loader
blog

In Science

By Shuaibul Haithami


ലുപ്താവയവം : മൽസ്യത്തിന് ചിറകെന്തിനാണെന്ന് നവനാസ്തികനറിയാമോ ?

കേരളത്തിലെ നാസ്തിക പ്രചാരകരായ ശാസ്ത്രമാത്ര പ്രഭാഷകന്മാരിൽ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് ശാസ്ത്രത്തിൻ്റെ നിദാനന്യായങ്ങൾ അറിയുന്നവർ .


മനുഷ്യന് ഊഹിക്കാൻ കഴിയുന്ന കാര്യങ്ങളിലൊക്കെ അപ്പപ്പോൾ കൂസലന്യേ അവസാനവാക്ക് പറയുന്നവരൊക്കെ അവരിലുണ്ട് !


ഐൻസ്റ്റീന് കാലാവസ്ഥ പ്രവചിക്കാൻ അറിയില്ലായിരുന്നു ,


ന്യൂട്ടന് നിയോറിലേറ്റീവിറ്റി അറിയില്ലായിരുന്നു .പക്ഷെ , കേരളത്തിലെ നവനാസ്തികർക്ക് അറിയാത്ത കാര്യങ്ങൾ പോലും അറിയാം എന്നതാണവസ്ഥ! 


അവർ പ്രചരിപ്പിക്കുന്ന അ (ർദ്ധ) സത്യങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഒന്ന് മാത്രം ഇപ്പോൾ ചർച്ച ചെയ്യാം .




പരിണാമപ്രക്രിയകൾക്കിടെ മനുഷ്യശരീരം സ്വയംപാകപ്പെട്ടപ്പോൾ അപ്ഡേഷൻ ലഭിക്കാതെ അനാവശ്യമായിപ്പോയ അവയവങ്ങൾ അവരുടെ പ്രധാന വിഷയങ്ങളിലൊന്നാണ്. 


ലുപ്താവയവങ്ങൾ - Vestigias Organs - എന്നാണവ അറിയപ്പെടുന്നത്. 


ആദ്യകാലത്ത് പിറ്റ്യുട്ടറി ഗ്രന്ഥി അടക്കം


180 ലേറെ ശരീരഭാഗങ്ങൾ മനുഷ്യന് നിശ്പ്രയോജനകരമാണെന്ന വാദം ഇവർ ഉയർത്തിയിരുന്നു .


പരിണാമസിദ്ധാന്തം നിരന്തരം പരിണാമങ്ങൾക്ക് വിധേയമായപ്പോൾ അവയുടെ എണ്ണം പത്തിന് ചുറ്റിപ്പറ്റിച്ചുരുങ്ങുകയായിരുന്നു.




"മതം മാതിരി അത്ര റിജിഡല്ല , ശാസ്ത്രം തീർത്തും ന്യൂട്രലാണ് " എന്ന ക്ലീഷേയുടെ മറപിടിച്ച് തങ്ങളുടെ അവസരവാദങ്ങളെ


ശാസ്ത്രീയവൽക്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്ര പ്രഭാഷകർക്ക് നല്ല വിരുതാണ്. 


ന്യൂട്രലായ സയൻസ് കൊണ്ട് റിജിഡായ 


ആർഗ്യുമെൻ്റുകൾ നടത്തി , 


പഠന മാധ്യമം മാത്രമായ ശാസ്ത്രത്തെ മതമാക്കി ,


പിന്നെ ശാസ്ത്രത്തെ ശാസ്ത്രമല്ലാതാക്കുന്നുവെന്നതാണ് അവർക്കെതിരെയുള്ള കുറ്റപത്രം തന്നെ. 


നേരത്തെ / ആദ്യമേ ഉണ്ടായിരുന്ന പദാർത്ഥ ബന്ധിതവസ്തുതയിലേക്ക് അന്വേഷണം സഞ്ചരിച്ചെത്തുന്ന ഘട്ടങ്ങൾക്കിടയിലെ 


രണ്ടറ്റം മുട്ടാത്ത യാത്രക്കാരനാണ് ശാസ്ത്രജ്ഞർ പോലും. 


