loader
blog

In Astronomy

By Shuaibul Haithami


ദശമഹാവൃത്തങ്ങൾ (Celestial Coordinates : Basics of Astrophysics) : ഇൽമുൽ ഫലകിൻ്റെ ആകാശം .

ഇൽമുൽ ഫലക് അഥവാ വാനശാസ്ത്രം , ദിക്ക് നിർണ്ണയത്തിനും സമയനിർണ്ണയത്തിനും ആധാരമാക്കുന്ന പത്ത് ആകാശ വൃത്തങ്ങളെക്കുറിച്ചുള്ള ലഘു വിവരണമാണിത് .





ഒന്ന്: معدل النهار( CELESTIAL EQUATOR .)





വാനമദ്ധ്യവൃത്തം ,ഖഗോളവൃത്തം എന്നൊക്കെ അറിയപ്പെടുന്ന വൃത്തമാണിത്. ഒരാൾ ഭൂമിയിൽ നിൽക്കുമ്പോൾ തന്റെ തലക്ക് മുകളിലെ ഖുബ്ബ വൃത്താകൃതിയിലേക്ക് കുനിഞ്ഞുകൂടുന്ന ആകാശത്തെയാണ് കാണുക. മുകളിലുള്ള (ഉച്ചി ) അർദ്ധവൃത്താകാശം പോലെ താഴെയും അർദ്ധവൃത്താകാശം സങ്കൽപ്പിക്കുമ്പോഴാണ് 360 ഡിഗ്രി വരുന്ന പൂർണ്ണമായ ഒരാകാശഗോളം ലഭിക്കുന്നത്. അതിന് മുകളിലാണ് ദാഇറകൾ സങ്കൽപ്പിക്കേണ്ടത്. അങ്ങനെ കിട്ടുന്ന ആകാശഗോളത്തിന്റെ  വടക്കേയറ്റത്തും തെക്കേയറ്റത്തും ഓരോബിന്ദുക്കൾ സങ്കൽപ്പിക്കുന്നു. അവയാണ് യഥാക്രമം ഉത്തരധ്രുവവും ( North Celestial Pole ) ദക്ഷിണധ്രുവവും (South Celestial Pole) . ശേഷം പ്രസ്തുത ഉത്തര - ദക്ഷിണധ്രുവങ്ങളെ ബന്ധിപ്പിക്കുന്ന ഒരു നേർരേഖ ആകാശഗോളത്തെ തുരന്ന് ഒത്തനടുവിലൂടെ കൊണ്ടുപോവുന്നു. അതിനെയാണ്  محور العالم

(Celestial Axix ) എന്ന് പറയുന്നത്.ശേഷം ഉത്തരധ്രുവത്തിൽ നിന്നും ദക്ഷിണധ്രുവത്തിലൂടെ കടന്നുപോയി ഉത്തരധ്രുവത്തിൽ തന്നെ അവസാനിക്കുന്ന ( മറിച്ചും പറയാം) ഒരുപൂർണ്ണവൃത്തം സങ്കൽപ്പിക്കുന്നു. ശേഷം , നാലുഭാഗത്ത് നിന്നും 90 ഡിഗ്രി ആവുന്ന പൂർണ്ണമദ്ധ്യത്തിൽ ഒരു ബിന്ദു സങ്കൽപ്പിച്ച് ആകാശഗോളത്തിലെ കിഴക്കുപടിഞ്ഞാററ്റങ്ങൾ പൂർണ്ണമായി ബന്ധിപ്പിക്കുന്ന 360 ഡിഗ്രിവൃത്തം വരക്കുന്നു. അതോടെയാണ് ആകാശഗോളം, ഉത്തരാർദ്ധം - ദക്ഷിണാർദ്ധം എന്നിങ്ങനെ രണ്ടായി വിഭജിതമാവുന്നു. ഈ വൃത്തമാണ് معدل النهار അല്ലെങ്കിൽ دائرة الاستواء അഥവാ  Celestial Equator .



