loader
blog

In Ideal

By Shuaibul Haithami


ജൻഡർ ഓറിയൻ്റേഷൻ, ക്വിയർ ആക്ടീവിസം , ഇസ്ലാം : സംവാദം

ആരൊക്കെയാണ് പ്രധാന ലൈംഗിക ന്യൂനപക്ഷം എന്ന് പറഞ്ഞ് തുടങ്ങാം .

സ്ത്രീ-പുരുഷ ലൈംഗികാഭിമുഖ്യം (Hetronormative ) പുലർത്താത്ത കക്ഷികളാണ് ലൈംഗിക ന്യൂനപക്ഷം.

അവരെ കുറിക്കുന്ന പദമാണ് LGBTQ+ .

L = Lesbian = സ്ത്രീ > <സ്ത്രീ

G = Gay = പുരുഷൻ > < പുരുഷൻ

B = Bi = രണ്ട് ലിംഗക്കാരോടും 

T = Transgenders = അപരലിംഗക്കാർ

Q = Quir = സാമ്പ്രദായിക ലൈംഗികതയെ ചോദ്യം ചെയ്യുന്ന ആരും .

+ = എത്രയും വിഭാഗങ്ങൾ കൂട്ടിച്ചേർക്കപ്പെടാവുന്നതാണെന്ന ചിഹ്നം .

+ ന്റെ ഉദാഹരണങ്ങൾ = 

Exibitionalism

Fetishism

Frotteurism

Pedophilia

Sexual sadism

Sexual masochism

Tranvestism

Voyeurism

Bestility

Necrophilia

Asexual

Pansexual




ചോദ്യം :



സ്വവർഗാഭിമുഖ്യം ജനിതകമാണോ , അല്ലേ ?

മാനസിക ചികിത്സിയിലൂടെ മാറ്റാനാവുമോ ഇല്ലേ ?



സ്വവർഗഭോഗികൾ പറയുന്നു: 


"അവരുടെ ലൈംഗികബോധം സ്വയം തെരെഞ്ഞെടുപ്പല്ല , മറിച്ച് ജന്മാർജ്ജിതമാണ്. ലൈംഗിക കോശങ്ങളിലും മസ്തിഷ്ക്കത്തിലും സ്വവർഗാഭിമുഖ്യം ജന്മനാ സംവിധാനിക്കപ്പെട്ടവരായതിനാൽ അവരെ പ്രകൃതിവിരുദ്ധർ എന്ന് വിളിക്കുന്നത് പ്രകൃതിവിരുദ്ധമാണ് ".



മറുപടികൾ .



ഇസ്ലാമികം.


ഒന്ന് : സദോമിലും ഗമോറയിലും വ്യാപിച്ചിരുന്ന സ്വവർഗാനുരാഗികളെ തിരുത്തി നന്നാക്കാൻ അല്ലാഹു ലൂത്വ് (അ) മിനെ പറഞ്ഞയച്ചതിൽ നിന്നും മനസ്സിലാക്കാം , അതൊരു പൈശാചിക പ്രലോഭനമാണെന്നും ബോധവൽക്കരണത്തിലൂടെ മാറ്റിയെടുക്കാമെന്നും. സെമിറ്റിക് ദർശനങ്ങളെല്ലാം ഈ ചരിത്രം അംഗീകരിക്കുന്നു.



രണ്ട് : വിശുദ്ധ ഖുർആൻ

 7: 80 - 84

29 : 28 , 29

27 : 54 , 58

11: 82 ,83 തുടങ്ങിയ വചനങ്ങൾ സ്വവർഗ ലൈംഗികതയെ നിശിതമായി വിമർശിക്കുകയും കൃത്യം നിസ്സങ്കോചം നിരോധിക്കുകകയും ചെയ്തിരിക്കുന്നു.

4: 15 , 16 വചനങ്ങൾ സ്വവർഗഭോഗികൾക്കുള്ള ശിക്ഷകൾ വിശദീകരിക്കുന്നു.



ജനറൽ - സയൻസ്


A: Homonormative orientation ജനിതകമായിരുന്നുവെങ്കിൽ Gender Nutrality എന്ന ആശയം തെറ്റൊണ്. കാരണം ഒരുതരം ലൈംഗികാഭിമുഖ്യവും ജനിതകമല്ല , മറിച്ച് സാമൂഹികമായ അടിച്ചേൽപ്പിക്കലാണ്. വ്യക്തി പിന്നീട് കണ്ടെത്തേണ്ടതാണ് Sexual orientation എന്നാണ് ജൻഡർ ന്യൂടാലിറ്റി വാദം. വൈരുധ്യമെന്ന് പറയാം - ഇത് രണ്ടിനും വേണ്ടി ഒരേ സമയം ഇവിടെ വാദിക്കുന്നവർ ഒരേ ലിബറലുകളാണ്.



B : " പുള്ളിപ്പുലിയുടെ പുള്ളികൾ , ആനയുടെ തുമ്പിക്കൈ , ജിറാഫിന്റെ കഴുത്ത് മുതലായവ അവയുടെ തെരെഞ്ഞെടുപ്പല്ല , അത് പോലെയാണ് സ്വവർഗകാമുകതയും " എന്നാണവരുടെ ന്യായം. പക്ഷെ ആയിരക്കണക്കിന് സ്വവർഗഭോഗികൾ അതൊരു തെറ്റായ രീതിയാണെന്ന് മനസ്സിലാക്കിയോ മടുത്തോ Hetro normative (ആൺ > < പെൺ ) ലൈംഗികതയിലേക്ക് മടങ്ങുന്നുണ്ട്.




C : സൈമൺ ലീവേയെ പോലുള്ള സ്വവർഗ കാമുകന്മാരായ ശാസ്ത്രജ്ഞർ Gay gene എന്നൊരു ജീൻ തന്നെ ആവിശ്ക്കരിച്ചവരാണ്. ജീനുകൾ നോക്കി ജനനത്തിന് മുമ്പും ശേഷവും ശിഷു സ്വവർഗാഭിമുഖ്യമുള്ളയാളാവുമോ എന്ന് കണ്ടെത്താം എന്നിരിക്കേ Gay gene വാദികൾ ആ വെല്ലുവിളി ഏറ്റെടുക്കുന്നില്ല. എന്നല്ല, സ്വവർഗാഭിമുഖ്യം ശാസ്ത്രീയമാണെന്നാക്കാൻ വലിയ പാടുപെട്ട ഡീൻ ഹാമർ തന്നെ അതൊന്നും നടക്കില്ല എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.





