യുക്തിഭദ്രം ഇസ്ലാമാണോ നാസ്തികതയാണോ എന്ന വിചാരപ്പെടലിൻ്റെ മഹത്തായ ആമുഖം.
ചില ചോദ്യങ്ങളോടെ തുടങ്ങാം.
മുസ്ലിംകൾ ദൈവാസ്തിക്യം കണ്ടെത്തിയ ബൗദ്ധികമായ തെളിവുകൾ ഏതൊക്കെയാണെന്ന് നിങ്ങളാരെങ്കിലും പരിശോധിച്ച് തീർത്തിട്ടുണ്ടോ, മുഴുവൻ പരിശോധിച്ചവരെ കേട്ടിട്ടുണ്ടോ? ഇല്ല എന്നതാവും പരമസത്യം: പിന്നെങ്ങനെയാണ് ദൈവാസ്തിക്യം നിഷേധിക്കുക? ദൈവത്തെ നിഷേധിക്കാൻ Absence of evidence is evidence of absence എന്ന വിഡ്ഡിത്വം പ്രമാണമാക്കിയ ഡോക്കിൻസ്റ്റുകൾക്ക് മനുഷ്യന് LOGIC ഉണ്ട് എന്നതിന് Emperical ആയ എന്ത് പ്രമാണമാണുള്ളത്? മനുഷ്യനെ SUPER ANIMAL ആക്കുന്ന INTELECTUAL REASONING പരിണാമപരമായി ലക്ഷ്യമില്ലാതെ വികസിച്ച് കൊണ്ടിരിക്കുകയാണെന്ന നാസ്തിക വാദമനുസരിച്ച് ഏതാണ് കൂടുതൽ യുക്തിപരം എന്ന ചോദ്യത്തിന് ഏത് കാലത്താണ്, എങ്ങനെയാണ് തീർപ്പ് കൽപ്പിക്കുക? മനുഷ്യൻ്റെ യുക്തിവിചാരം പരിണാമം വഴി വികസിച്ചതല്ല എന്ന് സ്റ്റീഫൻ പിൻകർ (Cognitive scientist) പറയുമ്പോൾ നിങ്ങൾക്കതിനെതിരെ എന്ത് തെളിവാണ് ഉള്ളത്? Let evidence lead (തെളിവുകൾ നയിക്കട്ടെ) എന്ന് പറയാൻ നാസ്തികർക്ക് എന്താണ് ധാർമ്മികാവകാശം?
ആത്യന്തികയുക്തി ഇസ്ലാമിനൊപ്പമാണ്. ഫിലോസഫിയിൽ Pascal's Wager അഥവാ പാസ്കലിൻ്റെ പന്തയം എന്നൊരു യുക്തി പരീക്ഷണമുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന ബ്ലെയ്സ് പാസ്കൽ (Blaise Pascal) മുന്നോട്ടുവെച്ച ഒരു യുക്തിചിന്തയാണിത്. പ്രപഞ്ച സ്രഷ്ടാവിനെയും മരണാനന്തര ജീവിതത്തെയും അംഗീകരിച്ച് ജീവിക്കുന്നവർക്കാണ് അവയെ നിഷേധിച്ച് ജീവിക്കുന്നവരെക്കാൾ അനന്തലാഭസാധ്യത (Infinite Gain) എന്നാണദ്ദേഹം സ്ഥാപിക്കുന്നത്. ഈ തത്വം, നാലാം ഖലീഫ സയ്യിദുനാ അലീബിൻഅബീത്വാലിബ് (റ) വിൻ്റെ ജീവിതകാലത്ത് ഒരു ദഹ്രിയ്യുമായുണ്ടായ സംസാരത്തിൽ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. സ്രഷ്ടാവിനെയും പരലോകത്തെയും നിഷേധിക്കുന്ന ഒരു നിരീശ്വരവാദിയോട് അദ്ദേഹംപറഞ്ഞു; "ഞാൻ പറയുന്നത് സത്യമാണെങ്കിൽ (അതായത് പരലോകം ഉണ്ടെങ്കിൽ), വിശ്വസിച്ചതുകൊണ്ട് എനിക്ക് രക്ഷപ്പെടാം, നീ നശിക്കുകയും ചെയ്യും. ഇനി നീ പറയുന്നതാണ് സത്യമെങ്കിൽ (അതായത് പരലോകം ഇല്ലെങ്കിൽ), നിന്നെപ്പോലെ തന്നെ ഞാനും മണ്ണായിത്തീരും. നിനക്ക് ലഭിക്കുന്ന അതേ അവസ്ഥ തന്നെ എനിക്കും ലഭിക്കും. അവിടെ എനിക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല."
ഇതിനെ Pascal's Wager pattern ലേക്ക് മാറ്റുമ്പോൾ ഇങ്ങനെയാവും. ഉപകാരവും സ്ഥിരതയുമുള്ള കാര്യങ്ങൾ മാത്രമേ തെരഞ്ഞെടുക്കാവൂ എന്ന Utility Theory യാണ് നാസ്തികതയുടെ ജീവിതവഴി എന്ന തത്വത്തിന്മേലാണ് സംവാദം.
ഒരു നിരീശ്വരവാദി വിശ്വാസിയോട് ചോദിക്കുന്നു; "How would you feel if you died and discovered that the hereafter was lie ?
"അർത്ഥം : മരണാനന്തരം പാരത്രികജീവിതം നുണയാണെന്ന് കണ്ടെത്തിയാൽ താങ്കളുടെ അവസ്ഥ എന്താവും ?
നാസ്തികതയുടെ ആലോചനപ്പിശക് (Logical Fallecy) അവിടെത്തന്നെ വ്യക്തമാണ്: മരിച്ച് കഴിഞ്ഞാൽ പിന്നെങ്ങനെയാണ് ഒരാൾക്ക് മരണാനന്തര ജീവിതം മിഥ്യയാണെന്ന് കണ്ടെത്താനാവുക എന്ന് നിരീശ്വരവാദി ചിന്തിക്കുന്നില്ല.
വിശ്വാസി മറുപടി പറയുന്നു; "Not worse than when you die and discover that the hereafter is truth".
