ഒഴുകുന്ന കാലത്തെ കള്ളികളിലൊതുക്കി സൗകര്യപ്പെടുത്താൻ മനുഷ്യരുപയോഗിക്കുന്ന ഉപായങ്ങളുടെ അടിസ്ഥാന തത്വങ്ങൾ വായിക്കാം.
കാലനിർണ്ണയതത്വം പ്രവാചകനായ ആദിമമനുഷ്യന് വഹ്‌യ് മുഖേനെ ലഭിച്ചതാണെന്ന അടിസ്ഥാനതത്വം മറക്കാതെ പൊതുവായി വിഷയം വിലയിരുത്താം.
കാലത്തെ രേഖപ്പെടുത്താനും, ഭാവിയിലെ സംഭവങ്ങൾ ആസൂത്രണം ചെയ്യാനും, കാർഷിക പ്രവർത്തനങ്ങൾ ക്രമീകരിക്കാനും മനുഷ്യൻ വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിൽ ഒന്നാണ് കലണ്ടർ. മനുഷ്യൻ്റെ ചരിത്രം കലണ്ടറുകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ സംസ്കാരവും സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷിച്ചും അവയുടെ താളമനുസരിച്ചും വ്യത്യസ്ത കലണ്ടറുകൾ രൂപപ്പെടുത്തി.
പ്രകൃതിയിലെ താളവും കലണ്ടറുകളും
ആദിമ മനുഷ്യൻ രാത്രിയും പകലും, ചന്ദ്രക്കലയുടെ വൃദ്ധിക്ഷയങ്ങൾ, ഋതുക്കളുടെ മാറ്റങ്ങൾ, നക്ഷത്രങ്ങളുടെ സ്ഥാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് സമയം കണക്കാക്കിയിരുന്നത്. ഈ പ്രകൃതിപരമായ താളങ്ങൾ കാർഷികവൃത്തിക്ക് അത്യന്താപേക്ഷിതമായിരുന്നു. ഉദാഹരണത്തിന്, നൈൽ നദിയിലെ വെള്ളപ്പൊക്കം മുൻകൂട്ടി അറിയാൻ ഈജിപ്തുകാർ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. ചന്ദ്രൻ്റെ ചലനത്തെ അടിസ്ഥാനമാക്കി രൂപംകൊണ്ട ചാന്ദ്ര കലണ്ടറുകൾ (Lunar calendars) പല പ്രാചീന സമൂഹങ്ങളിലും നിലനിന്നിരുന്നു. സൂര്യനെ അടിസ്ഥാനമാക്കിയുള്ള ഇംഗ്ലീഷ് കലണ്ടർ പൂർണ്ണമായും പ്രകൃതിദത്തമല്ല. വിവിധ കാലങ്ങളിലെ ഭരണാധികാരികളുടെയും മറ്റും തീരുമാനങ്ങൾക്കനുസരിച്ച് പല മാറ്റങ്ങളും അതിൽ ഉണ്ടായിട്ടുണ്ട്. ജനുവരി മാസത്തിൽ 31 ദിവസങ്ങളും ഫെബ്രുവരിയിൽ 28 ദിവസങ്ങളും ഉള്ളത് ജ്യോതിശാസ്ത്രപരമായ കാരണങ്ങളാലല്ല. എന്നിരുന്നാലും, പ്രകൃതിപരമായ ചില ക്രമീകരണങ്ങൾ വരുത്തിയതുകൊണ്ടാണ് ഈ കലണ്ടർ നമുക്ക് നിത്യജീവിതത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നത്.
ട്രോപ്പിക്കൽ വർഷവും ലീപ് വർഷവും
ഋതുഭേദങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സൂര്യവർഷം (Tropical Year) 365.2422 ദിവസങ്ങളാണ്. ഇതിലെ 0.2422 ദിവസത്തെ പരിഹരിക്കാൻ, ഓരോ നാല് വർഷം കൂടുമ്പോഴും ഒരു ദിവസം അധികമായി കൂട്ടിച്ചേർത്ത് ലീപ് വർഷം (Leap Year) ആക്കുന്നു. ഈ അധികദിവസം ഫെബ്രുവരി മാസത്തിൽ 28-ൽ നിന്ന് 29 ആയി വർദ്ധിപ്പിക്കുന്നു.
വാസ്തവത്തിൽ, 4 വർഷം കൊണ്ട് അധികമായി വരുന്നത് 0.2422 \times 4 = 0.9688 ദിവസമാണ്. ഇതിനു പകരം ഒരു ദിവസം കൂട്ടിച്ചേർത്തതിനാൽ, ഓരോ 4 വർഷത്തിലും 0.0312 ദിവസത്തിന്റെ വ്യത്യാസം ഉണ്ടാകുന്നു (1-0.9688 = 0.0312).
ഗ്രിഗോറിയൻ കലണ്ടർ പരിഷ്കരണം
വർഷങ്ങളോളം ഈ വ്യത്യാസം തുടർന്ന്, 1580 വർഷം കഴിഞ്ഞപ്പോഴേക്കും കാലവും കാലാവസ്ഥയും തമ്മിൽ ഏകദേശം 12 ദിവസത്തെ വ്യത്യാസം വന്നു. (0.0312 \times 1580 / 4 = 12.324). ഈ പ്രശ്നം പരിഹരിക്കാൻ, പോപ്പ് ഗ്രിഗറി XIII-ൻ്റെ കാലത്ത്, എ.ഡി. 1582-ൽ ഒക്ടോബർ 4-ന് ശേഷമുള്ള ദിവസം ഒക്ടോബർ 5-ന് പകരം ഒക്ടോബർ 15 ആയി നിശ്ചയിച്ചു.