D : Homo . ആയ ബ്രാൻഡൻ അംബാസിനോ 2016 ജൂൺ 2 ന് BBC യിൽ ഒരു ലേഖനമെഴുതി. " Iam a gay , but i was not born this way " അതായത് , ഞാനൊരു സ്വവർഗകാമാതുരനാണ്, എന്നാൽ ജന്മനാ ഞാനങ്ങനെയായിരുന്നില്ല എന്നായിരുന്നു ശീർഷകം.



E : ഹാർവേർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂൾ സൈകാട്രി വിഭാഗം തലവൻ റോബർട് വാൽഡിംഗർ എഴുതുന്നു. 

" സ്വവർഗ ഭോഗത്തിന്റെ കാരണങ്ങൾ വിശദീകരിച്ച് ഗവേഷകന്മാർ മനശാസ്ത്രപരവും ജീവശാസ്ത്രപരവുമായ ചില പരികൽപ്പനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അതൊന്നും തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങളല്ല "



F : " വേണ്ടെന്ന് വെക്കാനാവുന്നില്ല , ചികിൽസിക്കാൻ പറ്റുന്നില്ല" എന്നീ ന്യായീകരണങ്ങൾ അവരുടെ തോന്നൽ ജനിതകമാവാൻ മാത്രം ന്യായമല്ല. മോഷണാഭിമുഖ്യമുള്ളവർക്ക് ( Kleptomanics) മോഷണം നിർത്താനാവാത്തതിനാൽ മോഷണഭ്രമം ജനിതകമല്ലല്ലോ ? മാറണം എന്ന് കരുതി ചികിൽസിക്കാത്തവരാണ് ആ പരാതിക്കാർ . എന്നല്ല , ആഗോള LGBT + പ്രസ്ഥാനം അവരെ Hetro - സംസ്കാരത്തിലേക്ക് നയിക്കുന്ന മെഡിക്കൽ പഠനങ്ങളെ തന്നെ വെറുത്ത് തള്ളുന്നവരും ദുഷ്ടവൃത്തിയായി ചിത്രീകരിക്കുന്നവരുമാണ്.



G : മന:ശാസ്ത്രജ്ഞയായ ലിസ എം ഡയമണ്ടിന്റെ Sexual Fluidity : Under standing women's love and disire എന്ന കൃതിയിൽ സ്വവർഗതൃഷ്ണ ക്രിത്വിമമാണെന്ന് പറഞ്ഞിട്ടുണ്ട്.




H: സ്വവർഗവാദികൾ മുന്നോട്ട് വെച്ച വലിയൊരു ശാസ്ത്രീയ തെളിവായിരുന്നു INAH3 .അതായത് , 1989 ൽ കാർലിഫോണിയ യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ - തലച്ചോറിലെ ഹൈപ്പോതലാമസിൽ ലൈംഗികാഭിമുഖ്യങ്ങളെ നിയന്ത്രിക്കുന്ന നാല് പ്രത്യേക കോശസമുച്ചയങ്ങൾ കണ്ടെത്തി - Intrestitial Nueclei of the Anterior Hypothalamas 1,2,3,4 . ഇതിൽ lNAH 3 ന്യൂക്ലിയസ് പുരുഷന് സ്ത്രീയേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നും അവർ കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് സ്വവർഗാനുരാഗിയായ British - American Nuoro Scintist സൈമൺ ലിവേ എയിഡ്സ് ബാധിച്ച് മരണപ്പെട്ടവരുടെ തലച്ചോറിൽ നടത്തിയ പഠനമാണ് സ്വവർഗകാമുകരായ പുരുഷന്മാരുടെ INAH 3 സ്ത്രീകൾക്ക് തുലമാണ് എന്നും സ്വവർഗ തൽപ്പരരായ സ്ത്രീകളുടേത് പുരുഷന്മാരുടേതിന് സമാനമാണെന്നും പ്രചരിപ്പിച്ചു. അങ്ങനെ വരുമ്പോൾ അത്തരം പുരുഷന്മാർക്ക് പുരുഷന്മാരോട് തന്നെയാണല്ലോ ആഭിമുഖ്യം വരിക . സ്ത്രീക്ക് സ്ത്രീയോടും . പക്ഷെ ഈ വാദത്തെ ശാസ്ത്രലോകം ഒന്നടങ്കം തള്ളി - പിജെ ഹാരിസൺ , ഐവി എവറാൾ , ജെ കാറ്റലൻ , കരോറി എം ബഗുവ മുതലായവർ .

2001 ൽ ഇതേ സൈമൺ ലിവേ നിവൃത്തിയില്ലാതെ വന്നപ്പോൾ തന്റെ വാദം തള്ളി.

" എന്റെ പഠനത്തെ ആളുകൾ അവർക്കിഷ്ടമുള്ളത് പോലെ വ്യാഖ്യാനിക്കുകയായിരുന്നു " 


--

മുകളിൽ പറഞ്ഞ വാദത്തിന്റെ പരമാവധി സാധ്യത , തലച്ചോറിൽ ഒരാൾ നിരന്തരം ഏത് പ്രവർത്തനമാണോ ചെയ്യുന്നത് എങ്കിൽ അതിനെ നിയന്ത്രിക്കുന്ന ഭാഗത്തെ ന്യൂറോണുകൾ വികസിക്കും എന്ന Neuroplasticity യാഥാർത്ഥ്യം മാത്രമാണ്. അതായത് , ജന്മനാ അങ്ങനെയല്ല , അങ്ങനെയാക്കി മാറ്റുന്നതാണെന്ന്.