അർത്ഥം: മരണാനന്തം പാരത്രികജീവിതം യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയുമ്പോൾ താങ്കൾക്കുണ്ടാവുന്ന അവസ്ഥയേക്കാൾ മോശമാവില്ല. അതായത് : വിശ്വാസത്തിന് രണ്ട് സാധ്യതകളിലും (Gain/No loss) നഷ്ടം വരുന്നില്ല.
അവിശ്വാസത്തിൻ്റെ രണ്ട് സാധ്യതകളിലും (Loss/No loss) ലാഭം വരുന്നില്ല. ഇതിൽ കൂടുതൽ യുക്തിഭദ്രത (Logical Win) വിശ്വാസത്തിലാണെന്ന് പറയേണ്ടതില്ലല്ലോ?
ഉൽപ്പത്തി
പ്രപഞ്ച - ജീവോൽപ്പത്തികളെ സംബന്ധിച്ച ചർച്ചകളിൽ ഇസ്ലാം ലക്ഷ്യത്തിലെത്തുന്നു, നാസ്തികതക്ക് എത്താൻ ലക്ഷ്യം പോലുമില്ല. വാസ്തവത്തിൽ, പ്രപഞ്ചം അനാദിയാണ് എന്ന വാദം ഒരു DOGMA ആണ്. സ്വതന്ത്രചിന്ത നടത്തുന്ന SELF REFUTING STAND ആണത്. അതിനവർ മതിയായ തെളിവ് കൊണ്ടുവരണം. ആദ്യമേ ഉത്തരമുണ്ടാക്കി വെച്ച് അതിന് മുകളിൽ അടയിരിക്കുന്നത് നാസ്തികരാണ്, ശേഷം ജാള്യത മറക്കാൻ ആ ആരോപണം മതങ്ങൾക്ക് നേരെ എറിയുന്നു. ഉണ്ടായ പ്രപഞ്ചത്തിലെ സംഭവ ശ്രംഖലകളെ ഗണിതഭാഷയിലേക്ക് മാറ്റി പഠന വിധേയമാക്കുക എന്നതാണ് ഭൗതികശാസ്ത്രം. എങ്ങനെ പ്രപഞ്ചമോ ജീവനോ ഉണ്ടായി എന്ന ചോദ്യം ശാസ്ത്രത്തിൻ്റെ മേഖലയല്ല. SCIENCE IS THE BRANCH OF PHILOSOPHY. എല്ലാം സയൻസ് കൊണ്ടാവില്ല. പ്രോട്ടീൻ ഘടന കണ്ടുപിടിച്ച് കഴിഞ്ഞ ദിവസം നോബൽ സമ്മാനം നേടിയ മൂവരോട് കോഴിയാണോ മുട്ടയാണോ ആദ്യം / ഒന്നിച്ചാണോ ഉണ്ടായത് എന്ന് ചോദിച്ചാൽ അവർക്ക് ലോജിക്കിലേക്ക് തിരിയേണ്ടി വരും. പ്രപഞ്ചോൽപ്പത്തി വിശദീകരിക്കാൻ ഇസ്ലാമിക് തിയോളജിയിൽ പല സങ്കേതങ്ങളുമുണ്ട്. സ്രഷ്ടാവിൻ്റെ ആസ്തിക്യത്തിലേക്കാണ് എല്ലാറ്റിൻ്റെയും മടക്കം. അവയെ ഫിലോസഫിയുടെ ഒരടവ് വെച്ചും മറികടക്കാൻ ഒരു നാസ്തിക ഡിദ്ധാന്തം കൊണ്ടും സാധ്യമല്ല. അക്കൂട്ടത്തിൽ, കലാം കോസ്മോളജിക്കൽ ആർഗ്യുമെൻ്റ് മാത്രം ഇവിടെ ചേർക്കുന്നു.
First premise:
What ever comes to exist has a cause or a sequence of causes.
Evidence:
A : Intution / Self Valid Truth.
B : Principle of condradiction.
C : Inductive Reasoning.
Second Premise:
Existing Universe is Emergnt. / The cause effected Universe should have a begining.
Evidence:
A : Law of entropy.
B : Bing bang theory.
C : De bunking of Static Universe consept.
D : Hilbartan Paradox
Conclusion:
If this Universe exists, there should be a necessary being.(something has no potentially to be none)
ഇവിടെ ജഢത്വ നിയമമനുസരിച്ച്,Space- Time Curvature Singularity യെ വികസിപ്പിച്ച് തുടങ്ങിയ അഥവാ Symmetry / Property യെ അനക്കിത്തുടങ്ങിയ ഒരു External force ഉണ്ടാവണം. ഒരു തിയറി എപ്പോഴാണ് Fact ആവുന്നത്? അവിടെ Expected ആയ Data കൾ Connet ചെയ്യുമ്പോഴാണ്. ഇവിടെ ഇസ്ലാമിക് തിയോളജിയിലെ Divine Atributes മാത്രമേ യോചിക്കുന്നുള്ളൂ. താഴെച്ചേർക്കുന്നവയാണ് ആ ദിവ്യവിശേഷണങ്ങൾ.
A : Existence - ഉണ്മ.
B : Etarnality - അനാദിത്വം.
C : Everlastingness - കാലാതിവർത്തനം.
D : Self- Sufficiency-സ്വയംപര്യാപ്തത.
E : Dissimilarity to creations- അസാധർമ്മ്യം.
F : Oneness - ഏകത്വം.
വിശുദ്ധ ഖുർആനിലെ സൂറതുൽ ഇഖ്ലാസ് ഈ തത്വത്തെ കൃത്യമായി നിർവ്വചിക്കുന്നു.
قُلۡ هُوَ ٱللَّهُ أَحَدٌ ٱللَّهُ ٱلصَّمَدُ لَمۡ يَلِدۡ وَلَمۡ يُولَدۡ وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ
ഫിലോസഫിക്കൽ എലമെൻ്റുകളും ഫിസിയോളജിയും സമന്വയിപ്പിക്കുന്ന രീതിക്ക് (കലാം കോസ്മോളജിക്കൽ ആർഗ്യുമെൻ്റിലേത് പോലെ എതിർവാദങ്ങൾ ഉന്നയിക്കാൻ ചിലർ ശ്രമിക്കുന്നത് അജ്ഞത കൊണ്ടാണ്.