സമീകൃതരാപ്പകലുകളുടെ വൃത്തം എന്നർത്ഥം വരുന്ന ആ പ്രയോഗങ്ങളുടെ കാരണം പെട്ടെന്ന് മനസ്സിലാക്കാം. അതായത്,Celestial Equator ന് നേരെ ഭൂമിയിൽ വരക്കപ്പെടുന്ന രേഖയാണ് ഭൂമധ്യരേഖ. സൂര്യൻ അതിന്റെ വാർഷിക പരിക്രമണപാതയിൽ منطقة البروج (ECLIPTIC )രണ്ടുതവണ വാനമധ്യവൃത്തത്തെ ഖണ്ഡിക്കുന്നു. ആ ബിന്ദുക്കൾ اعتدالان (EQUINOCTIAL POINTS ) അഥവാ വിഷുവങ്ങൾ എന്നറിയപ്പെടുന്നു. ആ രണ്ടു ദിവസങ്ങളിൽ രാവും പകലും തുല്യമായിരിക്കും. മാർച്ച് 21  സെപ്തംബർ 23  എന്നിവയാണാ ദിവസങ്ങൾ. അതിന് ശേഷം സൂര്യൻ ആറുമാസം വടക്കുഭാഗത്തേക്കും അത്ര തന്നെ മാസങ്ങൾ തെക്കുഭാഗത്തേക്കും നീങ്ങുന്നു. ഇങ്ങനെ ഒരോദിവസവും Celestial Equator ൽ നിന്നും സൂര്യൻ ഒരു നിശ്ചിതയളവ് വടക്കോട്ടേക്കോ തെക്കോട്ടേക്കോ സഞ്ചരിക്കുന്ന അകലങ്ങളെ المدارات اليومية ( DIURNALPATH )എന്ന് പറയുന്നു. ഇങ്ങനെയകന്നകന്ന് സൂര്യൻ EQUINOCTIAL POINTS ൽ നിന്നും പരമാവധി അകലുന്ന ബിന്ദുക്കൾക്ക് انقلابان SOLSTICE POINTS അഥവാ അയനങ്ങൾ എന്ന് പറയപ്പെടുന്നു. ജൂൺ 21 / 22 , ഡിസംബർ 21 / 22 എന്നിവയാണ് ആ ദിവസങ്ങൾ .






രണ്ട്: منطقة البروج (ECLIPTIC .)




വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട 12 ബുറൂജുകളെ (രാശിമണ്ഡലങ്ങൾ )ഉൾക്കൊള്ളിച്ചുകൊണ്ട് ആകാശഗോളത്തിൽ സങ്കൽപ്പിക്കപ്പെടുന്ന വൃത്തമാണിത്. ഈ 12 ബുർജുകളാണ് 12 മാസങ്ങൾ. രാശി എന്നാൽ നക്ഷത്രക്കൂട്ടം എന്നാണർത്ഥം.

 മലയാളം > അറബി - റോമൻ >ഇംഗ്ലീഷ് > ലാറ്റിൻ എന്നക്രമത്തിൽ അവയേതാണെന്ന് നോക്കാം.

1 : മേടം - حمل -മാർച്ച് - RAM - ARIES - 

2: ഇടവം - الثور -ഏപ്രിൽ - BULL - TAURUS

3: മിഥുനം - الجوزاء- മെയ് - TWINS - GEMINI

4: കർക്കിടകം السرطان-  - ജൂൺ - CRAB - CANCER

5 : ചിങ്ങം - الاسد-  ജൂലൈ - LION - LEO

6 : കന്നി - السنبلة- ഓഗസ്ത് - VlRGIN - VlRGO

7: തുലാം -الميزان -  സെപ്തംബർ - BALANCE - LIBRA

8 : വൃശ്ചികം - العقرب - ഒക്ടോബർ - SCORPION - SCORPIO

9 : ധനു- القوس - നവംബർ - ARCHER - SAGITTARUS

10 : മകരം - الجدي - ഡിസംബർ - SEAGOAT - CAROONUS 

11 : കുഭം -الدلو - ജനുവരി - WATER CARRIER - AQURIUS

12: മീനം - الحوت - ഫെബ്രുവരി - FISH - PISCES.



ഈ പന്ത്രണ്ടിനെ 3 മാസങ്ങളുള്ള 4 കാലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

1: VERNAL EQUINOX - الربيع

2. AUTUMNALEQUINOX - الخريف

3:SUMMER SOLSTICE POINT -الصيف

4:WINTER SOLSTICE POINT- الشتاء



ആറ് ബുർജുകൾ CELESTIAL EQUATOR ന് വടക്കും ആറെണ്ണം തെക്കുമാണ്.

സൂര്യന്റെ ഓരോ രാശിമണ്ഡലത്തിലും ചന്ദ്രന്റെ രണ്ടേകാൽ മൻസിലകൾ ഉണ്ടായിരിക്കും. സൂര്യൻ അതിന്റെ രാശികളിലൂടെ സഞ്ചരിക്കുമ്പോൾ ചന്ദ്രൻ നിലകൊള്ളുന്ന ഗ്രഹങ്ങളാണ് മൻസിലകൾ അഥവാ തിഥികൾ .