സൈമൺ ലിവേയുടെ പഠനത്തെ കാർലിഫോണിയ റേഡിയോ ഓങ്കോളജി വിഭാഗം തലവൻ താഹിർ ഇജാസ് തള്ളിക്കളഞ്ഞ പഠനം വളരെ പ്രശസ്തമാണ്.


I : LGB വിഭാഗം കൊണ്ടുവന്ന Sweet T shirt Study മാണ് അവരുടെ മറ്റൊരു തെളിവ്. അതായത് ആണിനും പെണ്ണിനും പ്രത്യേകം പ്രത്യേകം ശാരീരിക ഗന്ധമാണുള്ളത് . ഇങ്ങനെ പരസ്പരം ആകർശിക്കുന്ന ലൈംഗികഗന്ധത്തിന് ഫിറോണുകൾ എന്നാണ് പേര്. ഇതിന്റെ ചുവടുപിടിച്ച് സ്വവർഗാനുരാഗികൾക്ക് പരസ്പരം ആകർഷണ ഗന്ധം തിരിച്ചറിയാൻ പറ്റുന്നുണ്ടെന്ന വിചിത്രവാദവുമായി ചിലർ വന്നു. അവർ അവരുടെ പങ്കാളിയുടെ T shirt ൽ പറ്റിയ വിയർപ്പിന്റെ ഗന്ധമായിരുന്നു ഉദാഹരിച്ചത്. പക്ഷെ ശാസ്ത്രലോകം ഇത് തള്ളിക്കളഞ്ഞു. ഏത് വസ്തുവിന്റെയും ഗന്ധം ചിലർക്ക് ഇഷ്ടമാവാം , ഇഷ്ടമാവാതിരിക്കാം , ക്രമേണെ ഇഷ്ടമാവാം, ഇഷ്ടം ക്രമേണെ പോവാം എന്നേയുള്ളൂ എന്നാണ് ശാസ്ത്രം .



J : LGB ക്കാർ പറയുന്നത് പോലുള്ള വ്യാജലൈംഗികാഭിമുഖ്യം സമ്മതിച്ച് കൊടുത്താൽ ലോകം അവതാളത്തിലാവും . ഉദാ : ഇപ്പോൾ റോബോർട്ടുകളുമായുള്ള sex ഉം പ്രണയവും സാധിക്കുന്ന കാലമാണ്. ക്രിത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പല റോബോട്ടുകളും ലോക പ്രശസ്തമാണ്. Roomba എന്ന വാക്വം ക്ലീനർ റോബോട്ട് , ബോംബ് നിർവീര്യമാക്കാൻ ഇറാഖിൽ ഉപയോഗിക്കപ്പെട്ട Pack bots , Talo robots ഒക്കെപ്പോലെ . റോബോട്ടുകളെ പ്രണയിക്കാൻ തോന്നുന്നവർ നാളെ ഹൈപ്പോതലാമിൽ Robot sexual ന്യൂറോണുകളും DNA യിൽ അത്തരം ജീനുകളും ഉണ്ടെന്നാക്കാൻ പണമിറക്കും. 

2018 സെപ്തംബറിൽ പുറത്തിറക്കിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ " രണ്ടുപേർ പ്രണയിക്കുമ്പോൾ ലോകം മാറുമോ " എന്ന തലക്കെട്ടിൽ ജീവൻ ജോബ് തോമസ് എഴുതിയ ലേഖനത്തിൽ കാണാം ,

" Love and sex with Robot " എന്ന പുസ്തകത്തിൽ രചയിതാവ് David Lovly എഴുതുന്നു - ലോകത്തിലെ ഏറ്റവും വലിയ ആർടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രമായ മാസാച്ചുസെറ്റ്സിൽ 2050 ഓടെ മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള വിവാഹം നടക്കും " . ഇതാണ് താന്തോന്നിത്തങ്ങളുടെ ലോകം.


K : ഒടുവിൽ നിവൃത്തിയില്ലാതെ LGB വിഭാഗം , ചില മൃഗങ്ങളിൽ സ്വവർഗഭോഗമുണ്ട് , അതിനാൽ മനുഷ്യരിലും അത് പ്രകൃതിപരം തന്നെയാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. സിഹം , നായ , ജിറാഫ് , ആൺ ചെമ്മരിയാടുകൾ , ചിലയിനം കുരങ്ങുകൾ , പെൻഗ്വിൻ , ചില പക്ഷികൾ , ഇഴ ജന്തുക്കൾ തുടങ്ങിയവയാണ് ഉദാഹരിക്കപ്പെട്ടത്. അവ സ്വവർഗഭോഗികളാണെന്നതിന് ശാസ്ത്രീയമായ ഒരടിത്തറയുമില്ല. മാത്രമല്ല , അവ പരസ്പരം ചേർന്ന് നിൽക്കുന്നതും സ്പർശിക്കുന്നതുമൊക്കെ നോക്കിയാണ് സ്വവർഗകാമുകന്മാർ അവരുടെ ലൈംഗികതൃഷ്ണയെ പ്രകൃതിപരമാക്കുന്നത് ! തൊടുമ്പോഴേക്ക് ലൈംഗികമാവുന്ന വിധം ദുർബലമാണോ അവരുടെ മനസ്സുകൾ . ഇവിടെ ആരാണ് സത്യത്തിൽ " ലിംഗം കൊണ്ട് ചിന്തിക്കുന്നവർ " . പൊതുസമൂഹം ചിന്തിക്കട്ടെ .




 




ട്രാൻസ്ജൻഡർ : 



 രണ്ട് വർഗം ജീവികളാണ് പ്രപഞ്ചത്തിലുള്ളത്. 99 % ജീവികളും Dimorphic അഥവാ സ്ത്രീ - പുരുഷ സമൂഹമാണ്. ഒറ്റശരീരത്തിൽ ദ്വിലിംഗ സ്വഭാവമുള്ള Monomorphic ഒരു ശതമാനം ജീവികളുണ്ട് ബാക്കി . മനുഷ്യൻ സ്ത്രീ - പുരുഷ സമൂഹമാണ്. ഓരോ മനുഷ്യകോശത്തിലും അടങ്ങിയ ക്രോമസോമുകളാണ് ലിംഗം നിർണ്ണയിക്കുന്നത്. 

