അന്തിക്രിസ്തുവിൻ്റെ ലോകക്രമമൊരുങ്ങുന്നതിൻ്റെ പ്രവണതകളും പ്രതിഫലനങ്ങളും അന്വേഷിക്കുന്ന പഠനം.


ഇസ്‌ലാമിക അന്ത്യദിന ശാസ്ത്രത്തിലെ (Eschatology) ഏറ്റവും വലിയ പരീക്ഷണവും തിന്മയുടെ പ്രതീകവുമാണ് മസീഹുദ്ദജ്ജാൽ. ലോകാവസാനത്തിന് മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന കക്ഷി, നിർമ്മിതശക്തികളും

അത്ഭുതങ്ങളും കാണിച്ച് ജനങ്ങളെ വഴിപിഴപ്പിക്കുകയും സ്വയം ദൈവമാണെന്ന് അവകാശപ്പെടുകയും ചെയ്യും. ഭൗതികമായ പ്രലോഭനങ്ങളും സാങ്കേതികമായ വഞ്ചനകളും ഉപയോഗിച്ച് വിശ്വാസികളെ പരീക്ഷിക്കുന്ന ദജ്ജാലിന്റെ ഫിത്‌നയിൽ നിന്ന് രക്ഷനേടാൻ പ്രവാചകൻ (സ്വ) പ്രത്യേകമായി താക്കീത് നൽകിയിട്ടുണ്ട്. ഒടുവിൽ ഈസാ നബി (അ) മിൻ്റെ വരവോടെ ദജ്ജാൽ വധിക്കപ്പെടുകയും ഭൂമിയിൽ നീതിയും സത്യവും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്നാണ് ഇസ്‌ലാമിക വിശ്വാസം.

ഹദീസുകളുടെ അടിസ്ഥാനത്തിൽ ദജ്ജാലിനെ തിരിച്ചറിയാൻ വ്യക്തമായ ലക്ഷണങ്ങൾ പ്രവാചകൻ (സ്വ) വിവരിച്ചിട്ടുണ്ട്. അവൻ ഒരു യുവാവായിരിക്കുമെന്നും അവന്റെ ഒരു കണ്ണ് കാഴ്ചയില്ലാത്തതും തടിച്ച മുന്തിരിപ്പഴം പോലെയായിരിക്കുമെന്നും ഹദീസുകൾ വ്യക്തമാക്കുന്നു. പ്രവാചകൻ (സ്വ) പറഞ്ഞു;

അവൻ -إِنَّهُ شَابٌّ جَعَدٌ قَطَط- ، عَيْنُهُ طَافِيَة - ചുരുണ്ടമുടിയുള്ള ഒരു യുവാവായിരിക്കും, അവന്റെ കണ്ണ് തടിച്ച മുന്തിരിപ്പഴം പോലെയായിരിക്കും (സ്വഹീഹ് മുസ്‌ലിം). അവന്റെ രണ്ട് കണ്ണുകൾക്കിടയിൽ 'കാഫിർ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. അക്ഷരമറിയുന്നവനും അല്ലാത്തവനുമായ ഓരോവിശ്വാസിക്കും അത് വായിക്കാൻ കഴിയുമെന്ന് يَقْرَؤُهُ كُلُّ مُؤْمِنٍ، كَاتِبٍ وَغَيْرِ كَاتِبٍ എന്ന നബിവചനം വ്യക്തമാക്കുന്നു.
​ദജ്ജാലിന്റെ പരീക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അവൻ പ്രകടിപ്പിക്കുന്ന ശക്തിപ്രകടനങ്ങൾ. അവൻ ആകാശത്തോട് കൽപ്പിക്കുമ്പോൾ മഴപെയ്യുകയും ഭൂമിയോട് കൽപ്പിക്കുമ്പോൾ വിളവുകൾ ഉണ്ടാകുകയും ചെയ്യുന്നതായി ചിലർക്ക് തോന്നും. فَيَأْمُرُ السَّمَاءَ فَتُمْطِرُ وَالأَرْضَ فَتُنْبِتُ (സ്വഹീഹ് മുസ്‌ലിം) എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. പിശാചുക്കളുടെ സഹായത്തോടെ മരിച്ചവരെ ജീവിപ്പിക്കുന്നത് പോലെ തോന്നിപ്പിക്കാനും അവന് സാധിക്കും. അവന്റെ സഞ്ചാരവേഗത്തെ كَالْغَيْثِ اسْتَدْبَرَتْهُ الرِّيحُ അഥവാകാറ്റിനൊപ്പം നീങ്ങുന്ന മേഘത്തെപ്പോലെ (സ്വഹീഹ് മുസ്‌ലിം) എന്നാണ് പ്രവാചകൻ (സ്വ) വിശേഷിപ്പിച്ചത്; ഇത് ഇന്നത്തെ നൂതന സാങ്കേതിക വിദ്യകളിലേക്കും വേഗമേറിയ യാത്രാ സംവിധാനങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. തുടക്കത്തിൽ താൻ ഒരു പ്രവാചകനാണെന്ന് അവകാശപ്പെടുന്ന അവൻ പിന്നീട് أَنَا رَبُّكُمْ അഥവാ ഞാൻ നിങ്ങളുടെ രക്ഷിതാവാണ് എന്ന് പറഞ്ഞ് ദൈവത്വം അവകാശപ്പെടും. ആത്മീയതയേക്കാൾ ഭൗതിക സുഖങ്ങൾക്കും ലൗകിക നേട്ടങ്ങൾക്കും മുൻഗണന നൽകുന്നവർ അവനെ പിന്തുടർന്ന് വഴിപിഴച്ചുപോകും.

