loader
blog

In Science

By Shuaibul Haithami


ഇൻ്റലക്ച്വൽ പൂബർട്ടി : ഉടലിനും ഉടമസ്ഥനുമിടയിൽ

ഒരാൾക്ക് തന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്തിയുമായി - Hetro/ Homo . - ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള നിയമ സാധുത , പ്രായം കുറഞ്ഞ കക്ഷിയുടെ Consent ആണ് .
കേവലം , ഭാഷാപരമായ സമ്മതം അല്ല നിയമപരമായ consent എന്നതാണ് ആധുനിക ജനാധിപത്യത്തിൻ്റെ കാഴ്ച്ചപ്പാട്. Age of consent എന്ന പരിധി സ്റ്റേറ്റ് തീരുമാനിക്കുന്ന രീതിയാണ് നിലവിലുള്ളത്.

ആ രീതിയിലെ അശാസ്ത്രീയതയും യാതൊരു തത്വദീക്ഷയും കൂടാതെ അംഗീകരിക്കുന്ന ലിബറൽ സെക്സിസ്റ്റുകളുടെ ഇരട്ടത്താപ്പുമാണ് ഇവിടെ പ്രധാനമായും പരാമർശിക്കുന്നത് .

1 :
ലിബറൽ ലൈംഗികവാദികൾ സ്വയം നിർണ്ണയാവകാശ പ്രായമായി കൊണ്ടുവരുന്ന പ്രായം എത്രയാണ് എന്നതിൽ യാതൊരു കൃത്യതയും ഉണ്ടാവാറില്ല.
Gender & sexual orientation നിർണ്ണയിച്ച് Comming out നടത്തുന്ന ക്യൂറുകളും ,
സമൂഹത്തിൽ നിലനിൽക്കുന്ന അലിഖതമായ സാംസ്ക്കാരിക ചട്ടങ്ങളെ (Rules &Norms)  റദ്ദ് ചെയ്ത് ഉദാര ലൈംഗിക വാദത്തിൻ്റെ രാഷ്ട്രീയാംഗീകാരം തേടുന്നവരും ആധാരമാക്കുന്ന രണ്ട് നിർണ്ണയങ്ങൾ
Free will , Self consent എന്നിവയാണ്.

സ്വയം തീരുമാനപ്പെടുക്കാനുള്ള പക്വതയിൽ - Maturity ഒരു വ്യക്തി എത്തുന്ന പ്രായമാണ് age of consent ആയി രാഷ്ട്രീയലോകവും ശാസ്ത്രവും അംഗീകരിക്കുന്നത്.
Puberty -ഋതുമതിത്വം അല്ലെങ്കിൽ Adolescence - കൗമാരം തുടങ്ങിയ physical metabolism മുമായി ബന്ധപ്പെടുത്തിയാണ് മധ്യകാലഘട്ടത്തിലും കൊളോണിയൽ കാലഘട്ടത്തിലും age of consent നിർണ്ണയിക്കപ്പെട്ടിരുന്നത്.

ഇന്നത് ഇന്ത്യയിൽ 18 ആണ് , താഴെ കൊടുത്ത ചാർട്ടിൽ നിന്നും https://en.m.wikipedia.org/wiki/List_of_countries_by_age_of_consent
ലോകത്ത് നിയമപരമായ ഉഭയകക്ഷി സമ്മതസംസർഗത്തിനുള്ള പ്രായം മനസ്സിലാക്കാം.
മൂന്ന് കാറ്റഗറിയാണുള്ളത്.
Hetro. ക്കും Homo.ക്കും വേറെവേറെയാണ് age of consent . അവ ഓരോ രാജ്യത്തും വെവ്വേറെയാണ്. അമേരിക്കയിൽ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്.
(  നിറവ്യത്യാസം age of consent നെ കുറിക്കുന്നു ,ഓരോ നിറവും വഹിക്കുന്ന സംഖ്യാമൂല്യം താഴെ പെട്ടിയിലാക്കിക്കാണിക്കുന്നു)

2:

വ്യക്തിവാദവും ഉദാരവാദവും കലർത്തി എന്താണന്നറിയാതെ സ്വതന്ത്രചിന്ത എന്ന പേരിൽ സംസാരിക്കുന്നവർ ഇവിടെ കുറേ ചോദ്യങ്ങൾ നേരിടേണ്ടി വരും .