മാത്രമല്ല ,ഒരു കാലം കാലുകുത്തി കൊടിനാട്ടിയ ലക്ഷ്യസ്ഥാനത്ത് വെച്ചായിരിക്കും അടുത്ത കാലത്തിൻ്റെ യാത്രാരംഭം.


ഈ അന്വേഷകരുടെ ധാരണകൾ കേട്ടും വായിച്ചും പറയുന്ന നമ്മുടെ കഥാപാത്രങ്ങൾ ശാസ്ത്രജ്ഞരല്ല ,ഭാഷാ പരിജ്ഞാനമുള്ള സാധാരണക്കാർ തന്നെയാണ്. 


ഏറിവന്നാൽ ശാസ്ത്രജ്ഞർ അനുമാനകൽപ്പന വരുത്തിയ കാര്യങ്ങളെ വിശദീകരിക്കുന്ന ഗൈഡുമാർ മാത്രം .


അതൊരു ചെറിയ കാര്യമാണെന്ന് പറയുന്നില്ല ,വലിയ പദവിയാണ് ,പക്ഷെ അതാണ് വലിയ പദവിയെന്ന് അവർ വിചാരിക്കരുത്. 


ആ വിചാരം ഒരുതരം മനോരോഗമുണ്ടാക്കും - സൂപ്പർ ഈഗോ ഡില്യൂഷൻ ,താൻപോരിമാവിഭ്രാന്തി എന്ന് പറയും മലയാളത്തിൽ .


ആർക്കും ലഭ്യമായ സയൻസ് ജേർണലുകളിൽ വരുന്ന പഠന റിപ്പോർട്ടുകൾ ,സ്വയം പരിശോധിച്ചുറപ്പ് വരുത്താതെ പ്രചരിപ്പിക്കുന്നതും മതപ്രചാരണവും തമ്മിൽ ഒരു വ്യത്യാസമേയുള്ളൂ , മുകളിൽ പറഞ്ഞ


ആ ക്ലീഷേ. 


അത് തെറ്റായ സമീപനമാണ് എന്നല്ല പറയുന്നത് ,മറിച്ച് , ആ പരിമിതിയാണ് ശാസ്ത്രത്തിൻ്റെ സാധ്യത എന്നാണ് പറയുന്നത്. 




ലുപ്താവയവങ്ങൾ കൊണ്ട് ശാസ്ത്രത്തിൻ്റെ വരവ് വർദ്ധിപ്പിക്കലല്ല അവരുടെ ലക്ഷ്യം .


സൂപ്പർ ഡിസൈനർ എന്ന തിയോക്രാറ്റിക്ക് സങ്കൽപ്പത്തെ അശാസ്ത്രീയമാക്കലാണ്.


ദൈവത്തിന് മാനുഫാക്ചറിംഗ്‌ ഡിഫാൾട്ട് സംഭവിച്ചു ,മനുഷ്യശരീരത്തിൽ ദൈവത്തിൻ്റെ കയ്യബദ്ധത്താൽ ഇത്രാലിത്ര അവയവങ്ങൾ ഉണ്ടായി - എന്ന് പറയാൻ നല്ല രസം കിട്ടും. 




ഒന്ന് : 




ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ നടേ പറഞ്ഞവർ എഴുതുകയും പറയുകയും ചെയ്ത ലുപ്താവയവമാണ് വൻ കുടലും ചെറുകുടലും കൂട്ടിമുട്ടുന്ന Vermiform Appendix.


അപൻഡിക്സ് എന്ന് തന്നെയായിട്ടുണ്ട് അതിൻ്റെ ഉപയോഗ മലയാളം.


ഉണ്ഡുകപുഛ്ചം എന്നാണ് ശരിക്കുമുള്ള മലയാളം .


