loader
blog

In Theology

By Shuaibul Haithami

മതം ,ദൈവം ,മനുഷ്യൻ, ശാസ്ത്രം : സംവാദം

മനുഷ്യയുക്തി അധിഷ്ടിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (rationalism). അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താ രീതിയെ യുക്തിചിന്ത എന്ന് സാമാന്യമായി പറയുന്നു. അന്തഃപ്രജ്ഞയെ (intuition)സമ്പൂര്‍ണ്ണമായി ത്യജിക്കുന്ന രീതിയെ തീവ്രയുക്തിവാദം എന്നും, അന്തഃപ്രജ്ഞയ്ക്ക് താരതമ്യേന പ്രാധാന്യം കുറച്ചു നല്‍കുന്ന രീതിയെ മിതയുക്തിവാദമെന്നും പറയുന്നു. എന്നാല്‍ സാമാന്യമായി നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണ ‘യുക്തിവാദം’ എന്നത് ‘നിരീശ്വരവാദം’ എന്നതിന്റെ പര്യായമാണ് എന്നാണ്. അതിനിടയില്‍ സെമി പാരഡോക്‌സിക്കല്‍ ബൈനറിയുണ്ട്.

ഉദാഹരണത്തിന്, ആധുനിക യുക്തിവാദത്തിന്റെ മര്‍മ്മമായ പരിണാമവാദം മറ്റൊരു രൂപത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നിഗമിച്ച പലരും ദൈവ വിശ്വാസികളായിരുന്നു. ചാള്‍സ് ഡാര്‍വിന്‍ തന്റെ ഒറിജിന്‍ ഓഫ് സ്‌പെസിസിലൂടെ പരിണാമത്തെ വില്പന ചെയ്യുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഇസ്ലാമിക ലോകത്ത് പ്രകൃതി നിരീക്ഷണവും ചെറിയ വ്യതിയാനങ്ങളില്‍ നിന്നും പുതിയ ജീവര്‍ഗങ്ങള്‍ ഉത്ഭവിക്കുന്നു എന്ന സങ്കല്പവും നിലനിന്നിരുന്നു.

ഇബ്‌നു ഖല്‍ദൂന്‍ അദ്ദേഹത്തിന്റെ കിതാബുല്‍ ഇബറിന്റെ മുഖദ്ദിമയില്‍ മൈക്രോ എവലൂഷൻ എന്ന ആശയം പങ്കുവെക്കുന്നുണ്ട്. ഇബ്‌നു ഹൈതം(മ.1039) കിതാബുല്‍ മനാസിറിലും അല്‍ബിറൂനി(മ.1048) കിതാബുല്‍ ജമാഹിരിലും ധാതുക്കളില്‍ നിന്ന് തുടങ്ങി സസ്യങ്ങളിലൂടെയും, ജന്തുക്കളിലൂടെയും പുരോഗമിച്ച് മനുഷ്യനിലെത്തുന്ന പരിണാമ വീക്ഷണം മുന്നോട്ട്‌വെക്കുന്നുണ്ട്. അത് സെമിറ്റിക്ക് വിശ്വാസങ്ങൾക്ക് പ്രത്യക്ഷത്തിൽ എതിരാണ് . പക്ഷെ അവർ നിരീശ്വരവാദികൾ ആയിരുന്നില്ല എന്നാണ് പറഞ്ഞത് .

അല്‍ജാഹിസി (മ.869)ന്റെ ദി ബുക്ക് ഓഫ് അനിമല്‍സ് എന്ന പുസ്തകത്തില്‍ നിന്നും ഉപര്യുക്ത ആശയം വരുന്ന ഒരു ഭാഗം നോക്കാം.

Animals engage in a struggle for existence; for resources, to avoid being eaten and to breed. Environmental factors influence organisms to develop new characteristics to ensure survival, thus transforming into new species. Animals that survive to breed can pass on their successful characteristics to offspring (Book of Animals)

യുക്തിവാദികള്‍ പലരും നിരീശ്വരവാദികള്‍ ആവാമെങ്കിലും യുക്തിവാദവും നിരീശ്വരവാദവും രണ്ടും രണ്ടാണ്. സമാന്യമായി, ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങള്‍ നിരാകരിക്കുന്ന വിശ്വാസമോ, ദര്‍ശനമോ ആണ് നിരീശ്വരവാദം.

എല്ലാ വിശ്വാസങ്ങളെയും സന്ദേഹത്തോടെ (സ്‌കെപ്റ്റിസം) വീക്ഷിക്കുകയും ഇന്ദ്രിയങ്ങളില്‍ നിന്ന് നമുക്കു നേരിട്ടുകിട്ടുന്ന അനുഭവങ്ങളും, ചിന്ത, അറിവ്, ബുദ്ധി എന്നിവയും ഉപയോഗിച്ചു വിശകലനം ചെയ്തു സത്യം കണ്ടെത്താന്‍ ശ്രമിക്കുക്കുകയും ചെയ്യുന്ന ഒരു രീതിയാണിത്. പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ഒരു യുക്തിവാദ ചിന്താധാരയായ ചര്‍വാകദര്‍ശനം ഇതിന്റെ ഉദാഹരണമാണ്. നിരീശ്വരവാദത്തിന്റെ പിതാവായി തത്വചിന്താ ചരിത്രകാരന്മാര്‍ കണക്കാക്കുന്നത് ഗ്രീക്ക് ചിന്തകനായ അനക്‌സഗോറസി (മ.428 ബി.സി) നെയാണ്. പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നുമാണ് ഇദ്ദേഹം സിദ്ധാന്തിച്ചത്. എക്കാലത്തെയും പ്രമുഖരായ നിരീശ്വര ചിന്താഗതിക്കാരുടെ വീക്ഷണം ഇതായിരുന്നു.

