'സൃഷ്ടിപ്പ് ' ഇല്ലെന്നാക്കാൻ ശ്രമിക്കുമ്പോൾ ഇല്ലാതാവുന്ന ആത്മബോധങ്ങളെപ്പറ്റിയുള്ള ചിന്ത.
പ്രപഞ്ചത്തിൻ്റെ ഘടനാത്മക സൗന്ദര്യവും സന്തുലനവും ആകസ്മികതയല്ലെന്നും (Accidentality) ആസൂത്രമാണെന്നുമാണ് (Disign &Tune) സ്വാഭാവികയുക്തി. ചക്രവാളങ്ങളിലും ശരീരങ്ങളിലും നിറഞ്ഞുനിൽക്കുന്നത് സോദ്ദേശ്യപരമായ ആസൂത്രണമാണെന്നാണ് ഖുർആനികോക്തി. മനുഷ്യശരീരം ഏറ്റവും മികച്ച രൂപകായത്തിലാണെന്നും ഖുർആൻ പറഞ്ഞു. അപ്പോൾ , ഉയർത്തപ്പെടുന്ന കൃത്രിമവാദമാണ് 'ട്യൂണിംഗ് ഇല്ലാത്ത ' മനുഷ്യശരീരത്തിലെ ഉപകാരപ്രദമല്ലാത്ത അവയവങ്ങളും ( ലുപ്താവയവങ്ങൾ ) മൾട്ടിവേഴ്സ് എന്ന ഹൈപ്പോതീസിസും. ഒന്നാമത്തെ വാദം അബദ്ധവും മൾട്ടിവേഴ്സ് ഖുർആനിക സത്യവുമത്രെ.
ലുപ്താവയവങ്ങൾ (Vestigious organs) നാസ്തികതയുടെ തോൽവി.
അല്ലാഹു (സ്രഷ്ടാവ് വിൻ്റെ സൃഷ്ടിപ്പ് / Design നെതിരെ നാസ്തികർ പ്രചരിപ്പിക്കുന്ന പ്രധാന മറുവാദമാണ് ഉപയോഗപ്രദമല്ലാത്ത അവയവങ്ങൾ ശരീരത്തിലുണ്ട് എന്നത്. അത്തരം 'നിർമ്മിത' ഭാഗങ്ങൾ ചൂണ്ടിക്കാണിച്ച് പരിണാമവാദത്തെ സൃഷ്ടിപ്രക്രിയ സിദ്ധാന്തത്തിനെതിരെ തിരിക്കലാണവരുടെ രീതി. പരിണാമപ്രക്രിയകൾക്കിടെ മനുഷ്യശരീരം സ്വയംപാകപ്പെട്ടപ്പോൾ അപ്ഡേഷൻ ലഭിക്കാതെ അനാവശ്യമായിപ്പോയ അവയവങ്ങൾ അവരുടെ പ്രധാന വിഷയങ്ങളിലൊന്നാണ്. ലുപ്താവയവങ്ങൾ - Vestigias Organs - എന്നാണവ അറിയപ്പെടുന്നത്. ആദ്യകാലത്ത് പിറ്റ്യുട്ടറി ഗ്രന്ഥി അടക്കം 180 ലേറെ ശരീരഭാഗങ്ങൾ മനുഷ്യന് നിശ്പ്രയോജനകരമാണെന്ന വാദം ഇവർ ഉയർത്തിയിരുന്നു .പരിണാമസിദ്ധാന്തം നിരന്തരം പരിണാമങ്ങൾക്ക് വിധേയമായപ്പോൾ അവയുടെ എണ്ണം പത്തിന് ചുറ്റിപ്പറ്റിച്ചുരുങ്ങുകയായിരുന്നു. ലുപ്താവയവങ്ങൾ കൊണ്ട് ശാസ്ത്രത്തിൻ്റെ വരവ് വർദ്ധിപ്പിക്കലല്ല അവരുടെ ലക്ഷ്യം മറിച്ച്, സൂപ്പർ ഡിസൈനർ എന്ന തിയോക്രാറ്റിക്ക് സങ്കൽപ്പത്തെ അശാസ്ത്രീയമാക്കലാണ്. ദൈവത്തിന് മാനുഫാക്ചറിംഗ് ഡിഫാൾട്ട് സംഭവിച്ചു ,മനുഷ്യശരീരത്തിൽ ദൈവത്തിൻ്റെ കയ്യബദ്ധത്താൽ ഇത്രാലിത്ര അവയവങ്ങൾ ഉണ്ടായി - എന്ന് പറയാൻ നല്ല രസം കിട്ടും.
ഒന്ന്
ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ നടേ പറഞ്ഞവർ എഴുതുകയും പറയുകയും ചെയ്ത ലുപ്താവയവമാണ് വൻ കുടലും ചെറുകുടലും കൂട്ടിമുട്ടുന്ന Vermiform Appendix. അപൻഡിക്സ് എന്ന് തന്നെയായിട്ടുണ്ട് അതിൻ്റെ ഉപയോഗ മലയാളം. ഉണ്ഡുകപുഛ്ചം എന്നാണ് ശരിക്കുമുള്ള മലയാളം. 'ശാസ്ത്രക്രിയ ' എന്ന മലയാളത്തേക്കാൾ പരിചിതമായ മലയാളം സർജറി എന്ന ഇംഗ്ലീഷായത് പോലെയാണതും. ഈ അവയവത്തെ കുറിച്ച് സി രവിചന്ദ്രൻ നടത്തുന്ന അനുമാനം ഏറെക്കുറെ ഇങ്ങനെയാണ്, മനുഷ്യൻ നാലുകാലിൽ നടന്നിരുന്ന രീതിയിൽ നിന്ന് നട്ടെല്ലിൽ നിവർന്ന് നടക്കാൻ തുടങ്ങിയപ്പോൾ തൂങ്ങിക്കിടന്ന കുടൽമാലകൾ കുത്തനെ നിന്നു, ആ കമ്പിക്കമ്പനം ഏൽക്കാതെ തൂങ്ങിത്തന്നെ ബാക്കിയായതാണ് അപൺഡിക്സ് എന്ന ഒരുപകാരവും ഇല്ലാത്ത, എന്നല്ല, പലപ്പോഴും അപൺഡിസൈറ്റിസ് രോഗം ബാധിച്ച് വേദനിക്കുന്ന ആ അവയവം. പക്ഷെ, ഇപ്പോൾ അപൻഡിക്സ് അവർ വിട്ട കേസാണ്. സ്വതന്ത്രചിന്തകരായ ഭക്തർക്ക് ആ കളംമാറ്റത്തിൻ്റെ കാരണം ചിന്തിക്കാൻ സ്വാതന്ത്ര്യമില്ല, മറിച്ച് പറഞ്ഞാലോ മറുത്ത് നിന്നാലോ എസ്സൻസ് ഗ്ലോബലിൽ നിന്ന് ആള് ആൾഔട്ടാവും. ആ അവയവത്തിൻ്റെ ഉപകാരവും ജൈവികധർമ്മങ്ങളും എന്തൊക്കെയാണന്ന് അവർ അതിനെപ്പറ്റി ലുപ്താവയവമാണെന്ന് പറഞ്ഞു നടന്നിരുന്ന കാലത്ത് തന്നെ ശാസ്ത്രബുള്ളറ്റിനുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 2009 ൽ വന്ന ഒരു പഠനം ഇതാണ്.
