loader
blog

In Theology

By Shuaibul Haithami


Aztec Cosmology : ബലിപെരുന്നാൾ നരബലി നിരോധന വാർഷികം .

ഇബ്റാഹീം ( അ ) മകനായ ഇസ്മാഈലിനെ (അ) അറുക്കാനും പിന്നീട് അറുക്കാതിരിക്കാനും വേണ്ടി രൂപപ്പെടുത്തപ്പെട്ട സ്വപ്നനിർദ്ദേശസംഭവം ഫലത്തിൽ നരബലി എന്ന ചരിത്രാധീതകാല സംസ്ക്കാരത്തിന്റെ വിപാടനമായിരുന്നു.

ദീർഘമായ ഒരു തിരക്കഥയുടെ മുഖവുര മാത്രം വായിച്ച് ഉള്ളടക്കവും സമാപനവും ശ്രദ്ധിക്കാതിരിക്കാൻ വിമർശകർ കാണിക്കുന്ന ' ജാഗ്രത' കാണാതെ പോവുന്നില്ല .

ഫസ്റ്റ് സീനല്ല , ക്ലൈമാക്സാണ് കഥയുടെ കാര്യം . 


എഴുതപ്പെട്ട മനുഷ്യ ചരിത്രത്തിന്റെ സമാരംഭം മുതൽക്കേ നിലവിലുണ്ടായിരുന്ന രീതിയായിരുന്നു നരബലി . BCE 5000 മുതൽ താഴോട്ടുള്ള  റോമൻ , ഗ്രീക്ക് , ചൈനീസ് , അമേരിക്കൻ , പാഗൻ നാഗരികതകളിലും അന്നത്തെ സാഹിത്യങ്ങളിലുമെല്ലാം ഏറിയും കുറഞ്ഞും മനുഷ്യരെ ജീവനോടെ കൊന്ന് ദൈവങ്ങൾക്ക് കാഴ്ച്ച വെച്ചിരുന്നു. 

ചൈനയിലെ Han Dynasty യിലെ Duke wu അദ്ദേഹത്തിന്റെ അന്നത്തെ രാജ്യമായ Qin ൽ നടത്തിയ നരബലിയാണ് ചരിത്രത്തിൽ വേറിട്ട് പറയപ്പെടാറുള്ളത്. 

ഇക്കാലഘട്ടത്തിന്റെ മധ്യത്തിലാണ് ബാബിലോണിയ- മെസപ്പെട്ടോമിയ , അറേബ്യ എന്നിവിടങ്ങളിൽ 'അബ്രഹാമികത ' വികസിക്കുന്നത്. ഇബ്റാഹീം (അ) മിന്റെ നാട്ടിൽ അതിലേറെയുണ്ട് കഥകൾ .

ഇന്നത്തെ ഇറാൻ- ഇറാഖ് - തുർക്കി പ്രവിശ്യകളിൽ അന്ന് Aztec Cosmology യായിരുന്നു ആധിപത്യം നേടിയിരുന്നത്.

അഗ്നിദേവനായ സൂര്യഭഗവാൻ - Huitzilopochtli യുടെ ആരാധകരായിരുന്നു അവർ . ഇന്നത്തെ അമേരിക്കൻ - മെക്സിക്കൻ പ്രദേശങ്ങളിലും ഇതേ ജനവിഭാഗമായിരുന്നു. സൂര്യഭഗവാൻ എല്ലാദിവസവും ഇരുട്ടിന്റെ രാക്ഷസനോട് യുദ്ധം ചെയ്യുകയാണെന്നും ബലിലബ്ദമായ കൗമാരപ്രായക്കാരായ ആൺ - പെൺ കുട്ടികളുടെ ചുടുരക്തം കിട്ടിയില്ലെങ്കിൽ സൂര്യദേവൻ തോറ്റ്പോവുമെന്നും പിന്നെ വെളിച്ചം കെട്ടണയുമെന്നുമായിരുന്നു അവരുടെ വിശ്വാസം.മെസപ്പെട്ടോമിയയുടെ തലസ്ഥാനമായ ബാബിലോണിയയിലെ ഊറായിരുന്നു ഇബ്റാഹീം (അ ) ന്റെ ജന്മനാട് .പുരാവസ്തുഗവേഷകന്മാർ അവിടെ  ,12 - നും 20 നും ഇടയിൽ പ്രായമുള്ള ധാരാളം  ശരീരാവശിഷ്ടങ്ങൾ ഒന്നിച്ച് കണ്ടെത്തിയ ശേഷം സാഹചര്യം വിലയിരുത്തിപ്പറഞ്ഞത് , ക്രൂരമായ നരബലിയായിരുന്നു അവയെന്നാണ്. ചരിത്രഗവേഷകനായ Owen Jarus ഇതേക്കുറിച്ച് നടത്തിയ പഠനം സചിത്രം ഇന്റർനെറ്റിൽ ലഭ്യമാണ് .