ഇതുവഴി കലണ്ടറിൽ നിന്ന് ഒക്ടോബർ 5 മുതൽ 14 വരെയുള്ള 10 ദിവസങ്ങൾ ഇല്ലാതായി. തുടക്കത്തിൽ പല യൂറോപ്യൻ രാജ്യങ്ങളും ഈ പരിഷ്കരണം അംഗീകരിച്ചിരുന്നില്ല, പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് അവർ ഇത് സ്വീകരിച്ചു തുടങ്ങിയത്. ഭാവിയിലെ ക്രമീകരണങ്ങൾ വർഷത്തിലെ അധികദിവസം 0.2422-ന് പകരം 0.25 ആയി കണക്കാക്കുന്നതിലെ വ്യത്യാസം പരിഹരിക്കാൻ ഭാവിയിൽ ചില മാറ്റങ്ങൾ കൂടി വരുത്തി. ഇതുവഴി ഓരോ 400 വർഷത്തിലും അധികമായി വരുന്ന ഏകദേശം 3 ദിവസങ്ങൾ (0.25 - 0.2422) \times 400 = 3.12) ഒഴിവാക്കാനായി, 400 കൊണ്ട് പൂർണ്ണമായും ഹരിക്കാൻ കഴിയാത്ത നൂറ്റാണ്ട് വർഷങ്ങളിൽ (ഉദാഹരണത്തിന് എ.ഡി. 1700, 1800, 1900, 2100 പോലുള്ളവ) ഫെബ്രുവരി 29-ന് പകരം 28 ദിവസങ്ങൾ മതിയാകും.
സമയം, തീയതി, രേഖാംശം
ഗോളാകൃതിയിലുള്ള ഭൂമിയിൽ, ഇംഗ്ലണ്ടിലെ ഗ്രീനിച്ചിൽ ഉച്ചയാകുമ്പോൾ, അതിന് നേർ എതിർവശത്തുള്ള അന്താരാഷ്ട്ര ദിനരേഖയിൽ അർദ്ധരാത്രി കഴിഞ്ഞ ഉടൻ പുതിയ ദിവസം ആരംഭിക്കുന്നതായി കണക്കാക്കുന്നു.ഇന്ത്യയടക്കമു
അന്താരാഷ്ട്ര ദിനരേഖയും മാറ്റങ്ങളും
മുഖ്യ രേഖാംശ രേഖയായ ഗ്രീനിച്ച് രേഖയും പൂർണ്ണമായും പ്രകൃതിദത്തമോ ഭൂമിശാസ്ത്രപരമോ അല്ല. അക്കാലത്തെ സാമ്രാജ്യ ശക്തികൾക്ക് അതിൻ്റെ നിർണ്ണയത്തിൽ പങ്കുണ്ട്. അവരുടെ സൗകര്യങ്ങൾക്കനുസരിച്ച് ഈ രേഖയിൽ ചില വളവുകളും തിരിവുകളും വരുത്തിയിട്ടുണ്ട്.1921-ൽ നിർണ്ണയിച്ച രൂപമാണ് ഇപ്പോൾ നിലവിലുള്ളത്. 1995-ൽ ഇതിൽ ചെറിയൊരു മാറ്റം വരുത്തി.ഗ്രീനിച്ചിന് നേർ എതിർവശത്തുള്ള അന്താരാഷ്ട്ര ദിനരേഖയുടെ ഇരുവശത്തും ഗ്രീനിച്ച് സമയം (UTC) ഒഴികെയുള്ള എല്ലാ സമയങ്ങളിലും രണ്ട് വ്യത്യസ്ത തീയതികളായിരിക്കും.
മുൻപ്, ഭാരതത്തിൽ ഉജ്ജയിനി അടിസ്ഥാനമാക്കിയാണ് മുഖ്യ രേഖാംശം കണക്കാക്കിയിരുന്നത്. അറബികൾ മൊറോക്കോ അല്ലെങ്കിൽ കാനറി ദ്വീപുകൾ അടിസ്ഥാനമാക്കിയും രേഖാംശം നിശ്ചയിച്ചിരുന്നു. മനുഷ്യചരിത്
ഹിജ്റ കലണ്ടറിൻ്റെ അടിസ്ഥാനം
പ്രവാചകൻ ( സ്വ ) യുടെ ഹിജ്റയെ അടിസ്ഥാനമാക്കി ആരംഭിച്ചതാണ് ഹിജ്റ കലണ്ടർ. ഇത് ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രൻ്റെ ചലനത്തെ ആശ്രയിച്ചുള്ള ഒരു കലണ്ടറാണ്. അതിനാൽ, ഇത് പൂർണ്ണമായും പ്രകൃതിദത്തമാണ്. ഒരു ചന്ദ്രമാസം (Synodic Month) എന്നത് സൂര്യൻ്റെ ദിശയിൽ നിന്ന് ഭൂമിയെ ചുറ്റി ചന്ദ്രൻ വീണ്ടും സൂര്യൻ്റെ ദിശയിലെത്താൻ എടുക്കുന്ന സമയമാണ്.
