَيْنَ ذَٰلِكَ ۖ فَافْعَلُوا مَا تُؤْمَرُونَ)

(قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَنَا مَا لَوْنُهَا ۚ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ صَفْرَاءُ فَاقِعٌ لَوْنُهَا تَسُرُّ النَّاظِرِينَ)

(قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَنَا مَا هِيَ إِنَّ الْبَقَرَ تَشَابَهَ عَلَيْنَا وَإِنَّا إِنْ شَاءَ اللَّهُ لَمُهْتَدُونَ)

(قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَا ذَلُولٌ تُثِيرُ الْأَرْضَ وَلَا تَسْقِي الْحَرْثَ مُسَلَّمَةٌ لَا شِيَةَ فِيهَا ۚ قَالُوا الْآنَ جِئْتَ بِالْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا يَفْعَلُونَ)

(وَإِذْ قَتَلْتُمْ نَفْسًا فَادَّارَأْتُمْ فِيهَا ۖ وَاللَّهُ مُخْرِجٌ مَا كُنْتُمْ تَكْتُمُونَ)

(فَقُلْنَا اضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْيِي اللَّهُ الْمَوْتَىٰ وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ

(അൽബഖറ)


രണ്ടുകാര്യമാണ് അല്ലാഹു ഉദ്ധേശിച്ചത്‌, ഒന്ന്, മരണാനന്തരം പുനരുഥാനം ചെയ്യിപ്പിക്കുകയെന്നാൽ അല്ലാഹുവിന് ആയാസകരമല്ലെന്ന് ബോധ്യപ്പെടുത്തൽ. മറ്റേത്‌ പറയും മുമ്പ്‌ വേറൊരുകാര്യം നോക്കേണ്ടതുണ്ട്‌.


എന്തിനാണ് അല്ലാഹു ഇസ്രായേൽ സന്തതികളോട്‌ പശുവിനെത്തന്നെ അറുക്കാൻ കൽപ്പിച്ചത്‌? അതിനുത്തരം സൂറതുത്വാഹയിൽ ഉണ്ട്‌. 


قَالَ فَإِنَّا قَدْ فَتَنَّا قَوْمَكَ مِن بَعْدِكَ وَأَضَلَّهُمُ السَّامِرِيُّ


فَرَجَعَ مُوسَى إِلَى قَوْمِهِ غَضْبَانَ أَسِفًا قَالَ يَا قَوْمِ أَلَمْ يَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا أَفَطَالَ عَلَيْكُمُ الْعَهْدُ أَمْ أَرَدتُّمْ أَن يَحِلَّ عَلَيْكُمْ غَضَبٌ مِّن رَّبِّكُمْ فَأَخْلَفْتُم مَّوْعِدِي


قَالُوا مَا أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَكِنَّا حُمِّلْنَا أَوْزَارًا مِّن زِينَةِ الْقَوْمِ فَقَذَفْنَاهَا فَكَذَلِكَ أَلْقَى السَّامِرِيُّ


فَأَخْرَجَ لَهُمْ عِجْلا جَسَدًا لَهُ خُوَارٌ فَقَالُوا هَذَا إِلَهُكُمْ وَإِلَهُ مُوسَى فَنَسِيَ


أَفَلا يَرَوْنَ أَلاَّ يَرْجِعُ إِلَيْهِمْ قَوْلا وَلا يَمْلِكُ لَهُمْ ضَرًّا وَلا نَفْعًا


وَلَقَدْ قَالَ لَهُمْ هَارُونُ مِن قَبْلُ يَا قَوْمِ إِنَّمَا فُتِنتُم بِهِ وَإِنَّ رَبَّكُمُ الرَّحْمَنُ فَاتَّبِعُونِي وَأَطِيعُوا أَمْرِي


قَالُوا لَن نَّبْرَحَ عَلَيْهِ عَاكِفِينَ حَتَّى يَرْجِعَ إِلَيْنَا مُوسَى


قَالَ يَا هَارُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوا


أَلاَّ تَتَّبِعَنِ أَفَعَصَيْتَ أَمْرِي


قَالَ يَا ابْنَ أُمَّ لا تَأْخُذْ بِلِحْيَتِي وَلا بِرَأْسِي إِنِّي خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِي إِسْرَائِيلَ وَلَمْ تَرْقُبْ قَوْلِي


قَالَ فَمَا خَطْبُكَ يَا سَامِرِيُّ


قَالَ بَصُرْتُ بِمَا لَمْ يَبْصُرُوا بِهِ فَقَبَضْتُ قَبْضَةً مِّنْ أَثَرِ الرَّسُولِ فَنَبَذْتُهَا وَكَذَلِكَ سَوَّلَتْ لِي نَفْسِي