ഒരു കോശത്തിൽ 46 ക്രോമസോമുകളാണുണ്ടാവുക. ലൈംഗിക കോശങ്ങളായ പുരുഷന്റെ ബീജത്തിലും സ്തീയുടെ അണ്ഡത്തിലും 23 ക്രോംസോകളാണുണ്ടാവുക. ആ 23 ൽ - അണ്ഢത്തിൽ 22 സൊമാറ്റിക് ക്രോംസോമുകളും ഒരു X ക്രോംസോമുമായിരിക്കും ഉണ്ടാവുക. പുരുഷന്റെ ബീജം വ്യത്യസ്തമാണ്. ദശലക്ഷക്കണക്കിന് ബീജകോശങ്ങളിൽ പകുതിയോടൊപ്പം 22 സൊമാറ്റിക് ക്രോമസോകളും ഒരു X ക്രോമസോമുമാണുണ്ടാവുക , മറ്റേപകുതിയിൽ 22 ന്റെ കൂടെ Y ക്രോമസോമാണുണ്ടാവുക. ഇനി ബീജ സങ്കലനം നടക്കുമ്പോൾ അണ്ഢത്തിൽ ചേരുന്നത് പുരുഷന്റെ 22+ Y ആണെങ്കിൽ കുട്ടി ആണായിരിക്കും , 44 + X+ Y = ആണ്.

ഇനി അണ്ഢത്തോടൊപ്പം ചേരുന്നത് പുരുഷന്റെ 22+ X ആണെങ്കിൽ കുട്ടി പെണ്ണായിരിക്കും , 44 + X+ X = പെണ്ണ്.

ഇതിനിടയിൽ നടക്കുന്ന വൈകല്യങ്ങൾ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത സന്താനത്തെ ഉണ്ടാക്കും. അതാണ് ഹിജഡ. ചുരുക്കത്തിൽ Trans എന്നൊരു സാധ്യത കേവലം ആർടിഫിഷ്യൽ മാത്രമാണ്.



ലിംഗാവബോധം ജന്മാർജ്ജിതം .



മനസ്സിന്റെ തോന്നലിനനുസരിച്ച് ശരീരം മാറ്റുമ്പോൾ ശരീരം എന്ന യാഥാർത്ഥ്യത്തെ അവഗണിക്കുന്നതിന്റെ

ന്യായമെന്താണ് ?

 ഇതേ ചോദ്യം സ്വവർഗഭോഗികളോടും ചോദിക്കാം , അതായത് ,

Homonormative സംസ്ക്കാരത്തിലേക്ക് അവരെ ആനയിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നാണ് അവർ പറയുന്നത്, എന്ത് കൊണ്ട് Hetronormative ലേക്ക് വേണ്ട മനോപദേശങ്ങൾ നൽകി അവരെ പരിവർത്തിപ്പിക്കുന്ന ബാധ്യത ഭരണകൂടത്തിന് ഇല്ലാതാവുന്നു ? രണ്ട് ഭാഗത്തും ഉണ്ടല്ലോ ജനാധിപത്യപരമായ ന്യായങ്ങൾ ?



മനസ്സിൽ കടിഞ്ഞാൺ കിട്ടാതെ മദിച്ചോടുന്ന ലൈംഗികവും അല്ലാത്തതുമായ , മുഖാകൃതി മാറ്റണം , കണ്ണ് നേർമ്മിപ്പിക്കണം , നിറം മാറ്റണം തുടങ്ങിയ ആലോചനകൾ - Dysmorphophobia - ഉള്ളവരുടെ തോന്നലുകളെ ഏറ്റെടുക്കേണ്ട ബാധ്യത സമൂഹത്തിനില്ലല്ലോ . അത്തരം ആത്മനിഷ്ഠമായ കാര്യത്തിന് വസ്തുനിഷ്ഠമായ തെളിവുകളും ഉണ്ടാവില്ലല്ലോ . Transracialism എന്നൊരു സങ്കൽപ്പം തന്നെ നിലവിലുണ്ട് .അതായത് ഒരു ആഫ്രിക്കക്കാരന് തോന്നുന്നു - യൂറോപ്യനാവണമെന്ന് , മനുഷ്യന് തോന്നുന്നു നായയാവണമെന്ന് .. ഇതിനെയൊക്കെ സമൂഹം പേറി നടക്കണമെന്നത് വിചിത്രവാദമല്ലാതെ മറ്റെന്താണ് ?



സ്വവർഗാനുരാഗികൾ മുന്നോട്ട് വെക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളുടെ സ്ഥിതിയും ഇങ്ങനെത്തന്നെയാണ്. 

അവർ ചോദിക്കുന്ന Freedom from Discrimination വൈരുധ്യമാണ്. അവർ സമൂഹത്തിന് ഉൾക്കൊള്ളാനാവാത്തത് പ്രവർത്തിക്കുന്നതിന് സമൂഹം എന്ത് ചെയ്യണം ? രണ്ടാമത് ചോദിക്കുന്നത് Freedom of privacy ആണ്. ലൈംഗികതയെ സ്വകാര്യതയിൽ നിന്ന് പരസ്യത്തിലേക്കാനയിച്ചവർ തന്നെ രഹസ്യാവകാശം ചോദിക്കുന്നത് രസകരം കൂടിയാണ്.

മൂന്നാമത് ചോദിക്കുന്നത് Freedom for family യാണ്. കുടുംബ ഘടനയെ തകർത്ത് Out comming നടത്തുന്നവർ കുടുംബം കൂടാൻ വാദിക്കുന്നതിലുമുണ്ട് പ്രശ്നങ്ങൾ . ഇതൊന്നും പരിഹാസമല്ല. അവരുടെ പ്രശ്നങ്ങൾ ഓറോന്നും സ്വയം കൃതാനർത്ഥതയാണെന്നാണ് പറയുന്നത്.


ട്രാൻസ്ജൻഡർ : വിശദ വായന .