ആശയവാദം + അനുഭവവാദം എന്നതാണ് നാസ്തികത എന്നെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ഫിസിസ്റ്റായ ഡോ. മിഷിയോ കാകു 'ഗോഡ് ഇക്വേഷൻ' എന്ന കൃതിയിൽ അക്കാര്യങ്ങൾ ഊന്നിപ്പറയുന്നുണ്ട്. അദ്ദേഹം കുറിക്കുന്നു; It is hard to avoid the conclusion that this was all planned in advance, that its elegent design shows the hand of a cosmic designer. To me this the strongest argument for the existence of God (God equation :188)
കോസ്മോളജിസ്റ്റ് സീൻ കരോൾ കോസ്മോളജിയും തിയോളജിയും സമന്വയിപ്പിച്ച് ഒരു ഗ്രാൻ്റ് യൂണിഫൈഡ് തിയറി ആവിശ്കരിക്കാനുള്ള ശ്രമത്തിലാണ്. ഈ അന്തിമഘട്ടത്തിൽ, പിടിച്ച് നിൽക്കാൻ വേണ്ടി നാസ്തികർ തത്വചിന്തകനായ ഗ്രഹാം ഓപി മുന്നോട്ട് വെച്ച 'God of Gap' വാദവുമായി വരുന്നു. വാസ്തവത്തിൽ അങ്ങനെയൊരു Gap Problem ഉയരുക എന്നത് തന്നെ നാസ്തികതയുടെ പരാജയമാണ്. ഒന്നുകിൽ പ്രപഞ്ചം സ്വയം ഉണ്ടായി എന്ന വാദം ഒഴിവാക്കണം, അല്ലെങ്കിൽ ഗ്യാപ്പ് എന്ന വാക്ക് ഒഴിവാക്കണം. വാസ്തവത്തിൽ, ആ ആശയവിടവിലേക്ക് ദൈവത്തെ തിരുകുകയല്ല, മറിച്ച് പ്രസ്തുത വിടവ് സ്രഷ്ടാവിനെ സ്വീകരിക്കുകയാണ്. ഇവിടെ ഉത്തരമില്ലാതെ വന്ന റിച്ചാർഡ് ഡോകിൻസ് പോലും പാൻപെർമിയ എന്ന പൊട്ടത്തരത്തിൽ വരെ തൂങ്ങുന്നു! ജീവോൽപ്പത്തി ഇതരഗ്രഹത്തിൽ നിന്ന് അടർന്ന് വീണതാവാം എന്നതടക്കമുള്ള -Infinit regressive ആയ നിഗമനമാണ് പാൻസ്പെർമിയ. 'ദൈവത്തെ ആരാണ് ആസൂത്രണം ചെയ്തത്' എന്ന റിച്ചാർഡ് ഡോകിൺസടക്കം ചോദിക്കുന്ന യമണ്ടൻ ചോദ്യം / മറ്റു ദൈവങ്ങളെ ഇസ്ലാം എന്തേ തള്ളുന്നു എന്ന ചോദ്യം സത്യത്തിൽ എപ്പോഴാണ് തത്വശാസ്ത്രപരമായി ഒരു സ്രഷ്ടാവ് ആവശ്യമാവുന്നത് എന്നറിയാത്തത് കൊണ്ടാണ്? ആസൂത്രണം ചെയ്യപ്പെടാണ്ടതില്ലാത്തൊരു External & Essential Being വേണ്ടി വരികയാണ് നമുക്ക്. എന്ത് കൊണ്ട് Oneness എന്ന് ചോദിച്ചാൽ എല്ലാറ്റിൻ്റെയും കാരണമാവാൻ Potentiality ഉള്ള 'ഒന്ന്'മതി, രണ്ടിൻ്റെ ആവശ്യം വരുന്നില്ല! 'ദൈവാസ്തിക്യം' മനസ്സിലായ ഒരാൾക്ക് ഒരിക്കലും'ബഹുദൈവ' വിശ്വാസി ആവാനാവില്ല. നിരീശ്വരവാദിക്ക് മുമ്പിൽ ഇനി ബാക്കിയുള്ള ഏകവാദം 'യുക്തിയെ വിശ്വസിക്കാൻ പറ്റില്ല' എന്ന എസ്കേപിസമാണ്. എന്നാൽ, 'യുക്തിയെ വിശ്വസിക്കാൻ പറ്റില്ല' എന്നതും ഒരു യുക്തിയാണ്, Self Refuting നാസ്തികതയുടെ മജ്ജയും മാംസവുമാണ്.
ദൈവത്തെ ആരുണ്ടാക്കി?
ശാസ്ത്രവും ഫിലോസഫിയും സാങ്കേതികമായി അറിയാത്ത ശരാശരി നാസ്തികർ അപ്പോഴും ചോദിക്കുന്ന ചോദ്യം; സ്രഷ്ടാവിനെ ആര് സൃഷ്ടിച്ചു എന്നതാണ്. മറ്റൊരാളാൽ സൃഷ്ടിക്കപ്പെടേണ്ടതില്ലാത്ത, സൃഷ്ടമാവുക എന്ന പ്രാപഞ്ചിക ഗുണം ബാധകമാവരുതാത്ത ഒരു 'ബോധമുള്ള അസ്തിത്വം' ഉണ്ടെങ്കിലേ ബാക്കിയെല്ലാം ഉണ്ടാവുകയുള്ളൂ എന്ന തത്വം പറഞ്ഞാൽ അവർക്ക് മനസ്സിലാവില്ല. പ്രസ്തുത ചോദ്യത്തിൻ്റെ പൊള്ളത്തരം മനസ്സിലാവുന്ന ഉദാഹരണങ്ങൾ പറയാം, ക്ലാസിൽ അധ്യാപകൻ പറഞ്ഞു; മൊണാലിസയെ വരച്ചത് ഡാവിഞ്ചിയാണ്. അത്കേട്ട ഒരു കുട്ടി ചോദിക്കുകയാണ്; അപ്പോൾ മൊണാലിസയെ വരച്ച ഡാവിഞ്ചിയെ ആരാണ് വരച്ചത് ?! ഹരിമുരളീരവം പാടിയ യേശുദാസിനെ ആരാണ് പാടിയത് എന്നാരെങ്കിലും ചോദിക്കാറുണ്ടോ? വരക്കപ്പെട്ട ചിത്രമല്ല ഡാവിഞ്ചി, ആലപിക്കപ്പെട്ട ഗാനമല്ല യേശുദാസ്, സ്രഷ്ടമായ അസ്ഥിത്വമല്ല സ്രഷ്ടാവ്. ടൗണിലേക്കുള്ള ആദ്യബസ് കാലത്ത് 6 മണിക്കാണെന്ന് കേട്ടിട്ടും അതിന് മുമ്പ് എത്ര മണിക്കാണ് ആദ്യബസ് എന്നാരെങ്കിലും ചോദിക്കുമോ? അതിനപ്പുറം, ജീവനുള്ള ഒരാളോട് നിന്നെ ആരാണ് കൊന്നത് എന്ന് ചോദിക്കുന്നതിന് തുല്യമാണ് ദൈവത്തിൻ്റെ ആസൂത്രകനാര് എന്ന ചോദ്യം.