അത്തരമൊരു സാമൂഹിക ചുറ്റുപാടിൽ വെച്ച് , നരബലിയുടെ നിഷ്ഠൂരത അനുഭവിപ്പിച്ച ശേഷം അതിനെതിരെയുള്ള കരുത്തുറ്റ ശബ്ദമായി പ്രവാചകനെ പരിണമിപ്പിക്കുകയായിരുന്നു അല്ലാഹു. 


നരബലി നിരോധനത്തിൻ്റെ വാർഷികം കൂടിയാണ് ഹജ്ജ് .

സാമ്രാജ്യത്വ താൽപര്യങ്ങൾക്ക് വേണ്ടി പതിനായിരക്കണക്കിന് മനുഷ്യരെ 

' ഡമോക്രാറ്റിക് നരബലി ' ക്ക് വിധേയമാക്കുന്ന ആധുനിക രീതിക്കെതിരായ ബോധവൽക്കരണവും അതിലുണ്ട് .

ആരാധ്യ മൂർത്തിയായ അന്തിക്രിസ്തുവിന് വേണ്ടി ഹോമിക്കപ്പെടുന്ന നിരപരാധികൾക്ക് വേണ്ടി കാലങ്ങൾക്ക് മുമ്പേ ഇബ്റാഹീം ( അ ) മിന് ലഭിച്ച വെളിപാടാണ് ബലി പെരുന്നാൾ സന്ദേശം . ഒപ്പം , 

ഇബ്റാഹീം (അ )ഹൃദയവായ്പുകൾ മുഴുവൻ അല്ലാഹുവിന് സമർപ്പിതമാവുക എന്ന തത്വമതിനിടയിൽ ഉണ്ട് താനും .


ഇങ്ങനെ , തെറ്റായ രീതിയിൽ നിന്നും ശരിയിലേക്ക് നാടകീയമായ ചുവടുവെപ്പുകൾ നടത്തിയ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ചരിത്രത്തിൽ വേറെയുമുണ്ട്.

സൂര്യാരാധകരായ നാട്ടുകാർക്കൊപ്പം ആദ്യമാദ്യം താര - ചന്ദ്ര - സൂര്യ ഭക്തനായി പ്രത്യക്ഷപ്പെടുകയും പിന്നീട് അതിൻ്റെ അനർത്ഥം അനാവരണം ചെയ്ത്  സത്യശക്തിസ്വത്വമായ അല്ലാഹുവിനെ പരിചയപ്പെടുത്തുകയും ചെയ്ത സംഭവം വിശുദ്ധ ഖുർആനിൽ ഉണ്ടല്ലോ .


ഫലത്തിൽ , നരബലിക്കെതിരായ കാലാതിവർത്തിയായ രാഷ്ട്രീയവും മതവുമാണ് ഇബ്റാഹീം - ഇസ്മാഈൽ ( അ ) സംഭവം . പകരം മൃഗത്തെ ബലി നൽകുക എന്നത് പ്രകൃതിയുടെ ആസൂത്രണ പാടവം പ്രദാനിക്കപ്പെട്ട മനുഷ്യർക്ക് ചേർന്നത് തന്നെയാണ്. മൃഗങ്ങളാട് തോന്നുന്ന കാരുണ്യ ബോധവും അല്ലാഹു സൃഷ്ടിച്ച് തരുന്നതാണ്.