അറബ് കണക്ക് പ്രകാരം 28 മസാലകളും ഭാരതീയ കണക്കുപ്രകാരം 27 മൻസിലകളുമാണുള്ളത്.

അപ്പോൾ ഒരു തിഥി 12 മിനുട്ടും 51 സെക്കന്റുകളുമായിരിക്കും അറബുഗണന പ്രകാരം (360 / 28 = 12 . 51 )


28 മൻസിലകൾ ഇവയാണ് .


1, الشرطينഅശ്വതി,sheratan

2,البطين, ഭരണി

3, الثريا,കാർത്തിക

4, الدبرانരോഹിണി, Aldebaran

5,الهقعة,കീരം 

6, اله نعة,തിരുവാതിര 

7, الذراع,പുണർഥം,Pollex

8, النثرة,പൂയം,Behive

9,الطرفة,ആയില്ല്യം

10, الطرفة,മകം

11,الجبهة,പൂരം

12,  الزبرة,ഉത്രം,Denabolla

13,الصرفة,അത്തം

14,ചിത്തിര,العوام

15, ചോതി,الاحسن

16, വിശാഖം,الغفرس

17, അനിഴം,الزبان

18, തൃക്കേട്ട,اكليل

19, മൂലം,قلب

20, പൂരാടം,شولة

21,ഉത്തരാടം,النعايم

22, തിരുവോണംبلدة

23,അവിട്ടംسعد الذبيح

24,ചതയംسعد بلع

25,سعد السعود

26, പുരുരുട്ടാതി,فرع المقدم

27, ഉത്രട്ടാതി,فرع المؤخر

28, രേവതി,الرشا


അവയെ രാശിമണ്ഡലത്തിലേക്ക് ചേർത്തി ചുവടെ കാണുന്ന പോലെ മനസ്സിലാക്കാം .

(രാശികളിൾ നാളുകൾ ക്ലിപ്തപ്പെടുത്തുന്ന രീതി ) .




1, മേടം രാശി -അശ്വതി, ഭരണി, കാരത്തികക്കാൾ.

2, ഇടവം രാശി - കാർത്തിക മുക്കാൽ, രോഹിണി, മകയിരത്തര.

3, മിഥുനം രാശി -  മകയിത്തര,തിരുവാതിര, പുണർതം മുക്കാൽ.

4, കാർക്കിടക്കം രാശി - പുണർതക്കാൾ, പൂയം, ആയില്യം.

5, ചിങ്ങം  രാശി - മകം, പൂരം, ഉത്തിരക്കാൾ.

6, കന്നി രാശി - ഉത്തിരം മുക്കാൽ, അത്തം ചിത്തിരയര.

7, തുലാം രാശി -  ചിത്തിരയ്ക്കര, ചോതി വിശാഖംമുക്കാൽ.

8,വൃശ്ചികം രാശി - വിശാഖക്കാൾ, അനിഴം, കേട്ട.

9, ധനു രാശി - മൂലം, പുരാടം, ഉത്തിരാടക്കൾ.

10, മകരം രാശി - ഉതിരാടമുക്കാൾ, തിരുവോണം, അവിട്ടത്തര,

11,കുംഭം രാശി - അവിട്ടത്തറ, ചതയം, പുരുട്ടാതി  മുക്കാൽ.

12, മീനം രാശി - പുരുട്ടാതിക്കാൽ ഉത്തുരുട്ടാതി, രേവതി.




മൂന്ന് : المارة بالاقطاب الاربعة

(SOLSTITIAL COLOURE )


 വാനമധ്യവൃത്തത്തിന്റെയും (معدل النهار ) സൂര്യപരിക്രമണപാത (منطقة البروج )യുടെയും രണ്ട് വീതം ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന വൃത്തമാണിത്. ആകെ നാല് ധ്രുവങ്ങളിലൂടെ കടന്നുപോവുന്നത് കൊണ്ടാണിതിന് ആ പേര് ലഭിച്ചത്. ഈ വൃത്തം മിൻത്വഖയെ രണ്ട് اعتدال കളിൽ(SOLSTICE POINTS )വെച്ച് ഖണ്ഡിക്കുന്നു , معدلനെ  അതിന് നേരെയുള്ള രണ്ട് ബിന്ദുക്കളിൽ വെച്ചും.

മുഅദ്ദിലിനെയും മിൻത്വഖയെയും സ്പർശിച്ച് നിൽക്കുന്ന ഈ വൃത്തത്തിലെ ഏറ്റവും ചെറിയ ചാപത്തിന് الميل الكلي അയനാന്തരേഖ എന്ന് പറയുന്നു. 