ഭരണഘടനയല്ലാത്ത മറ്റൊരുതരത്തിലുമുള്ള ഒബ്ജക്ടീവ് മോറൽ കോഡും ആധുനിക മൂല്യമുള്ളതല്ല എന്നാണെങ്കിൽ , LGBTQ + മുതലായ ആഗോള ചിന്താഗതി ലോകത്തെ 196 ഭരണഘടനയിൽ ഏതിനാണ് പ്രാമുഖ്യം നൽകുക ?
ഫിലിപ്പെയിൻസിലും ജപ്പാനിലും നൈജറിലും 12 ആണെങ്കിൽ ചൈനയിൽ 13 ഉം അമേരിക്കയിൽ ശരാശരി 17 ഉം യൂറോപ്പിൽ around 16 ഉം ബഹ്റൈനിൽ 21 ഉം ആണ് സ്വയം നിർണ്ണയ പ്രായം.

ഇന്ത്യയിലെ 18 ലിബറലസിസത്തിന് പരിഗണിക്കേണ്ട കാര്യമില്ല , ക്യാപിറ്റലിസ്റ്റ് രാഷ്ട്രങ്ങളിൽ പ്രായം വ്യത്യസ്തമാണ്.
Democratic agency യെ ധാർമ്മികത പ്രഖ്യാപിക്കാനുള്ള ആധുനിക സംവിധാനമായി കാണുന്നവർക്ക് ഇക്കാര്യത്തിൽ ഒരാഗോള നയം സാധ്യമാണോ ?
സാധ്യമല്ല  എന്നതല്ലേ കാര്യം , തത്വമല്ല ,പ്രയോഗമാണ് പറയുന്നത്.

ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം , ചരിത്രത്തിൽ ലോക രാഷ്ട്രങ്ങൾ age of consent വർദ്ധിപ്പിച്ചത് സ്ത്രീകളെ സംരക്ഷിക്കാനല്ല ,നിയന്ത്രിക്കാനായിരുന്നു എന്നതാണ്.
ആ രാഷ്ട്രീയ ബോധത്തെ തന്നെയാണ് നിലവിൽ ലിബറലുകൾ ന്യായീകരിക്കേണ്ടി വരുന്നത്.

3:

മറ്റൊരുകാര്യം , ആധുനിക ന്യൂറോ സയൻൻ്റിസ്റ്റുകൾ സൂചിപ്പിക്കുന്നത് ,
യഥാർത്ഥത്തിലുള്ള Free will / intelectual maturity യും ഇന്ന് ലോകാടിസ്ഥാനത്തിൽ മൊത്തം സ്വീകരിക്കപ്പെട്ട , 12 to 21 എന്ന പ്രായപരിധിയും തമ്മിൽ കൃത്യമായ ബന്ധമില്ല എന്നാണ്. വൈകാരിക പക്വത Around 25 ഉം ബൗദ്ധിക പക്വത Around 43 ഉം ആണെന്നാണ് പഠനം . 1885 ൽ ബ്രിട്ടീഷ് ഭരണകൂടം അവരുടെ അധീനരാഷ്ട്രങ്ങളിൽ നടപ്പിൽ വരുത്തിയ പ്രായം തന്നെയാണ് ഇന്നും വലിയ പുരോഗമനവാദികൾ കൊണ്ടുനടക്കുന്നത് .

ഒരിടത്ത് ശാസ്ത്രമാണ് മതമെന്ന് പറയുകയും , ലൈംഗികാഭിനിവേശം ( Orientation) ചർച്ചയാവുമ്പോൾ ,ഒന്നുകിൽ ,അവ്യവസ്ഥാപിതമായ ഭരണഘടനയേയോ അല്ലെങ്കിൽ അങ്ങനെയൊരു പ്രായമില്ല എന്ന ലൈംഗിക അരാജത്വത്തെയോ പ്രായോഗികമായി കൂട്ട് പിടിക്കുകയും ചെയ്യുന്നു / ചെയ്യേണ്ടി വരുന്നു.
നൂറിലേറെ വരുന്ന ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് മൊത്തത്തിൽ ശാസ്ത്രീയമായ age of consent എന്ന് പറയുന്നത് വമ്പൻ തമാശയാണ്.
ഒരിക്കലും ഏകീകരിക്കാൻ സാധിക്കില്ല .
ചാപ്പിള്ള മുതൽ മൃതദേഹം വരെ ആസക്തികൾക്ക് വിധേയമാവുകയാണവിടെ.