ആ മൃദുലവികാരം അല്ലാഹുവിന് തന്നെ തിരികെ നൽകുന്ന കൃത്യമാണ് മൃഗബലി.

ചോര ചിന്തി അറുക്കുമ്പോൾ മനസ്സിൽ തോന്നുന്ന കൃപ , അലിവ് തുടങ്ങിയ മൃദുല വികാരങ്ങൾ മനസ്സിൽ ഉണർത്തിത്തരുന്നവനും അല്ലാഹു തന്നെയാണ് , സ്വയം ഉണ്ടാവുകയല്ല .

ആ ആർദ്ര വികാരങ്ങൾ അവനിലേക്ക് തന്നെ സമർപ്പിച്ച് സ്വയം നിസ്സഹയത വരിക്കലാണ് ബലി .


അത്തരം  അറുക്കപ്പെടുന്ന ഉരുക്കൾ നാളെ പരലോകത്ത് വാഹനങ്ങളായി വിലസും എന്നാണ് ബലിയുടെ ബാക്കി വിശ്വാസം .

ഏതെങ്കിലും വഴിയേ ഇല്ലാതാവുന്ന / അറുക്കപ്പെടുന്ന ഉരുക്കൾക്ക് ലഭിക്കുന്ന ആദരവാണ് ബലിക്ക് വേണ്ടി തെരെഞ്ഞെടുക്കപ്പെടൽ - ഇതാണ് വിശ്വാസം .

ഈ സമഗ്രദർശനമാണ് ഇസ്ലാം .

ബലിയിറച്ചി ഗുഹയിൽ വെച്ച് ദൈവം തിന്നട്ടെ എന്ന് ഇസ്ലാം കരുതുന്നില്ല താനും. പാവങ്ങൾ തിന്ന് വിശപ്പകറ്റുകയാണ്.


മൃഗത്തെ അറുക്കാൻ തന്നെ പാടില്ല എന്നാണെങ്കിൽ അതേ ന്യായം വെച്ച് പച്ചക്കറികൾ വെട്ടാനും പാടില്ല. ചെടികൾക്കും വികാരങ്ങളുണ്ട്.

എന്തിനേറെ , ഒരു ഗ്ലാസ് പച്ചവെള്ളം ചൂടാക്കുമ്പോൾ ചത്ത് പോവുന്ന കോടിക്കണക്കിന് ബാക്ടീരിയകൾക്കും ജീവനുണ്ട് .പച്ചിലകൾക്ക് പോലും വികാരങ്ങളുണ്ടന്നല്ലേ ,മരങ്ങൾക്ക് വിചാരങ്ങളുണ്ടെന്നല്ലേ , ഫെറമോൺസുകൾ (Pheromones) വഴി അവകൾ ദാഹവും വിശപ്പും പ്രണയവും പങ്കുവെക്കാറുണ്ടെന്നല്ലേ ?

സ്വന്തം വയറിൻ്റെ കടി മാറ്റാൻ ഒരു ചീരച്ചെടി ചട്ടിയിലിട്ട് വറുക്കുമ്പോൾ എന്തുമാത്രം വികാരവിചാരങ്ങളാണ് ബലി കഴിക്കപ്പെടുന്നത് എന്ന് പരിസ്ഥിതി തീവ്രവാദികൾ പറയാറുണ്ടോ ?


: : നാസ്തികരെയും അവരുടെ ചാവേർപ്പട Ex . നെയും  ഇക്കാര്യത്തിൽ ഗൗനിക്കേണ്ടതില്ല . അവർ ചെറിയ പെരുന്നാളിന് അബ്രഹാം മുസ്ലിംകളുടേതല്ല ക്രൈസ്തവരുടേതാണെന്നുംവലിയ പെരുന്നാളിന് മുസ്ലിംകളുടെ ഇബ്റാഹീം ക്രൂരനാണെന്നും പറയുന്ന തമാശയാണ് .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us