"ഞാൻ ആരാണ്" എന്ന മസ്തിഷ്ക അവബോധം വളരെ സങ്കീർണമായ ഒന്നാണ്. അതിന്റെ ഒരു പ്രധാന കാരണം (ഒരുപക്ഷേ ഏറ്റവും പ്രധാന കാരണം), ഗർഭാവസ്ഥയിൽ വിവിധ ഹോർമോണുകളും ന്യൂറോട്രാൻസ്മിറ്ററുകളും മറ്റും തലച്ചോറിൽ ഉണ്ടാക്കുന്ന പ്രത്യേകതകളാണ്. മിക്കവാറും സന്ദർഭങ്ങളിൽ അത് ശരീരത്തിന്റെ അനാട്ടമിക്കൽ ഘടനയുമായി പൊരുത്തമുള്ളതായിരിക്കും. ഉദാഹരണത്തിന് ആൺ ശരീരം ഉള്ളവരിൽ മിക്കവർക്കും ഞാൻ ആണാണ് എന്ന ബോധമാണ് ഉണ്ടായിരിക്കുക. ഇത് ഏതാണ്ട് രണ്ടു വയസ്സു മുതൽ പ്രകടമാകുകയും ചെയ്യും.


എന്നാൽ ചിലരിൽ ശരീരവും മനസിലെ ലിംഗബോധവും രണ്ടും രണ്ടായിരിക്കാം. ഒരു ട്രാൻസ് സ്ത്രീ അവരുടെ മനസിലെ ലിംഗബോധ പ്രകാരം സ്ത്രീ ആയിരിക്കുമെങ്കിലും ശരീരം കൊണ്ട് ഒരു പുരുഷൻ ആയിരിക്കും. ട്രാൻസ് പുരുഷൻ നേരെ തിരിച്ചും.


ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട പലർക്കും അവർ ശരിയായ ശരീരത്തിൽ അല്ല എന്ന തോന്നൽ ഉണ്ട്. എങ്ങനെയെങ്കിലും മറ്റേ ലിംഗത്തിലേക്ക് മാറാനാണ് അവർക്ക് സഹജ ചോദന. അതിന് വേണ്ടി അവരിൽ പലരും അപകടസാധ്യതകൾ ഏറ്റെടുക്കാൻ തയ്യാറുമാണ്. അങ്ങനെ മാറിയാൽ -എല്ലാം നന്നായി പോയാൽ- സാധാരണ ലൈംഗിക ജീവിതവും മറ്റും അവർക്ക് സാദ്ധ്യമാണ് താനും. ചിലരിലെങ്കിലും ഇത് ഒഴിവാക്കാനാകാത്ത ആവശ്യമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്.


ഒരാളുടെ സെക്സും ജെൻഡറും തമ്മിൽ ഒരു മിസ്മാച്ച് ഉണ്ടാകുന്നതാണ് ട്രാൻസ്ജെൻഡർ എന്ന അവസ്ഥയ്ക്ക് കാരണം. അതൊരു മാനസിക പ്രശ്നമല്ല. അവർ മാനസിക രോഗികളുമല്ല. ഇഷ്ടമില്ലാത്ത ശരീരത്തിൽ നിന്ന് പുറത്തുകടക്കാൻ വെമ്പുന്ന മനസ്സാണ് അവരുടേത്.


ലോകത്ത് ഏറ്റവും കൂടുതല്‍ ലിംഗ മാറ്റ ശസ്ത്രക്രിയ നടക്കുന്നത് തായിലണ്ടില്‍ ആണ്. അതിനു ശേഷം ഇറാനിലും. ഇത്തരം സര്‍ജറികള്‍ ചെയ്യാന്‍ വിധഗ്ത പരിശീലനം നല്കുന്നതിനും ഇത്തരം സര്‍ജറിക്ക് ഏകീകൃതരൂപം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് WORLD PROFESSIONAL ASSOCIATION FOR TRANSGENDER HEALTH( WPATH). ഇന്ത്യയിൽ സമാനമായ ആശയങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനയാണ് IPATH. ഇന്ത്യൻ സാഹചര്യത്തിന് യോജിച്ച മാർഗനിർദേശങ്ങൾ ഈ അടുത്ത് പ്രസ്തുത സംഘടന പുറത്തിറക്കിയിരുന്നു. 


2014-ല്‍ സുപ്രീംകോടതിയുടെ ഒരു വിധിയില്‍ പറയുന്നത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ ഐഡന്‍റിഫൈ ചെയ്യുന്നത് ശാരീരിക പ്രത്യേകതകള്‍ വച്ചുകൊണ്ടായിരിക്കരുത് എന്നാണ്. അതുകൊണ്ടാണ് ജെന്‍ഡര്‍ ഐഡന്‍റിറ്റി സെല്‍ഫ് ഡിക്ലറേഷനുള്ള അവകാശം സുപ്രീം കോടതി പറയുന്നത്. അതായത്, എന്‍റെ മനസിനകത്ത് നടക്കുന്ന 'ഫീലിങ്‌സി'നെ കുറിച്ചാണ് കോടതി നിര്‍ദേശം.


ആധുനിക വൈദ്യശാസ്ത്രത്തിലെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചരിത്രം ആരംഭിക്കുന്നത് ഏതാണ്ട് നൂറ് വർഷം മുൻപാണ്.‌ 1917-ൽ അമേരിക്കൻ ഫിസിഷ്യനും എഴുത്തുകാരനുമായ അലൻ എൽ ഹാർട്ട് ആണ് ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തികളിൽ പ്രഗത്ഭൻ. ഒരു സ്ത്രീയായി ജനിച്ച അദ്ദേഹത്തിന് കൗമാരപ്രായം കഴിഞ്ഞതോടെയാണ് പുരുഷനായി ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായത്. സ്ത്രീ ലൈംഗികാവയവങ്ങൾ എടുത്തുമാറ്റുന്ന ശസ്ത്രക്രിയയാണ് ഹാർട്ടിനു നടത്തിയത്. 1920-കളോടെ പുരുഷഹോർമോൺ കുത്തിവയ്ക്കുന്ന രൂപത്തിൽ ലഭ്യമായി തുടങ്ങുകയും ശേഷം അദ്ദേഹം ഹോർമോൺ ചികിത്സ സ്വീകരിക്കുകയും ചെയ്തു.