https://www.sciencedaily.com/releases/2009/08/090820175901.htm
പ്രാപഞ്ചിക സത്യങ്ങളിലേക്ക് മലയാളികളെ നയിക്കാൻ നിയോഗമുണ്ടായവരെന്ന പോലെ അപാരമായ ആത്മവിശ്വാസത്തിൽ - വിഷയം എന്തുമാവട്ടെ ഏതുമാവട്ടെ - സംസാരിക്കുന്ന അവർ ഒന്നുകിൽ ശാസ്ത്രത്തിന് ഒട്ടും വില കൽപ്പിക്കുന്നില്ല എന്നാണതിനർത്ഥം. അല്ലെങ്കിൽ, അസത്യന്മേൽ അനർഹമായി കെട്ടിപ്പൊക്കിയ വ്യക്തിത്വബിംബത്തിന് ഇളക്കം വരുത്താൻ അവർ ഒരു പുതിയ കണ്ടെത്തിലിനെയും അനുവദിക്കുന്നില്ല. അല്ലെങ്കിൽ, അവരുടെ സ്വകാര്യസ്വത്തായ ശാസ്ത്ര സാങ്കേതികതക്കൊപ്പം അവർ സ്വയം അപ്ഡേറ്റഡായിരുന്നില്ല - ഇവയിലേതോ ഒന്നാവണം സംഗതി .
രണ്ട്
ഉപകരപ്രദമല്ലെന്ന് / ഉപകാരമില്ലെന്ന് ഈയടുത്ത് വരെ പറയപ്പെട്ടിരുന്ന മറ്റൊരു ശരീരഭാഗമാണ് ഗുദാസ്ഥി/വാൽമുള്ള്. Vermiform Appendix.Coccyx ,Tailbone എന്നൊക്കെ പറയുന്ന ഈ ഭാഗം പരിണാമത്തിൽ മനുഷ്യൻ്റെ വാലറ്റുപോയ മുരടാണ് എന്ന് പറയപ്പെടുന്നു. സത്യത്തിൽ ഗുദാസ്ഥി മനുഷ്യർക്ക് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം പരിണാമവാദികൾക്ക് അനുകൂലമാണ്. മനുഷ്യൻ പരിണിതജഡികനാണ് എന്നതിൻ്റെ മുദ്രയാണല്ലോ അവരുടെ പക്കൽ ആ മുരട്. മനുഷ്യന് ആശയപരമായ നേട്ടം പ്രദാനിക്കുന്നതെന്നും ഉപകാരദായിയാണ്. പക്ഷെ ,ഒരുപുറം മിന്നുമ്പോൾ മറുപുറം അണയലാണ് നാസ്തികബോധം. ശാരീരികമായി തന്നെ, Coccyx ചെയ്യുന്ന ഉപകാരങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണിപ്പോൾ.
https://www.healthline.com/human-body-maps/coccyx#1
ഡാർവ്വിനിസത്തെ ഡാർവ്വിൻ പോലും വിമലീകരിക്കാൻ ശ്രമിച്ചിട്ടും, മനുഷ്യർക്ക് "ഞങ്ങളല്ലാത്ത വേറെ ദൈവങ്ങൾ പാടില്ല" എന്ന വാശിയോടെ മാത്രം കാര്യങ്ങൾ സംസാരിക്കുന്നവരെ തന്നെ മാതൃകയാക്കണമെന്ന നിർബന്ധം യുക്തമല്ല .
"Weight is distributed between the bottom portions of the two hip bones and the tailbone, providing balance and stability when a person is seated. The tailbone is the connecting point for many pelvic floor muscles.
The coccyx serves as an attachment site for tendons, ligaments, and muscles. It also functions as an insertion point of some of the muscles of the pelvic floor. The coccyx also functions to support and stabilize a person while he or she is in a sitting position."
കോക്സിക്കയുടെ ഉപകാരങ്ങൾ വിശദീകരിക്കുന്ന ഇത്തരം ശാസ്ത്രീയ വിശദീകരണങ്ങൾ ദുർബലമാണെങ്കിൽ, സുബലമായതും ന്യായവും ഹാജരാക്കുക .
മൂന്ന്
പുരുഷചൂചുകം ( Male Nipples) - അതായത് വൃഷ്ണവും ലിംഗവുമുള്ള ശരീരത്തിലെ മുലക്കണ്ണുകളാണ് അടുത്തത്. മതവിരുദ്ധ ശാസ്ത്രപ്രചാരകന്മാർ എത്രമാത്രം മനുഷ്യശരീരത്തിൻ്റെ ഗുപ്തസാധ്യതകൾ അറിയാത്തവരാണ് എന്ന വസ്തുത വിളംബരപ്പെടുത്തുന്ന വാദമാണത് - പുരുഷസ്തനം ലുപ്താവയവമാണെന്ന വാദം. പരിണാമവാദത്തെ അംഗീകരിക്കുന്നവർ പോലും ഇവ്വിഷയത്തിലെ നിലപാട് മാറ്റിയിട്ടും ഇവിടെയുള്ള പലരും 20 വർഷം മുമ്പ് പറഞ്ഞിരുന്നത് ആവർത്തിക്കുകയാണ്.