ഇതിൻ്റെ ശരാശരി ദൈർഘ്യം 29.530589 ദിവസങ്ങളാണ്. എന്നാൽ, ചന്ദ്രൻ്റെ സഞ്ചാരപഥത്തിലെ പ്രത്യേകതകൾ കാരണം ഇതിന് 29.27 മുതൽ 29.83 ദിവസം വരെ വ്യത്യാസം വരാം.
ചന്ദ്രമാസം (ശറഈ) ആരംഭിക്കുന്നത് എങ്ങനെ?
ഭൂമിയെ അപേക്ഷിച്ച് സൂര്യനെ ചന്ദ്രൻ മറികടക്കുന്ന നിമിഷമായ ന്യൂമൂൺ (കറുത്തവാവ്) മുതൽ ഒരു ചന്ദ്രമാസം ആരംഭിക്കുന്നതായി കണക്കാക്കുന്നു.
ഇതിനുശേഷം, സൂര്യപ്രകാശത്താൽ തിളങ്ങുന്ന ചന്ദ്രൻ്റെ ഭാഗം ക്രമേണ ഭൂമിക്ക് അഭിമുഖമായി വരാൻ തുടങ്ങുന്നു.സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ആദ്യമായി ചന്ദ്രക്കല കാണുന്നതോടെ പുതിയ ചന്ദ്രമാസം ആരംഭിച്ചതായി കണക്കാക്കുന്നു.
ഈ ലളിതമായ രീതി കാരണം, മരുഭൂമികളിലും ഉൾവനങ്ങളിലും കടലിലുമെല്ലാം ജീവിക്കുന്ന സാധാരണക്കാർക്ക് പോലും കാലം കണക്കാക്കാൻ കഴിഞ്ഞിരുന്നു. മനുഷ്യർ പുരാതനകാലം മുതൽ ആശ്രയിച്ചുപോന്ന ഈ ലളിതമായ സമ്പ്രദായമാണ് ഹിജ്റ കലണ്ടർ പിന്തുടരുന്നത്.
ഒരു ശരാശരി ചാന്ദ്രവർഷം 354 ദിവസമായതുകൊണ്ട് സൂര്യവർഷത്തെക്കാൾ 11 ദിവസം വീതം ചന്ദ്രമാസ തീയതികൾ പിന്നോട്ട് പോകുന്നു. അതിനാൽ ചന്ദ്രമാസങ്ങൾ വിവിധ കാലാവസ്ഥകളിലായി മാറി മാറി വരുന്നു. ഏകദേശം 33 സൂര്യവർഷവും 34 ചാന്ദ്രവർഷവും തുല്യമാണ്. 33*365.25 = 12053 ദിവസങ്ങൾ
34*354.367 = 12048 ദിവസങ്ങൾ
അതിനാൽ 34 ചാന്ദ്രവർഷം കൂടുമ്പോൾ ഒരേ തരത്തിലുള്ള കാലാവസ്ഥ ആവർത്തിക്കുന്നു.
അതുപോലെ 65 സൂര്യവർഷവും 67 ചന്ദ്രവർഷവും കൂടുതൽ തുല്യമാണ്.
365.25 * 65 = 23741.25
354.367 * 67 = 23742.59
സൂര്യവർഷ പ്രകാരം ആഘോഷ ദിനങ്ങളും മറ്റും പല രാജ്യങ്ങളിലും എല്ലാ കാലത്തും ഒരേ കാലാവസ്ഥയിൽ മാത്രമായിരിക്കും. ഉദാഹരണമായി ക്രിസ്‌തുമസ് (ഡിസംബർ 25) ആസ്ത്രേലിയയിൽ എല്ലാ കാലത്തും കൊടും വേനലിലും വടക്കെ അമേരിക്കയിൽ കൊടും തണുപ്പിലും മാത്രം ആയിരിക്കും. എന്നാൽ ചാന്ദ്രവർഷ പ്രകാരം ആഘോഷ ദിനങ്ങളും ആരാധനാ മാസങ്ങളും എല്ലാ രാജ്യങ്ങളിലും വ്യത്യസ്തത കാലാവസ്ഥകളിൽ മാറി മാറി വരുന്നു എന്നത് ഹിജ്റ കലണ്ടറിൻ്റെ പ്രത്യേകതയാണ്.