ആദ്യമായി സ്ത്രീയായി മാറിയ പുരുഷൻ ജർമൻ വംശജയായ ഡോറ റിച്ടർ ആയിരുന്നു. 1922-ൽ വൃഷണം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇവർ 1931-ൽ ലിംഗം നീക്കം ചെയ്യലിനും വിധേയയായി.


2018ല്‍ എറണാകുളം അമൃതാ ആശുപത്രിയിലാണ് കേരളത്തിനകത്ത് നടത്തിയ ആദ്യത്തെ ലിംഗമാറ്റ ശസ്ത്രക്രിയ. അതിന് മുൻപ് കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും പോയിട്ടായിരുന്നു പല വ്യക്തികളും സര്‍ജറി നടത്തിയിരുന്നത്. കേരളത്തിലെ പ്രഥമ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ദയ ഗായത്രിയുടേത് വിജയകരമായ ശസ്ത്രക്രിയ ആയിരുന്നുവത്രേ. ആയതിനാൽ അവർക്ക് ശാരീരിക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. 


സ്ത്രീയുടേയോ പുരഷന്റേയോ ശരീരപ്രകൃതി പൂര്‍ണമായും ഒരു ട്രാന്‍സ് വ്യക്തിക്ക് കിട്ടണമെങ്കില്‍ ഏകദേശം മുപ്പതോളം സര്‍ജറികള്‍ നടത്തേണ്ടി വരും. ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന വ്യക്തികളുടെ തീരുമാനത്തെ ആശ്രയിച്ചാണ് ഓരോ സര്‍ജറിയും നടത്തുക. 


ടോപ്പ് സര്‍ജറി, ഡൗണ്‍ സര്‍ജറി എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടവയും ആളുകള്‍ കൂടുതലായി ചെയ്യാന്‍ തെരഞ്ഞെടുക്കുന്നതും. സ്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ജറിയാണ് ടോപ്പ് സര്‍ജറി. ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട സര്‍ജറിയെ ഡൗണ്‍ സര്‍ജറി അല്ലെങ്കില്‍ ബോട്ടം സര്‍ജറി എന്നും വിളിക്കുന്നു.


നിലവില്‍ ഇത്തരം സര്‍ജറി കഴിഞ്ഞാല്‍ ഗര്‍ഭ ധാരണം സാധ്യമല്ല. ഭാവിയില്‍ ഗര്‍ഭപാത്രം മാറ്റി വെയ്ക്കുന്നതിനും അതിലൂടെ ഇവര്‍ക്ക് ഗര്‍ഭ ധാരണം നടത്തുന്നതിനുമുള്ള സാധ്യതകളുണ്ട്. ഭാവിയില്‍ ഇത് സാധ്യമാക്കാനുള്ള പഠനങ്ങൾ നടക്കുകയാണ്. 

അതുപോലെ ആണുങ്ങൾ ആയവരിൽ സെമെൻ ഉണ്ടാവുകയുമില്ല. അതുകൊണ്ടു നിലവിൽ ഇവർക്ക് കുട്ടികൾ ഉണ്ടാകുകയില്ല. സമീപ ഭാവിയിൽ തന്നെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.


ആർക്കെങ്കിലും ഓടി ഒരു ആശുപത്രിയിൽ ചെന്ന് എന്നെ ആണാക്കണം എന്നോ പെണ്ണാക്കണം എന്നോ ആവശ്യപ്പെട്ടാൽ ഇത് ചെയ്തു കിട്ടില്ല. ഒരു മാനസിക രോഗ വിദഗ്ധൻ തുടർച്ചയായ പരിശോധനകൾ നടത്തി ഒരു വ്യക്തിക്ക് നിലവിലുള്ള ലിംഗത്തിൽ തുടരുന്നത് മാനസികമായി ബുദ്ധിമുട്ടു ഉണ്ടാക്കും എന്ന് കണ്ടെത്തി സർജറി ചെയ്യുന്നതിലോടെ ഇതിനു കുറവുണ്ടാകും എന്ന് ഉറപ്പു പറയണം. 


18 വയസ്സിന് മുകളിൽ പ്രായമുള്ളവരെ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയക്കായി പരിഗണിക്കുകയുള്ളൂ. ഇവരിൽ നടത്തുന്ന ആദ്യഘട്ടം സൈക്യാട്രിക് ഇവാല്യുവേഷൻ എന്ന് അറിയപ്പെടുന്നു. ഇവർക്ക് യഥാർഥത്തിൽ സെക്സ്-ജെൻഡർ മിസ്മാച്ച് ഉണ്ടോയെന്നാണ് ആദ്യം കണ്ടെത്തുന്നത്. 


സെക്സ് റീഅസൈൻമെന്റ് സർജറി(Sex Reassignment Surgery) എന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയ പൊതുവേ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ അത് ജെൻഡർ അഫിർമേഷൻ സർജറിയാണ്(Gender Affirmation Surgery). 12 മണിക്കൂർ വരെ നീളുന്നതും അതിസങ്കീർണവുമായ നിരവധി ശസ്ത്രക്രിയകൾ അടങ്ങിയതാണ് ഇത്. സാധാരണ ഒരു ശസ്ത്രക്രിയ പോലെ ചെയ്യുന്ന ഒന്നല്ല. മാസങ്ങളോളം നീളുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഒരുക്കങ്ങൾ. ഒന്നിലധികം പ്ലാസ്റ്റിക് സർജൻമാർ, യൂറോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റ്, നഴ്സുമാർ എന്നിവരടങ്ങിയ വലിയൊരു സംഘമാണ് ഈ ശസ്ത്രക്രിയാ ടീമിൽ ഉണ്ടാവുക. ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിരവധി കടമ്പകൾ വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്.


ശസ്ത്രക്രിയക്ക് ഒരുങ്ങുന്നവരും ഡോക്ടറും തമ്മിൽ കൃത്യമായി സംസാരിച്ച് തീരുമാനങ്ങൾ എടുത്ത ശേഷം മാത്രമേ മുന്നോട്ട് പോകാവൂ.