ന്യായനിദാനങ്ങളും യുക്തി പ്രമാണങ്ങളും നിരത്തി ഇസ്‌ലാമിക വിശ്വാസത്തെ സ്ഥിരപ്പെടുത്തുകയും എതിര്‍വാദങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ജ്ഞാന ശാസ്ത്രമാണ് ഇല്‍മുല്‍കലാം. അബൂ ഹാമിദില്‍ ഗസ്സാലി (റ) സഅ്ദുത്തഫ്താസാനി, ഫഖ്‌റുദ്ധീന്‍ റാസി, നാസിറുദ്ധീനുത്തൂസി (റ) തുടങ്ങിയ വിശ്വാസ വിചക്ഷണര്‍ പ്രധാനമായും നേരിട്ടത് നാസ്തികന്മാരിലെ അജ്ഞേയവാദികളോടാണ്. ‘സൂഫസ്താഇയ്യ’(sophist) എന്നറിയപ്പെടുന്ന ഈ വിഭാഗം പ്രാപഞ്ചികതയുടെ ആദിനിദാനത്തെയും സൃഷ്ടിഭിന്ന സൃഷ്ടാവിനേയും മാത്രമല്ല ചരാചരോണ്മയെയും ഉണ്മയുടെ അസ്തിത്വത്തെ തന്നെയും നിരാകരിച്ചവരായിരുന്നു. സത്യത്തില്‍, ആധുനിക പദാര്‍ത്ഥ വാദികളുടെ തലവനായ റിച്ചാര്‍ഡ് ഡോകിണ്‍സ് പോലും അജ്ഞേയവാദിയാണെന്ന് ‘ഗോഡ് ഡില്യൂഷണലൂടെ’ സഞ്ചരിച്ചാല്‍ ബോധ്യമാവും.

ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ മനുഷ്യ ബുദ്ധിയ്ക്ക് തെളിയിക്കാനാവുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അത് തന്നെയാണ് അജ്ഞേയ വാദം.

ആസ്തികവാദികള്‍ ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. നാസ്തികര്‍ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു.എന്നാല്‍ അജ്ഞേയതാവാദികള്‍ ഈ രണ്ടു വാദങ്ങളും തെളിയിക്കാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നു. അജ്ഞേയതാവാദികളില്‍ തന്നെ നാസ്തിക അജ്ഞേയതാവാദികള്‍ ദൈവം ഇല്ല എന്നു വിശ്വസിക്കുകയും എന്നാല്‍ ഉണ്ടാവാനുള്ള സാധ്യത തള്ളികളയാത്തവരുമാണ്(agnostic atheism). എന്നാല്‍ ആസ്തിക അജ്ഞേയതാവാദികള്‍(agnostic theism) ദൈവത്തില്‍ വിശ്വസിക്കുന്നവരും അതേ സമയം തന്നെ ദൈവം ഉണ്ടെന്നു തെളിയിക്കാനാവില്ല എന്നു കരുതുന്നവരുമാണ്. മറ്റൊന്ന്, ഉദാസീന അഥവാ പ്രായോഗിക അജ്ഞേയതാവാദമാണ് (Apathetic or pragmatic agnosticism).

ദൈവം ഉണ്ടോ ഇല്ലയോ എന്നത് കാര്യമാക്കേണ്ടതില്ല എന്ന വാദമാണിത്. വേറൊന്ന് ദൃഢ അജ്ഞേയതാവാദം (strong agnosticism) ആണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് നിര്‍ണയിക്കാനാവില്ല എന്ന വാദമാണിത്. ഒടുവില്‍ ഉണ്ടായത്. മൃദു അജ്ഞേയതാവാദം(weak agnosticism) ആണ്.ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ നിര്‍ണയിക്കാനാവില്ല എങ്കിലും ഭാവിയില്‍ സാധിച്ചേക്കാം എന്ന വാദമാണിത്. മൈബദി പോലോത്ത തത്വശാസ്ത്ര ഗ്രന്ഥങ്ങളില്‍ ‘ഇനാദിയ്യ, ഇന്‍ദിയ്യ, ലാഅദ്രിയ്യ തുടങ്ങിയ പേരുകളില്‍ ഇവരെ പരിചയപ്പെടുത്തുന്നുണ്ട്.

എന്നാല്‍ പദാര്‍ത്ഥവാദം (Materialism) എന്ന പദം ഇന്ന് എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന വിധം സാങ്കേതിമായി ഉപയോഗിക്കുന്നു.

നിരീശ്വരവാദത്തില്‍ ഈ നൂറ്റാണ്ടില്‍ നടന്ന/നടക്കുന്ന മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. സാം ഹാരിസ്, ഡാനിയല്‍ സി ഡെന്നത്ത്, റിച്ചാര്‍ഡ് ഡോക്കിന്‍സ്, വിക്ടര്‍ ജെ സ്‌റ്റെന്‍ജര്‍, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എന്നിവരുടെ എഴുത്തുകളാണ് പുത്തന്‍ നിരീശ്വരവാദ സമീപനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. ജനിതകശാസ്ത്രത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും മറ്റും നടന്ന നൂതന കണ്ടെത്തലുകളാണ് മതനിഷേധത്തിന്റെയും, ഈശ്വര നിഷേധത്തിന്റെയും ദര്‍ശനങ്ങള്‍ രൂപപ്പെടുത്താന്‍ ഇവര്‍ ഉപയോഗിക്കുന്നത്. മുന്‍തലമുറയുടെ നിരീശ്വരവാദങ്ങളുടെ അടിത്തറ തത്ത്വചിന്തയായിരുന്നുവെങ്കില്‍ പുതുനിരീശ്വരവാദം ശാസ്ത്രത്തിലാണ് ഊന്നുന്നത്.