https://www.healthline.com/health/mens-health/why-do-men-have-nipples#takeaway
ആണിൻ്റെ മുലക്കണ്ണുകൾ അത്ര അപകാരിയല്ല, ഉപകാരങ്ങൾ ഏതൊക്കെ, മുലക്കണ്ണിന് ലിംഗഭേദം ഇല്ല, ഭ്രുണം ന്യൂട്രൽ സ്റ്റേജിലായിരിക്കേ തന്നെ മുലക്കണ്ണ് രൂപപ്പെടും എന്നൊക്കെ ഇവിടെ വായിക്കാം. മുലക്കണ്ണ് പാലൂട്ടാൻ മാത്രമാണെന്ന അധമധാരണയാണ് വലിയ കേമന്മാർ പോലും ഇവിടെ പറയാതെ പറഞ്ഞിരുന്നത്. നിർലിംഗ ഭ്രുണം ക്രോമസോം വ്യത്യാസമനുസരിച്ച് ലിംഗം സ്വീകരിക്കുന്നതിനനുസരിച്ച് മുലചൂചുകം വലുതാവുകയോ തൽസ്ഥിതി തുടരുകയോ ആണെന്നാണ് പഠനങ്ങൾ. മൂന്നാംലിംഗം എന്ന രാഷ്ട്രീയ വ്യാഖ്യാനം ലഭിച്ച ഭിന്നലിംഗക്കാർ, സ്ത്രീലിംഗത്തിലേക്ക് മാറുമ്പോൾ അത് വരെ പുരുഷമായിരുന്ന മുലകൾക്കും ലിംഗമാറ്റം വരികയാണ്. അതായത് മുലക്കണ്ണ് ന്യൂട്രൽ ജൻഡറാണ്. ലൈംഗികതൃഷ്ണയും മുലക്കണ്ണും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. പുരുഷ സ്തനവും മൂർഛാ വിശ്ലേഷണ മേഖല - Erogenious Zone ൽ പെട്ടതാണെന്ന പഠനങ്ങൾ ലഭ്യമാണ്. ലിംഗം കൊണ്ട് ആവാഹിക്കാനാവുന്ന അനുഭവ പ്രദേശങ്ങളിലേക്ക് നിപ്പിളും അവനെ എത്തിക്കും, രണ്ടനുഭവങ്ങൾക്കും രണ്ട് നിറങ്ങളാവുമെങ്കിലും ഫലസിദ്ധി സമാനമാണ്. ലീലാപരിജ്ഞയായ പങ്കാളി ഉണ്ടാവണമെന്ന് മാത്രം .പോയി വായിക്കാം ,
https://www.healthline.com/health/womens-health/nipple-orgasm#why-does-it-happen
ലിംഗദ്വന്ദങ്ങളുടെ പരിണയവും പരിരംഭണവും ഈർച്ചവാൾ ചേർച്ച പോലെ പൂർണ്ണമാവുന്നതിൽ നിതംബദ്വയങ്ങൾക്കുള്ളത്ര സൗകര്യം മറ്റൊന്നിനില്ല. പലക പോലെ പരന്ന നെഞ്ചായിരുന്നു പുരുഷൻ്റേതെങ്കിൽ അവനൊരു മുട്ടിത്തടി മാത്രമാവും ആ ഘട്ടത്തിൽ. പുരുഷന് ബ്രസ്റ്റ് കാൻസറുണ്ടാവാനുള്ള സാധ്യതയാണ് അത് Vestigenious ആകാനുള്ള മറ്റൊരു വിചിത്രന്യായം.സ്ത്രീയെ അപേക്ഷിച്ച് നൂറേ ഒന്നാണ് അതിൻ്റെ അനുപാതം. രോഗസാധ്യത മുൻനിർത്തി നിപ്പിൾ അനാവശ്യമാണെന്ന് പറയുകയാണെങ്കിൽ സ്ത്രീയുടെ നിതംബം ആദ്യം ആ പട്ടികയിൽ വരണം . Mastitis, Cysts - സ്തനവീക്കം ,വൃണം തുടങ്ങിയ രോഗങ്ങൾ Female breast ന് വരുന്നതാണ്.
മാത്രമല്ല , ആ ന്യായം പൊതുമാനമാക്കിയാൽ ശരീരം മൊത്തം അനാവശ്യമാവാം - എന്നതിലെത്തും. വാദത്തിന് പറയട്ടെ, 1 % Galactorrahea സാധ്യത മുൻനിർത്തി Male Nipple ഒഴിവാക്കാം എന്ന് പറയാം, അപരിഛേദിത ലിംഗാഗ്രചർമ്മം ഉണ്ടാക്കിയേക്കാവുന്ന ലൈംഗികരോഗ സാധ്യതകൾ അതിനേക്കാൾ എത്രയോ മടങ്ങധികമാണ്.
https://www.mayoclinic.org/tests-procedures/circumcision/about/pac-20393550
ആ അഗ്രചർമ്മം ഛേദിക്കലാണ് ഉത്തമം എന്നുപ്പോൾ സമ്മതിക്കേണ്ടി വരും. അല്ലെങ്കിലും, Circumcision നെ സംബന്ധിച്ച് മുസ്ലിംകളുടെ മാത്രം ആചാരമെന്ന നിലയിൽ പരിചയപ്പെടുത്തുന്നത് തന്നെ ശരിയല്ല എന്ന് ശരാശരി ചരിത്ര - ശാസ്ത്ര ധാരണയുള്ള ആർക്കുമറിയാം. അവിടെ അവർ അട്ടിമറി നടത്തുന്നത് മനുഷ്യാവകാശങ്ങളുടെ വൈകാരികത കലർത്തി ഇസ്ലാംപാനിക് കൊഴുപ്പിക്കാനാണ്. ലൈംഗികാസ്വാദനത്തിൻ്റെ കാര്യത്തിൽ അപരിഛേദിത ലിംഗം അവകാശങ്ങൾ നിഷേധിക്കപ്പെട്ടവനാണ്. പങ്കാളിയുടേതിന് പുറമേ സ്വചർമ്മത്താൽ തന്നെ ഉരതലുദ്ധീപനം സിദ്ദിക്കുന്നതിനാൽ ശീഘ്രസ്ഖലന സാധ്യത അവിടെ കൂടുതലാണാണെന്ന ശാസ്ത്രീയവിശദീകരണം വായിച്ചാൽ കാര്യങ്ങൾ മനസ്സിലാവും. ഹൈജനിക്കായി ലോംഗ് ടൈം സാധിക്കാനും രോഗമുക്തരാവാനും വേണ്ടി ചേലാകർമ്മം വികസിത സമൂഹത്തിനിടയിൽ എത്രത്തോളം സാർവ്വത്രികമാവുന്നുണ്ട് എന്ന അവലോകനങ്ങൾ ധാരാളമുണ്ട്. അപ്പോൾപ്പിന്നെ, അനാവശ്യമായ ചർമ്മം ദൈവം അവിടെയെന്തിന് സൃഷ്ടിച്ചു എന്ന സാധാരണ ചോദ്യം വരും. അതിൻ്റെ മറുപടി ഈ ചർച്ചയിൽ വരുന്നതല്ല. ശേഷം പറയാം. മാത്രമല്ല ,ലിംഗാഗ്രചർമ്മം ലുപ്താവയവമല്ല എന്നല്ലേ അവരുടെ വീക്ഷണം.
നാല്
കക്ഷരോമവും ഗുഹ്യരോമവും - Armpit hair & Pubic hair ആണ് അവരുടെ അടുത്ത പിടുത്തം. രോമങ്ങൾ മൊത്തത്തിൽ ശരീരത്തിൽ ചെയ്യുന്ന സഹായക്രിയകൾ ധാരാളമുണ്ട്.
our hair still plays a very important role in regulating our body temperature. When it's cold outside, tiny muscles surrounding the hair follicle cause the hairs to stand up, to trap more heat near thebody. ... So those tiny hairs all over our bodies make sense. ജൈവികവും വൈകാരികവുമായ ധർമ്മങ്ങൾ അവയിലുണ്ട്.
https://www.sciencealert.com/watch-why-do-we-have-body-hair
മേൽപ്പറഞ്ഞ രോമസമൂഹങ്ങളിൽ കക്ഷരോമങ്ങൾ ചർമ്മവരൾച്ചയും ഉരയലും അകറ്റി അവിടം സ്നിഗ്ദമാക്കുന്നു. ഹെട്രോ സെക്സിൽ 96 % പേരും പങ്കാളിയുടെ ചെറിയ കക്ഷരോമങ്ങളിൽ ഉത്തേജനം കണ്ടെത്തുന്നു. സ്ത്രീകൾ പുരുഷൻ്റെ കക്ഷരോമങ്ങളുടെ ഗന്ധത്തിൽ സമാശ്വാസം കണ്ടെത്തുന്നു. ചർച്ചയുടെ ഗന്ധം മറ്റൊന്നാവാതിരിക്കാൻ വിശദീകരണം വേണ്ടവർക്ക് ഈ ലിങ്ക് വായിക്കാം.
https://www.healthline.com/health/why-do-we-have-armpit-hair
ഗുഹ്യരോമങ്ങൾ രോഗവാഹകരായ ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കുന്നു. സംസർഗത്തിലും ഋതുമതിത്വാസ്വദനത്തിലും മാനസിക വികാസത്തിലും അവ ഉത്തേജനമാണ്. വായിക്കാം,
https://www.healthline.com/health/purpose-of-pubic-hair.