ഹിജ്റ കലണ്ടർ (സാങ്കേതികം)
ഇസ്‌ലാം ലോകത്ത് വ്യാപിക്കാൻ തുടങ്ങിയതോടെ ഒരു വ്യവസ്ഥാപിതമായ കലണ്ടറിൻ്റെ ആവശ്യം ഉണ്ടായി.രണ്ടാം ഖലീഫയായ ഉമറിൻ്റെ (റ) കാലത്ത്, മറ്റു സ്വഹാബികളുമായി കൂടിയാലോചിച്ച് ഒരു ഇസ്‌ലാമിക കലണ്ടർ രൂപീകരിക്കാൻ തീരുമാനിച്ചു. മുഹമ്മദ് നബി (സ) മദീനയിലേക്ക് നടത്തിയ ഹിജ്റയാണ് ഇസ്‌ലാമിക യുഗത്തിൻ്റെ തുടക്കമായി നിശ്ചയിച്ചത്. ഹിജ്റ നടന്നത് റബീഉൽ അവ്വൽ മാസത്തിലായിരുന്നെങ്കിലും, വർഷത്തിൻ്റെ തുടക്കം മുഹറം മാസത്തിൽ തന്നെയാക്കി നിശ്ചയിച്ചു. ഈ കലണ്ടർ നടപ്പിലാക്കിയത് ഹിജ്റ 17-ൽ ജമാദുസ്സാനി 20, വ്യാഴാഴ്ച (ജൂലിയൻ കലണ്ടർ പ്രകാരം 638 ജൂലൈ) ആയിരുന്നു. ഹിജ്റ കലണ്ടറിലെ ഒന്നാം വർഷം മുഹറം മാസം ഒന്നാം തീയതി (1-1-1 AH) എ.ഡി. 622 ജൂലൈ 16-ാം തീയതി വെള്ളിയാഴ്ചയായി കണക്കാക്കപ്പെടുന്നു.ഈ മുഹറം മാസത്തിലെ അമാവാസി (New Moon) സമയം ജൂലൈ 14 ബുധനാഴ്ച രാവിലെ 6:32-ന് (UTC) ആയിരുന്നു.
അന്ന് മദീനയിൽ സൂര്യാസ്തമയത്തിനു ശേഷം 15 മിനിറ്റ് നേരം ചന്ദ്രക്കല ചക്രവാളത്തിൽ ദൃശ്യമായിരുന്നെങ്കിലും, ജൂലൈ 15 വ്യാഴാഴ്ച സൂര്യാസ്തമയത്തിനു ശേഷം 65 മിനിറ്റോളം വ്യക്തമായി കാണാവുന്ന ചന്ദ്രക്കലയെ അടിസ്ഥാനമാക്കിയാണ് ചരിത്രകാരന്മാർ ജൂലൈ 16 മുഹറം 1 ആയി നിശ്ചയിച്ചത്. മുഹറം 30 പിന്നീട് 29 , 30 , 29 , 30 എന്നിങ്ങനെയാണ് മാസം ക്രമീകരിച്ചത്. അധിവർഷത്തിൽ ദുൽഹിജ്ജ 30 ഉം ഉണ്ടാവും. ഉമർ (റ) ഉണ്ടാക്കിയ ഈ കലണ്ടർ പ്രകാരം സാമൂഹിക - രാഷ്ട്രീയ ആവശ്യങ്ങൾ നേരത്തെ ആസൂത്രണം ചെയ്യാനാവും.
ഹിജ്റകലണ്ടറും ഗ്രിഗറി കലണ്ടറും തമ്മിലുള്ള വ്യത്യാസങ്ങൾ
ഹിജ്റക്ക് ശേഷം വെറും 17 വർഷം കഴിഞ്ഞപ്പോൾ തന്നെ ഹിജ്റ കലണ്ടർ അംഗീകരിക്കപ്പെട്ടു. എന്നാൽ, ക്രിസ്തുവിൻ്റെ ജനനത്തിനു ശേഷം 523 വർഷം കഴിഞ്ഞാണ് ജൂലിയൻ കലണ്ടർ രൂപകൽപ്പന ചെയ്യപ്പെട്ടത്. ഹിജ്റ കലണ്ടർ അനുസരിച്ച്, ഒരു ദിവസം ആരംഭിക്കുന്നത് തലേദിവസത്തെ സൂര്യാസ്തമയം മുതലാണ്. അതായത്, ഗ്രിഗറി കലണ്ടറിലെ ദിവസത്തെ അപേക്ഷിച്ച് ഏകദേശം 6 മണിക്കൂർ മുമ്പ് ഹിജ്റ കലണ്ടറിൽ തലേന്നത്തെ രാത്രിക്ക് 'രാവ്' (Eve) എന്ന് പറയുന്നു, അത് പൂർണ്ണമായും ദിവസത്തിൻ്റെ ഭാഗമാണ്. അതേസമയം, ഗ്രിഗറി കലണ്ടറിൽ രാത്രി രണ്ട് ദിവസങ്ങളായി വിഭജിക്കപ്പെടുന്നു; അർദ്ധരാത്രി വരെ ഒരു ദിവസമായും അർദ്ധരാത്രിക്ക് ശേഷം അടുത്ത ദിവസമായും.
കാലം, സമയം : സാങ്കേതിക തത്വങ്ങൾ
സൂര്യൻ്റെ വാർഷിക പരിക്രമണ പാതയായ ക്രാന്തിമണ്ഡല (Ecliptic) ത്തെയും ചന്ദ്രൻ്റെ പ്രതിമാസ പരിക്രമണ ഘട്ടങ്ങളായ തിഥികളെയും (നാളുകൾ) സംബന്ധിച്ച് മനസ്സിലാക്കൽ ഈ ചർച്ചയിൽ അത്യന്താപേക്ഷിതമാണ്.
എന്താണ് രാശികൾ ?