‘ദൈവം ഉണ്ടെന്ന’ പ്രസ്താവന ഒരു ഹൈപൊതിസിസ് ആണെന്നും, ഇത് ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നും ഡോക്കിന്‍സും വിക്ടര്‍ സ്‌റ്റെന്‍ജറും വാദിക്കുന്നു. ജീവോല്‍പ്പത്തിയും ഗാലക്‌സികളും മാനസിക പ്രതിഭാസങ്ങളും തലച്ചോറുമൊക്കെ നാച്വറലിസത്താല്‍ വിശദീകരിക്കപ്പെടാന്‍ കഴിയുമെന്നാണ് ഇവരുടെവാദം. ദൈവമുണ്ടെന്നതിന് തെളിവുകളില്ല എന്നതിനര്‍ഥം ദൈവം ഇല്ലെന്നതിന്റെ തെളിവാണെന്ന് പുതുനിരീശ്വരവാദം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു.

നിരീശ്വരവാദികള്‍ നിരന്തരം ഉയര്‍ത്തുന്ന ഒരു സന്ദേഹമാണ് ദൈവാസ്തിക്യം എങ്ങനെ എന്നത്. സത്യത്തില്‍ 'ആരാലും ഉണ്ടാക്കപ്പെടാത്ത അസ്തിത്വത്തിനാണ് ദൈവം' എന്ന് പറയുന്നത്. ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു 'ജനികനോ ജാതനോ' അല്ല. അപ്പോള്‍ ; ആരാണ് അല്ലാഹുവിനെ ഉണ്ടാക്കിയത് എന്ന ചോദ്യം അസംഗതമാണ്. കാരണാധീതമായ സ്വത്വം (Uncaused cause ) ആണ് അല്ലാഹു. അവ്വിധം മറ്റൊരു കാരണങ്ങളാലോ കരങ്ങളാലോ ഉണ്ടാക്കപ്പെട്ടവനല്ലാത്തവനായ അല്ലാഹുവിനെ നിങ്ങള്‍ വിശ്വസിക്കണമെന്ന് പറയുമ്പോള്‍ യുക്തിവാദി വീണ്ടും ചോദിക്കുന്നത് സൃഷ്ടാവിന്റെ സൃഷ്ടാവ് ആരാണ് എന്നാണ്. സത്യത്തില്‍ 'നീല നിറത്തിന്റെ മണം എന്താണ്, തീവണ്ടി എന്തുകൊണ്ട് പറക്കുന്നില്ല' തുടങ്ങിയ ചോദ്യങ്ങളുടെ അന്തഃശൂന്യത തന്നെയാണ് അത്തരം ചോദ്യങ്ങളും ഉള്‍വഹിക്കുന്നത്. പറക്കുക എന്നത് തീവണ്ടിക്ക് ഇല്ലാത്തത് പോലെ സൃഷ്ടിക്കപ്പെടുക എന്നത് ഇല്ലാത്ത അസ്ഥിത്വമാണ് സൃഷ്ടാവ് .

മറ്റൊരര്‍ത്ഥത്തില്‍, ആരാണ് ദൈവത്തെ സൃഷ്ടിച്ചത് എന്ന സന്ദേഹത്തിന്റെ സാരം ദൈവമുണ്ടാവുന്നതിനും മുമ്പേ മറ്റൊരു സൃഷ്ടാവ് എന്ന സങ്കല്‍പ്പമാണ്. 'മുമ്പ്' എന്നത് സമയമാണ്. സമയമാവട്ടെ പ്രാപഞ്ചികമായ ചരാചരങ്ങളുടെ ചലനമാപിനിയാണ്. സോളാര്‍ വ്യവസ്ഥ പ്രകാരമാണ് ഭൂമിയില്‍ രാപ്പകലുകള്‍ അനുഭവപ്പെടുന്നത്. ശാസ്ത്രീയമായി വ്യവസ്ഥീകരിക്കപ്പെട്ട സമയ സങ്കല്‍പ്പത്തിന്റെ ആധാരം ചരാചരങ്ങളുടെ ചലനങ്ങളോടാണ്. അപ്പോള്‍ മതവിശ്വാസ പ്രകാരം സമയം ദൈവിക സൃഷ്ടിയാണ്. ഫലത്തില്‍ സൃഷ്ടി രൂപപ്പെടുന്നതിന് മുമ്പേ സൃഷ്ടാവ് ഉണ്ടായിരിക്കണം എന്ന അവസ്ഥയാണ് യുക്തിവാദി സങ്കല്‍പ്പിക്കുന്നത്.അതായത്, 'ദൈവത്തിന് മുമ്പേ' എന്ന ഒരവസ്ഥ ഇല്ലായിരുന്നു. അതാണ് ദൈവത്തിന്റെ അനാദ്യത്വം.

പ്രപഞ്ചോണ്മ ദൈവത്താലല്ല; ശാശ്വതശൂന്യത(Infinite singularity)യാണ് എല്ലാത്തിന്റെയും പ്രഭവോണ്മ എന്ന നവനാസ്തിക സങ്കല്‍പ്പം യവന ദാര്‍ശനികരില്‍ പലരും മറ്റൊരു രൂപത്തില്‍ ഉയര്‍ത്തിയിരുന്നു ,ഹയൂലവസ്വൂറ:

അതായത് അഭേദ്യസ്വത്വവും അനുബന്ധ ചിത്രവും ആണ് അടിസ്ഥാനാസ്തിത്വം എന്നൊരു വാദമുണ്ടായിരുന്നു. കാര്യകാരണാധീനമായി രൂപ വ്യതിയാനം വരുന്ന നിദാനാധീതമായ മാറാത്തൊരു അസ്ഥിത്വമുണ്ട് എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതിനെ താത്വികമായി ഖണ്ഡിക്കാന്‍ അക്കാലത്തെ ആസ്തികാചാര്യന്മാര്‍ ആവിശ്ക്കരിച്ച ബൗദ്ധിക ബദലാണ് അംശരഹിതയംശം (ജുസ്ഉന്‍ ലാ യതജസ്സ) എന്ന അടിസ്ഥാന സ്വത്വം. ശാസ്ത്രീയമായ പര്യവേക്ഷണങ്ങളായിരുന്നില്ല, ചിന്താപരമായ നൈതികന്യായങ്ങളായിരുന്നു അക്കാലത്തെ മൂല്യ നിര്‍ണ്ണയോപാധി. ഏതൊരു സ്വത്വവും ഒന്നുകില്‍ വസ്തുവോ (Matter) അല്ലെങ്കില്‍ ആ വസ്തുവിന്റെ സ്ഥൂലതയില്‍ ചേരുന്ന ഗുണമോ (pecularity) ആയിരിക്കും എന്നത് പൊതുവായ തത്വമാണ്. അങ്ങനെയെങ്കില്‍ പ്രസ്തുത നിസ്സംശയം ഒന്നുകില്‍ വസ്തുവാകണം. പക്ഷെ, വസ്തുവിന് നിര്‍ഗുണാവസ്ഥ പ്രാപിക്കാനാവില്ല. നീളം, നീളി, ആഴം (3 diamensions) തുടങ്ങിയ ഏതെങ്കിലും മാനങ്ങളെ സ്വീകരിക്കേണ്ടി വരും. മറ്റൊരു മാനത്തെ ആശ്രയിച്ചു മാത്രം നില്‍ക്കാന്‍ കഴിയുന്ന ആ വസ്തു എങ്ങനെയാണ് എല്ലാറ്റിന്റെയും ഉറവിടമാകുക എന്ന ന്യായചിന്തക്കു മുമ്പില്‍ നാസ്തികതയുടെ വാമനത്വം ബോധ്യമായി. ഇനി, പ്രസ്തുത നിശ്ശംശയംശം ഗുണമാണെങ്കില്‍, ഒരു ഗുണവും മൗലികാസ്ഥിത്വം ഉള്ളതല്ല; വസ്തുവിന്റെ സ്ഥൂലതയിലാണ് അത് ഉണ്ടാവുന്നത്. അത്തരം സങ്കല്‍പ്പത്തെയും 'അനാദ്യ'മായി ഗണിക്കാനാവില്ല. അവിടെയാണ് സൃഷ്ടിസങ്കല്‍പ്പങ്ങള്‍ക്കതീതമായ ഊര്‍ജ്ജത്തിന്റെ ഉറവിടം, പ്രാപഞ്ചീകതക്കും പ്രാതിഭാസികതക്കുമപ്പുറത്തെ ശാശ്വതസ്വത്വത്തെ അംഗീകരിക്കേണ്ടി വരുന്നത്.

ശാസ്ത്രം നാസ്തികമല്ല ,മതകീയമാണ് .

സ്വതന്ത്രചിന്തയെന്ന വ്യാജേനെ ഇസ്ലാം വിരുദ്ധ ചിന്തകളിൽ വ്യാപൃതരായ ചിലരുടെ പുതിയ കുറിപ്പുകളിൽ നിറയെമുസ്ലിം ചെറുപ്പക്കാർക്കിടയിൽ ചിന്താവിപ്ലവവും ശാസ്ത്രീയ ബോധവും കൂടിവരുന്നുവെന്നും 'റാഷണലിസ്റ്റ് മുസ്ലിം ' സമൂഹം ഉടൻ യാഥാർത്ഥ്യമാവുമെന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് .

അതെന്തോ ആവട്ടെ ,യുക്തിവാദികൾക്ക് ചിന്താവിപ്ലവം എന്ന വാക്ക് പറയാൻ തന്നെ അവകാശമില്ല എന്നതാണ് വാസ്തവം .ചിന്തിക്കുന്ന ഒരാൾക്ക് ഒരിക്കലും സ്വതന്ത്രചിന്തകനോ യുക്തിവാദിയോ ആവാൻ കഴിയില്ല.

പൊതുവെയുള്ള ധാരണ മതം ശാസ്ത്രത്തിനെതിരും നാസ്തികത ശാസ്ത്രീയവുമാണ് എന്നതാണ്. പക്ഷെ, വാസ്തവം അതല്ല. ഒരു കാര്യത്തിന്റെ പരമാവധി സാധ്യതകളെ എത്രത്തോളം സങ്കുലിചിതമാക്കാം എന്ന ചിന്തയാണ് യുക്തിവാദം.

അജ്ഞാതമായതിന്റെ അസ്തിത്വം നിഷേധിക്കുക എന്ന പ്രൊജക്ട് വര്‍ക്ക് നിരന്തരം ചെയ്യാനാണ് അവരുടെ ഉത്സാഹം.

യുക്തിവാദികളുടെ ഈ സമീപനം ശാസ്ത്രീയ വിരുദ്ധമാണ് .കാരണം സൂചനകളില്‍ നിന്നും സൂക്തങ്ങളില്‍ നിന്നും അജ്ഞാതമായ കാര്യങ്ങളിലേക്കുള്ള പരീക്ഷണ സഞ്ചാരമാണ് ഭൗതികശാസ്ത്രം.

അവര്‍ പുതിയ കാര്യത്തെ നിര്‍മ്മിക്കുകയല്ല ചെയ്യുന്നത്. നേരത്തെ തന്നെ ഉണ്ടായിരുന്നതിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ സമവാക്യങ്ങൾ ഉണ്ടാക്കുകയും പ്രയോഗവത്ക്കരിക്കുകയും യാന്ത്രികവത്ക്കരിക്കുകയുമൊക്കെ ചെയ്ത് നിരന്തരം അജ്ഞാതമായതിനെ വിജ്ഞാനമാക്കാൻ ശാസ്ത്രം ശ്രമിച്ച് കൊണ്ടേയിരിക്കുന്നു . അങ്ങനെ ശാസ്ത്രം ,ദൈവം നേരത്തെ ഉണ്ടാക്കിയതിലേക്ക് എത്തിച്ചേരുന്നു .

ഉദാഹരണത്തിന് ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ശണം ഉണ്ടാക്കുകയല്ല, കണ്ടെത്തുകയാണ് ചെയ്തത്. ഊര്‍ജ്ജസിദ്ധാന്തവും ആപേക്ഷികസിദ്ധാന്തവുമെല്ലാം തഥൈവ. ഉണ്മപ്രാക്തനമാണ്, പ്രാപ്തി നവ്യമാണ് എന്നാണ് അതിന്റെ തത്വം .