സാത്താനിക് മൊണാർക്കി

ലോകത്തെ ഒരു 'ഏകധ്രുവ ഭരണക്രമത്തിലേക്ക്' നയിക്കുന്ന രഹസ്യസംവിധാനമായി വിലയിരുത്തപ്പെടുന്ന ഇല്ലുമിനാറ്റി/മാസോണിസം ഇസ്‌ലാമിക വീക്ഷണത്തിൽ ദജ്ജാൽ സ്ഥാപിക്കാനിരിക്കുന്ന ആഗോള സാമ്രാജ്യത്തിന്റെ അടിത്തറയായാണ് വിലയിരുത്തപ്പെടുന്നത്. വിഖ്യാദ സിംബലായ'എല്ലാം കാണുന്ന കണ്ണ്' (The All-Seeing Eye) ദജ്ജാലിന്റെ അന്ധമായ ഒറ്റക്കണ്ണിന്റെ പ്രതീകമായി കരുതപ്പെടുന്നു. ഇതിനെ പ്രവാചകൻ (സ്വ) ദജ്ജാലിനെക്കുറിച്ച് നൽകിയ أَنَّهُ أَعْوَرُ وَإِنَّ رَبَّكُمْ لَيْسَ بِأَعْوَرَ (അവൻ ഒറ്റക്കണ്ണനാണ്, എന്നാൽ നിങ്ങളുടെ രക്ഷിതാവ് ഒറ്റക്കണ്ണനല്ല ) എന്ന താക്കീതിനോടും, അവന്റെ കണ്ണിനെ വിശേഷിപ്പിച്ച كَأَنَّ عَيْنَهُ عِنَبَةٌ طَافِيَة (അവന്റെ കണ്ണ് തടിച്ച മുന്തിരിപ്പഴം പോലെയായിരിക്കും) എന്ന വചനത്തോടും ചേർത്താണ് പലരും വായിക്കുന്നത്.
​ഈ സാത്താനിക ക്രമം ലോകത്തെ മുഴുവൻ പലിശ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ കുരുക്കി സമ്പൂർണ്ണ നിയന്ത്രണം കൈക്കലാക്കുന്നു. ദജ്ജാലിന്റെ പക്കൽ مَعَهُ جِبَالٌ مِنْ خُبْزٍ (അവന്റെ കൂടെ അപ്പത്തിന്റെ പർവ്വതങ്ങളുണ്ടാകും) എന്ന ഹദീസ് സൂചനകൾ പ്രകാരം ലോകത്തിൻ്റെ സാമ്പത്തിക സ്രോതസ്സുകൾ അവന്റെ അധീനതയിലായിരിക്കും. കൂടാതെ, ഹോളിവുഡ് പോലുള്ള വിനോദ വ്യവസായത്തിലൂടെയും മാധ്യമങ്ങളിലൂടെയും 'സബ്ലിമിനൽ മെസ്സേജിംഗ്' വഴി മനുഷ്യ മനസ്സിനെ നിയന്ത്രിക്കുകയും (Mind Control), അധാർമ്മികതയെയും പൈശാചികതയെയും സ്വാഭാവികമായി അവതരിപ്പിച്ച് ജനങ്ങളുടെ ചിന്താഗതിയെ മാറ്റിയെടുക്കുകയും ചെയ്യുന്നത് ഈ ആഗോള ശൈത്വാനി ക്രമത്തിന്റെ ഭാഗമാണ്.