വലിയൊരു തുക വേണ്ടിവരും എന്നത് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നവർക്കുള്ള ഒരു വെല്ലുവിളിയാണ്. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഇംപ്ലാന്റുകൾ, പുനർനിർമ്മിക്കാനുള്ള മറ്റ് വസ്തുക്കൾ എന്നിവയ്ക്ക് അവയുടെ ഗുണമേൻമയ്ക്ക് അനുസരിച്ച് പലതരത്തിലുള്ള വിലയുണ്ട്. ഇത് തിരഞ്ഞെടുക്കുന്നതിന് അനുസരിച്ചാണ് വില ഉയരുന്നത്.


ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിന് അനുസരിച്ചാണ് ഏതൊക്കെ സർജറികളാണ് വേണ്ടത് എന്ന് നിശ്ചയിക്കുന്നത്. ടോപ്പ് സർജറി, ബോട്ടം സർജറി എന്നിവയാണ് ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉള്ളത്. സ്തനങ്ങൾ നീക്കം ചെയ്യൽ പോലുള്ള കാര്യങ്ങളാണ് ടോപ്പ് സർജറിയിൽ. ബോട്ടം സർജറിയിലാണ് ജനനേന്ദ്രിയങ്ങൾ മാറ്റുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വരുന്നത്.


നിരവധി സങ്കീർണതകളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ് ഈ ശസ്ത്രക്രിയകൾ. അതിനാൽ ശസ്ത്രക്രിയയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും സങ്കീർണതകളെക്കുറിച്ചുമൊക്കെ കൃത്യമായി മനസ്സിലാക്കണം.


പുരുഷൻ സ്ത്രീയാവുന്ന (ട്രാൻസ് വുമൺ) ലിംഗമാറ്റ

ശസ്ത്രക്രിയക്ക് നിരവധി ഘട്ടങ്ങളുണ്ട്. ആദ്യം ചെയ്യുന്നത് ഹോർമോൺ ചികിത്സയാണ്. 


ആദ്യം സ്തനവളർച്ചയ്ക്ക് വേണ്ട ഹോർമോൺ ചികിത്സയാണ് നടത്തേണ്ടത്. പുരുഷ ഹോർമോണിന്റെ സ്വാധീനം കുറച്ച് സ്ത്രീ ഹോർമോണുകൾ നൽകുന്നതോടെ സ്തനങ്ങൾ പതുക്കെ വികസിച്ചുതുടങ്ങും. ചർമം, മുടി എന്നിവയുടെ സ്വഭാവത്തിലും മാറ്റം വരും. സ്തനവികസനത്തിന് ഫാറ്റ് ഇൻജക്ഷനുകളും നൽകാം. ഈയൊരു ഘട്ടത്തിന് മാസങ്ങൾ വേണ്ടി വരും. സ്തനവലിപ്പത്തിനും ആകൃതിയ്ക്കും സിലിക്കോൺ ഇംപ്ലാന്റുകൾ നിക്ഷേപിക്കാം. ഇംപ്ലാന്റുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച ഗുണമേൻമ ഉള്ളവയാണ്. അതിനാൽ അണുബാധ വളരെ കുറവായിരിക്കും. ഇംപ്ലാന്റുകൾ ഉപയോഗിച്ചാൽ അവ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും കൃത്യമായ അവബോധം നൽകും.


പുരുഷ അവയവങ്ങളെല്ലാം നീക്കം ചെയ്യലാണ് അടുത്ത ഘട്ടം. ഇതിന് നിരവധി ശസ്ത്രക്രിയകളുണ്ട്. വൃഷണങ്ങളും അനുബന്ധ ഭാഗങ്ങളും നീക്കം ചെയ്യുന്ന ഓർക്കിഡെക്ടമി(Orchidectomy), പുരുഷലിംഗാവയവം മുറിച്ചുമാറ്റുന്ന പെനെക്ടമി(Penectomy) എന്നിവയാണ് ഇതിൽ ആദ്യം ചെയ്യുന്നത്.


പുരുഷ അവയവങ്ങൾ നീക്കം ചെയ്തതിന് ശേഷം യോനി നിർമ്മിക്കുന്നതിനുള്ള വജൈനോപ്ലാസ്റ്റി(Vaginoplasty) ശസ്ത്രക്രിയ നടത്തും.


യോനിനിർമ്മാണം രണ്ട് തരത്തിൽ ചെയ്യാം. ലിംഗത്തിന്റെ തൊലിയും വൃഷണത്തിന്റെ തൊലിയും ഉപയോഗിച്ച് യോനിയുണ്ടാക്കാം എന്നതാണ് ആദ്യത്തെ രീതി. പക്ഷേ ഇതിന് ലൂബ്രിക്കേഷൻ ഉണ്ടാവില്ല. അല്പം ചുരുങ്ങാനുള്ള സാധ്യതയും ഉണ്ട്. കുടൽ ഉപയോഗിച്ച് ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. ഇതിന് വൻകുടലോ ചെറുകുടലോ ഉപയോഗിക്കാം. നീളം കുറവായതിനാൽ വൻകുടൽ ഉപയോഗിച്ച് ചെയ്യുമ്പോൾ സ്രവം വരുന്നത് കുറവായിരിക്കും. എന്നാൽ ഗന്ധം കുറച്ച് കൂടുതലായിരിക്കും. ലീക്ക് ഉണ്ടായാൽ സങ്കീർണതയാണ്. അത് മരണം വരെ സംഭവിക്കാൻ ഇടയാക്കും. നീളം കൂടുതലായതിനാൽ ചെറുകുടൽ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ സ്രവം കൂടുതൽ വരാം. പക്ഷേ ഗന്ധം കുറവായിരിക്കും. ജീവൻ അപകടത്തിലാവുന്ന സങ്കീർണത ഇതിൽ ഉണ്ടാകാറില്ല. ഇന്റസ്റ്റൈനൽ ഒബ്സ്ട്രക്ഷൻ എന്ന അവസ്ഥയാണ് ഇതിന്റെ സങ്കീർണതയായി ഉണ്ടാവുക. വയറുതുറന്നുള്ള ഏത് ശസ്ത്രക്രിയ ചെയ്താലും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. യോനി നിർമ്മാണത്തിന് ഏത് രീതി തിരഞ്ഞെടുക്കണം എന്നത് വ്യക്തികൾക്ക് തീരുമാനിക്കാം.