'ശാസ്ത്രക്രിയ ' എന്ന മലയാളത്തേക്കാൾ പരിചിതമായ മലയാളം സർജറി എന്ന ഇംഗ്ലീഷായത് പോലെയാണതും. 


ഈ അവയവത്തെ കുറിച്ച് സി രവിചന്ദ്രൻ നടത്തുന്ന അനുമാനം ഏറെക്കുറെ ഇങ്ങനെയാണ്


= മനുഷ്യൻ നാലുകാലിൽ നടന്നിരുന്ന രീതിയിൽ നിന്ന് നട്ടെല്ലിൽ നിവർന്ന് നടക്കാൻ തുടങ്ങിയപ്പോൾ തൂങ്ങിക്കിടന്ന കുടൽമാലകൾ കുത്തനെ നിന്നു , 


ആ കമ്പിക്കമ്പനം ഏൽക്കാതെ തൂങ്ങിത്തന്നെ ബാക്കിയായതാണ് അപൺഡിക്സ് എന്ന ഒരുപകാരവും ഇല്ലാത്ത ,


എന്നല്ല ,പലപ്പോഴും അപൺഡിസൈറ്റിസ് രോഗം ബാധിച്ച് വേദനിക്കുന്ന ആ അവയവം .




പക്ഷെ ,ഇപ്പോൾ അപൻഡിക്സ് അവർ വിട്ട കേസാണ്. 


സ്വതന്ത്രചിന്തകരായ ഭക്തർക്ക് ആ കളംമാറ്റത്തിൻ്റെ കാരണം ചിന്തിക്കാൻ സ്വാതന്ത്ര്യമില്ല ,


മറിച്ച് പറഞ്ഞാലോ മറുത്ത് നിന്നാലോ എസ്സൻസ് ഗ്ലോബലിൽ നിന്ന് ആള് ആൾഔട്ടാവും .




ആ അവയവത്തിൻ്റെ ഉപകാരവും ജൈവികധർമ്മങ്ങളും എന്തൊക്കെയാണന്ന് അവർ അതിനെപ്പറ്റി ലുപ്താവയവമാണെന്ന് പറഞ്ഞു നടന്നിരുന്ന കാലത്ത് തന്നെ ശാസ്ത്രബുള്ളറ്റിനുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 


2009 ൽ വന്ന ഒരു പഠനം ഇതാണ് .


https://www.sciencedaily.com/releases/2009/08/090820175901.htm




പ്രാപഞ്ചിക സത്യങ്ങളിലേക്ക് മലയാളികളെ നയിക്കാൻ നിയോഗമുണ്ടായവരെന്ന പോലെ 


അപാരമായ ആത്മവിശ്വാസത്തിൽ - വിഷയം എന്തുമാവട്ടെ ഏതുമാവട്ടെ - സംസാരിക്കുന്ന അവർ ഒന്നുകിൽ ശാസ്ത്രത്തിന് ഒട്ടും വില കൽപ്പിക്കുന്നില്ല എന്നാണതിനർത്ഥം. 


അല്ലെങ്കിൽ ,അസത്യന്മേൽ അനർഹമായി കെട്ടിപ്പൊക്കിയ വ്യക്തിത്വബിംബത്തിന് ഇളക്കം വരുത്താൻ അവർ ഒരു പുതിയ കണ്ടെത്തിലിനെയും അനുവദിക്കുന്നില്ല. 


അല്ലെങ്കിൽ ,അവരുടെ സ്വകാര്യസ്വത്തായ ശാസ്ത്ര സാങ്കേതികതക്കൊപ്പം അവർ സ്വയം അപ്ഡേറ്റഡായിരുന്നില്ല - ഇവയിലേതോ ഒന്നാവണം സംഗതി .




രണ്ട് :




ഉപകരപ്രദമല്ലെന്ന് / ഉപകാരമില്ലെന്ന് ഈയടുത്ത് വരെ പറയപ്പെട്ടിരുന്ന മറ്റൊരു ശരീരഭാഗമാണ് ഗുദാസ്ഥി/വാൽമുള്ള് .