ഭൂമിക്കുചുറ്റുമുള്ള ആകാശത്തെ പടിഞ്ഞാറ് - കിഴക്ക് ദിശയിൽ 30 ഡിഗ്രി വീതം വീതിയുള്ള 12 സ്ഥിരഭാഗങ്ങളാക്കിയ വൃത്തചാപങ്ങളാണ് ഓരോരോ രാശിയും . അവ മൊത്തം ചേർന്ന വൃത്തമാണ് ക്രാന്തിമണ്ഡല /രാശിവൃത്തം. സൂര്യൻ ഭൂമിയെ കിഴക്കോട്ട് ചുറ്റുന്നത് പോലെയാണ് നമ്മുടെ വാർഷികാനുഭവം. പ്രസ്തുത പരിക്രമണ പാതയിലെഓരോരോ ഭാഗത്തും കാണപ്പെടുന്ന നക്ഷത്രങ്ങൾ കൂട്ടിയോചിപ്പിക്കുമ്പോൾ ഭാവനാത്മകമായി കിട്ടുന്ന വസ്തുക്കളുടെ പേരുകളാണ് രാശികളുടെ പേരുകൾ. ശരാശരി 30 ദിവസങ്ങൾ കൊണ്ട് ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് സൂര്യൻ പ്രവേശിക്കുന്നതാണ് രവിസംക്രമം. അതോടെ പുതിയ മലയാള മാസം ആരംഭിക്കുന്നു. വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട ബുറൂജുകളാണ് ഈ രാശികൾ. ഇവയെ ഉൾക്കൊള്ളിച്ചുകൊണ്ട് ആകാശഗോളത്തിൽ സങ്കൽപ്പിക്കപ്പെടുന്ന വൃത്തത്തിന് منطقة البروج എന്നാണ് علم الفلك ലെ നാളം. ഈ 12 ബുർജുകളാണ് 12 മാസങ്ങൾ. രാശി എന്നാൽ നക്ഷത്രക്കൂട്ടം എന്നാണ് വാക്കർത്ഥം.
മലയാളം > അറബി - റോമൻ >ഇംഗ്ലീഷ് > ലാറ്റിൻ എന്നക്രമത്തിൽ അവയേതാണെന്ന് നോക്കാം.
1 : മേടം - حمل -മാർച്ച് - RAM - ARIES -
2 : ഇടവം - الثور -ഏപ്രിൽ - BULL - TAURUS
3 : മിഥുനം - الجوزاء- മെയ് - TWINS - GEMINI
4 : കർക്കിടകം السرطان- - ജൂൺ - CRAB - CANCER
5 : ചിങ്ങം - الاسد- ജൂലൈ - LION - LEO
6 : കന്നി - السنبلة- ഓഗസ്ത് - VlRGIN - VlRGO
7 : തുലാം -الميزان - സെപ്തംബർ - BALANCE - LIBRA
8 : വൃശ്ചികം - العقرب - ഒക്ടോബർ - SCORPION - SCORPIO
9 : ധനു- القوس - നവംബർ - ARCHER - SAGITTARUS
10 : മകരം - الجدي - ഡിസംബർ - SEAGOAT - CAROONUS
11 : കുഭം -الدلو - ജനുവരി - WATER CARRIER - AQURIUS
12 : മീനം - الحوت - ഫെബ്രുവരി - FISH - PISCES.
ഈ പന്ത്രണ്ടിനെ 3 മാസങ്ങളുള്ള 4 കാലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
1 : VERNAL EQUINOX - الربيع
2 : AUTUMNALEQUINOX - الخريف
3 : SUMMER SOLSTICE POINT -الصيف
4 : WINTER SOLSTICE POINT- الشتاء
ആറ് ബുർജുകൾ CELESTIAL EQUATOR ( ഖഗോള വൃത്തം / ഭൂമധ്യരേഖ ) ന് വടക്കും ആറെണ്ണം തെക്കുമാണ്.
രാപ്പകൽ രൂപീകരണം എങ്ങനെ ?
ഭൂമിയിലെ അനുഭവത്തിൽ സൂര്യൻ കൊല്ലത്തിൽ രണ്ട് ദിവസം ഭൂമധ്യ രേഖയുടെ നേരെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. അന്ന് രാവും പകലും തുല്യമാവും. മാർച്ച് 20 / 21 നും സെപ്തംബർ 22 / 23 നുമാണങ്ങനെ വരിക. ഭൂമി സൂര്യനെ ചുറ്റുന്ന വാർഷിക പരിക്രമണ പാതയുടെ ഘടനയും ഭൂമിയുടെ അച്ചുതണ്ടിൻ്റെ ചെരിവും കാരണത്താൽ, Ecliptic - منطقة البروج അഥവാ സൂര്യൻ്റെ വാർഷിക ചലന പാത Celestial circle - معدل النهار അഥവാ ഖഗോള വൃത്തത്തെ ഛേദിക്കുന്ന രണ്ട് ബിന്ദുക്കളാണവ. വിഷുവബിന്ദുക്കൾ എന്നാണവയ്ക്ക് മലയാളത്തിൽ പറയുക. മാർച്ച് 21 ന് vernal equinox എന്നും സെപ്തംബർ 22 ന് Autumnal equinox എന്നും പറയും. അറബിയിൽ الإعتدال الربيعي ، الإعتدال الخريفي എന്നാണവയുടെ പേരുകൾ.
മലയാളികൾ മേഷാദിവിഷുവം, തുലാം വിഷുവം എന്നിങ്ങനെയും പറഞ്ഞ് വന്നു.