ഇത്തരം ചരിത്രപരമായ കണ്ടെത്തലുകളുടെ ഘട്ടത്തില്‍ അജ്ഞാതമായ കാര്യങ്ങളെക്കുറിച്ച് അന്വേശണം നടത്തുന്നതിന്റെ യുക്തിരാഹിത്യം പറഞ്ഞ് ഉദാസീനരായി അവരിരുന്നുവെങ്കില്‍ ലോകം ഇന്നും കാളവണ്ടി യുഗത്തില്‍ തന്നെയാകുമായിരുന്നു. ഇന്നത്തെ സാങ്കേതിക സംവിധാനങ്ങളുടെ സാക്ഷാത്ക്കാരങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യരോട് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ അതിനെ 'ഹൂറികളുടെ മായാലോകം' എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു.

പരലോക വിശ്വാസത്തെയും ദൈവാസ്തിക്യത്തെയും നിഷേധിക്കുന്ന കേവല യുക്തിവാദികള്‍ക്ക് കാര്യം മനസ്സിലാവാന്‍ കഴിഞ്ഞ മൂന്ന് തലമുറകള്‍ക്കിടയിലെ അനുഭവവ്യതിനാങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ മതിയാവും..

മനുഷ്യ ചിന്ത എപ്പോഴും അവന്റെ ആവാസവ്യവസ്ഥ കേന്ദ്രീകരിച്ചായിരിക്കും. അതിന് അതീതമായത് അലൗകികമാവുന്നത് സ്വഭാവികമാണ്. ഭൗമകേന്ദ്രീകൃതമായ ഒരു സങ്കല്‍പ്പത്തിന് അഭൗമീകതയെ ദാര്‍ശനീകമായി ഉള്‍ക്കൊള്ളാനാവില്ല. എന്നാല്‍ ലോകം പുരോഗതി പ്രാപിക്കുന്തോറും ആദ്യകാലക്കാര്‍ അഭൗമികമായി കണ്ടത് ഭൗമികമാവുകയാണ്. ഉദാഹരണമായി നമ്മുടെ ലോകം ത്രീഡയമെന്‍ഷനിലാണ്. നീളവും വീതിയും ആഴവും ഇല്ലാത്ത ഒരു ലോകം നമുക്ക് ചിന്തിക്കാനാവുന്നില്ല. കാരണം അവിടെ വസ്തുക്കള്‍ക്ക് ഉയരമോ വീതിയോ ഇറക്കമോ ഒന്നുമുണ്ടാവില്ല. എന്നാല്‍ ത്രീഡയമെന്‍ഷന്‍ ത്രിമാനത്തില്‍ നിന്നും ചതുര്‍മാനത്തിലേക്കോ പഞ്ചമാനത്തിലേക്കോ ഉയര്‍ന്നാലുള്ളതും നമുക്ക് പെട്ടെന്ന് രൂപപ്പെടുത്തി മനസ്സിലാക്കാനാവില്ല.

ഇന്ന് ഫോർ ഡയമെൻഷനും ഫൈവ്ഡയമെൻഷനുമൊക്കെ നമുക്ക് മുമ്പില്‍ കൃത്വിമാനുഭവങ്ങളായി എത്തിത്തുടങ്ങി. കലുലാ ക്ലെയിന്‍ തിയറി അഞ്ച് മാനങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. സ്റ്റ്രിങ്ങ് തിയറി പ്രകാരം പതിനൊന്ന് മാനങ്ങള്‍ ഉണ്ടാവുമെന്ന് പറയപ്പെടുന്നു. ഈ ശാസ്ത്രം പഴയ യവനനാസ്തികരോട് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ ദൈവനിഷേധത്തെക്കാള്‍ വലിയ ദൗത്യമായി ശാസ്ത്രനിഷേധത്തെ വരിക്കുമായിരുന്നു. പക്ഷെ പതിനൊന്ന് മാനങ്ങള്‍ എന്ന സങ്കല്‍പ്പത്തെ മതവിശ്വാസികള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. കാരണം, അല്ലാഹു, മാലാഖമാര്‍, പിശാചുക്കള്‍, ഭൂതങ്ങള്‍ തുടങ്ങിയവയുടെ സങ്കല്‍പ്പങ്ങള്‍ ത്രിമാനപരിധിക്ക് പുറത്ത് മാത്രമേ സംഭവിക്കുകയുള്ളൂ.

കെട്ടിക്കൂട്ടിയ ഇരുമ്പ് കോട്ടക്കകത്തും മരണത്തിന്റെ മാലാഖയെത്തും എന്ന വേദ വചനത്തെ സാധൂകരിക്കാന്‍ കലുസാക്ലെയിന്‍ തിയറികൊണ്ട് സാധിക്കും. പ്രകാശ സൃഷ്ടിയായ മാലാഖക്ക് എങ്ങനെ ഇരുമ്പ് മറ ഭേദിക്കാനാവും എന്ന യുക്തിയുടെ ചോദ്യം വരുന്നത് ത്രിമാനപരിധിയില്‍ നിന്നുകൊണ്ടാണ്. മാലാഖമാര്‍ ത്രിമാനപരിധിയെ ഉലംഘിക്കാന്‍ പറ്റുന്ന ഉന്നതമായ വിതാനധയില്‍ ആയിരിക്കും. വരാന്‍ പോവുന്ന കാര്യങ്ങള്‍ പ്രവാചകന്‍ നേരത്തെ കണ്ട് പ്രവചിച്ചത് ടൈം വീല്‍ സങ്കല്‍പ്പ പ്രകാരം മനസ്സിലാക്കാന്‍ പറ്റും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ നിയോറിലേറ്റിവിറ്റി അനുസരിച്ച് സമയം നാലാമത്തെ മാനമാണ്. ത്രിമാനത്തെ നീട്ടുകയും ചുരുക്കുകയും ചെയ്യാമെന്നത് പോലെ ചതുര്‍മാനമായ ടൈമിനെയും നീട്ടിയും ചുരുക്കിയും അനുഭവിക്കാം എന്നാണപ്പോള്‍ വരുന്നത്. സമയത്തിനകത്ത് തുരങ്കങ്ങളുണ്ടാക്കി ഭാവിയിലേക്ക് കുതിക്കാം എന്ന് ശാസ്ത്രം പറയുന്ന കാലത്ത്, ശാസ്ത്രപൂജകരായി സ്വയം പുകഴ്ത്തുന്ന യുക്തിവാദികള്‍ ഭാവിപറഞ്ഞ പ്രവാചകനെ നിഷേധിക്കുന്നത് വിരോധാഭാസം തന്നെയാണ്.