മൂസാ (അ )നാൽപ്പതുനാൾ ത്വൂർപർവ്വതത്തിൽ ഉപാസകനായി പോയ സംഭവം സുവിദിതമാണ്, സഹോദരനായ ഹാറൂൺ (അ)മിനെ കാര്യങ്ങൾ ഏൽപ്പിച്ചാണു പോയത്‌. ഈ തക്കം നോക്കി ആഭരണപ്പണിക്കാരനായ സാമിരി സ്വർണ്ണം കൊണ്ടൊരു പശുവിനെ ഉണ്ടാക്കി. പൈശാചിക പ്രലോഭനം എന്നതേ നിമിത്തമുള്ളൂ. പിന്നീട്‌ അതിനകത്ത്‌, നേരത്തെ ഫറവോൻ രംസീസിനെ നശിപ്പിക്കാൻ ജിബ്രീൽ (അ) ഇറങ്ങിയ സമയത്ത്‌ കുതിരക്കുളമ്പടി പതിഞ്ഞഭാഗത്തെ മണൽ നിറച്ചു സാമിരി. അയാളാ സംഭവം കണ്ടിരുന്നു. അതോടെ ആ സ്വർണ്ണപ്പശുവിന്‌ ചേതനയും ചലനവും കിട്ടി. സാമിരി ഇതുമായി വന്ന്;

 മൂസ (അ)മിനു പടച്ചവനെ മാറിപ്പോയി, ഈ പശുക്കുട്ടിയാണ് ദൈവം എന്ന് പറഞ്ഞ്‌ ക്യാമ്പയിനാക്കി. ആളുകൾ കൂട്ടംകൂട്ടമായി അത്‌ വിശ്വസിച്ചു. അസാധാരണ സംഭവങ്ങൾ എന്തുകണ്ടാലും അതിനേക്കാൾ വലുത്‌ കാണുന്നത്‌ വരെ അതായിരുന്നു അവർക്ക്‌ ആരാധ്യം. മൂസ (അ ) തിരിച്ചുവന്നപ്പോഴേക്ക്‌ കാര്യങ്ങളെല്ലാം മാറിപ്പോയിരിക്കുന്നു, ക്ഷുപിതനായ പ്രവാചകൻ സാമിരിയെ ചോദ്യം ചെയ്തു, അയാൾ ജിബ്രീലിന്റെ കുതിരക്കുളമ്പടിക്കഥ പറഞ്ഞു. 

പക്ഷെ അപ്പോഴേക്ക്‌ ജനങ്ങൾ പലരും പശുവിന്റെ രൂപങ്ങൽ ഉണ്ടാക്കി ആരാധിക്കാൻ തുടങ്ങിപ്പോയിരുന്നു. ആശയദാതാവ്‌ കാര്യം പറഞ്ഞപ്പോൾ അയാൾ നിഷേധിയാവുന്ന വിധം പശുമതം പരന്നുപടർന്നു. മൂസ( അ) സാമിരിപ്പശുവിനെ അഗ്നിക്കിരയാക്കി ആ ഭസ്മം സമുദ്രത്തിലൊഴുക്കി. സ്വയപ്രതിരോധം പോലുമില്ലാത്ത മിണ്ടാപ്രാണിയെ ആരാധിക്കുന്നവരെ തിരുത്താൻ ശ്രമിച്ചു.


 ഒടുവിൽ സാമിരിക്ക് "കൊറോണ "ബാധിച്ച് എന്തായെന്ന് രണ്ടാം ഭാഗത്ത് പറയാം .


പക്ഷെ , ബനൂയിസ്രായേല്യരിൽ പശുഭക്തി ഉണ്ടായിരുന്നു അകമേ. ഇക്കാരണത്താൽ തന്നെ അവർ ഏറ്റവും ഭവ്യതയോടെ കാണുന്ന പശുവിനെ, അതും ,കൂട്ടത്തിൽ ഏറ്റവും സുനന്ദിനിയെ അറുത്ത്‌ കുറ്റം തെളിയിക്കാൻ പറയുകവഴി അല്ലാഹു പശുഭക്തിയെ തള്ളുകയായിരുന്നു. ഇതാണ് രണ്ടാം കാര്യം. ഇത്‌ മൂസാ (അ)

മിന്റെ കാലത്തെ സംഭവമാണ്. ഇസ്രായേല്യരിലെ ജൂതരാണ് പശുഭക്തി ഇന്ത്യയിലെത്തിച്ചതെന്ന ചരിത്രം കൂടി ഇതിനൊപ്പം ചേർക്കപ്പെട്ടാൽ ചിത്രം തെളിയും. ഒരുകാര്യം കൂടി പറയാം, പശുവിനെ അറുക്കണമെന്ന് പറഞ്ഞതല്ല ക്വുർആൻ. അറുത്താൽ അപരാധമാവുന്ന ആരാധനാഭാവത്തിന്റെ സംസ്കൃതിയെ നിരാകരിച്ചതാണ്.


Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us