അന്നേ ദിവസം ഭൂമിയുടെ എല്ലാ ഭാഗത്തുള്ളവർക്കും അവരുടെ ചക്രവാളത്തിൻ്റെ നേർകിഴക്കിലായിരിക്കും ഉദയം, നേർ പടിഞ്ഞാറിലാവും അസ്തമനം.
March 21 ന് ശേഷം ആറ് മാസം സൂര്യൻ വടക്ക് ഭാഗത്തേക്ക് പ്രതിദിനം 1 ഡിഗ്രി എന്ന തോതിൽ സഞ്ചരിക്കും. പരമാവധി 23.7 ഡിഗ്രി വരെ വടക്കിലെത്തുന്ന ദിവസം ജൂൺ 22 ആണ്. ഉത്തരായന ബിന്ദു എന്ന് സാങ്കേതികമായും കർക്കിടക സംക്രാന്തി എന്ന് മലയാളത്തിലും അതിനെ വിളിക്കുന്നു. الإنقلاب الصيفي എന്ന് അറബിയിലും. സെപ്തംബർ 22 നേക്ക് തുലാംവിഷുവ ബിന്ദുവിൽ തിരിച്ചെത്തുന്ന സൂര്യൻ പിന്നീട് ആറ് മാസം തെക്കോട്ട് സഞ്ചരിക്കുന്നു. ഡിസംബർ 21 ന് പരമാവധി തെക്കിൽ 23.7 ഡിഗ്രിയിൽ എത്തുന്നു. ദക്ഷിണായനബിന്ദു എന്ന് സാങ്കേതികമായും മകര സംക്രാന്തി എന്ന് മലയാളത്തിലും അതിനെ വിളിക്കുന്നു. അറബിയിൽ الإنقلاب الشتوي എന്നും.
ശേഷം മാർച്ച് 21 നേക്ക് സൂര്യൻ വിഷുവത്തിൽ തിരിച്ചെത്തുന്നു. അതാണ് ഒരു സൗരവർഷം. (അതായത്, നാം രാവിലെ ഉദയം ശ്രദ്ധിച്ചാൽ മാർച്ച് 22 മുതൽ സൂര്യൻ കിഴക്കൻ മധ്യത്തിൽ നിന്നും ഓരോ നുള്ള് വടക്കോട്ട് മാറി മാറി പൊങ്ങുന്നത് കാണാം. സെപ്തംബർ 22 ന് ശേഷം മാർച്ചിൽ കണ്ടതിന് നേർമാറ്റമായി സൂര്യൻ കിഴക്കൻ മധ്യത്തിൽ നിന്ന് അൽപ്പാൽപ്പം തെക്കോട്ട് മാറിമാറി ഉദിക്കുന്നത് നമുക്ക് കാണാം)
സമയ വ്യതിയാനം
സൂര്യൻ ഭൂമധ്യരേഖയുടെ വടക്ക് ഭാഗത്ത് വരുന്ന ആറ് മാസക്കാലം വടക്ക് ഭാഗത്ത് പകൽ സമയം രാത്രിയേക്കാൾ കൂടും. ജൂൺ 22 ആണ് ഏറ്റവും നീളമുള്ള പകൽ. അന്നാളുകളിൽ വെയിലും ചൂടും കൂടും. ഭൂമധ്യരേഖയോട് താരതമ്യേനെ അടുത്ത ഭാഗമെന്ന നിലയിൽ (ശരാശരി 11 ° N +) കേരളത്തിൽ ഏപ്രിൽ പകുതിയോടെ ചൂട് ഏറ്റവും ശക്തമാവും. ഈ സമയത്ത് തെക്ക് ഭാഗത്ത് നേരെ മറിച്ചാവും അനുഭവം. ഇനി, സൂര്യൻ തെക്കിൽ സഞ്ചരിക്കുന്ന ആറ് മാസം, വടക്കന്മാരായ നമുക്ക് രാത്രി ഭാഗം (അസ്തമനചാപം) കൂടും. ഡിസംബർ 21 ആണ് ഏറ്റവും നീണ്ട രാത്രി. അക്കാലയളവിൽ ഇവിടെ ശൈത്യവും മഞ്ഞും കൂടും. മകരത്തിൽ മരം കോച്ചുന്ന തണുപ്പും കുറഞ്ഞ പകൽ വെയിലും കാരണം തണുത്ത് വിറക്കും. തെക്കൻ ഭാഗത്ത് നേരെ മറിച്ചാവും അനുഭവം. ഇവ്വിധം 6 മാസം കൊണ്ട് 90 ° എന്ന തോതിൽ രാപ്പകൽ - കാലാവസ്ഥാ വ്യതിയാനങ്ങൾ ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലേക്ക് പടരുന്നു.
എന്താണ് മൻസിലകൾ ?