ആധുനിക കാലത്തെ മനസ്സ് നിയന്ത്രിക്കൽ വിദ്യകൾ (Mind Control), ദജ്ജാലിന്റെ പരീക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് വിലയിരുത്തപ്പെടുന്നു. മാധ്യമങ്ങൾ, സിനിമ, സംഗീത വ്യവസായം എന്നിവയിലൂടെ ജനങ്ങളുടെ ബോധമനസ്സറിയാതെ തന്നെ അവരുടെ ചിന്താഗതികളെ മാറ്റിയെടുക്കുന്ന രീതിയെ 'സബ്ലിമിനൽ മെസ്സേജിംഗ്' എന്ന് വിളിക്കുന്നു. ധാർമ്മിക മൂല്യങ്ങളെ തകർത്ത് പൈശാചികതയെയും അധർമ്മത്തെയും ഒരു സാധാരണ കാര്യമായി (Normalization) അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ ഖുർആൻ വിശേഷിപ്പിച്ചത് وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ (പിശാച് അവരുടെ പ്രവൃത്തികളെ അവർക്ക് ഭംഗിയായി തോന്നിച്ചു- സൂറത്തുൽ അൻആം: 43) എന്നാണ്. സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും ചിത്രീകരിക്കുന്ന ദജ്ജാലിന്റെ രീതിയെക്കുറിച്ച് പ്രവാചകൻ (സ്വ) ഇപ്രകാരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; مَعَهُ جَنَّةٌ وَنَارٌ، فَنَارُهُ جَنَّةٌ وَجَنَّتُهُ نَارٌ (അവന്റെ കൂടെ ഒരു സ്വർഗവും നരകവുമുണ്ടാകും; എന്നാൽ അവന്റെ നരകം സ്വർഗവും അവന്റെ സ്വർഗം നരകവുമാകുന്നു (സ്വഹീഹ് മുസ്‌ലിം). ഇന്ദ്രിയങ്ങളെയും ചിന്തകളെയും വശീകരിച്ച് മനുഷ്യനെ യാഥാർത്ഥ്യത്തിൽ നിന്ന് അകറ്റുന്ന ഈ സാത്താനിക ക്രമം, ആത്യന്തികമായി മനുഷ്യന്റെ ആത്മീയ പ്രതിരോധം തകർക്കാനാണ് ശ്രമിക്കുന്നത്.

സാത്താനിക ക്രമത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം ഭൂമിയിൽ അരാജകത്വവും രക്തച്ചൊരിച്ചിലും വർദ്ധിപ്പിക്കുക എന്നതാണ്. അന്ത്യനാളിനോട് അടുക്കുമ്പോൾ 'ഹർജ്' വർദ്ധിക്കുമെന്ന് പ്രവാചകൻ (സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. بَيْنَ يَدَيِ السَّاعَةِ يكثر الْهَرْجُ الْقَتْلُ الْقَتْلُ (അന്ത്യനാളിന് മുൻപായി ഹർജ് ഉണ്ടാകും. അത് കൊലപാതകമാണ്, കൂട്ടക്കൊലയാണ് (സ്വഹീഹ് മുസ്‌ലിം). ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ (Epstein Files) പോലുള്ള വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത് ലോകത്തെ ഉന്നത അധികാര കേന്ദ്രങ്ങളിൽ നടക്കുന്ന പൈശാചികമായ ചൂഷണങ്ങളെയും അധാർമ്മികതയെയുമാണ്. മനുഷ്യനെ മൃഗതുല്യമായ കാമവികാരങ്ങളിലേക്ക് തള്ളിയിടുക വഴി അവനിലെ ആത്മീയ പ്രതിരോധം നശിപ്പിക്കുക എന്നത് ശൈത്വാനി തന്ത്രമാണ്. ഖുർആൻ ഇതിനെക്കുറിച്ച് ഇപ്രകാരം താക്കീത് നൽകുന്നു; إِنَّمَا يَأْمُرُكُمْ بِالسُّوءِ وَالْفَحْشَاءِ (തിന്മയ്ക്കും നീചവൃത്തികൾക്കും മാത്രമേ അവൻ നിങ്ങളോട് കൽപ്പിക്കുകയുള്ളൂ (സൂറത്തുൽ ബഖറ: 169).