യോനിയുടെ ലേബിയ(Labia) പുനർനിർമ്മിക്കാൻ പുരുഷ ലിംഗത്തിലെ തൊലി എടുക്കും. ഇത് ലേബിയോ പ്ലാസ്റ്റി(Labiaplasty) ശസ്ത്രക്രിയ എന്നാണ് അറിയപ്പെടുന്നത്.


പുരുഷലിംഗം നീക്കം ചെയ്യുമ്പോൾ ലഭിക്കുന്ന ലിംഗത്തിന്റെ മകുടം ഉപയോഗിച്ചാണ് ക്ലിറ്റോറിസ് (Clitoris) നിർമ്മിക്കുന്നത്. ഇതിനായി ക്ലിറ്ററോപ്ലാസ്റ്റി(Clitoroplasty) ശസ്ത്രക്രിയയാണ് ചെയ്യുന്നത്.


മൂത്രനാളിയുടെ നീളം കുറച്ച് സ്ത്രീകളുടേത് പോലെയാക്കി മാറ്റും. ലൈംഗികബന്ധത്തിനായി ലിംഗപ്രവേശനം സാധ്യമാവുന്ന തരത്തിൽ യോനീദ്വാരവും ഈ ശസ്ത്രക്രിയയിലൂടെ പുനർനിർമ്മിക്കപ്പെടുന്നു. പുരുഷ അവയവമായ പ്രോസ്റ്റേറ്റ് ഈ ശസ്ത്രക്രിയയിൽ നീക്കം ചെയ്യാറില്ല.


ഗർഭപാത്രമില്ലാത്തതിനാൽ ഇവർക്ക് പ്രസവിക്കാൻ സാധിക്കില്ല. പ്രോസ്റ്റേറ്റ് നീക്കം ചെയ്യാത്തതിനാൽ പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങൾ ഭാവിയിൽ ഉണ്ടായേക്കാം. അക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.


സ്ത്രീ പുരുഷനാകാൻ (ട്രാൻസ് മാൻ) നടത്തുന്ന ശസ്ത്രക്രിയ കുറച്ചുകൂടി സങ്കീർണമാണ്.


സ്ത്രീ പുരുഷനാകാൻ ആദ്യം നടത്തുന്ന ശസ്ത്രക്രിയയാണ് ബ്രെസ്റ്റ് റിമൂവൽ സർജറി അഥവാ മാസ്റ്റെക്ടമി(Mastectomy).


മുലക്കണ്ണുകളും അവശ്യകോശങ്ങളും നിലനിർത്തിക്കൊണ്ട് ബാക്കിയുള്ള സ്തനഭാഗങ്ങളാണ് ഇവിടെ നീക്കം ചെയ്യുന്നത്. പുരുഷന്റേയും സ്ത്രീയുടെയും മാറിടങ്ങൾക്ക് ഘടനാപരമായി തന്നെ പല വ്യത്യാസങ്ങളുണ്ട്. 'റ' ആകൃതിയിലായിരിക്കും സ്ത്രീകളുടെ മാറിന്റെ അലൈൻമെന്റ്. എന്നാൽ പുരുഷന് ഇത് നേരെ തിരിച്ചാണ്. അതിനാൽ തന്നെ ഇവിടെ വളരെ സൂക്ഷമമായി മാറ്റങ്ങൾ വരുത്തണം. ഇങ്ങനെ മാറിടം പുരുഷന്റേതിന് സമാനമായ രീതിയിൽ പുനർക്രമീകരിക്കും. ഈ ശസ്ത്രക്രിയ പൂർത്തിയാക്കി നിശ്ചിത കാലയളവിന് ശേഷമാണ് (6-8 മാസങ്ങൾ) ബാക്കി ശസ്ത്രക്രിയകൾ ചെയ്യുന്നത്.


മാസ്റ്റെക്ടമി ശസ്ത്രക്രിയക്ക് ശേഷം പുരുഷൻമാരെപ്പോലെ രോമവളർച്ചയുണ്ടാകാനായി ഹോർമോൺ ചികിത്സ ചെയ്യണം. ഇതുവഴി മാറിലും മുഖത്തുമൊക്കെ രോമവളർച്ച ഉണ്ടാകും.


സ്ത്രീയുടെ അവയവങ്ങൾ നീക്കം ചെയ്യലാണ് അടുത്ത ഘട്ടത്തിൽ ചെയ്യുന്നത്. ഗർഭപാത്രവും ഗർഭാശയമുഖവും നീക്കം ചെയ്യുന്ന ഹിസ്റ്ററെക്ടമി(Hysterectomy), അണ്ഡാശയങ്ങളും ഫലോപ്പിയൻ ട്യൂബും നീക്കം ചെയ്യുന്ന സാൽപിൻഗോ ഊഫറെക്ടമി(salpingo-oophorectomy) എന്നിവ ചെയ്യും. വയറു തുറന്നും യോനിവഴിയും ലാപ്രോസ്കോപ്പിയായും ചെയ്യാം. ലാപ്രോസ്കോപ്പി ചെയ്യുമ്പോൾ ചെലവ് കൂടുതൽ വരും.


ഇതിന് ശേഷം യോനീഭാഗം നീക്കുന്ന വജൈനെക്ടമി(Vaginectomy) ശസ്ത്രക്രിയ ചെയ്യും. ഇതോടെ റിമൂവൽ ശസ്ത്രക്രിയകൾ പൂർത്തിയാകും. ഇനി ചെയ്യേണ്ടത് പുരുഷലിംഗവും അനുബന്ധ അവയവങ്ങളും നിർമ്മിക്കാനുള്ള ശസ്ത്രക്രിയകളാണ്.


മെറ്റോയ്ഡോപ്ലാസ്റ്റി(Metoidioplasty), സ്ക്രോട്ടോപ്ലാസ്റ്റി(S

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us