ചന്ദ്രൻ ഭൂമിയെ പടിഞ്ഞാറിൽ നിന്ന് കിഴക്കിലേക്ക് ചുറ്റുന്ന ദീർഘവൃത്തത്തിലാണ്, 360 ഡിഗ്രിയിൽ ഓരോ ദിവസവും 13.33 ഡിഗ്രി ചന്ദ്രൻ സഞ്ചരിക്കുന്നതിനാൽ ഓരോ ദിവസവും ചന്ദ്രനെ ഓരോ നക്ഷത്രങ്ങൾക്ക് സമീപം കാണപ്പെടുന്നു. ഓരോ ഭാഗവും തിരിച്ചറിയാനായി, കോക്കിൽ സൂചിയുടെ പൊസിഷൻ മനസ്സിലാവാൻ അക്കങ്ങൾ നൽകിയത് പോലെ, ചന്ദ്രനടുത്ത് കാണപ്പെടുന്ന ഓരോരോ നക്ഷത്രങ്ങളുടെ പേരിൽ ഓരോരോ 'ചന്ദ്രഭവനങ്ങൾ' നിർണ്ണയിക്കപ്പെട്ടു. സൂര്യന്റെ ഓരോ രാശിമണ്ഡലത്തിലും ചന്ദ്രന്റെ രണ്ടേകാൽ മൻസിലകൾ ഉണ്ടായിരിക്കും. സൂര്യൻ അതിന്റെ രാശികളിലൂടെ സഞ്ചരിക്കുമ്പോൾ ചന്ദ്രൻ നിലകൊള്ളുന്ന നാളുകളാണ് മൻസിലകൾ അഥവാ തിഥികൾ എന്നും പറയാം. ഒരു വർഷമെടുത്ത് ഈ 27 മൻസിലകൾക്ക് മുകളിലൂടെയും സഞ്ചരിക്കും. അതിലോരോ ഘട്ടവും 'ഞാറ്റുവേല' എന്നറിയപ്പെടുന്നു. അറബ് കണക്ക് പ്രകാരം 28 മൻസിലകളും ഭാരതീയ കണക്കുപ്രകാരം 27 മൻസിലകളുമാണുള്ളത്. അപ്പോൾ ഒരു തിഥി 12 മിനുട്ടും 51 സെക്കന്റുകളുമായിരിക്കും. അറബുഗണന പ്രകാരം (360 / 28 = 12 . 51)
CE 585 ൽ വസന്തവിഷുവ സ്ഥാനം നിലനിന്നിരുന്ന സ്ഥാനങ്ങളെ നിർണ്ണയിക്കുമ്പോൾ അശ്വതി നക്ഷത്രം മുതൽ കിഴക്കോട്ട് ഭരണി, കാർത്തിക എന്നിങ്ങനെ 27 ഭാഗങ്ങളായാണ് ആകാശത്തെ സ്ഥിരമായി ഭാഗിച്ചിട്ടുള്ളത്.
മൻസിലകളെ രാശിമണ്ഡലത്തിലേക്ക് ചേർത്തി ചുവടെ കാണുന്ന പോലെ മനസ്സിലാക്കാം. (രാശികളിൾ നാളുകൾ ക്ലിപ്തപ്പെടുത്തുന്ന രീതി).
1 : മേടം രാശി -അശ്വതി, ഭരണി, കാരത്തികക്കാൽ.
2 : ഇടവം രാശി - കാർത്തിക മുക്കാൽ, രോഹിണി, മകയിരത്തര.
3 : മിഥുനം രാശി - മകയിത്തര,തിരുവാതിര, പുണർതം മുക്കാൽ.
4 : കാർക്കിടക്കം രാശി - പുണർതക്കാൾ, പൂയം, ആയില്യം.
5 : ചിങ്ങം രാശി - മകം, പൂരം, ഉത്തിരക്കാൾ.
6 : കന്നി രാശി - ഉത്തിരം മുക്കാൽ, അത്തം ചിത്തിരയര.
7 : തുലാം രാശി - ചിത്തിരയ്ക്കര, ചോതി വിശാഖംമുക്കാൽ.
8 : വൃശ്ചികം രാശി - വിശാഖക്കാൾ, അനിഴം, കേട്ട.
9 : ധനു രാശി - മൂലം, പുരാടം, ഉത്തിരാടക്കൾ.
10 : മകരം രാശി - ഉതിരാടമുക്കാൾ, തിരുവോണം, അവിട്ടത്തര,
11 : കുംഭം രാശി - അവിട്ടത്തറ, ചതയം, പുരുട്ടാതി മുക്കാൽ.
12 : മീനം രാശി - പുരുട്ടാതിക്കാൽ ഉത്തുരുട്ടാതി, രേവതി.
രാഹു, കേതു (Nodes)
ഇവ ചന്ദ്രന്റെ പരിക്രമപഥവും സൂര്യന്റെ പ്രത്യക്ഷപഥവും (Ecliptic) തമ്മിലുള്ള രണ്ട് സംയോജനബിന്ദുക്കളാണ്. രാഹു = ഉത്തര ചന്ദ്രഗ്രഹണബിന്ദു (Ascending / North Lunar Node)കേതു = ദക്ഷിണ ചന്ദ്രഗ്രഹണബിന്ദു (Descending / South Lunar Node) ചന്ദ്രനും സൂര്യനും ഒരേ രേഖയിൽ (Node) വന്നാൽ ഗ്രഹണം (Solar/Lunar Eclipse) ഉണ്ടാകും. അതിനാൽ രാഹു–കേതു ഗ്രഹണങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നു. ഇവ 180° അകലത്തിൽ നിലകൊള്ളുന്നു, ഭൂമിയെ ചുറ്റി ഏകദേശം 18.6 വർഷ കാലയളവിൽ പരിക്രമിക്കുന്നു.