ശാസ്ത്രം ഒരു മെതഡോളജി മാത്രമാണ്,.“The purpose of science is to investigate the unexplained, not to explain the uninvestigated” Dr.Stephen Rorke" . ഭൗതിക പ്രതിഭാസങ്ങളെ പഠിച്ചെടുക്കാനുള്ള മനുഷ്യ നിര്‍മ്മിത മാധ്യമമാണത്. ആ ശാസ്ത്രത്തെ ഒരു ഐഡിയോളജിയായി അവതരിപ്പിക്കാന്‍ ശ്രമിച്ചവരൊക്കെ അപകടത്തില്‍ ചാടിയിട്ടുണ്ട്. ഒരു വിഗ്രഹമെടുത്തുടച്ച് അതിനകത്ത് ദൈവമുണ്ടോ, ഇല്ലേ എന്ന് പറയാന്‍ ശാസ്ത്രത്തിനാവില്ല. ശാസ്ത്രത്തിന്റെ ജോലിയുമതല്ല.

ഇത്രയും പറഞ്ഞത് സയൻസിന്റെ അടിസ്ഥാന സ്വഭാവമായ സൂചനകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്കുള്ള നിഗമനങ്ങൾ നിർമ്മിക്കുക എന്നതിനോട് ബേസിക്കലീ എതിരായ റാഷനലിസ്റ്റുകൾ ചിന്താവിപ്ലവത്തെ കുറിച്ച് മിണ്ടുന്നത് നീതികേടാണ് എന്ന് കാണിക്കാനാണ് .

മൂന്ന് ശാസ്ത്രീയ സിദ്ധാന്തങ്ങളിലൂടെ നാസ്തികതയുടെ വ്യർത്ഥത ബോധ്യമാവുന്നതാണ്. യൂറോപ്യൻ സംവാദ സദസുകളിൽ നിരന്തരം ചർച്ചയാവുന്ന മേഖലകളാണവ.

ഒന്ന്: ജീവാസ്തിത്വ വാദം (ഓന്തോളജിക്കല്‍ ആര്‍ഗ്യുമെന്റ്):

അസ്ഥിത്വം അവകാശപ്പെട്ടു കൊണ്ട് ഒരു കാര്യം പരിചയപ്പെടുത്തപ്പെട്ടു കഴിഞ്ഞാല്‍ അത് നിഗ്രഹിക്കപ്പെടാത്ത കാലത്തോളം പോസിബിലിറ്റി ആ അസ്ഥിത്വത്തിന് തന്നെയാണ്. അതായത് ഞാനാണ് സ്രഷ്ടാവ് എന്ന വാദം ഇവിടെ നിലവിലുണ്ട്. ഇനി ആ വാദത്തെ തെളിവ് സഹിതം ഖണ്ഡിക്കുകയാണ് വേണ്ടത്. അതായത് ദൈവമുണ്ടെന്നല്ല ഇല്ലെന്നാണ് തെളിയിക്കപ്പെടേണ്ടത്. ദൈവാസ്തിത്വം നിഷേധിക്കുവാന്‍ യുക്തിവാദികള്‍ പറയുന്ന ന്യായം എന്താണ്? ദൈവം എന്ന ശക്തിയെ ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്. എന്നാല്‍ ഇതേ ന്യായം സ്ഥൂലപരിണാമത്തിനും ബാധകമാണ്. ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കുകയോ ചെയ്ത ഒന്നല്ല സ്ഥൂലപരിണാമം. എന്നിട്ടും ഇവര്‍ എന്ത് കൊണ്ട് ആ സിദ്ധാന്തം തള്ളുന്നില്ല? എന്നല്ല, അതിനെ ശക്തമായി പിന്തുണക്കുകയും തെളിയിക്കപ്പെട്ട സത്യം എന്ന വ്യാജേന പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.

രണ്ട്: രൂപകല്‍പ്പനാ വാദം (കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്):

കൊട്ടിഘോഷിക്കപ്പെട്ട ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളെല്ലാം തെറ്റായ അന്തരീക്ഷ മാതൃകകളില്‍ ആയിരുന്നു എന്നും ഭൂമിയുടെ ആദിമ അന്തരീക്ഷത്തില്‍ ആകസ്മികമായി ജീവന്‍ ഉരുത്തിരിഞ്ഞുണ്ടാവാന്‍ സാധ്യത വിരളമാണെന്നും വരെ പറയാന്‍ ശാസ്ത്രം നിര്‍ബന്ധിതമായിരിക്കുന്നു. ജീവോല്പ്പത്തി പരീക്ഷണങ്ങളുടെ അടിസ്ഥാനമായ ഭൂമിയുടെ ആദിമ അന്തരീക്ഷത്തെ കുറിച്ചുള്ള ധാരണകള്‍ വരെ ശാസ്ത്രലോകം ഇതിനകം നിരാകരിച്ചു കഴിഞ്ഞു.