മറ്റൊരു നിലക്ക് കൂടി ഉത്തരം പറയാം, അല്ലാഹുവിൻ്റെ സൃഷ്ടിയാണ് സ്ഥലവും സമയവും. അല്ലാഹുവിനെ ആരുണ്ടാക്കി എന്ന ചോദ്യത്തിൻ്റെ ആശയം അല്ലാഹുവിന് മുമ്പ് (Before) ആരാണ് ഉണ്ടായിരുന്നത് എന്നാണ്. മുമ്പ് - Before എന്നത് സമയത്തെയോ സ്ഥലത്തെയോ നിർണ്ണയിക്കാനുള്ള ആപേക്ഷികമായ അളവാണ്. സമയവും സ്ഥലവും പ്രപഞ്ചത്തിൻ്റെ ഭാഗമാണ്, അതായത് അല്ലാഹു ഉണ്ടാക്കിയ സൃഷ്ടികളാണവ. സ്രഷ്ടാവിന് സൃഷ്ടിയുടെ ഗുണങ്ങൾ ഉണ്ടാവില്ല. അതിനാൽ, അല്ലാഹുവിന് ഒരു 'മുമ്പ്'തന്നെയില്ല, എന്നിട്ടല്ലേ അവന് മുമ്പ് മറ്റൊരാളുണ്ടാവൽ! ശൂന്യത - NOTHING ൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നതും ശരിയാവില്ല. ലോറൻസ് ക്രോസ് എന്ന നാസ്തിക കോസ്മോളജിസ്റ്റ് എഴുതിയ പുസ്തകം, A Universe from Nothing : Why there is something rather than nothing എന്നതിൽ ക്വാണ്ടം വാക്വമാണ് NOTHING എന്ന് പറയുന്നുണ്ട്. അതൊരു SOME THING ആണെന്ന് അദ്ദേഹം പറയുന്നു. അതിനപ്പുറം ക്വാണ്ടം വാക്വം NOTHING ആണ് എന്ന വാദത്തെ David Albert (കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫിലോസഫിക്കൽ ഫൗണ്ടേഷൻ ഓഫ് ഫിസിക്സ് എം എ പ്രോഗ്രാം ഡയറക്ടർ) തള്ളിക്കളഞ്ഞു. സ്ഥലം, കാലം, ദ്ര്യവ്യം എന്നിവയുടെ അഭാവം പോലും NOTHING അല്ല, ഫിസിക്സിൻ്റെ നിയമങ്ങൾ 'അവിടെയും'ബാധകമാണ് എന്ന് 25 വർഷത്തിലധികമായി കോസ്മോളജി ശാസ്ത്രജ്ഞനായ അലക്സാണ്ടർ വിലിൻകിൻ പറയുന്നു. എല്ലാം'ശൂന്യതയിൽ' നിന്നുണ്ടായി എന്ന് പറഞ്ഞ ഗുരുവിനോട് അപ്പോൾ ശൂന്യത എന്തിൽ നിന്നാണുണ്ടായതെന്ന് ഗ്രീക്ക് ഫിലോസഫറായ എപ്യുകുറസ് ചോദിച്ചത് തന്നെ കാര്യം. ഇക്കാര്യത്തിൽ, ഗ്ലോബൽ നൺസെൻസുകൾ പ്രചരിപ്പിക്കുന്ന റിച്ചാർഡ് ഡോകിൻസടക്കമുള്ള നവനാസ്തികർക്കും കൂട്ടർക്കും ജ്ഞാനമീമാംസയോ പറയുന്ന കാര്യങ്ങളിൽ സാമൂഹിക ഉത്തരവാദിത്വബോധമോ ഇല്ല.റിച്ചാർഡ് ഡോകിൻസിൻ്റെ ഗോഡ് ഡില്യൂഷൻ അവലംബിച്ച് സി. രവിചന്ദ്രൻ എന്ന ഏറ്റവും പ്രചാരമുള്ള മലയാള നവനാസ്തികൻ എഴുതിയ കൃതി വെച്ച് പറയാം.(അദ്ദേഹം Rupert Sheldrake യുടെ Science delusion എന്ന കൃതി കൂടി വായിക്കട്ടെ)
A : 'പ്രപഞ്ചം അനാദിയാണ്. അതിന് രൂപമാറ്റവും പരിണാമവും സംഭവിക്കുന്നുവെന്നല്ലാതെ അടിസ്ഥാനപരമായി അതിൻ്റെ അസ്തിത്വത്തിന് പരിക്കേൽക്കില്ല എന്നതാണ് എന്നതാണ് ഭൗതികവാദ നിലപാട് ' (നാസ്തികനായദൈവം, പുറം - 494) 'പ്രപഞ്ചം പലതുമുണ്ടാകാം, പക്ഷെ പ്രപഞ്ചഹേതുവായ ദ്രവ്യം അനാദിയാണ് '.(IBID പുറം-489 )