കൂടോത്രനാഥൻ

ഭൂമിയിൽ നടക്കുന്ന കൂടോത്രങ്ങളും ആഭിചാരവൃത്തികളും ദജ്ജാലാരാധനയുടെ ഭാഗമാണ്. ഇസ്‌ലാമിക കർമ്മശാസ്ത്ര പ്രകാരം സിഹ്റും  ശഅവദ:യും തിന്മയുടെ രണ്ട് വ്യത്യസ്ത വശങ്ങളെയാണ് സൂചിപ്പിക്കുന്നത്. പിശാചുക്കളുടെ സഹായത്തോടെ പ്രകൃതിനിയമങ്ങൾക്ക് വിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നതിനെ സിഹ്ർ എന്ന് വിളിക്കുമ്പോൾ, കാഴ്ചയെ ഭ്രമിപ്പിച്ചുകൊണ്ട് യാഥാർത്ഥ്യമല്ലാത്ത കാര്യങ്ങളെ യാഥാർത്ഥ്യമായി തോന്നിപ്പിക്കുന്ന രീതിയാണ് ശഅവദ. സിഹ്റിന്റെ ചരിത്രം വളരെ പുരാതനമാണ്; ഖുർആൻ പ്രകാരം ബാബിലോണിയയിൽ നാഗരികതയുടെ കാലത്താണ് സിഹ്റ് മനുഷ്യരിലേക്ക് ഒരു പരീക്ഷണാർത്ഥം എത്തിയത്. ഇതിനെക്കുറിച്ച് ഖുർആൻ വ്യക്തമാക്കുന്നത് وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ (സുലൈമാൻ നബി സത്യനിഷേധിയായിട്ടില്ല; എന്നാൽ ജനങ്ങൾക്ക് സിഹ്ർ പഠിപ്പിച്ചു കൊടുത്ത പിശാചുക്കളാണ് സത്യനിഷേധികളായത് - സൂറത്തുൽ ബഖറ: 102) എന്നാണ്. പുരാതന ഈജിപ്തിലെ ഫറോവമാരുടെ കാലത്ത് സിഹ്ർ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്നും മൂസാ നബി (അ) മിൻ്റെ വടിയെ നേരിടാൻ അവർ ഇന്ദ്രജാലം ഉപയോഗിച്ചിരുന്നുവെന്നും ഖുർആൻ ഓർമ്മപ്പെടുത്തുന്നു. سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ وَجَاءُوا بِسِحْرٍ عَظِيمٍ (അവർ ജനങ്ങളുടെ കണ്ണുകളെ കെട്ടുകയും അവരെ പേടിപ്പിക്കുകയും വലിയൊരു സിഹ്ർ കൊണ്ടുവരികയും ചെയ്തു - സൂറത്തുൽ അഅ്റാഫ്: 116). ചുരുക്കത്തിൽ, മനുഷ്യനെ സത്യത്തിൽ നിന്ന് തെറ്റിക്കാനുള്ള സാത്താനിക ആയുധമായാണ് ഇതിനെ ഇസ്‌ലാം ചരിത്രപരമായി അടയാളപ്പെടുത്തുന്നത്.