എന്നാൽ, ഇവരണ്ടും പരിധിക്കപ്പുറം വളർന്നാൽ വിപരീതമാവും ഫലം. അതിനാൽ നാൽപ്പത് ദിവസങ്ങളിലൊരു തവണ അവ നീക്കം ചെയ്യണമെന്നാണ് ഇസ്ലാം. ഇത്തരം അനാവശ്യഭാഗങ്ങൾ ശസ്ത്രക്രിയ ചെയ്ത് സുന്ദരമായി ജീവിച്ച് തെളിയിക്കുകയാണ് ശാസ്ത്രമാത്ര വാദികൾ വേണ്ടത്. തത്വംപറഞ്ഞല്ലല്ലോ, എംപിരിക്കലീ വേണമല്ലോ ബോധ്യങ്ങൾ രൂപപ്പെടുത്താൻ. കോമൺ അവയവമല്ലാത്ത, വ്യക്തിക്ക് വകതിരിവിൻ്റെ പ്രായമെത്തിയ വിളംബരമായ വിവേകപ്പല്ല് - Wisdom teeth പറിച്ചെടുത്താലുള്ള അപകടം പോലും വലുതാണ്. എല്ലാം കൂടിച്ചേർന്നാലുണ്ടാവുന്ന സന്തുലിതത്വമാണ് ബലം. ഒരവയവത്തിനും ധർമ്മമില്ല എന്ന് പറയരുത്, പരമാവധി, പ്രത്യേക ധർമ്മം അറിയപ്പെട്ടിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. ജങ്ക് ഡിഎൻഎകളെ സംബന്ധിച്ച ചർച്ചയിൽ പല ശാസ്ത്രീവിശദീകരണങ്ങളും അക്കാര്യം വ്യക്തമാക്കുന്നുണ്ട്. ജനിതക ശാസ്ത്രം പിച്ചവെച്ച് തുടങ്ങുന്നേയുള്ളൂ എന്ന സത്യം ശാസ്ത്രലോകം വിളിച്ച് പറയുമ്പോൾ തന്നെ, ഉപകാരമില്ലാത്ത ഡിഎൻഎ യും മോറൽകോഡ് രേഖപ്പെടുത്തപ്പെട്ട ക്രോമസോമുകളും എന്ന വിഷയത്തിൽ തീർപ്പു കൽപ്പിക്കുന്ന പ്രസംഗങ്ങൾ വരെ ഇവിടെ ഇറങ്ങിക്കഴിഞ്ഞു! ഒരവയവത്തിന് നിയതമല്ലാത്ത ആകസ്മിക ധർമ്മങ്ങളും വന്നുചേരാം.
ഉദാഹരണത്തിന്, നാസാദ്വാരം ശ്വസനത്തിനാണ്, വായ വൃണപ്പെട്ടവന് ഭക്ഷണം ഇറക്കാനും ചിലപ്പോൾ അത് വേണ്ടി വരും. തുടയിലെയും കാലിലെയും എല്ലെടുത്ത് വേറെ സ്ഥലത്ത് പിടിപ്പിക്കുന്നത് പതിവല്ലേ. പ്ലാസ്റ്റിക് - കോസ്മറ്റിക് സർജറികൾ സജീവമായ കാലത്ത് ഒരംശം ഇറച്ചിയും വെറുതെയാവില്ല. Auricle - കർണ്ണഛത്രം അഥവാ ചെവിക്കുട കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് പറഞ്ഞിരുന്ന പലരും ചെവിക്കുടയിൽ കണ്ണട താങ്ങിവെച്ചാണ് അങ്ങനെ പറയാറുള്ളത്. ഇപ്പോൾ, കോവിഡ് വന്നപ്പോൾ 90 ശതമാനം മുഖംമൂടിയും കൊളുത്തുന്ന കൊക്കയാണ് ചെവിക്കുടകൾ. ഇപ്പോഴത്തെ മനുഷ്യരുടെ അവയവം തന്നെയായി മാറിക്കറിഞ്ഞ മാസ്ക് പോലും വെർജീനിയസ് ഓർഗാനല്ല എന്ന് വിശാലമായി മനസ്സിലാക്കുമ്പോഴാണ് ശാസ്ത്രം കാൽപ്പനികവും മാനുഷികവുമാവുന്നത്.
ഒരു കഥയുണ്ട് ; മുമ്പൊരു സ്വയംപ്രഖ്യാപിത ശാസ്ത്രജ്ഞൻ മീൻ കടയിലെത്തി. മീൻ നോക്കുന്നതിനിടെ ആരോ ചോദിച്ചു, "സാർ,ഈ മൽസ്യത്തിനെന്തിനാണ് ചിറകുകൾ?" പരിണമിച്ച് മൽസ്യമാകുന്നതിന് മുമ്പ് മീനുകൾ വായുവിലൂടെ പറക്കാറായിരുന്നു എന്ന് പറഞ്ഞാലോ എന്നൊരു നിമിശം ശങ്കിച്ചെങ്കിലും അയാൾ പറഞ്ഞില്ല. ഹ്യൂമനിസ്റ്റ് കൂടിയായ അയാൾ തട്ടിവിട്ടു,. "ഓഹ് അത്,നാം മീൻ മുറിക്കുമ്പോൾ ചുറ്റിലും കറങ്ങുന്ന പൂച്ചക്ക് ഇട്ട് കൊടുക്കാൻ പ്രകൃതി അവശേഷിപ്പിച്ചതാണ് ". ചിറകുകൾ പറക്കാൻ മാത്രമല്ല, നീന്താൻ കൂടിയാണ് എന്നയാൾ ഓർത്തില്ല.
പാൻസ്പെർമിയ ദൈവാസ്തിക്യത്തിന് റദ്ധല്ല.
ജീവോൽപ്പത്തി വിശദീകരിക്കുമ്പോൾ റിച്ചാർഡ് ഡോക്കിൻസ് അടക്കമുള്ള നവനാസ്തികർ പറയാറുള്ള മറുവാദമാണ് ഭൗമേതര മണ്ഡലങ്ങളിലെ ജീവ ദാനസാധ്യത.
Panspermia is a scientific hypothesis proposing that life exists throughout the Universe and is distributed by space dust, meteoroids, asteroids, comets, and planetoids. The term comes from the Ancient Greek pan (all) and sperma (seed). The Core Idea Panspermia suggests that life on Earth did not necessarily originate here. Instead, life or at least the complex organic building blocks of life, may have arrived from space, hitchhiking on celestial bodies that crashed into our planet billions of years ago.