Coccyx ,Tailbone എന്നൊക്കെ പറയുന്ന ഈ ഭാഗം പരിണാമത്തിൽ മനുഷ്യൻ്റെ വാലറ്റുപോയ മുരടാണ് എന്ന് പറയപ്പെടുന്നു. 


സത്യത്തിൽ ഗുദാസ്ഥി മനുഷ്യർക്ക് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം പരിണാമവാദികൾക്ക് അനുകൂലമാണ്.


മനുഷ്യൻ പരിണിതജഡികനാണ് എന്നതിൻ്റെ മുദ്രയാണല്ലോ അവരുടെ പക്കൽ ആ മുരട് .


മനുഷ്യന് ആശയപരമായ നേട്ടം പ്രദാനിക്കുന്നതെന്നും ഉപകാരദായിയാണ്.


പക്ഷെ ,ഒരുപുറം മിന്നുമ്പോൾ മറുപുറം അണയലാണ് നാസ്തികബോധം .




ശാരീരികമായി തന്നെ ,Coccyx ചെയ്യുന്ന ഉപകാരങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണിപ്പോൾ .


https://www.healthline.com/human-body-maps/coccyx#1




ഡാർവ്വിനിസത്തെ ഡാർവ്വിൻ പോലും വിമലീകരിക്കാൻ ശ്രമിച്ചിട്ടും ,


മനുഷ്യർക്ക് "ഞങ്ങളല്ലാത്ത വേറെ ദൈവങ്ങൾ പാടില്ല " എന്ന വാശിയോടെ മാത്രം കാര്യങ്ങൾ സംസാരിക്കുന്നവരെ തന്നെ മാതൃകയാക്കണമെന്ന നിർബന്ധം യുക്തമല്ല .




" Weight is distributed between the bottom portions of the two hip bones and the tailbone, providing balance and stability when a person is seated. The tailbone is the connecting point for many pelvic floor muscles.




The coccyx serves as an attachment site for tendons, ligaments, and muscles. It also functions as an insertion point of some of the muscles of the pelvic floor. The coccyx also functions to support and stabilize a person while he or she is in a sitting position."




കോക്സിക്കയുടെ ഉപകാരങ്ങൾ വിശദീകരിക്കുന്ന ഇത്തരം ശാസ്ത്രീയ വിശദീകരണങ്ങൾ ദുർബലമാണെങ്കിൽ ,


സുബലമായതും ന്യായവും ഹാജരാക്കുക .




മൂന്ന് : 




പുരുഷചൂചുകം ( Male Nipples) - അതായത് വൃഷ്ണവും ലിംഗവുമുള്ള ശരീരത്തിലെ മുലക്കണ്ണുകളാണ് അടുത്തത് .


മതവിരുദ്ധ ശാസ്ത്രപ്രചാരകന്മാർ എത്രമാത്രം 


മനുഷ്യശരീരത്തിൻ്റെ ഗുപ്തസാധ്യതകൾ അറിയാത്തവരാണ് എന്ന വസ്തുത വിളംബരപ്പെടുത്തുന്ന വാദമാണത് - പുരുഷസ്തനം ലുപ്താവയവമാണെന്ന വാദം. 




പരിണാമവാദത്തെ അംഗീകരിക്കുന്നവർ പോലും ഇവ്വിഷയത്തിലെ നിലപാട് മാറ്റിയിട്ടും ഇവിടെയുള്ള പലരും 20 വർഷം മുമ്പ് പറഞ്ഞിരുന്നത് ആവർത്തിക്കുകയാണ്. 


https://www.healthline.com/health/mens-health/why-do-men-have-nipples#takeaway


ആണിൻ്റെ മുലക്കണ്ണുകൾ അത്ര അപകാരിയല്ല ,ഉപകാരങ്ങൾ ഏതൊക്കെ , മുലക്കണ്ണിന് ലിംഗഭേദം ഇല്ല ,ഭ്രുണം ന്യൂട്രൽ സ്റ്റേജിലായിരിക്കേ തന്നെ മുലക്കണ്ണ് രൂപപ്പെടും എന്നൊക്കെ ഇവിടെ വായിക്കാം. 