കൂടോത്രത്തിൻ്റെ മോഡേണിറ്റി

ആധുനിക കാലത്ത് സിഹ്ർ കേവലം മന്ത്രവാദങ്ങളിൽ ഒതുങ്ങുന്നില്ല, മറിച്ച് അത് പുതിയതും സങ്കീർണ്ണവുമായ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഹോളോഗ്രാമുകൾ (Holograms), വർച്വൽ റിയാലിറ്റി (VR), ആഴത്തിലുള്ള മനഃശാസ്ത്ര വിദ്യകൾ എന്നിവയിലൂടെ ജനങ്ങളെ ഭ്രമിപ്പിക്കുന്ന 'ടെക്നോളജിക്കൽ ശഅവദ' ഇതിന്റെ ആധുനിക രൂപമാണ്; ഇത് ദജ്ജാലിന്റെ 'ഫിത്‌ന' യുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. സബ്ലിമിനൽ മെസ്സേജിംഗും മാസ്മീഡിയ ഹിപ്നോസിസും വഴി ജനങ്ങളുടെ മനസ്സിനെ കീഴടക്കുന്ന രീതി ഇന്ന് വ്യാപകമാണ്. കൂടാതെ, ഇല്ലുമിനാറ്റി പോലുള്ള രഹസ്യ സംഘടനകൾ അവരുടെ ആചാരങ്ങളിൽ പുരാതനമായ ആഭിചാര വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ലോകത്തെ ഭീതിയുടെ നിഴലിൽ നിർത്താനും നിയന്ത്രിക്കാനും ഇത്തരം സാത്താനിക വിദ്യകൾ അവർ ആധുനിക യുഗത്തിലും ഫലപ്രദമായ ആയുധമാക്കുന്നുണ്ട് എന്നർത്ഥം.

പ്രകാശത്തിന്റെ പ്രതിഫലനത്തിലൂടെ ഒരു വസ്തുവിന്റെ ത്രിമാന രൂപം (3D Image) ശൂന്യതയിൽ പുനർനിർമ്മിക്കുന്ന സാങ്കേതികവിദ്യയാണ് ഹോളോഗ്രാം. സാധാരണ ഫോട്ടോകൾ ദ്വിമാന (2D) ഉള്ളവയാണെങ്കിൽ, ഹോളോഗ്രാമിൽ നീളം, വീതി എന്നിവയ്ക്ക് പുറമെ ആഴവും (Depth) ദൃശ്യമാകുന്നതിനാൽ ഒരു യഥാർത്ഥ വസ്തു അവിടെ ഇരിക്കുന്നത് പോലെ നമുക്ക് അനുഭവപ്പെടുന്നു. ഹോളോഗ്രാം നിർമ്മിക്കാനായി ലേസർ രശ്മികളെ രണ്ടായി വിഭജിക്കുകയും, അതിലൊന്ന് വസ്തുവിൽ തട്ടി പ്രതിഫലിച്ചും മറ്റൊന്ന് നേരിട്ടും റെക്കോർഡിംഗ് പ്ലേറ്റിൽ പതിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ട് രശ്മികളും കൂടിച്ചേർന്നുണ്ടാകുന്ന 'ഇന്റർഫറൻസ്' എന്ന സങ്കീർണ്ണമായ പാറ്റേണിലൂടെയാണ് ത്രിമാന രൂപം സൃഷ്ടിക്കപ്പെടുന്നത്.​സാത്താനിക ലോകക്രമത്തിൽ ഹോളോഗ്രാമുകൾ പരാമർശിക്കപ്പെടാൻ പ്രധാന കാരണം 'പ്രോജക്റ്റ് ബ്ലൂ ബീം' (Project Blue Beam) പോലുള്ള നിഗൂഢവാദങ്ങളാണ്. ആകാശത്ത് ദൈവങ്ങളുടെയോ വിചിത്രമായ വാഹനങ്ങളുടെയോ (UFO) രൂപങ്ങൾ ഹോളോഗ്രാം വഴി സൃഷ്ടിച്ച് ദൃശ്യപരമായ വഞ്ചന നടത്താൻ സാധിക്കുമെന്ന് ദജ്ജാലാരാധകർ കരുതുന്നു. ദജ്ജാൽ കാണിക്കുമെന്ന് പറയപ്പെടുന്ന ചില അത്ഭുതങ്ങൾ; ഉദാഹരണത്തിന് മരിച്ചവർ സംസാരിക്കുന്നത് കാണിക്കുകയോ ആകാശത്ത് അടയാളങ്ങൾ പ്രത്യക്ഷപ്പെടുത്തുകയോ ചെയ്യുന്നത് പോലുള്ള കാര്യങ്ങൾ നൂതന ഹോളോഗ്രാഫിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയാകാം എന്ന് ചിലർ നിരീക്ഷിക്കുന്നു. ഇതിനെയാണ് ആധുനികമായ 'ടെക്നോളജിക്കൽ ശഅവദ' അഥവാ സാങ്കേതികമായ കണ്ണുകെട്ടുവിദ്യ എന്ന് വിളിക്കുന്നത്.