പ്രതികരണം :
ഇസ്ലാമിലെ Bio - Cosmoss ഭൗമപരിധിയിൽ ഒതുങ്ങുന്നതല്ല. ഭൂമിക്ക് പുറത്തും ജീവനുണ്ട്. ഖുർആൻ നിരന്തരം അതുണർത്തുന്നു. പക്ഷെ അതും ജീവോൽപ്പത്തിയും തമ്മിൽ ബന്ധമില്ല. ഭൗമേതര ജീവൻ ?
അന്യഗ്രഹജീവികൾ (Extra-terrestrial Life)
ഏലിയനുകൾ അഥവാ അന്യഗ്രഹജീവികൾ എന്നത് ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിൽ എവിടെയെങ്കിലും നിലനിൽക്കാൻ സാധ്യതയുള്ള ജീവരൂപങ്ങളെ സൂചിപ്പിക്കുന്ന ഒരു ശാസ്ത്രീയ ആശയമാണ്. ശാസ്ത്രജ്ഞർ ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. അവർ ഇതിനെ ഒരു കെട്ടുകഥയായി കാണുന്നില്ല, മറിച്ച് ജീവികൾക്ക് നിലനിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനമായിട്ടാണ് കണക്കാക്കുന്നത്.
എന്തുകൊണ്ട് അന്യഗ്രഹജീവികൾക്ക് സാധ്യതയുണ്ട്? പ്രപഞ്ചത്തിന്റെ വലുപ്പം: നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിൽ (Milky Way) മാത്രം കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ട്. പ്രപഞ്ചത്തിൽ ഇതുപോലെ കോടിക്കണക്കിന് ഗാലക്സികളുമുണ്ട്. ഇത്രയും വലിയൊരു പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവൻ നിലനിൽക്കുന്നത് എന്ന് കരുതുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് ശാസ്ത്രജ്ഞർ വാദിക്കുന്നു.
അനുകൂല സാഹചര്യങ്ങൾ: ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള, 'ഗോൾഡിലോക്ക് സോൺ' (Goldilocks Zone) എന്നറിയപ്പെടുന്ന അനുകൂല മേഖലയിലുള്ള നിരവധി ഗ്രഹങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രഹങ്ങളിൽ ജലാംശമോ ജീവൻ നിലനിൽക്കാൻ ആവശ്യമായ മറ്റ് ഘടകങ്ങളോ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഡ്രേക്ക് സമവാക്യം (Drake Equation): പ്രപഞ്ചത്തിൽ എത്രത്തോളം വികസിതരായ അന്യഗ്രഹജീവികളുണ്ടെന്ന് കണക്കാക്കാൻ ശ്രമിക്കുന്ന ഒരു സമവാക്യമാണിത്. ഇതിലെ എല്ലാ ഘടകങ്ങളും കൃത്യമായി ലഭ്യമല്ലെങ്കിലും, ഇത് അന്യഗ്രഹജീവികളുടെ സാധ്യത എത്ര വലുതാണെന്ന് സൂചിപ്പിക്കുന്നു.
എങ്ങനെയാണ് ഇവയെ കണ്ടെത്താൻ ശ്രമിക്കുന്നത്? അന്യഗ്രഹജീവികളെ തേടിയുള്ള ശാസ്ത്രീയ ശ്രമങ്ങൾക്ക് ചില പ്രധാന വഴികളുണ്ട്: SETI (Search for Extraterrestrial Intelligence): ഇത് വിദൂര നക്ഷത്രങ്ങളിൽ നിന്നും ഗ്രഹങ്ങളിൽ നിന്നും വരുന്ന റേഡിയോ സിഗ്നലുകൾക്കായി കാതോർക്കുന്ന ഒരു പ്രോജക്ടാണ്. അന്യഗ്രഹജീവികൾ അയയ്ക്കുന്ന സന്ദേശങ്ങളോ അവരുടെ സാങ്കേതികവിദ്യയുടെ ഭാഗമായ സിഗ്നലുകളോ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.
അന്യഗ്രഹ പര്യവേക്ഷണം: ചൊവ്വ, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ, ശനിയുടെ ഉപഗ്രഹമായ എൻസെലാഡസ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവന്റെ സൂചനകൾക്കായി ബഹിരാകാശ വാഹനങ്ങൾ അയച്ച് പഠനങ്ങൾ നടത്തുന്നു. ഈ സ്ഥലങ്ങളിൽ ജലമോ ജീവൻ നിലനിൽക്കാൻ ആവശ്യമായ മറ്റ് ഘടകങ്ങളോ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇസ്ലാമിക വീക്ഷണം
ഖുർആൻ ഭൂമിക്ക് വെളിയിൽ ആകാശലോകങ്ങളിൽ 'ഇതരഗ്രഹ' ജീവികൾ ഉണ്ടെന്നും അവ അല്ലാഹുവിൻ്റെ സൃഷ്ടികൾ മാത്രമാണെന്നും അവയ്ക്ക് മനുഷ്യരുമായി ആശയവിനിമയം സാധ്യമാണെന്നും അവയിൽ പലതും ദുർബോധകരായ പിശാചുക്കളാണെന്നും അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്.
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ
"വാനഭുവനങ്ങളുടെ സൃഷ്ടിപ്പും അവ രണ്ടിലും അവൻ ജീവികളെ വ്യാപിപ്പിച്ചതും തൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്, ഉദ്ദേശിക്കുമ്പോൾ അവരെ പുനരുത്ഥാനം ചെയ്ത് സംഘടിപ്പിക്കുവാൻ ശക്തനാണവൻ " (ശൂറാ : 29)
ഈ വചനത്തിലെ " ഫീ ഹിമാ " എന്നാൽ ആകാശഭൂമികളിൽ എന്ന് തന്നെയാണർത്ഥം. അതിൽ ജീവിക്ക് "ദാബ്ബത്" എന്നാണ് അറബിപദം. ഇരുകാലി, നാൽക്കാലി, ഉരഗ ജീവികൾ എല്ലാം അതിൽപ്പെടും. ആകാശഭൂമികളിലുള്ളവ, അതായത് മനുഷ്യരും പറവകളും ഭൂതങ്ങളും മാലാഖമാരും മറ്റും അല്ലാഹുവിനെ നിരന്തരം സങ്കീർത്തനം ചെയ്യുന്നുവെന്ന് ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ കാണാം. ഇസ്ലാമിൻ്റെ കോസ്മോളിജിക്കൽ വീക്ഷണത്തിൻ്റെ സമഗ്രത കൂടി അവിടെ അനാവൃതമാവുന്നു. ഭൂമിയിലെ മനുഷ്യരോ ജീവികളോ മാത്രമല്ല , പ്രപഞ്ചമഹാ പാരാവാരത്തിലെ ഓരോ അംഗത്തിനും ബാധകമായ അല്ലാഹുവിൻ്റെ വ്യവസ്ഥയാണ് ഇസ്ലാം. മലക്കുകൾ പ്രകാശത്താലും പിശാച് അഗ്നിയാലും സൃഷ്ടിക്കപ്പെട്ടു എന്ന ഖുർആനിക ദർശനത്തിനും ഇവിടെ സാംഗത്യമുണ്ട് . ഉയർന്ന താപനില താങ്ങാൻ കഴിയുന്നവരാകണം 'ഏലിയൻസ് '. ഇതരഗ്രഹ ജീവികളിൽ 'ദുർഭൂതങ്ങൾ 'അല്ലാത്തവയെല്ലാം അല്ലാഹുവിനെ വണങ്ങി ജീവിക്കുന്ന മുസ്ലിംകൾ ആണെന്നതാണ് ഇസ്ലാമിക വീക്ഷണം. ഏലിയൻസ് ഉരഗജീവികളുടെ രൂപത്തിൽ, പ്രത്യേകിച്ച് നാഗത്തിൻ്റെ രൂപത്തിലാണ് മനുഷ്യർക്കിടയിൽ ജീവിക്കുന്നതെന്ന ഹാർവാഡ് പഠനം, തദ്വിഷയകമായ ചില ഹദീസുകളുടെ വെളിച്ചത്തിൽ വായിക്കപ്പെടേണ്ടതാണ്. പാമ്പുകളെ അടിച്ചോടിക്കാനോ കൊല്ലാനോ മുതിരുന്നതിന് മുമ്പ് അവധാനത കാണിക്കാൻ പഠിപ്പിക്കപ്പെട്ടതിൻ്റെ ന്യായം അവ ചിലപ്പോൾ ജിന്നുകളാവാം എന്നതാണ്. മാസോണിസവുമായി ബന്ധപ്പെട്ട 'അന്തിക്രിസ്തു' വും സംഘവും മനുഷ്യരെ പിഴപ്പിക്കാൻ നേരിട്ട് മനുഷ്യര്യമായി കമ്മ്യൂണിക്കേഷൻ നടത്തി അമാനവീകമായ ആശയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുമെന്ന് സൂറ അൻആം 112 ആം വചനത്തിൽ വ്യക്തമായി കാണാം.
وَكَذٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَاطِيْنَ الْاِنْسِ وَالْجِنِّ يُوْحِىْ بَعْضُهُـمْ اِلٰى بَعْضٍ زُخْرُفَ الْقَوْلِ غُـرُوْرًا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوْهُ ۖ فَذَرْهُـمْ وَمَا يَفْتَـرُوْنَ
സൂറ നിസാഅ് : 119 ൽ, ജൻഡർ ട്രാൻസ്മിഷൻ അടക്കമുള്ള ആധുനിക ലൈംഗിക സങ്കൽപ്പങ്ങൾ പിശാച് മനുഷ്യർക്ക് കൈമാറിയതാണെന്ന് വായിക്കാം.
وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ ۚ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا
സൂറ : ബഖറ 102 ലും ഇതേ ആശയം കാണാം
وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ
മനുഷ്യ- ഭൂത പിശാചുക്കളുടെ തലവനാണ് ദജ്ജാൽ. ആ ശൃംഖലയുടെ നിഗൂഢ നാമമാണ് ഇലുമിനേറ്റി. അവരുടെ സിംപൽ ദജ്ജാലിൻ്റെ ഒറ്റക്കണ്ണാണ്. കോടിക്കണക്കിന് നിരപരാധികളെ കൊന്ന് മനുഷ്യത്വത്തെ ഏറ്റവും മാരകമായി പോറലേൽപ്പിക്കുന്ന ആധുനിക യുദ്ധരീതി, അതായത് തോക്കും റോക്കറ്റും മിസൈലുകളും മനുഷ്യർക്ക് പിശാചിൽ നിന്ന് കിട്ടിയതാണ്. 1986-ൽ അന്തരിച്ച ചർച്ച് ഓഫ് സയന്റോളജിയുടെ സ്ഥാപകൻ എൽ. റോൺ ഹബ്ബാർഡ്, ജാക്ക് പാർസൺസ് എന്ന റോക്കറ്റ് വിദഗ്ധനോടൊപ്പം ആചാരപരമായ മാന്ത്രികവിദ്യ അഭ്യസിച്ചതായും, 1945-ൽ മൊജാവേ മരുഭൂമിയിൽ വെച്ച് അദ്ദേഹം ഒരു 'ആത്മീയ ജീവിയെ' കണ്ടുമുട്ടിയെന്നും ,ബ്ലാക്ക് മാന്ത്രികനും ബ്രിട്ടീഷ് ഇന്റലിജൻസ് തലവനുമായിരുന്ന അലിസ്റ്റർ ക്രോളി സ്ഥാപിച്ച ഓർഡോ ടെംപ്ലി ഓറിയന്റീസ് എന്ന രഹസ്യ സംഘടനയിൽ ഹബ്ബാർഡിനും പാർസൺസിനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും, പിന്നീട് നാസയുടെ എയ്‌റോജെറ്റ് കോർപ്പറേഷന്റെയും ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെയും സഹസ്ഥാപകനായി ജാക് പാർസൺസ്മാറിയെന്നും ജാക്വസ് വാലി എഴുതിയിട്ടുണ്ട്. കപാല എന്ന ആഭിചാര കൃതിയാണ് സിയോണിസത്തിൻ്റെ മാസ്റ്റർ ബ്രയിൻ. ദജ്ജാലിൻ്റെ സൈന്യമായ സാത്താന്മാരെ പ്രസാദിപ്പിക്കാനുള്ള ആഭിചാര കലയാണതിൻ്റെ തീം. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, ഇതരഗ്രഹജീവികൾക്ക് ഭൂമിയുമായി ബന്ധപ്പെടാനുള്ള 'ആക്സസ് ' എവിടെയാണെന്ന ആലോചനയാണ്. പല മുസ്ലിം പണ്ഡിതന്മാരും നിരീക്ഷിക്കുന്നത്, അറ്റ്ലാൻ്റിക് സമുദ്രത്തിലെ 'ബർമുഡ ട്രയാങ്കിൾ, 'ഏരിയ 51 എന്ന് നാസ സീൽ വെച്ച മഹാദുരന്ത മേഖലയായ' നെവ്ദാ ട്രയാങ്കിൾ' മുതലായവയാണ്. ബഹിരാകാശം മന:പാഠമാക്കുമ്പോഴും സ്വന്തം കൺമുമ്പിലുള്ള 'നെവ്ദ ഏരിയ 51'ൽ കഴിഞ്ഞ 60 വർഷങ്ങൾക്കുള്ളിൽ രണ്ടായിരം വിമാനങ്ങളം അറുപതിനായിരം യാത്രികരും അപ്രത്യക്ഷമായതിനെക്കുറിച്ച് ശാസ്ത്രത്തിന് തൃപ്തമായ ഭൗമിക ന്യായങ്ങൾ പറയാനാവുന്നില്ല എന്ന നിഗൂഢതയിലുണ്ട് മനുഷ്യപ്രാപ്യമല്ലാത്ത സത്യങ്ങളിലേക്കുള്ള ജാലകം. 1806 ൽ കേരളത്തിലെ ആദ്യ ഫ്രീ മേസൺ ലോഡ്ജ് ട്രാവൻകൂർ യൂണിയൻ എന്ന പേരിൽ കൊല്ലത്തു സ്ഥാപിക്കപ്പെട്ടു. 1822 ൽ ഹൈബേർണിയ ആൻഡ് യൂണിയൻ എന്ന പേരിൽ കൊല്ലത്തു തന്നെ മറ്റൊരു ലോഡ്ജും തുടങ്ങി. ഇക്കാലത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അധിക വിവരങ്ങൾ ലഭ്യമല്ല. 1837--ൽ പ്രവർത്തന രഹിതമായതായി കരുതപ്പെടുന്നു. പിന്നീട് കണ്ണൂരും 1886 ൽ കോഴിക്കോടും കൊച്ചിയിലും പ്രവർത്തിച്ചു വരുന്നു. 1941 മുതൽ കൊല്ലത്ത് സംഘം സജീവമാണ്. ഇപ്പോഴും ക്രൗതർ മസോണിക് ഹാളിൽ സംഘടന പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇവിടെ വീണ്ടും ഉയർത്തപ്പെടാൻ സാധ്യതയുള്ള ഏകമറുവാദം അപര പ്രപഞ്ചങ്ങൾ മറ്റൊരു ട്യൂണിലാണ്, സൗരയുഥം നിലനിൽക്കുന്ന ഫണ്ടമെൻ്റൽ കോൺസ്റ്റൻ്റിലല്ല എന്നതാവും. പക്ഷെ, ഓരോ പ്രപഞ്ചത്തിലും അവിടെ വേണ്ട പാകതയും സ്ഥിരാങ്കവുമാണ് ഉണ്ടാവുക .