പ്രപഞ്ചം തന്നെ അനാദിയാണെങ്കിൽ പിന്നെന്തിനാണ് അടിസ്ഥാനഹേതു?അടിസ്ഥാന ഹേതു ദ്രവ്യം ആണ് എന്നതിൻ്റെ / അനാദിയാണ് എന്നതിൻ്റെ തെളിവെന്താണ്?എന്തുമാത്രം നിരുത്തരവാദിത്വത്തോടെയാണ് ഗ്രന്ഥകാരൻ സംസാരിക്കുന്നത്! 'പ്രപഞ്ചം എന്നുമുണ്ട്, അതിന് തെളിവില്ലെന്ന് വേണമെങ്കിൽ വാദിക്കാം. പ്രപഞ്ചം ഇല്ലാത്ത അവസ്ഥ സങ്കൽപ്പിക്കാനാവാത്തതിനാൽ പ്രപഞ്ചം എന്നുമുണ്ടായിരുന്നു എന്ന സങ്കൽപ്പം സാധുവാണ്. എത്രമാത്രം വിഡ്ഡിത്തങ്ങൾ: ആ സങ്കൽപ്പം കൂടി ചേർന്നതല്ലേ പ്രപഞ്ചം? അങ്ങനെയാർക്കും സങ്കൽപ്പിക്കാനാവില്ല എന്നതും ഒരു സങ്കൽപ്പമല്ലേ? സങ്കൽപ്പമാണോ ശാസ്ത്രീയ തെളിവ് !സ്വന്തം മസ്തിഷ്ക്കത്തിൻ്റെ പരിമിതിയെ പ്രമാണമാക്കുന്ന ദയനീയതയല്ലേ ആ സങ്കൽപ്പം. എന്നാൽ ഇപ്പറഞ്ഞതിനെയെല്ലാം നിർവീര്യമാക്കുന്ന ഒരു മഹാസ്ഫോടനമുണ്ട് പേജ് 166 ൽ. 'നമ്മുടെ പ്രപഞ്ചം 13 ബില്യൺ വർഷത്തിന് മുമ്പ് പൊട്ടിത്തെറിച്ചതിന് ശേഷമാണ് ഇന്ന് ഈ നിലയിൽ എത്തിയതെന്ന് കണക്കാക്കപ്പെടുന്നു'. വികസിക്കുന്ന പ്രപഞ്ചമല്ലാതെ എവിടെയാണ് പൊട്ടിത്തെറിച്ച പ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രം പറഞ്ഞത്? അത് ജോർജസ് ലാമേത്രയോട് വിമർശകർ ആക്ഷേപഹാസ്യമായി പറഞ്ഞതാണെന്ന് വന്നാലും ആദ്യമേ ഉണ്ടായിരുന്ന പ്രപഞ്ചം പിന്നെ പൊട്ടിത്തെറിക്കേണ്ടതുണ്ടോ?പ്രപഞ്ചം അനാദിയാണെന്ന ആദ്യവാദത്തെ നിർവീര്യമാക്കുന്ന മറ്റൊരു മഹാബദ്ധവും അതേ പേജിലുണ്ട്: 'പ്രപഞ്ചത്തിലെ മനുഷ്യന് മാത്രമേ ഈ സങ്കൽപ്പം ഉള്ളൂ, മനുഷ്യൻ ഉണ്ടായതാവട്ടെ, പ്രപഞ്ചമുണ്ടായി 99.9% വർഷങ്ങൾ പിന്നിട്ടും. മനുഷ്യൻ ഉണ്ടായി 99.9% വർഷങ്ങൾ പിന്നിട്ടാണ് നാം ഇന്ന് പരിചയപ്പെടുന്ന ദൈവ സങ്കൽപ്പത്തിന് അവൻ രൂപം കൊടുത്തത് '. എത്ര മാത്രം അയുക്തിപരമാണ് ഈ വാദങ്ങൾ. പ്രപഞ്ചം ഉണ്ടായിട്ട് 99.9% എന്നത് (അത് HYPERBOLE ആണെന്ന് വിചാരിച്ചാലും) 100എന്ന definit end ൻ്റെ അകത്തുള്ളതല്ലേ, പിന്നെ പ്രപഞ്ചം എങ്ങനെ infinit ആവും. തുടക്കവും ഒടുക്കവും ഉണ്ടെന്ന് രവിചന്ദ്രൻ വൃത്തിക്ക് സമ്മതിച്ച് കഴിഞ്ഞു. പ്രപഞ്ചത്തിന് തുടക്കവും ഒടുക്കവും ഉണ്ടെന്ന് ഗ്രന്ഥകാരൻ്റെ INTUTION - Selfvalid Truth - ആണ്. അതാണങ്ങനെ നാച്വറലി എഴുതിയത്! ഈ പുസ്തകം വായിക്കുന്ന ഒരാൾക്കും ഗ്രന്ഥകൃത്ത് നാസ്തികനാണെന്ന് പറയാനാവില്ല.