ഭൗമേതര സമ്പർക്കം

ആധുനിക ലോകത്ത് അന്യഗ്രഹജീവികളെക്കുറിച്ചുള്ള കഥകൾ കേവലം കൗതുകത്തിനപ്പുറം മനുഷ്യന്റെ വിശ്വാസസംഹിതകളെ മാറ്റിമറിക്കാൻ പോന്ന ഒന്നായി മാറിയിരിക്കുന്നു. ഇസ്‌ലാമിക വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ആകാശത്ത് പ്രത്യക്ഷപ്പെടുന്ന തിരിച്ചറിയാൻ കഴിയാത്ത വാഹനങ്ങളും (UFO) വിചിത്ര രൂപികളും ദജ്ജാലിന്റെ സേവകരായ ജിന്നുകളോ പിശാചുക്കളോ ആയിരിക്കാനാണ് സാധ്യത. പഴയകാലത്ത് ജാലവിദ്യയായി കണ്ടിരുന്ന പല കാര്യങ്ങളെയും ഇന്ന് 'അതിനൂതന ശാസ്ത്രം' (Advanced Science) എന്ന പേരിൽ അവതരിപ്പിക്കുന്നത് യഥാർത്ഥത്തിൽ ശാസ്ത്രത്തിന്റെ മറവിൽ നടത്തുന്ന സിഹ്റാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. മനുഷ്യരല്ലാത്ത ബുദ്ധിയുള്ള ഒരു വിഭാഗം നമ്മെ രക്ഷിക്കാനെത്തുമെന്ന മിഥ്യാധാരണ പരത്തുന്നതിലൂടെ ദൈവത്തിലുള്ള വിശ്വാസത്തെ തകർക്കുകയാണ് ലക്ഷ്യം. അതിവേഗത്തിൽ സഞ്ചരിക്കാനും രൂപം മാറാനും കഴിവുള്ള ജിന്നുകളെ ഉപയോഗിച്ച് ജനങ്ങളിൽ ഭീതിയുണ്ടാക്കുകയും ദജ്ജാൽ അവതരിക്കുമ്പോൾ അവനെ ഒരു 'അമാനുഷിക രക്ഷകനായി' അവതരിപ്പിക്കുകയും ചെയ്യുക എന്നത് ഈ പൈശാചിക ക്രമത്തിന്റെ ഭാഗമാണ്.
​അതായത്, ദജ്ജാലിന്റെ വരവ് കേവലം പുരാതന മന്ത്രവാദങ്ങളിലൂടെയല്ല, മറിച്ച് മനുഷ്യന്റെ ചിന്തയെയും കാഴ്ചയെയും പൂർണ്ണമായും അടിമപ്പെടുത്തുന്ന അതിനൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയായിരിക്കും. നിർമ്മിത ബുദ്ധി (AI), ഹോളോഗ്രാമുകൾ, മൈൻഡ് കൺട്രോൾ എന്നീ ത്രിതല ഭീഷണികളിലൂടെയാണ് അവൻ ലോകത്തെ കീഴടക്കുക; AI വഴി വ്യക്തികളുടെ ദുർബലതകൾ മനസ്സിലാക്കിയും, ഹോളോഗ്രാമുകളിലൂടെ കണ്ണുകളെ വഞ്ചിച്ചും, മൈൻഡ് കൺട്രോളിലൂടെ ചിന്തകളെ സ്വാധീനിച്ചും അവൻ ഫിത്‌ന പരത്തും. ഇതുകൊണ്ടാണ് പ്രവാചകൻ (സ്വ) പറഞ്ഞത്; കേവലം അക്ഷരജ്ഞാനമോ ബാഹ്യമായ കാഴ്ചയോ ഉള്ളവരല്ല, മറിച്ച് ഹൃദയത്തിൽ ഈമാന്റെ (വിശ്വാസം) വെളിച്ചമുള്ളവർ മാത്രമേ ദജ്ജാലിനെ തിരിച്ചറിയൂ എന്ന്. കണ്ണുകൾ കാണുന്നതിനപ്പുറം ഹൃദയത്തിന്റെ ഉൾക്കാഴ്ച കൊണ്ട് യാഥാർത്ഥ്യം തിരിച്ചറിയുന്നവർക്ക് മാത്രമേ ആ സാത്താനിക ചതിക്കുഴിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ; അതിനെയാണ് يَقْرَؤُهُ كُلُّ مُؤْمِنٍ (ഓരോ വിശ്വാസിക്കും അത് വായിക്കാൻ കഴിയും - സ്വഹീഹ് മുസ്‌ലിം) എന്ന വചനം അർത്ഥമാക്കുന്നത്.