മുലക്കണ്ണ് പാലൂട്ടാൻ മാത്രമാണെന്ന അധമധാരണയാണ് വലിയ കേമന്മാർ പോലും ഇവിടെ പറയാതെ പറഞ്ഞിരുന്നത്.


നിർലിംഗ ഭ്രുണം ക്രോമസോം വ്യത്യാസമനുസരിച്ച് ലിംഗം സ്വീകരിക്കുന്നതിനനുസരിച്ച് 


മുലചൂചുകം വലുതാവുകയോ തൽസ്ഥിതി തുടരുകയോ ആണെന്നാണ് പഠനങ്ങൾ .


മൂന്നാംലിംഗം എന്ന രാഷ്ട്രീയ വ്യാഖ്യാനം ലഭിച്ച ഭിന്നലിംഗക്കാർ , സ്ത്രീലിംഗത്തിലേക്ക് മാറുമ്പോൾ അത് വരെ പുരുഷമായിരുന്ന മുലകൾക്കും ലിംഗമാറ്റം വരികയാണ്.


അതായത് മുലക്കണ്ണ് ന്യൂട്രൽ ജൻഡറാണ്.




ലൈംഗികതൃഷ്ണയും മുലക്കണ്ണും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. 


പുരുഷ സ്തനവും മൂർഛാ വിശ്ലേഷണ മേഖല - Erogenious Zone ൽ പെട്ടതാണെന്ന പഠനങ്ങൾ ലഭ്യമാണ്. 


ലിംഗം കൊണ്ട് ആവാഹിക്കാനാവുന്ന അനുഭവ പ്രദേശങ്ങളിലേക്ക് നിപ്പിളും അവനെ എത്തിക്കും, രണ്ടനുഭവങ്ങൾക്കും രണ്ട് നിറങ്ങളാവുമെങ്കിലും ഫലസിദ്ധി സമാനമാണ് .


ലീലാപരിജ്ഞയായ പങ്കാളി ഉണ്ടാവണമെന്ന് മാത്രം .പോയി വായിക്കാം ,


https://www.healthline.com/health/womens-health/nipple-orgasm#why-does-it-happen




ലിംഗദ്വന്ദങ്ങളുടെ പരിണയവും പരിരംഭണവും ഈർച്ചവാൾ ചേർച്ച പോലെ പൂർണ്ണമാവുന്നതിൽ നിതംബദ്വയങ്ങൾക്കുള്ളത്ര സൗകര്യം മറ്റൊന്നിനില്ല .


പലക പോലെ പരന്ന നെഞ്ചായിരുന്നു പുരുഷൻ്റേതെങ്കിൽ അവനൊരു മുട്ടിത്തടി മാത്രമാവും ആ ഘട്ടത്തിൽ.




പുരുഷന് ബ്രസ്റ്റ് കാൻസറുണ്ടാവാനുള്ള സാധ്യതയാണ് അത് Vestigenious ആകാനുള്ള മറ്റൊരു വിചിത്രന്യായം .


സ്ത്രീയെ അപേക്ഷിച്ച് നൂറേ ഒന്നാണ് അതിൻ്റെ അനുപാതം . 


രോഗസാധ്യത മുൻനിർത്തി നിപ്പിൾ അനാവശ്യമാണെന്ന് പറയുകയാണെങ്കിൽ സ്ത്രീയുടെ നിതംബം ആദ്യം ആ പട്ടികയിൽ വരണം .Mastitis ,Cysts - സ്തനവീക്കം ,വൃണം തുടങ്ങിയ രോഗങ്ങൾ Female breast ന് വരുന്നതാണ്. 