മേൽപ്പറയപ്പെട്ട മൂന്ന് വൃത്തങ്ങൾ സ്ഥായിയായ (شخصي /جزئي ) വൃത്തങ്ങളാണ്. ശേഷം വരുന്ന ഏഴ് വൃത്തങ്ങൾ വ്യക്തി, സ്ഥലം അഥവാ കേന്ദ്രനക്ഷത്രം എന്നിവയനുസരിച്ച് മാറുന്ന (اضافي ) വയാണ്.



നാല് : دائرة الميل (DECLINATION CIRCLE ) .


CELESTIAL EQUATOR ന്റെ  ഇരുധ്രുവങ്ങളിലൂടെയും  ECLIPTIC ന്റെയോ ഏതെങ്കിലും നക്ഷത്രകേന്ദ്രത്തിന്റെയോ ഭാഗങ്ങളിലൂടെയോ കടന്നുപോവുന്ന വൃത്തമാണ് അയനവൃത്തം . ഈ വൃത്തം എത്രയും സങ്കൽപ്പിക്കാം. മുഅദ്ദിലിൽ നിന്നുള്ള അകലമാണ് Declination .

അയനവൃത്തത്തിൽ മുഅദ്ദിലിന്റെയും മിൻത്വഖയുടെയും ഇടയിലുള്ള ഏറ്റവും ചെറിയചാപമാണ്  الميل الاول


അഞ്ച്: دائرة الميل

(LATITUDE CIRCLE .)



മിൻത്വഖതുൽ ബുറൂജിന്റെ ഇരുധ്രുവങ്ങളിലൂടെയും മിൻത്വഖയുടെയോ ഏതെങ്കിലും നക്ഷത്രകേന്ദ്രത്തിലൂടെയോ കുന്നുപോവുന്ന വൃത്തമാണിത്. ഈ വൃത്തം എത്രയും സങ്കൽപ്പിക്കാം. മിൻത്വഖയിൽ നിന്നുള്ള അകലമാണ് العرض



ആറ് :دائرة الأفق السماوي (CELESTIAL HORIZON .



ആകാശഗോളത്തെ നോക്കിക്കാണുന്ന ഒരു വ്യക്തിയെ കേന്ദ്രമാക്കി ആകാശഗോളത്തെ النصف الفوقاني ഉപരിയർദ്ധം , النصف الفوقاني കീഴർദ്ധം എന്നിങ്ങനെ രണ്ടായി പകുക്കുന്ന വൃത്തമാണ് ചക്രവാളവൃത്തം. പകുതിയാകാശം ദൃശവും മറ്റേപകുതി ആദൃശ്യവുമാക്കുന്ന തരത്തിലാണ് ഈ വൃത്തം സങ്കൽപ്പിക്കപ്പെടേണ്ടത്.

ഇത് ഭൂമിയെയും അതേപോലെ പകുക്കുന്നു. ഈ വൃത്തം മുഅദ്ദിലിനെ രണ്ട് ബിന്ദുക്കളിൽ വെച്ച് ഖണ്ഡിക്കുന്നു. അവയാണ് مغرب  WEST POINT ,مشرق EAST POINT,

ഈ രണ്ടറ്റങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് കടന്നുപോവുന്ന നേർരേഖയാണ് 

 ഭൂമധ്യരേഖ , (خط الاستواءEQUATOR ).

ഇതേ പ്രകാരം ഈ വൃത്തം മിൻത്വഖതുൽബുറൂജിലെ രണ്ട് ബിന്ദുക്കളെയും ഖണ്ഡിക്കുന്നു. അവയാണ് الطالع  അഥവാ ഉദയസ്ഥാനവും الغارب അഥവാ അസ്തമന സ്ഥാനവും  .

ചക്രവാളവൃത്തത്തിന്റെ രണ്ട് ധ്രുവങ്ങൾ سمت الرأس (മേലുഛം , ZANITH )سمت القدم ( കീഴുഛം , NADIR ) എന്നറിയപ്പെടുന്നു. 

അതായത് , ആരെ കേന്ദ്രമാക്കിയാണോ ചക്രവാളവൃത്തം സങ്കൽപ്പിക്കപ്പെടുന്നത് , അയാളുടെ മൂർദ്ധാവിന്റെ മുകളിൽ നിന്ന് ആകാശഗോളത്തിന്റെ ഏറ്റവും മീതേയറ്റം വരെ ഒരു രേഖ വരച്ചാൽ ആ രേഖയുടെ ആകാശഭാഗത്തെ അറ്റമാണ് سمت الرأس

അതേ പോലെ , താഴോട്ട് വരക്കപ്പെടുന്ന രേഖയുടെ ആകാശഭാഗത്തെ അറ്റമാണ് سمت القدم .