കൂടോത്രത്തിൻ്റെ എൻസൈക്ലോപീഡിയ

​സയണിസം പോലെ ലോകാധികാരം ഏകധ്രുവാത്മകമാക്കുന്ന ശക്തികൾക്കും ആധുനിക രഹസ്യ സംഘടനകൾക്കും ആശയപരമായ കരുത്ത് നൽകുന്നത് നിഗൂഢശാസ്ത്രമായ 'കബാല' (Kabbalah) ആണ്. ഇത് യഥാർത്ഥ ജൂതമതത്തിന് വിരുദ്ധമായി, പുരാതന ഈജിപ്തിലെയും ബാബിലോണിയയിലെയും ആഭിചാര വിദ്യകളെയും നിഗൂഢമായ അക്കങ്ങളെയും അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു ഗൂഢശാസ്ത്രമാണ്. ലോകത്തെ നിയന്ത്രിക്കാനുള്ള തന്ത്രങ്ങളും പൈശാചിക ശക്തികളുമായുള്ള സമ്പർക്കവും ഇതിൽ പ്രതിപാദിക്കപ്പെടുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇല്ലുമിനാറ്റി പോലുള്ള സംഘടനകൾ ഉപയോഗിക്കുന്ന ചിഹ്നങ്ങളും മന്ത്രങ്ങളും പലപ്പോഴും കബാലയിൽ നിന്ന് കടമെടുത്തവയാണ്. ദജ്ജാലിന്റെ ലോകക്രമം എന്നത് ഇത്തരത്തിലുള്ള അതിപുരാതനമായ ആഭിചാര വിദ്യകളെ ആധുനിക ശാസ്ത്രവുമായും രാഷ്ട്രീയവുമായും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒന്നാണ്.
​മൊസാദ് പോലുള്ള സയണിസ്റ്റ് ഏജൻസികൾ തങ്ങളുടെ അധികാര ഘടന നിലനിർത്താൻ ഇത്തരം ആഭിചാര പാരമ്പര്യങ്ങളെയും നിഗൂഢ തന്ത്രങ്ങളെയും (Occult tactics) ഉപയോഗിക്കുന്നുണ്ടെന്നത് സാത്താനിക ലോകക്രമത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. പലിശയും അധികാരവും ആയുധമാക്കി ലോകത്തെ അടിമപ്പെടുത്തുന്ന സയണിസ്റ്റ്-സാത്താനിക സഖ്യം കബാലയിലെ ഇത്തരം നിഗൂഢ നിയമങ്ങളെയാണ് പിന്തുടരുന്നത്.