മാത്രമല്ല ,ആ ന്യായം പൊതുമാനമാക്കിയാൽ ശരീരം മൊത്തം അനാവശ്യമാവാം - എന്നതിലെത്തും .


വാദത്തിന് പറയട്ടെ , 1 % Galactorrahea സാധ്യത മുൻനിർത്തി Male Nipple ഒഴിവാക്കാം എന്ന് പറയാം ,


അപരിഛേദിത ലിംഗാഗ്രചർമ്മം ഉണ്ടാക്കിയേക്കാവുന്ന ലൈംഗികരോഗ സാധ്യതകൾ അതിനേക്കാൾ എത്രയോ മടങ്ങധികമാണ്. 




https://www.mayoclinic.org/tests-procedures/circumcision/about/pac-20393550


ആ അഗ്രചർമ്മം ഛേദിക്കലാണ് ഉത്തമം എന്നുപ്പോൾ സമ്മതിക്കേണ്ടി വരും. 




അല്ലെങ്കിലും ,Circumcision നെ സംബന്ധിച്ച് മുസ്ലിംകളുടെ മാത്രം ആചാരമെന്ന നിലയിൽ പരിചയപ്പെടുത്തുന്നത് തന്നെ ശരിയല്ല എന്ന് ശരാശരി ചരിത്ര - ശാസ്ത്ര ധാരണയുള്ള ആർക്കുമറിയാം.


അവിടെ അവർ അട്ടിമറി നടത്തുന്നത് മനുഷ്യാവകാശങ്ങളുടെ വൈകാരികത കലർത്തി ഇസ്ലാംപാനിക് കൊഴുപ്പിക്കാനാണ് .




ലൈംഗികാസ്വാദനത്തിൻ്റെ കാര്യത്തിൽ അപരിഛേദിത ലിംഗം അവകാശങ്ങൾ നിഷേധിക്കപ്പെട്ടവനാണ്. 


പങ്കാളിയുടേതിന് പുറമേ സ്വചർമ്മത്താൽ തന്നെ ഉരതലുദ്ധീപനം സിദ്ദിക്കുന്നതിനാൽ 


ശീഘ്രസ്ഖലന സാധ്യത അവിടെ കൂടുതലാണാണെന്ന ശാസ്ത്രീയവിശദീകരണം വായിച്ചാൽ കാര്യങ്ങൾ മനസ്സിലാവും .


ഹൈജനിക്കായി ലോംഗ് ടൈം സാധിക്കാനും രോഗമുക്തരാവാനും വേണ്ടി 


ചേലാകർമ്മം വികസിത സമൂഹത്തിനിടയിൽ എത്രത്തോളം സാർവ്വത്രികമാവുന്നുണ്ട് എന്ന അവലോകനങ്ങൾ ധാരാളമുണ്ട്. 


അപ്പോൾപ്പിന്നെ ,അനാവശ്യമായ ചർമ്മം ദൈവം അവിടെയെന്തിന് സൃഷ്ടിച്ചു എന്ന സാധാരണ ചോദ്യം വരും. 


അതിൻ്റെ മറുപടി ഈ ചർച്ചയിൽ വരുന്നതല്ല .


ശേഷം പറയാം.


മാത്രമല്ല ,ലിംഗാഗ്രചർമ്മം ലുപ്താവയവമല്ല എന്നല്ലേ അവരുടെ വീക്ഷണം .




നാല് :




കക്ഷരോമവും ഗുഹ്യരോമവും - Armpit hair & Pubic hair ആണ് അവരുടെ അടുത്ത പിടുത്തം. 


രോമങ്ങൾ മൊത്തത്തിൽ ശരീരത്തിൽ ചെയ്യുന്ന സഹായക്രിയകൾ ധാരാളമുണ്ട്.




our hair still plays a very important role in regulating our body temperature. When it's cold outside, tiny muscles surrounding the hair follicle cause the hairs to stand up, to trap more heat near thebody. ... So those tiny hairs all over our bodies make sense.