ഇതനുസരിച്ച് ഭൂമധ്യരേഖയിൽ നിൽക്കുന്ന ഒരാളുടെ ZANITH &NADIR രണ്ട് EQUINOTICAL POINTS ആയിരിക്കും.




ഏഴ് : دائرة نصف النهار السماوي

(CELESTILMERIDIAL ) .



ആകാശഗോളത്തെ പൂർണ്ണമായും കിഴക്കൻ അർദ്ധഗോളം , പടിഞ്ഞാറൻ അർദ്ധഗോളം എന്നിങ്ങനെ രണ്ടായി പകുക്കുന്ന വൃത്തമാണിത്. ഈ വൃത്തം എത്രയും സങ്കൽപ്പിക്കാം. ഇത് CELESTIAL HORIZON വൃത്തത്തിൽ കേന്ദ്രമാക്കപ്പെട്ട വ്യക്തിയുടെ ZANITH കൂടെയും  NADIR ലൂടെയും CELESTIAL EQUATOR ന്റെ രണ്ട് ധ്രുവങ്ങളിലൂടെയും കടന്നുപോവുന്നു. CELESTILMERIDIAL വൃത്തം CELESTIAL HORIZON ന്റെ രണ്ട് ബിന്ദുക്കളിലൂടെ കടന്നുപോവുന്നു. അവയാണ് الجنوب NORTH POINT , الشمال SOUTH POINT . ഇതനുസരിച്ച് ഒരാൾ കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു നിന്നാൽ അയാളുടെ വലതുഭാഗം വടക്കും ഇടതുഭാഗം തെക്കുമായിരിക്കും. തെക്കു- വടക്കറ്റങ്ങളെ ബന്ധിപ്പിക്കുന്ന രേഖയാണ് EQUATOR.

ഈ വൃത്തത്തിൽ നിന്നുള്ള മുഅദ്ദിലിന്റെയും ( CELESTIAL EQUATOR ) ന്റെയും മേലുഛത്തിന്റെയും ഇടയിലുള്ള ഏറ്റവും ചെറിയ ചാപത്തെ عرض البلد (അക്ഷാംശരേഖ - Latitude Line ) എന്ന് പറയുന്നു. CELESTIAL EQUATOR ന്റെയും ഒരു പ്രദേശത്തിന്റെയും ( ഔദ്യോഗികമായി ഗ്രീനിച്ച് ) അകലത്തെ طول البلد ( രേഖാംശം - Longitude ) എന്ന് പറയുന്നു.


അക്ഷാംശം : ഭൂപടത്തിൽ ഭൂമിയിലെ , കരയിലെ ഒരുസ്ഥാനം ഭൂമധ്യരേഖക്ക് വടക്കോ തെക്കോ എന്ന് സൂചിപ്പിക്കുന്ന അളവ്കോൽ .

രേഖാംശം : ഭൂമിയിലെ ഒരു സ്ഥലം ഗ്രീനിച്ച് രേഖക്ക് കിഴക്കോ പടിഞ്ഞാറോ ആയി സൂചിപ്പിക്കാനുള്ള അളവ്കോൽ .



എട്ട് :دائرة اول السموت ( PRIME VERTICLE CIRCLE )



ZANITH , NADIR അഥവാ سمت الرأس ، سمت القدم കളിലൂടെയും EAST , WEST POINTS അഥവാ مشرق ،مغرب കളിലൂടെയും കടന്നുപോവുന്ന വൃത്തമാണിത്.



ഒമ്പത് : 

دائرة وسط سماء الرئية



മിൻത്വഖതുൽ ബുറൂജ് (ECLIPTIC ) ന്റെ ഇരുധ്രുവങ്ങളിലൂടെയും ZANITH , NADIR കളിലൂടെയും കടന്ന് പോവുന്ന വൃത്തമാണീ ദൃശ്യാകാശ മധ്യവൃത്തം.


പത്ത് : دائرة الارتفاء ALTITUDE CIRCLE 


 ZANITH , NADIR അഥവാ سمت الرأس ، سمت القدم കളിലൂടെയും ആകാശഗോളത്തിൽ സങ്കൽപ്പിക്കപ്പെടുന്ന ഏതെങ്കിലും ഒരു ബിന്ദുവിലൂടെയും കടന്ന് പോവുന്ന വൃത്തമാണീ അയന ഉഛിവൃത്തം. ഇത് ZANITH , NADIR കളിൽ വെച്ച് CELESTIAL HORIZON നെ ഖണ്ഡിക്കും.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us