അനുകൂല സാഹചര്യത്തില്‍ ആകസ്മികമായി ഒരു പ്രോടീന്‍ തന്മാത്ര രൂപപ്പെടാനുള്ള സാധ്യത 10113 ല്‍ ഒന്ന് മാത്രമാണ്. അത്തരം ആയിരക്കണക്കിന് വ്യത്യസ്ത പ്രോടീനുകള്‍ വേണം ഒരു ജീവന്. ഒരുതരം പ്രോടീനുകള്‍ അല്ല, വിവിധതരം പ്രോടീനുകള്‍ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി പരസ്പരം കൂടിച്ചേര്‍ന്നത് എങ്ങനെയെന്നു വിശദീകരിക്കാന്‍ ഏറെ പാടുപെടേണ്ടി വരും. ചിന്തിക്കുന്നുവെങ്കില്‍, ജീവന്‍ ഏറ്റവും സങ്കീര്‍ണ്ണവും കണിശമായ കൃത്യതയോടെ നിര്‍മ്മിക്കപ്പെട്ടതുമാണ് എന്ന് മനസ്സിലാക്കാന്‍ ആര്‍ക്കാണ് പ്രയാസം?

കോശത്തിന്റെ അതിസങ്കീര്‍ണ്ണത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോശഘടകങ്ങള്‍ നിരന്തരം അതിസങ്കീര്‍ണ്ണ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം സംവേദനം നടത്തിക്കൊണ്ടിരിക്കുന്നു. ഈ ഘടകങ്ങള്‍ എല്ലാം പരസ്പര ഏകോപനത്തോടെ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവയും ഒന്നിന് മറ്റൊന്നില്ലാതെ പ്രസക്തിയില്ലാത്തവയുമാണ്. എങ്ങനെയാണ് പരസ്പരം ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഘടകങ്ങള്‍ ഒരു സൂക്ഷ്മ കോശത്തിനകത്തു സംവിധാനിക്കപ്പെട്ടിരിക്കുന്നത്?

റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ‘ഒരു കോശത്തിന്റെ ന്യൂക്ലിയസ്സില്‍ മാത്രം 30 വോള്യം വരുന്ന എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഉള്‍കൊള്ളുന്ന വിവരത്തെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു’. ബുദ്ധിയുള്ള മനുഷ്യന്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തി ഉണ്ടാക്കുന്ന ഈ ചിപ്പുകള്‍ പോലും വളരെ ലളിതമായ സൃഷ്ടി ആണെന്നിരിക്കെ അതിസങ്കീര്‍ണ്ണമായ നമ്മുടെ ശരീരത്തിലെ കോടാനുകോടി ചിപ്പുകള്‍ വെറുതെ അലക്ഷ്യമായി ഉണ്ടായി എന്ന് വിശ്വസിക്കുന്നതല്ലേ അന്ധ വിശ്വാസം ?

ദൈവകണം ഏറെ ചര്‍ച്ചയായ ഒരു ശാസ്ത്രീയ വിപ്ലവമാണ്. ഖുര്‍ആനിക സത്യത്തിലേക്ക് വിരള്‍ചൂണ്ടുന്ന ഒരംശം അവിടെയും ദര്‍ശിക്കാം.

പ്രപഞ്ചം പന്ത്രണ്ട് അടിസ്ഥാന പദാര്‍ത്ഥങ്ങളും (fundamental particles) നാലു അടിസ്ഥാ)ന ബലങ്ങളും (fundamental forces) കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നതെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. ഈ സിദ്ധാന്തത്തെ സ്റ്റാന്റേര്‍ഡ് മോഡല്‍ എന്നു വിളിക്കുന്നു. ഇതില്‍ പതിനൊന്ന് അടിസ്ഥാന പദാര്‍ത്ഥങ്ങളും നേരത്തെ കണ്ടെത്തിക്കഴിഞ്ഞുവെങ്കിലും, ഇതിനെ കൃത്യമായി വിശദീകരിക്കാനുള്ള, അവയ്ക്ക് പിണ്ഡം (mass) നല്‍കുന്ന പന്ത്രണ്ടാം അടിസ്ഥാന വസ്തു കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതാണ് ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ ദൈവകണം.

ഈ കണം കണ്ടുപിടിക്കുന്നതിനുവേണ്ടി യൂറോപ്പിന്റെ സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് (സേണ്‍) 1990കളിലാണ് ഹിഗ്‌സ് ബോസോണ്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണയന്ത്രം ഇതിനു വേണ്ടി നിര്‍മിക്കപ്പെട്ടു. എല്‍എച്ച്‌സി (ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍) കണികാത്വരകമായിരുന്നു ആ പരീക്ഷണ ശാല. ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ജനീവക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ വൃത്താകാര ടണലിന് 27 കി.മീറ്റര്‍ നീളമുണ്ട്. ഉന്നതോര്‍ജമുള്ള പ്രോട്ടോണ്‍ കണങ്ങളെ എതിര്‍ദിശയില്‍ ഈ ടണലിലൂടെ പായിച്ചു കൂട്ടിയിടിപ്പിക്കുകയായിരുന്നു ആ പരീക്ഷണം. 350 ട്രില്യന്‍ പ്രോട്ടോണ്‍ കൂട്ടിമുട്ടലുകളാണ് സംഘം നടത്തിയിരിക്കുന്നത്. ഒരു പ്രോട്ടോണ്‍ ഊര്‍ജമാക്കി മാറ്റിയാല്‍ ലഭ്യമാകുന്നതിന്റെ 7000 മടങ്ങു ഊര്‍ജത്തില്‍ സഞ്ചരിക്കത്തക്ക വിധമാണ് ഇതു സാധിച്ചിരിക്കുന്നത്. എല്‍എച്ച്‌സിയില്‍ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ബീമുകളായ പ്രോട്ടോണുകള്‍ നാലിടങ്ങളിലായി സെക്കന്റില്‍ 3100 കോടി തവണ അന്യോനം കടന്നുപോയി. ഇതിനിടെ 1,24000 പ്രോട്ടോണുകള്‍ കൂട്ടിയിടിപ്പിച്ചത് രേഖപ്പെടുത്താന്‍ ഉയര്‍ന്ന റെസലൂഷനോടു കൂടിയ മൂന്ന് കൂറ്റന്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. അറ്റ്‌ലസ് കോംപാക്റ്റ്, മ്യൂവോണ്‍ സോളിനേയ്ഡ്, എലാര്‍ജ് അയോണ്‍ എക്‌സ്‌പെരിമെന്റ് എന്നിവയാണത്. ഇതില്‍ ആദ്യത്തെ രണ്ടു ഡിറ്റക്ടറുകള്‍ ശേഖരിച്ച വിവരങ്ങളെ സേണ്‍ അപഗ്രഥിച്ചാണ് പരമാണുവിനേക്കാള്‍ ചെറിയ കണമായ ദൈവകണത്തെ സംബന്ധിച്ച സൂക്ഷ്മജ്ഞാനത്തിന് ഭൗതിക ശാസ്ത്രം വിശദീകരണം നല്‍കിയത്.