ശാസ്ത്രത്തിനപ്പുറം ശരിതെറ്റുകൾ ഇല്ലാത്ത ലിബറൽ - ക്യാപിറ്റൽ ഹ്യൂമനിസ്റ്റുകൾ മൊത്തത്തിൽ നമ്മടെ ഭരണഘടനയെ ,ലോക ഭരണഘടനകളെ ഇക്കാര്യത്തിൽ തള്ളേണ്ടി വരും. രണ്ടായിരം കൊല്ലങ്ങൾ മുമ്പത്തെ നാഗരികതയുടെ പൊതുബോധം പരിഗണിക്കാതെ സംഭവങ്ങൾ അടർത്തി വന്ന് ആഘോഷിക്കുന്നവർ പതിവ് പോലെ ഇവിടെയും സ്വന്തത്തിനെതിരായ പോരാട്ടത്തിലാണ്.

4:

ലോക പ്രശസ്തയായ ന്യൂറോ സയൻ്റിസ്റ്റ് Sandra Amodt ൻ്റെ പ്രൊഫൈലാണിത് , സ്ത്രീയാണ്.
https://www.aspenideas.org/speakers/sandra-aamodt
അവർ " Welcome to Your Child's Brain: How the Mind Grows from Conception to College " എന്ന 12 ഭാഷാഭേദങ്ങളിറങ്ങിയ കൃതിയിലെഴുതി ,

"Most of the privileges and responsibilities of adulthood are legally granted by the age of 18. That's when you can vote, enlist in the military, move out on your own, but is that the true age of maturity? A growing body of science says, no. That critical parts of the brain involved in decision-making are not fully developed until years later at age 25 or so. "

പട്ടാളത്തിൽ ചേരാനും വോട്ട് ചെയ്യാനുമുള്ള അനുമതി കിട്ടുന്ന പ്രായമെന്നല്ലാതെ 18 മറ്റൊരു വസ്തുവല്ല , സ്വന്തമായ തീരുമാനമെടുക്കാൻ കെൽപ്പുറ്റ പ്രായം 25 + ആണെന്നാണ് പറയുന്നത്.

25 വരെ തോന്നുന്ന Sexual Orientation സ്ഥായിയല്ല ,ഗുണപരമാകണമെന്നില്ല എന്ന് പറയുമ്പോൾ മൈനസ് 25 ൻ്റെ ഉദാര ലൈംഗികാവശ്യങ്ങൾക്ക് സ്റ്റേറ്റ് അംഗീകാരം കൊടുക്കരുതെന്നാണ് ശാസ്ത്രമതക്കാർ പറയേണ്ടത് , വ്യക്തിസ്വതന്ത്രവാദം എന്ന ക്യാപിറ്റലിസ്റ്റ് ഐഡിയലിസവും അനുഭവ - ശാസ്ത്രവാദം എന്ന എംപരിസസവും കൂട്ടിക്കെട്ടിയ ആധുനിക നാസ്തികത അനുഭവിക്കുന്ന ഡിലമ്മകളിൽ ഒന്നാണിത്.
കാര്യങ്ങളുടെ ശരി സ്റ്റേറ്റ് തീരുമാനിക്കുമെന്ന്  പറയുന്ന സോഷ്യലിസ്റ്റ് ഹ്യൂമനിസത്തിൽ ഈ വൈരുധ്യം ഉണ്ടാവില്ല.

Hetro . ബന്ധങ്ങളിൽ പുരുഷനേക്കാൾ പ്രായം കുറഞ്ഞ സ്ത്രീ എന്നതാണ് മതാധീന സംസ്ക്കാരങ്ങളിലെ പൊതുവായ രീതി.
അതിനെയും ഗ്രന്ഥകാരി ശരി വെക്കുകയാണ് ,

"Females' brains develop about on average two years earlier than male brains, so you're more likely to have a late developing male brain than female "

പുരുഷമസ്തിഷ്ക്കത്തേക്കാൾ ശരാശരി 2 വർഷം വേഗത്തിൽ സ്ത്രീ മസ്തിഷ്ക്കം  കാര്യബോധം പ്രാപിക്കുന്നു എന്ന് വരുമ്പോൾ
വൈകാരിക കൈമാറ്റങ്ങൾക്ക് ഒരേ ഭാവം കിട്ടണമെങ്കിൽ Younger Female ആവണം Hetro. ബന്ധങ്ങളിൽ .

ഇത് ഒറ്റപ്പെട്ട അഭിപ്രായമല്ല .

18 എന്ന പ്രായമല്ല , ചുറ്റുപാടാണ് പക്വത പാകപ്പെടുത്തുന്നത് ,അത് 25 ലാണ് തികവിലെത്തുന്നത് എന്ന പഠനമാണിത് .