ജൈവികവും വൈകാരികവുമായ ധർമ്മങ്ങൾ അവയിലുണ്ട്.




https://www.sciencealert.com/watch-why-do-we-have-body-hair




മേൽപ്പറഞ്ഞ രോമസമൂഹങ്ങളിൽ കക്ഷരോമങ്ങൾ ചർമ്മവരൾച്ചയും


ഉരയലും അകറ്റി അവിടം സ്നിഗ്ദമാക്കുന്നു.


ഹെട്രോ സെക്സിൽ 96 % പേരും പങ്കാളിയുടെ ചെറിയ കക്ഷരോമങ്ങളിൽ ഉത്തേജനം കണ്ടെത്തുന്നു. 


സ്ത്രീകൾ പുരുഷൻ്റെ കക്ഷരോമങ്ങളുടെ ഗന്ധത്തിൽ സമാശ്വാസം കണ്ടെത്തുന്നു .


ചർച്ചയുടെ ഗന്ധം മറ്റൊന്നാവാതിരിക്കാൻ വിശദീകരണം വേണ്ടവർക്ക് ഈ ലിങ്ക് വായിക്കാം .


https://www.healthline.com/health/why-do-we-have-armpit-hair


ഗുഹ്യരോമങ്ങൾ രോഗവാഹകരായ ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കുന്നു. 


സംസർഗത്തിലും ഋതുമതിത്വാസ്വദനത്തിലും മാനസിക വികാസത്തിലും അവ ഉത്തേജനമാണ്. 


വായിക്കാം ,


https://www.healthline.com/health/purpose-of-pubic-hair.


എന്നാൽ ,ഇവരണ്ടും പരിധിക്കപ്പുറം വളർന്നാൽ വിപരീതമാവും ഫലം.


അതിനാൽ നാൽപ്പത് ദിവസങ്ങളിലൊരു തവണ അവ നീക്കം ചെയ്യണമെന്നാണ് ഇസ്ലാം .




ഇത്തരം അനാവശ്യഭാഗങ്ങൾ ശസ്ത്രക്രിയ ചെയ്ത് സുന്ദരമായി ജീവിച്ച് തെളിയിക്കുകയാണ് ശാസ്ത്രമാത്ര വാദികൾ വേണ്ടത്. 


തത്വംപറഞ്ഞല്ലല്ലോ ,എംപിരിക്കലീ വേണമല്ലോ ബോധ്യങ്ങൾ രൂപപ്പെടുത്താൻ . 


കോമൺ അവയവമല്ലാത്ത, വ്യക്തിക്ക് വകതിരിവിൻ്റെ പ്രായമെത്തിയ വിളംബരമായ വിവേകപ്പല്ല് - Wisdom teeth പറിച്ചെടുത്താലുള്ള അപകടം പോലും വലുതാണ്.


എല്ലാം കൂടിച്ചേർന്നാലുണ്ടാവുന്ന സന്തുലിതത്വമാണ് ബലം. 




ഒരവയവത്തിനും ധർമ്മമില്ല എന്ന് പറയരുത് ,


പരമാവധി ,പ്രത്യേക ധർമ്മം അറിയപ്പെട്ടിട്ടില്ല എന്ന് വേണമെങ്കിൽ പറയാം .


ജങ്ക് ഡിഎൻഎകളെ സംബന്ധിച്ച ചർച്ചയിൽ


പല ശാസ്ത്രീവിശദീകരണങ്ങളും 


അക്കാര്യം വ്യക്തമാക്കുന്നുണ്ട്.


ജനിതക ശാസ്ത്രം പിച്ചവെച്ച് തുടങ്ങുന്നേയുള്ളൂ എന്ന സത്യം ശാസ്ത്രലോകം വിളിച്ച് പറയുമ്പോൾ തന്നെ ,


ഉപകാരമില്ലാത്ത ഡിഎൻഎ യും 


മോറൽകോഡ് രേഖപ്പെടുത്തപ്പെട്ട ക്രോമസോമുകളും എന്ന വിഷയത്തിൽ തീർപ്പു കൽപ്പിക്കുന്ന പ്രസംഗങ്ങൾ വരെ


ഇവിടെ ഇറങ്ങിക്കഴിഞ്ഞു! 