ഇനി ഖുര്‍ആനില്‍ ചെന്നു നോക്കാം: നബിയേ! താങ്കളുടെ കാര്യത്തിലാണെങ്കിലും ഖുര്‍ആനില്‍ നിന്ന് ഏതു ഭാഗം ഓതുകയാണെങ്കിലും നിങ്ങള്‍ എന്തു ചെയ്യുകയാണെങ്കിലും തത്സമയം അതിനൊക്കെ സാക്ഷിയായി നാമുണ്ട്. ആകാശങ്ങളിലും ഭൂമിയിലും ഒരണുവോളമുള്ളതോ അതിലും ചെറുതോ വലുതോ ആയ ഒന്നും തന്നെ വ്യക്തമായ രേഖയില്‍ രേഖപ്പെടുത്താതെ താങ്കളുടെ റബ്ബിന്റെ ശ്രദ്ധയില്‍ നിന്നു മറഞ്ഞിരിക്കുകയില്ല (യൂനുസ് 61) ക്വാണ്ടം ഫിസിക്‌സില്‍ കണികയോ തരംഗമോ അല്ലാത്ത സൂക്ഷമ വസ്തുക്കളെ പരിചയപ്പെടുത്തുന്നുണ്ട്. വസ്തുവോ വസ്തുതയോ കണികയോ തരംഗമോ അല്ലാത്ത നിരംശംയ കണം നുഖ്ത്വ: യെക്കുറിച്ച് ഖുര്‍ആനിക പണ്ഡിതന്മാര്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്.

മൂന്ന്: ധാര്‍മ്മികവാദം (മോറല്‍ ആര്‍ഗ്യുമെന്റ്):

ഇത് പരിശോധിച്ചാല്‍ കാര്യം ഏറെ വ്യക്തമാവും. ദൈവ വിശ്വാസികളല്ലാത്തവര്‍ മനസാക്ഷിയില്‍ വിശ്വസിച്ചു കൊണ്ടാണ് ജീവിത മൂല്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. സനാതന ധര്‍മ്മങ്ങള്‍ നന്മയാണെന്ന് വിവേചിച്ച് കൊടുക്കുന്ന മനസാക്ഷി ശരീരത്തില്‍ എവിടെയാണെന്ന് യുക്തിവാദികള്‍ക്ക് പറയാനാവില്ല. കാരണത്തില്‍ വിശ്വസിക്കാത്തവര്‍ എന്തിന് ബലാല്‍സംഘവും കവര്‍ച്ചയും അഴിമതിയും അമൂര്‍ത്തമായ മൂല്യബോധത്തെ മുന്‍നിര്‍ത്തി പറയുന്നു? അവിടെ യുക്തി സ്രഷ്ടാവിന്റെ ശാസനകളോട് യോചിക്കേണ്ടി വരികയാണ്. കാരണം സൃഷ്ടികളില്‍ ആത്മാവും മനസാക്ഷിയും സംവിധാനിച്ച അവനറിയാം അവരുടെ മനോഗതങ്ങള്‍. അവനാണ് ഏകനായ അല്ലാഹു. പ്രകൃതിപരമായ നന്മാ- തിന്മ വിവേചനങ്ങൾ തന്നെയാണ് ഇസ്ലാമും . പ്രകൃതിയുടെ പ്രേരണകളിൽ വി

ശ്വസിക്കുന്ന മനസാക്ഷി മതക്കാരുടെ ഇസ്ലാം നിരാകരണം യുക്തിഭദ്രമല്ല .

ഇത് പരിശോധിച്ചാല്‍ കാര്യം ഏറെ വ്യക്തമാവും. ദൈവ വിശ്വാസികളല്ലാത്തവര്‍ മനസാക്ഷിയില്‍ വിശ്വസിച്ചു കൊണ്ടാണ് ജീവിത മൂല്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. സനാതന ധര്‍മ്മങ്ങള്‍ നന്മയാണെന്ന് വിവേചിച്ച് കൊടുക്കുന്ന മനസാക്ഷി ശരീരത്തില്‍ എവിടെയാണെന്ന് യുക്തിവാദികള്‍ക്ക് പറയാനാവില്ല. കാരണത്തില്‍ വിശ്വസിക്കാത്തവര്‍ എന്തിന് ബലാല്‍സംഘവും കവര്‍ച്ചയും അഴിമതിയും അമൂര്‍ത്തമായ മൂല്യബോധത്തെ മുന്‍നിര്‍ത്തി പറയുന്നു? അവിടെ യുക്തി സ്രഷ്ടാവിന്റെ ശാസനകളോട് യോചിക്കേണ്ടി വരികയാണ്. കാരണം സൃഷ്ടികളില്‍ ആത്മാവും മനസാക്ഷിയും സംവിധാനിച്ച അവനറിയാം അവരുടെ മനോഗതങ്ങള്‍. അവനാണ് ഏകനായ അല്ലാഹു. പ്രകൃതിപരമായ നന്മാ- തിന്മ വിവേചനങ്ങൾ തന്നെയാണ് ഇസ്ലാമും . പ്രകൃതിയുടെ പ്രേരണകളിൽ വിശ്വസിക്കുന്ന മനസാക്ഷി മതക്കാരുടെ ഇസ്ലാം  നിരാകരണം യുക്തിഭദ്രമല്ല .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us