'മറ്റൊന്നിൽ ധർമയോഗത്താ
ലതുതാനല്ലയോ ഇത്
എന്നു വർണ്യത്തിലാശങ്ക
ഉൽപ്രേക്ഷാഖ്യയലംകൃതി'
എന്ന സന്ദേഹത്തിലാവും വായന തീരുക. ഈ പുസ്തകത്തിലെ അബദ്ധങ്ങളുടെ പട്ടികക്ക് ആ പുസ്തകത്തേക്കാളും വലിപ്പമുണ്ടാവും. ലോകാവസാനം ഉണ്ടാവുമെന്ന പരലോക ഭയം ഉള്ളിൻ്റുള്ളിൽ ഉള്ളത് കൊണ്ടാണോ 99.9 ശതമാനം കാലവും തീർന്നു എന്നൊക്കെ സി. രവിചന്ദ്രൻ പറയുന്നത്! നല്ലതാണാഭയം. ഒരു നാസ്തികതക്കും മനുഷ്യനിലെ അടിസ്ഥാന ഗുണമായ ദൈവബോധം ഇല്ലാതാക്കാനാവില്ല എന്നാണല്ലോ. രവിചന്ദ്രനിലെ നാസ്തികൻ 'നാസ്തികനായ ദൈവത്തിൽ' പരലോക വിശ്വാസിയായിരിക്കുന്നു. നാസ്തിക്കക്ക് യാതൊരു സൈദ്ധാന്തിക ബലവുമില്ല, യുക്തിദൂഷ്യങ്ങളുടെ സമാഹാരമാണ് അതിൻ്റെ ആകെത്തുക.ആശയപരമായ ഈ ദയനീയതയെ കൃത്യമായി അടയാളപ്പെടുത്തുന്ന ചോദ്യത്തോടെയാണ് ഈ ചർച്ച തുടങ്ങിയത്. ഇടമുറിയാത്ത കാര്യകാരണ ബന്ധങ്ങളുടെ ചങ്ങലയാണ് പ്രാപഞ്ചികത എന്നും മസ്തിഷ്ക്കത്തിനകത്ത് വ്യക്തിക്ക് മറുത്തൊന്ന് ചെയ്യാനാവാത്ത വിധം പ്രോഗ്രാം ചെയ്യപ്പെട്ട ന്യൂറോ കെമിക്കൽ പ്രവർത്തനങ്ങളാണ് ചിന്തകൾ എന്നും വിശദീകരിക്കുന്ന നാച്വറലിസം അനുസരിച്ച് മനുഷ്യന് FREEWILL തന്നെ ഉണ്ടാവില്ല. ജീവിച്ചിരിക്കുന്ന ന്യൂറോ സയൻ്റിസ്റ്റായ നാസ്തിക പ്രമുഖൻ സാം ഹാരിസ് തൻ്റെ FREEWILL എന്ന പുസ്തകത്തിൽ അക്കാര്യം തുറന്ന് പറയുന്നുണ്ട്.
FREE WILL IS AN ILLUSION. OUR WILLS ARE SIMPLY NOT OF OUR OWN MAKING.THOUGHTS AND INTENTIONS EMERGE FROM BACKGROUND CAUSES OF WHICH WE ARE UNAWARE AND OVER WHICH WE HAVE NO CONSCIOUS CONTROL. WE DO NOT HAVE THE FREEDOM WE THINK WE HAVE. FREE WILL IS ACTUALLY MORE THAN AN ILLUSION IN THAT IT CANNOT BE MADE CONCEPTUALLY COHERENT. EITHER OUR WILLS ARE DETERMINED BY PRIOR CAUSES AND WE ARE NOT RESPONSIBLE FOR THEM OR THEY ARE THE PRODUCT OF CHANCE AND WE ARE NOT RESPONSIBLE FOR THEM. IF A MAN’S CHOICE TO SHOOT THE PRESIDENT IS DETERMINED BY A CERTAIN PATTERN OF NURAL ACTIVITY WHICH IS IN TURN THE PRODUCT OF PRIOR CAUSES PERHAPES AN UNFORTUNATE COINCIDENCE OF BAD GENES,AN UNHAPPY CHILD HOOD, LOST SHEEP AND COSMIC RAY BOMBARDMENT- (Page 5-6)
ഇവിടെ വലിയതമാശ ആദ്യം പറഞ്ഞ കാര്യം തന്നെയാണ്, ഫ്രീവിൽ INTUTION ആണെന്ന തോന്നലും ഒരു ILLUSION ആണെന്നല്ലേ വരിക, ഇവരൊക്കെ പറയുന്നതിനെ വേദവാക്യമാക്കുന്നവരുടെ തലയിലെ ഓളം വിസ്മയകരം തന്നെ ! ഇതേ ആശയം ഭൗതിക ശാസ്ത്രജ്ഞനായ SEAN CARROLL’ അദ്ദേഹത്തിന്റെ ഒരഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവിടെ, സ്വന്തമോ സ്വതന്ത്രമോ ആയി മനുഷ്യന് ഇഛിക്കാനാവില്ലെന്ന് രാത്രിയിലും, മനുഷ്യരേ നിങ്ങൾ സ്വതന്ത്രമായി ചിന്തിക്കൂ എന്ന് പകലിലും പറയുന്ന വൈരുധ്യത്തിനപ്പുറം മറ്റെന്താണ് നാസ്തികരുടെ സ്വതന്ത്രചിന്ത? അതായത് , ടൈഗർ ബിസ്ക്കറ്റിൽ ടൈഗർ ഇല്ല, ആലുവ അടുപ്പിൽ ആലുവ ഇല്ല, സ്വതന്ത്ര ചിന്തയിൽ ചിന്താസ്വാതന്ത്ര്യവും ഇല്ല ! ഈ പ്രതിസന്ധി മറികടക്കാൻ നവനാസ്തിക പ്രചാരകർ പറയുന്ന ന്യായം വിചിത്രമാണ്, 'FREEWILL ഉണ്ടെന്ന FEEL' ഉണ്ടാവുക എന്നതാണത്രെ FREEWILL ഉണ്ടെന്നതിൻ്റെ തെളിവ്. അതിൻ്റെ അടിസ്ഥാനത്തിലാണത്രെ രക്ഷയും ശിക്ഷയും ! എന്നു അതും സാധ്യമല്ലെന്നാണ് വാസ്തവത്തിൽ സാം ഹാരിസ് പറഞ്ഞത് !WE DO NOT HAVE THE FREEDOM WE THINK WE HAVE. അപ്പോൾ 'FREEWILL ഇല്ല' എന്ന് തോന്നുന്ന ന്യൂറോസയൻ്റിസ്റ്റിൻ്റെ മനുഷ്യാവകാശത്തെ നാച്വറലിസം ADRESS ചെയ്യുന്നില്ലേ? തൻ്റേതല്ലാത്ത കാരണത്താൽ ചെയ്ത തെറ്റിൻ്റെ പേരിൽ വ്യക്തിയെ ശിക്ഷിക്കുന്നതിൻ്റെ ന്യായമെന്താണ്?