ഒരവയവത്തിന് നിയതമല്ലാത്ത ആകസ്മിക 


ധർമ്മങ്ങളും വന്നുചേരാം.


ഉദാഹരണത്തിന്,


നാസാദ്വാരം ശ്വസനത്തിനാണ് ,


വായ വൃണപ്പെട്ടവന് ഭക്ഷണം ഇറക്കാനും ചിലപ്പോൾ അത് വേണ്ടി വരും.


തുടയിലെയും കാലിലെയും എല്ലെടുത്ത് വേറെ സ്ഥലത്ത് പിടിപ്പിക്കുന്നത് പതിവല്ലേ .


പ്ലാസ്റ്റിക് - കോസ്മറ്റിക് സർജറികൾ സജീവമായ കാലത്ത് ഒരംശം ഇറച്ചിയും വെറുതെയാവില്ല.




2021ലെ ഉദാഹരണം ഇതാണ് ,


 Auricle - കർണ്ണഛത്രം അഥവാ ചെവിക്കുട കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് പറഞ്ഞിരുന്ന ബയോളജി സാറെ എനിക്കോർമ്മയുണ്ട്.


ചെവിക്കുടയിൽ കണ്ണട താങ്ങിവെച്ചാണ് പലരും അങ്ങനെ പറയാറുള്ളത്.


ഇപ്പോൾ ,കോവിഡ് വന്നപ്പോൾ 90 ശതമാനം മുഖംമൂടിയും കൊളുത്തുന്ന കൊക്കയാണ് ചെവിക്കുടകൾ.


ഇപ്പോഴത്തെ മനുഷ്യരുടെ അവയവം തന്നെയായി മാറിക്കറിഞ്ഞ മാസ്ക് പോലും 


വെർജീനിയസ് ഓർഗാനല്ല എന്ന് വിശാലമായി മനസ്സിലാക്കുമ്പോഴാണ് ശാസ്ത്രം 


കാൽപ്പനികവും മാനുഷികവുമാവുന്നത്.




ഒരു കാര്യം കണ്ടാൽ അതിനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ നോക്കാതെ തീരുമാനം പറഞ്ഞുകളയുന്ന പണ്ഡിറ്റുകൾ തമാശയാണ്.


മുമ്പൊരു സ്വയംപ്രഖ്യാപിത ശാസ്ത്രജ്ഞൻ മീൻ കടയിലെത്തി. 


മീൻ നോക്കുന്നതിനിടെ ആരോ ചോദിച്ചു ,


" സാർ , ഈ മൽസ്യത്തിനെന്തിനാണ് ചിറകുകൾ ?" 


പരിണമിച്ച് മൽസ്യമാകുന്നതിന് മുമ്പ് മീനുകൾ വായുവിലൂടെ പറക്കാറായിരുന്നു എന്ന് പറഞ്ഞാലോ എന്നൊരു നിമിശം ശങ്കിച്ചെങ്കിലും അയാൾ പറഞ്ഞില്ല .


ഹ്യൂമനിസ്റ്റ് കൂടിയായ അയാൾ തട്ടിവിട്ടു ,


" ഓഹ് അത് , നാം മീൻ മുറിക്കുമ്പോൾ ചുറ്റിലും കറങ്ങുന്ന പൂച്ചക്ക് ഇട്ട് കൊടുക്കാൻ പ്രകൃതി അവശേഷിപ്പിച്ചതാണ് " .


ചിറകുകൾ പറക്കാൻ മാത്രമല്ല ,നീന്താൻ കൂടിയാണ് എന്നയാൾ ഓർത്തില്ല .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us