ഗ്രഹണങ്ങൾ (Eclipses)
സൂര്യഗ്രഹണം : ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും മദ്ധ്യേ എത്തി, സൂര്യന്റെ വെളിച്ചം ഭാഗികമായോ പൂർണ്ണമായോ മറയ്ക്കുമ്പോൾ സംഭവിക്കുന്നു.
രൂപങ്ങൾ
1: പൂർണ്ണഗ്രഹണം (Total Solar Eclipse) ചന്ദ്രന്റെ ഭ്രമണപഥത്തിലെ അകലവും സൂര്യൻ-ചന്ദ്രൻ കോണളവും ഒന്നിച്ചപ്പോൾ സൂര്യൻ പൂർണ്ണമായി മറയുന്നു.
2: ഭാഗികഗ്രഹണം (Partial) സൂര്യൻ ഭാഗികമായി മാത്രം മറയുന്നു.
3: വലയഗ്രഹണം (Annular) ചന്ദ്രൻ ഭൂമിയിൽ നിന്ന് കൂടുതൽ അകലെയുള്ളപ്പോൾ, സൂര്യന്റെ അരികുകൾ ‘വളയം’ പോലെ കാണപ്പെടുന്നു.
4: ഹൈബ്രിഡ് – ചില സ്ഥലങ്ങളിൽ വലയഗ്രഹണവും മറ്റിടങ്ങളിൽ പൂർണ്ണഗ്രഹണവും. ചന്ദ്രന്റെ Umbra പ്രദേശം പൂർണ്ണഗ്രഹണവും Penumbra പ്രദേശം ഭാഗികഗ്രഹണവും നൽകുന്നു.
ചന്ദ്രഗ്രഹണം : ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ എത്തിയപ്പോൾ, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നു.
രൂപങ്ങൾ
1: പൂർണ്ണചന്ദ്രഗ്രഹണം : ചന്ദ്രൻ ഭൂമിയുടെ ഉംബ്രയിൽ പൂർണ്ണമായി പ്രവേശിക്കുന്നു.
2: ഭാഗികഗ്രഹണം : ചന്ദ്രന്റെ ഭാഗം മാത്രം ഉംബ്രയിൽ.
3: പെനുംബ്രൽ : ചന്ദ്രൻ ഭൂമിയുടെ പെനുംബ്ര വഴി മാത്രം കടക്കുന്നു, വെളിച്ചം അല്പം മാത്രം മങ്ങുന്നു.
പൂർണ്ണഗ്രഹണത്തിൽ ചന്ദ്രൻ ചുവപ്പു നിറം (Blood Moon) കൈക്കൊള്ളുന്നത് ഭൂമിയുടെ അന്തരീക്ഷം വഴി വെളിച്ചം വിണ്ടുമാറുന്നതു കൊണ്ടാണ് (Rayleigh Scattering).
ചന്ദ്രൻ (Moon) : പ്രഭാവിസ്മയം
ആകാശത്തിലെ വെള്ളിത്തളികയായ ചന്ദ്രൻ — 3,84,400 കിലോമീറ്റർ അകലെയായി, ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമായി (Natural Satellite) നിശ്ശബ്ദമായി ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നു. ഭൂവന്തരീക്ഷത്തിലെ കാലാവസ്ഥാ സന്തുലിതത്വം രൂപപ്പെടുത്തുന്നതിലും ' സമുദ്രഗതിയെ താളാത്മകമാക്കുന്നതിലുമൊക്കെ ചന്ദ്രന് പ്രധാന ഇടമുണ്ട്. ഏകദേശം 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, Theia എന്നു പേരുള്ള ഒരു ഗ്രഹവസ്തു ഭൂമിയുമായി കൂട്ടിയിടിച്ചതിൽ നിന്നുള്ള അവശിഷ്ടങ്ങൾ ചേർന്നാണ് ചന്ദ്രൻ രൂപം കൊണ്ടതെന്ന് അതേ സംബന്ധിച്ചുള്ള ശാസ്ത്രീയ നിഗമനം (Giant Impact Hypothesis of Hartmann & Davis, 1975) വ്യക്തമാക്കുന്നു. ചന്ദ്രോപരിതലം മണ്ണും പൊടിയുമാണ്. അന്തരീക്ഷമില്ലാതതിനാൽ, ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ ഉൽക്കാപതന ആഘാതങ്ങളുടെ പാടുകൾ ഇന്നും തെളിമയോടെ നിലനിൽക്കുന്നു. ചന്ദ്രനു സ്ഥിരമായ ഒരു കാന്തികവലയം ഇല്ലെന്ന് NASAയുടെ Lunar Reconnaissance Orbiter ഡാറ്റ വ്യക്തമാക്കുന്നു.
ചന്ദ്രന്റെ ഘട്ടങ്ങൾ (Lunar phases)
സൂര്യപ്രകാശത്തിന്റെ പ്രതിഫലനത്തിന്റെ കോണിനെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്. New Moon, Crescent, Full Moon തുടങ്ങിയവ. ഏകദേശം 27.3 ദിവസം എടുത്താണ് (sidereal period) ചന്ദ്രൻ ഭൂമിയെ ഒരുതവണ വലംവെക്കുന്നത്. Tidal locking മൂലം, ചന്ദ്രന്റെ ഒരേ ഭാഗം മാത്രമാണ് നമുക്ക് എപ്പോഴും ദൃശ്യമായിരിക്കുന്നത്.

Loading comments...
Leave a Reply