കോംപാറ്റബിലിസം
മനുഷ്യൻ്റെ FREEWILL- ഇഖ്തിയാർ - ഇസ്ലാം അംഗീകരിക്കുന്നു. അതിനെത്തുടർന്നുണ്ടാകുന്ന ACTION ൻ്റെ കാര്യത്തിലാണ് രണ്ടിഭാപ്രായം ഉള്ളത്. ഫ്രീ വില്ലും ഉദ്യമവും (കസ്ബ്) മനുഷ്യൻ്റെ ഭാഗവും അതിൻ്റെ സാക്ഷാൽക്കാരം സ്രഷ്ടാവിൻ്റെ ഭാഗവുമാണ്. FREEWILL ഉണ്ടെന്ന തോന്നൽ തന്നെയാണ് തെളിവെന്ന് പറയുന്നവർ എപ്പിസ്റ്റമോളജിക്കൽ ന്യായങ്ങളെയാണ് നിരാകരിക്കുന്നത്. 'കേവലതോന്നൽ' ശരിയാവണമെങ്കിൽ
(Self Valid Truth) മൂന്ന് നിബന്ധനകൾ PHILOSOPHY മുന്നോട്ട് വെക്കുന്നുണ്ട്.
A : Should be Universal- പ്രാപഞ്ചികമാവണം.
B : Should not be taught one- പഠിപ്പിക്കപ്പെട്ടതാവരുത്.
C : Should be intutive - പ്രഥമ ദൃഷ്ട്യാ ബോധ്യമാവണം.
അങ്ങനെയാണെങ്കിൽ അപ്പറയപ്പെട്ട FREEWILL നേക്കാൾ TESTIMONICALLY VALID ആയ INTUTION ആണ് മനുഷ്യൻ്റെ സഹജമായ ദൈവബോധം .അപ്പോൾ ദൈവാസ്തിക്യവും Self VAID TRUTH ആവില്ലേ? തീർച്ചയായുമാവും.
ശാസ്ത്രസാക്ഷ്യം
മറ്റൊരു ഭാഗത്തിലേക്ക് കടക്കാം. സത്യത്തിൽ ശാസ്ത്രം എത്രത്തോളം പുരോഗതി പ്രാപിക്കുന്നുവോ അത്രത്തോളം നാസ്തികത INVALID ആവുന്നതാണ് നാം കാണുന്നത്. പക്ഷെ പ്രചരണം മറിച്ചാണ്. ഒരുദാഹരണം മാത്രം പറയാം. ആദ്യകാലത്ത് 185 ഓളം മനുഷ്യശരീരത്തിലെ അവയവയങ്ങൾ VESTIGIOUS അഥവാ ഉപകാരപ്രദമല്ലാത്ത ലുപ്താവയങ്ങൾ ആണെന്ന് എഴുതുകയും പ്രസംഗിക്കുകയും ചെയ്തവരാണ് നാസ്തികർ. VERMIFORM APPENDIX, COCCYX, MALENIPPLE, ARMPIT &PUBIC HAIR ഇവയൊക്കെ VESTIGIOUS ORGANS ആണെന്ന് പറഞ്ഞ് DESIGN & TUNE ARGUMENT നെ പരിഹസിക്കുന്ന നാസ്തിക പ്രഭാഷകരെ മലയാളികൾ കണ്ടതാണ്. പക്ഷെ വിനയാന്വിതനായി ചോദിക്കട്ടെ, ഇവയിലേതെങ്കിലും ഒന്ന് USELESS ആണെന്ന് പറയാൻ ഇന്ന് നിങ്ങൾക്ക് പറ്റുമോ? കീടനാശിനി ക്യാൻസറിന് കാരണമാകില്ല, ഹൈഡ്രജൻ ബലൂണിൽ ബഹിരാകാശത്ത് പോകാം എന്നൊക്കെ ഇനി നിങ്ങൾക്ക് പറയാനാവുമോ? അപ്പോൾ നിങ്ങൾ പറയും: ശാസ്ത്രം മതം പോലെ RIGID അല്ല FLEXIBLE ആണെന്ന്. ശാസ്ത്രം വിപരീതം മതം എന്നബൈനറി തന്നെ തെറ്റാണ്, അതിരിക്കട്ടെ. എന്നാലെന്തിനാണ് പിന്നെ FLEXIBLE ആയ സയൻസിനെ പറയിപ്പിക്കാൻ ആദ്യമേ RIGID ആയ ANTI RELIGIOUS ARGUMENTS കൾ ഉണ്ടാക്കുന്നത്? ചെവിക്കുടയാക്കെ അനാവശ്യമാണെന്ന് കണ്ണട ചെവിയിൽ കൊളുത്തിപ്പറഞ്ഞ നാസ്തികനെ വരെ നമുക്കറിയാം. ഇവിടെ നാസ്തികർ പ്രചരിപ്പിക്കുന്ന കുറേ അസംബന്ധങ്ങളുണ്ട്. ശാസ്ത്രജ്ഞാനങ്ങളുടെ വിസ്മയ വാർത്തകൾ കേൾക്കുമ്പോൾ - ശാസ്ത്രം ജയിച്ചു മതം തോറ്റു - എന്ന ഒരു GAP OF NOUESENSE. കൂടുതൽ അൽഭുതം കാണിക്കുന്നതിനോട് ആരാധനാ മനോഭാവം വെച്ച് പുലർത്തുക എന്നത് ഏറ്റവും പ്രാക്തന്മായ ഗുഹാവാസികളുടെ ലക്ഷണമായിരുന്നു. അഛൻ മകൾക്കയച്ച കത്തുകൾ എന്ന കൃതിയിൽ പണ്ഡിറ്റ് നെഹ്റു ഇന്ദിരാഗാന്ധിയോട് ഇന്ദിരാഗാന്ധിയോട് ആ അപ്പൂപ്പൻ സിൻഡ്രം പറയുന്നുണ്ട്. തീ കണ്ടപ്പോൾ അൽഭുതം തോന്നി അതിന് ദേവനുണ്ടാക്കി, മഴ പെയ്ത് തീ അണഞ്ഞപ്പോൾ ജലദേവതയായി താരം, 21 ആം നൂറ്റാണ്ടിലേക്ക് ആ സിൻഡ്രം എത്തിയപ്പോൾ കൂടുതൽ അൽഭുതം ശാസ്ത്രസാങ്കേതികതയായി, അങ്ങനെ എന്താണ് ശാസ്ത്രം എന്ന ശാസ്ത്രാവബോധമില്ലാത്ത ശാസ്ത്ര മതം ഉണ്ടായി, അതാണ് നാസ്തികത. നാളെ മറ്റൊന്ന് വന്നാൽ ഇവർ ശാസ്ത്രത്തെ മോർച്ചറിയിൽ കിടത്തും. ഇയ്യിടെ, മാതൃഭൂമിയിൽ ഇതേ ലൈനിൽ ഒരാർട്ടിക്കിൾ വന്നിരുന്നു; നമ്മളെങ്ങനെ നമ്മളായി എന്ന തലക്കെട്ടിൽ. തനി അപ്പൂപ്പൻ സിൻഡ്രമായിരുന്നു അത്. അൽഭുതപ്പെടുത്തിയതിനെയെല്ലാം ആരാധിച്ച് ആരാധിച്ച് നിരീശ്വരവാദിയാവുമെന്ന വള്ളത്തോളിൻ്റെ കവിതയുടെ ആശയം ഇപ്പോഴാണ് മനസ്സിലായത്:
'ഹാ കണ്ടതില്‍ക്കണ്ടതലീശ്വരത്വം
കല്‍പിച്ചു നടന്നൊടുക്കം
നിരീശ്വരത്വത്തിലടിഞ്ഞുവീണു;
നിരസ്ത വിശ്വാസരറേബിയക്കാര്‍!