(https://www.google.com/amp/s/www.businessinsider.com/smartest-age-for-everything-math-vocabulary-memory-2017-7%3famp)

അതിൽ പറയുന്നു :

“It would be great if, say, this one spot in the brain turns blue when you are fully mature. But it doesn’t work like that. We’re learning that maturation is about the refinement of circuits and larger networks that produce increasingly coordinated behavior and brain activity. And those refinements and improvements in neural coordination are heavily dependent on not only neurobiology, but also practice and experience. And this is all without even considering the influences of individual differences, which undoubtedly have a significant impact in the nature and timing of maturation.” '

ഇതും പ്രമുഖ ന്യൂറോ സയൻ്റിസ്റ്റാണ് ,
https://dana.org/author/?_sfm_Authors=90772

ചിലപ്പോൾ 18 ൻ്റെ ഇരട്ടിയോളം വരുന്ന 32 ലാവാം അതെന്നും അതിൽചൂണ്ടിക്കാണിക്കപ്പെടുന്നു.

“We see that motor control, meaning the myelination of the motor pathways, occurs around 15 on average. Then the dorsolateral prefrontal cortex, responsible for cognitive control and executive function, is pretty much myelinated by 25,” she says. “But then you start talking about emotions—and everyone realizes the impact of emotions on cognitive control. They can change how much control you have. So, when you look at the medial and orbital surfaces of the frontal lobe, which some call the ‘social’ brain, the mean age of myelination of those connections between the limbic system and those frontal areas is about 32. That’s a far cry from 18.”

ഉദാരലൈംഗികത  മനസ്സിനെ അവക്രമീകരിക്കുമെന്ന അവരുടെ പഠനമാണിത്.
http://books.simonandschuster.com/Dirty-Minds/Kayt-Sukel/9781451611557

LGBTQ + അടക്കമുള്ള വ്യക്തിസ്വാതന്ത്ര വാദികൾ ഇത്തരം ശാസ്ത്രീയ പഠനങ്ങളെ അവഗണിക്കുന്നതിൻ്റെ ന്യായമെന്താണ് ?

5:

എന്നാൽ , ബുദ്ധി വളർച്ചയുടെ പൂർണ്ണത 40 - 50 ആണെന്നാണ് പുതിയ പഠനങ്ങൾ .

(https://www.google.com/amp/s/www.businessinsider.com/smartest-age-for-everything-math-vocabulary-memory-2017-7%3famp)

Our ability to assess other people's emotions, however, doesn't reach its peak until we are in our 40s or 50s. Our overall knowledge, including vocabulary, and our big-picture comprehension, also don't top out until we are around 50 years old on average."

(40 പൂർത്തിയായപ്പോഴാണ് മുഹമ്മദ് (സ്വ) ക്ക് പ്രവാചകത്വം ലഭിക്കുന്നത് )

ഇവിടെ  ഇസ്ലാം വിഷയമാവുന്നുണ്ട് ,
വിവാഹേതര ലൈംഗികത ഇസ്ലാം അനുവദിക്കുന്നില്ല , അവിടെ Female , Maiden - കന്യക (കന്യാചർമ്മം ഉള്ളവളാകണമെന്നില്ല കന്യക ) ആണെങ്കിൽ അവളുടെ തീരുമാനം അവളുടെ രക്ഷിതാവിനാണ് ഇസ്ലാം നൽകുന്നത്.
കാരണം , അവൾക്കനുഭവമില്ലാത്ത കാര്യത്തിലേക്ക് അവളെ പറഞ്ഞയക്കുമ്പോൾ അവൾക്ക് സ്വയം നിർണ്ണയശേഷി വന്നിട്ടില്ല.
25 - 32 വയസ്സിൽ ,ശാസ്ത്രീയമായി ബൗദ്ധിക ശേഷി പൂർണ്ണമാവുമെങ്കിലും അനുഭവമാണ് കൂടുതൽ അവബോധം നൽകുക.
എന്നാൽ , Female , Unmaiden ആണെങ്കിൽ Consentനുളള അവകാശം അവൾക്ക് മാത്രമാണ് , രക്ഷിതാവിനോ സ്റ്റേറ്റിനോ അല്ല. കാരണം , ഒരിക്കൽ അനുഭവിച്ചതിൽ നിന്നും തൻ്റെ അഭിരുചി അവൾക്ക് കണ്ടെത്താനാവും , വിവാഹിതയായത് കൊണ്ട് Un maiden ആവണമെന്നില്ല എന്ന് കൂടി മനസ്സിലാക്കണം .
നിക്ഷ്പക്ഷമായി ചിന്തിച്ചാൽ ഏതാണ് നാച്വറൽ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.

ഇവിടെ , പൊതുവായി മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ പലതാണ്.

1 :ഓരോ പ്രായക്കാർക്കും തൊട്ടുതാഴെയുള്ളവർ വിവേകം കുറഞ്ഞവരാണ്. അനുഭവവും സാഹചര്യവുമാണ് വ്യക്തിത്വം സമ്പൂർണ്ണമാക്കുന്നത് എന്നർത്ഥം.