إنا خلقنا كل شيء بقدر
"ഓരോന്നിനെയും അതാതിനോട് ചേർന്ന പരിമാണത്തിലാണ് നാം സൃഷ്ടിച്ചത് " എന്ന് ഖുർആൻ പറയുന്നുണ്ട്.
വടിയുടെ തികവ് വളയാതിരിക്കലും കയറിൻ്റെ തികവ് വളയലുമാണെന്നത് പോലെ, ഓരോന്നിൻ്റെയും ബയോ ഓർഗാനിക് സ്ട്രക്ചർ തേടുന്ന ആവാസ പശ്ചാത്തലം ഓരോന്നിനും കിട്ടുന്നു.
ആസ്തിക്യനിഷേധം = ആത്മനിഷേധം നിരീശ്വരവാദം ആദ്യമേ അവർക്കനുകൂലമായ ഉത്തരം (readymade answer) ഉണ്ടാക്കിവെച്ച് മനുഷ്യരുടെ അന്വേഷണാത്മക ബോധം തടയുന്നു. 'പ്രപഞ്ചത്തിന് സ്രഷ്ടാവില്ല, സ്രഷ്ടാവ് ഉണ്ടാവേണ്ടതില്ല, സ്രഷ്ടാവ് ഉണ്ടോ ഇല്ലേ എന്നത് മനുഷ്യന് ഒരിക്കലും കണ്ടെത്താനാവില്ല, സ്രഷ്ടാവ് ഉണ്ടായാലും ഇല്ലെങ്കിലും അതൊരു പ്രസക്തമായ കാര്യമല്ല' തുടങ്ങിയ വ്യത്യസ്ത നാസ്തിക വാദങ്ങൾ Epistamalgically നിരവധി ന്യൂനതകൾ വഹിക്കുന്നു.
eg : പഠനമോ അന്വേഷണമോ കൂടാതെ തീർപ്പ് കൽപ്പിക്കുന്നു. നൈസർഗിക ജിജ്ഞാസയെ മുരടിപ്പിക്കുന്നു.
മുകളിൽപ്പറഞ്ഞതനുസരിച്ച് നാസ്തികരോട് ന്യായമായും ചോദിക്കാൻ പറ്റുന്ന ഏറ്റവും ലളിതവും ന്യായയുക്തവുമായ ചോദ്യം ഇതാണ്: ഏകദൈവ വിശ്വാസികൾ ദൈവാസ്തിക്യം കണ്ടെത്തിയ ബൗദ്ധികമായ തെളിവുകൾ ഏതൊക്കെയാണെന്ന് നിങ്ങളാരെങ്കിലും പരിശോധിച്ച് തീർത്തിട്ടുണ്ടോ, മുഴുവൻ പരിശോധിച്ചവരെ കേട്ടിട്ടുണ്ടോ? ഇല്ല എന്നതാവും പരമസത്യം. പിന്നെങ്ങനെയാണ് ദൈവാസ്തിക്യം നിഷേധിക്കുക? Let evidence lead- തെളിവുകൾ നയിക്കട്ടെ എന്ന് നാസ്തികർക്ക് പറയാൻ എന്താണ് പിന്നെ ധാർമ്മികാവകാശം?
അതേസമയം, ഇസ്ലാം എല്ലാ ചോദ്യങ്ങളുടെയും ഉത്തരം 'അല്ലാഹു' എന്ന് പറഞ്ഞ് നിഷ്കർമ്മികളാവുകയല്ല ചെയ്യുന്നത്? മറിച്ച്, എന്ത് കൊണ്ട് പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടാവണം, എങ്ങനെയാണ് ആത്യന്തിക ശക്തി അല്ലാഹു ആണ് എന്ന് മനസ്സിലാവുന്നത് തുടങ്ങിയ അന്വേഷണങ്ങൾ യുക്തിപരവും ശാസ്ത്രീയവുമായി നടത്തിക്കൊണ്ടേയിരിക്കുന്നു. ദൈവത്തെ നിഷേധിക്കാൻ Absence of evidence is evidence of absence എന്ന വിഡ്ഡിത്വം പ്രമാണമാക്കി ഡോക്കിൻസ്റ്റുകൾക്ക് മനുഷ്യന് LOGIC ഉണ്ട് എന്നതിന് Emperical ആയ എന്ത് പ്രമാണമാണുള്ളത്? മനുഷ്യനെ SUPER ANIMAL ആക്കുന്ന INTELECTUAL CAPACITY പരിണാമപരമായി ലക്ഷ്യമില്ലാതെ വികസിച്ച് കൊണ്ടിരിക്കുകയാണെന്ന നാസ്തിക വാദമനുസരിച്ച് " Which is rationally ok ?" എന്ന ചോദ്യത്തിന് ഏത് കാലത്താണ്, എങ്ങനെയാണ് തീർപ്പ് കൽപ്പിക്കുക, അതൊരു Global Nonsense അല്ലേ?ഉദാഹരണത്തിന്, മെച്ചപ്പെട്ടതിലേക്കുള്ള യുക്തിവിചാര ശേഷിയുടെ അതിജീവനത്തിൽ സത്യം തന്നെ സ്വീകരിക്കപ്പെടണം എന്നുപോലുമില്ലല്ലോ? നാസ്തികർ അതിജീവിക്കാൻ മനസിലായ സത്യം മറച്ച് വെച്ച് നുണ പറയുകയാണെങ്കിലോ?