കുറുമ്പുമാറാത്ത ഖുറൈഷിവര്യ-
ര്‍ക്കോതിക്കൊടുത്തേന്‍ പലവട്ടവും ഞാന്‍:
‘ഈ നിങ്ങള്‍ കൂപ്പും മരമല്ല, കല്ല-
ല്ല,ള്ളാവു സര്‍വാതിശക്തനേകന്‍.’
അല്ലെങ്കിലും ചിന്തിച്ച് നോക്കൂ, നിത്യജീവിതത്തിൽ നാസ്തികർ എന്തോ പ്രത്യേക ശാസ്ത്രീയജീവിതം നയിക്കുന്നുണ്ടോ? മതവിശ്വാസികളേക്കാൾ എന്ത് ശാസ്ത്രീയ ജീവിതമാണവർക്ക് കൂടുതലുള്ളത്? നാസ്തികർ പറയുന്നത് കേട്ടാൽ തോന്നുക; അവർ കടയിൽ പോയി അരിയും പഞ്ചസാരയും വെളിച്ചെണ്ണയുമെന്നൊന്നും പറയാതെ ഒരു ചാക്ക് ORYZA SATIVA STARCH, 2കിലോ SURCROSE, ഒരുടിൻ COCOS NUCIFERA എന്നൊക്കെയാണ് പറയാറുള്ളതെന്നാണ്. മൂത്രക്കല്ല് വന്ന് പിടയുമ്പോൾ 'റെനൽ കാൽകുല്ലി' എന്ന് പറഞ്ഞ് കരയലാണോ ഈ ശാസ്ത്രസ്നേഹം. ശാസ്ത്രം നിക്ഷ്പക്ഷമായ പ്രാപഞ്ചിക പഠന മാധ്യമമാണ് -Systematic study about the nature of the metirial world.ശാസ്ത്രത്തെ അനർഹമായി നാസ്തികമാക്കുന്നതാണ് ഏറ്റവും കടുത്ത ശാസ്ത്ര വിരുദ്ധത.
ശാസ്ത്രാവബോധം
മെച്ചപ്പെട്ട വൈയക്തിക, ഗാർഹിക, സാമൂഹിക ജീവിതം കണ്ടെത്താനുള്ള ഔചിത്യബോധത്തോടെയുള്ള ഉൽസാഹങ്ങളും ജാഗ്രതയുമാണ് ശാസ്ത്രാവബോധം. ശാസ്ത്രാവബോധം എന്ന പദത്തിന് ശാസ്ത്രത്തോടുള്ളതിനേക്കാൾ ധാർമ്മികബോധത്തോടാണ് ബന്ധമുള്ളത്. ഉദാഹരണത്തിന്, ഇസ്ലാമിക പ്രമാണത്തിൽ പറയുന്നു; MONOTHISM ആണ് വിശ്വാസത്തിൻ്റെ അടിത്തറയെങ്കിൽ വഴിയിലെ തടസ്സം നീക്കലാണ് അതിൻ്റെ എഴുപതാം ശാഖ .പകർച്ച വ്യാധിയിൽ നിന്നുള്ള നാട്ടിൽ ക്വാറൻ്റയിൻ പാലിക്കണം, അനാഥക്കുഞ്ഞിൻ്റെ മുമ്പിൽ നിന്ന് സ്വന്തം കുഞ്ഞിനെ പ്രത്യേകം താലോലിക്കരുത് എന്ന് തുടങ്ങിയ ദർശനങ്ങൾക്കുള്ളിലെ അവധാനതയാണ് ശാസ്ത്രാവബോധം. SCIENTIFIC TEMPER എന്ന പദം ഭരണഘടനയോട് ചേർത്ത് വെക്കാൻ ഇന്ദിരക്ക് പ്രേരണയായ ജവഹർലാൽ നെഹ്‌റു ഒരിക്കലൊരു റേഡിയോ പ്രഭാഷണത്തിൽ പറഞ്ഞത് - ദൈവത്തെയോർത്ത് നിങ്ങൾ ബന്ദിൽ നിന്ന് പിന്തിരിയണം - എന്നായിരുന്നു. ഈച്ചയുടെ സ്വഭാവമാണ് നവനാസ്തികതക്ക്; വിശ്വാസികളുടെ നന്മകൾ മനുഷ്യരുടെ ഗുണമായിട്ടും മനുഷ്യനുണ്ടാവുന്ന പോരായ്മകൾ വിശ്വാസത്തിൻ്റെ കണക്കിലേക്കും വെച്ച് വൃണം തേടി പറക്കുന്ന ഈച്ചബോധം.
കവി പാടിയതാണ് സത്യം;
വിദ്യ കൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്ന് നടിക്കുന്നിതു ചിലർ
കുങ്കുമത്തിൻ്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കും പോലെ.

Loading comments...
Leave a Reply