2: ഇസ്ലാമിൽ വിവാഹത്തിന് നിയതമായ പ്രായപരിധിയില്ല , പ്രകൃതിയിലും ഇല്ല .
ലൈംഗികാഭിനിവേശം ആരംഭിക്കുന്ന ഘട്ടം മുതൽ ചെയ്യാം. അത് ശാരീരികമായി വ്യത്യസ്തമാണ് .അതത് സമൂഹത്തിലെ പൊതുബോധത്തിന് വിരുദ്ധമാവരുത് എന്ന തത്വം അവിടെ പ്രധാനമാണ്. അതതു സമുഹത്തിന് ഉൾക്കൊള്ളാനാവണം എന്നതാണ് പരിഗണന.

3: ഓരോ സംസ്ക്കാരത്തിലും ഇംപോസ് ചെയ്യപ്പെടുന്ന നിയമങ്ങളോട് ലൈംഗികാഭിമുഖ്യം ക്രമേണെ പൊരുത്തപ്പെടുന്നു.

4: ലൈംഗിക നിയമങ്ങളിൽ ആധുനികത അത്ര ആധുനീകമല്ല ,പ്രൊ.കൊളോണിയൽ നിയമങ്ങളാണിപ്പോഴും.

5: Age of Consent നിർണ്ണയിക്കപ്പെടാൻ വിശ്വമാനകമായ ഉപാധികൾ ഇല്ല ,ആപേക്ഷികമാണ്.

6: ഉദാരവാദികൾ അഭയം തേടുന്ന ആധുനിക ഭരണഘടകൾ ആധുനിക ശാസ്ത്രത്തിന് എതിരാണ്.

7: പ്രവിശ്യകൾക്കും വ്യക്തികൾക്കും പ്രകൃത - പ്രകൃതിയനുസാരിയായ കർമ്മവിധികൾ എന്ന മതാശയമാണ് ശാസ്ത്രീയം .

8: ഒബ്ജക്ടീവ് മോറൽ കോഡ് മനുഷ്യ നിർമ്മിതമാവുമ്പോഴാണ് ഏകീകൃതമാവാത്തത് , മനുഷ്യരുടെ cortex ഡിസൈൻ ചെയ്ത
Out of humen ആയ Impossing agent തന്നെ വേണം അത് നിർണ്ണയിക്കാൻ .ആ ബാഹ്യഘടകമാണ് ശരീഅ:

NB: സാഹചര്യം നിർബന്ധിച്ചാൽ തന്നെയും 18 ന് വയസ്സിന് മുമ്പേ വിവാഹം നടത്തിയാൽ മുസ്ലിം സമുദായം 50 കൊല്ലം പിന്നെയും പിറകിലേക്ക് പോവും എന്ന് കഥയറിയാതെ പരതപിച്ചവരും , 18 നേക്കാൾ ഇനിയും വർദ്ധിപ്പിക്കണം എന്ന് പറഞ്ഞ് വീണ്ടും തമാശയാകുന്നവരും ലോകത്തെ വികസിത രാഷ്ട്രങ്ങളിലെ Age of consent അറിഞ്ഞിരിക്കുന്നത് നല്ലതാണ് , ഇനി ,അത് ശാസ്ത്രീയമല്ലല്ലോ എന്ന് പറയണ്ട ,അതാണ് പുരോഗമനപരം എന്ന അടിച്ചേൽപ്പിക്കപ്പെട്ട ധാരണയുടെ പുറത്ത് കയറിയാണല്ലോ അത്തരക്കാർ ഞങ്ങൾ ക്യാംപസുകളിൽ ഹിതപരിശോധന നടത്തും എന്നൊക്കെ പറഞ്ഞത് ,പറഞ്ഞു വലുതായി ചെറുതായത് !

അടിസ്ഥാനം ശരിയല്ലെങ്കിൽ കൂടി ,ഉദാര ലൈംഗിക വാദികളേക്കാൾ ആത്മാർത്ഥമായി age of consent ഉയർത്തണം എന്ന താൽപ്പര്യക്കാർ മുസ്ലിം പെൺകുട്ടികളാവും എന്ന മറുപുറവും കൂടി അതിനുണ്ട് , അത് രാഷ്ട്രീയപരമായി ന്യായവും ശാസ്ത്രീയമായി ഭാഗിക  പിൻബലമുള്ളതും ആകാം , പക്ഷെ ശരീഅ: യുടെ സമഗ്രത അങ്ങനെയല്ല.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us