പ്രപഞ്ചത്തിലെ നഗ്നമായ സ്രഷ്ടാവിൻ്റെ 'കയ്യൊപ്പുകൾ' നിഷേധിക്കുന്നു ! അതേ സമയം അവർ തന്നെ 'ഇല്ല ' എന്ന് പറയുന്ന സ്വതന്ത്രചിന്തയുടെ പേരിൽ സംഘടിക്കുന്നു! മനുഷ്യന് Freewill തന്നെ ഇല്ല എന്ന് സാം ഹാരിസ് പറയുന്നു. ഇടമുറിയാത്ത കാര്യകാരണ ബന്ധങ്ങളുടെ ചങ്ങലയാണ് പ്രാപഞ്ചികത എന്നും മസ്തിഷ്ക്കത്തിനകത്ത് വ്യക്തിക്ക് മറുത്തൊന്ന് ചെയ്യാനാവാത്ത വിധം പ്രോഗ്രാം ചെയ്യപ്പെട്ട ന്യൂറോ കെമിക്കൽ പ്രവർത്തനങ്ങളാണ് ചിന്തകൾ എന്നും വിശദീകരിക്കുന്ന നാച്വറലിസം അനുസരിച്ച് മനുഷ്യന് Freewill തന്നെ ഉണ്ടാവില്ല. ജീവിച്ചിരിക്കുന്ന ന്യൂറോ സയൻ്റിസ്റ്റായ നാസ്തിക പ്രമുഖൻ സാം ഹാരിസ് തൻ്റെ Free will എന്ന പുസ്തകത്തിൽ അക്കാര്യം തുറന്ന് പറയുന്നുണ്ട്.
FREE WILL IS AN ILLUSION.OUR WILLS ARE SIMPLY NOT OF OUR OWN MAKING.THOUGHTS AND INTENTIONS EMERGE FROM BACKGROUND CAUSES OF WHICH WE ARE UNAWARE AND OVER WHICH WE HAVE NO CONSCIOUS CONTROL.
WE DO NOT HAVE THE FREEDOM WE THINK WE HAVE. FREE WILL IS ACTUALLY MORE THAN AN ILLUSION IN THAT IT CANNOT BE MADE CONCEPTUALLY COHERENT. EITHER OUR WILLS ARE DETERMINED BY PRIOR CAUSES AND WE ARE NOT RESPONSIBLE FOR THEM OR THEY ARE THE PRODUCT OF CHANCE AND WE ARE NOT RESPONSIBLE FOR THEM. IF A MAN’S CHOICE TO SHOOT THE PRESIDENT IS DETERMINED BY A CERTAIN PATTERN OF NURAL ACTIVITY WHICH IS IN TURN THE PRODUCT OF PRIOR CAUSES PERHAPES AN UNFORTUNATE COINCIDENCE OF BAD GENES,AN UNHAPPY CHILD HOOD, LOST SHEEP AND COSMIC RAY BOMBARDMENT- (Page 5-6)
Freewill intution ആണെന്ന തോന്നലും ഒരു illusion ആണെന്നല്ലേ വരിക! അതുമല്ല , കേവല തോന്നൽ ശരിയാവണമെങ്കിൽ (Self Valid Truth ) എപീസ്റ്റമോളജിക്കലീ ശരിയാവാൻ 3 നിയമങ്ങൾ philosophy മുന്നോട്ട് വെക്കുന്നുണ്ട്.
a : Should be Universal
b : Should not be taught one
c : Should be intutive
ഇവയൊക്കെ അക്കാര്യത്തിൽ റദ്ദ് ചെയ്യപ്പെടും. അതിന് പുറമേ, അതിനേക്കാൾ Testimonically Valid ആയ intution ആണ് മനുഷ്യൻ്റെ സഹജമായ ദൈവബോധം. അപ്പോൾ ദൈവാസ്തിക്യവും Self Vaid Truth ആവില്ലേ?
ഇതേ ആശയം ഭൗതിക ശാസ്ത്രജ്ഞനായ SEAN CARROLL’ അദ്ദേഹത്തിന്റെ ഒരഭിമുഖത്തില്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്. ഉയരമുള്ളൊരു കെട്ടിടത്തില്‍ നിന്നും എടുത്ത് ചാടിയാല്‍ നിങ്ങള്‍ നിലം പതിക്കാന്‍ പോകുന്നുവെന്നാണ് ഭൗതിക ശാസ്ത്ര നിയമങ്ങള്‍ പറയുക. നിങ്ങള്‍ക്കുണ്ടെന്ന് നിങ്ങള്‍ കരുതുന്ന സകല സ്വതന്ത്ര ഇച്ഛയും ഉപയോഗിച്ച് നോക്കാം. പക്ഷേ അതിനൊന്നും സംഭവിക്കാന്‍ പോകുന്നതിനെ മാറ്റാന്‍ കഴിയില്ല. എങ്കില്‍ ഇന്ന് രാവിലെ ഏത് ഷര്‍ട്ട് ധരിക്കണം എന്നതിനെ നിശ്ചയിക്കുന്നതില്‍ സ്വതന്ത്ര ഇച്ഛ പ്രവര്‍ത്തിക്കും എന്നെങ്ങനെയാണ് നിങ്ങള്‍ക്ക് പറയാന്‍ ആവുക? എല്ലാം ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങളാണ് നിശ്ചയിക്കുന്നത്. ആദ്യത്തെ വിഷയത്തില്‍ അത് ലളിതമാണെങ്കില്‍ രണ്ടാമക്കെ കാര്യത്തില്‍ കുറച്ചുകൂടി സങ്കീര്‍ണമാണതെന്ന് മാത്രം.” (SEAN CARROLL, Physcist).
ഏതാണ്ടെല്ലാം ഫിസിയോളജിസ്റ്റും ഇതേ അഭിപ്രായക്കാരാണ്. നമ്മുടെ ശരീരത്തിൽ നടക്കുന്നതിന് സാക്ഷ്യം വഹിക്കൽ മാത്രമാണ് നമ്മുടെ റോൾ എന്നതാണ് അവരുടെ മതം ! എന്നിട്ടും 'വ്യക്തിസ്വതന്ത്രവാദം' പ്രത്യയശാസ്ത്രമാക്കുന്നു.
ലാസ്റ്റ് ലോജിക്ക് അഹ്മദ് ദീദാത്തിനോട് ഒരു Afterlife നിഷേധി ചോദിച്ചു: On basis of pleasure /any kind of utility theory നവനാസ്തികർ ചിന്തിക്കണമിത്. Deedath was asked "How would you feel if you died and discovered that the hereafter was lie ?"
ഒരു ശരാശരി നാസ്തിക വിചാരത്തിൻ്റെ ആലോചനപ്പിശക് അവിടെത്തന്നെ വ്യക്തമാണ്: മരിച്ച് കഴിഞ്ഞാൽ പിന്നെങ്ങനെയാണ് ഒരാൾക്ക് Hereafter lie ആണെന്ന് കണ്ടെത്താനാവുക !? ഒരു ട്രോൾ പോലെ ദീദാത്ത് മറുപടി പറഞ്ഞു:
"Not worse than when you die and discover that the hereafter is truth".
അതായത്, islam is - either GAIN / or No Loss atheism is No gain / or LOSS
ഇതനുസരിച്ച് നാസ്തികത അയുക്തികരമാവുന്നു, നാച്വറലിസം അനുസരിച്ച് ഒരാൾ നാസ്തികനാവരുതെന്ന് വരുന്നു - കാരണം മെച്ചപ്പെട്ട അതിജീവനം ഇസ്ലാമിലാണ് !

Loading comments...
Leave a Reply