ചതിയുടെ ദൂതന്മാർ

പ്രശസ്ത യു.എഫ്.ഒ ഗവേഷകനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ ജാക്വസ് വാലി തന്റെ മെസ്സഞ്ചേഴ്‌സ് ഓഫ് ഡിസെപ്ഷൻ (Messengers of Deception) എന്ന വിപ്ലവകരമായ ഗ്രന്ഥത്തിലൂടെ യു.എഫ്.ഒ പ്രതിഭാസങ്ങളെ അന്യഗ്രഹ വാഹനങ്ങളായല്ല, മറിച്ച് മനുഷ്യന്റെ ചിന്തയെയും വിശ്വാസത്തെയും മാറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു 'സാമൂഹിക നിയന്ത്രണ സംവിധാന' മായാണ് അവതരിപ്പിക്കുന്നത്. ആകാശത്ത് കാണപ്പെടുന്ന വിചിത്ര രൂപങ്ങൾ മനുഷ്യനെ വഴിപിഴപ്പിക്കാൻ ശ്രമിക്കുന്ന 'ചതിയുടെ ദൂതന്മാരാണെന്ന്' വാദിക്കുന്ന അദ്ദേഹം, ഇവ മനുഷ്യസംസ്‌കാരത്തെ ഒരു പ്രത്യേക ദിശയിലേക്ക് നയിക്കാനുള്ള ഒരു തരം 'തെർമോസ്റ്റാറ്റ്' പോലെയാണ് പ്രവർത്തിക്കുന്നതെന്ന് നിരീക്ഷിക്കുന്നു. ജനങ്ങളിൽ ഭീതിയും വിസ്മയവും ജനിപ്പിച്ച് പഴയ വിശ്വാസങ്ങളെ തകർക്കാനും പുതിയ ആരാധനാക്രമങ്ങൾ (UFO Cults) വളർത്താനും ശ്രമിക്കുന്ന ഈ പ്രതിഭാസങ്ങൾക്ക് പിന്നിൽ പുതിയൊരു ലോകക്രമം (New World Order) അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന നിഗൂഢ സംഘടനകളുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം സംശയിക്കുന്നു. സ്ഥലകാലങ്ങൾക്കിടയിലൂടെ (Inter-dimensional) സഞ്ചരിക്കാൻ കഴിവുള്ള ഈ ശക്തികളുടെ ഇടപെടലുകൾ ഇസ്‌ലാമിക വീക്ഷണത്തിലെ ജിന്നുകളുടെ പ്രവർത്തനങ്ങളോടും ദജ്ജാലിന്റെ 'ടെക്നോളജിക്കൽ ശഅവദ'യോടും കൃത്യമായി ചേർന്നുനിൽക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ വശം.​യു.എഫ്.ഒകൾ എന്നത് വെറുമൊരു അന്യഗ്രഹ വാഹനങ്ങളല്ല, മറിച്ച് അവ മനുഷ്യന്റെ ബോധമനസ്സിനെ സ്വാധീനിക്കുന്ന 'ഇന്റർ-ഡൈമൻഷണൽ' (Inter-dimensional) പ്രതിഭാസങ്ങളാണെന്നാണ് ജാക്വസ് വാലി തന്റെ പഠനങ്ങളിലൂടെ വാദിക്കുന്നത്. പുരാതന കാലത്ത് ജനങ്ങൾ 'പിശാചുക്കൾ' എന്ന് വിളിച്ചിരുന്ന അതേ പ്രതിഭാസങ്ങളെയാണ് ആധുനിക മനുഷ്യൻ 'അന്യഗ്രഹജീവികൾ' എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അതായത്, മനുഷ്യചരിത്രത്തിലുടനീളം ഇത്തരം അദൃശ്യശക്തികൾ (ഇസ്‌ലാമിക വീക്ഷണത്തിൽ ജിന്നുകൾ) വേഷംമാറി വന്ന് മനുഷ്യനെ വഞ്ചിക്കുന്നുണ്ട്.

​ഇതിനോട് ചേർത്തു വായിക്കാവുന്ന മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരമാണ് ആധുനിക റോക്കറ്റ് സാങ്കേതികവിദ്യയുടെ പിന്നിലെ നിഗൂഢ ബന്ധങ്ങൾ. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ പ്രധാനിയായ ജാക്ക് പാഴ്സൺസ് (Jack Parsons) ഒരു കടുത്ത മന്ത്രവാദിയും (Occultist) അലൈസ്റ്റർ ക്രോളിയുടെ (Aleister Crowley) അനുയായിയുമായിരുന്നു. റോക്കറ്റ് എഞ്ചിനുകൾ പരീക്ഷിക്കുന്നതിനിടയിൽ അദ്ദേഹം പലപ്പോഴും സാത്താനിക പൂജകൾ നടത്തിയിരുന്നതായും, അതിലൂടെ ജിന്നുകളിൽ നിന്നോ പൈശാചിക ശക്തികളിൽ നിന്നോ ഉള്ള വിജ്ഞാനം റോക്കറ്റ് വിദ്യക്കായി ഉപയോഗിച്ചതായും ചില നിഗൂഢവാദി ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതായത്, ആധുനിക ലോകം ശാസ്ത്രീയ നേട്ടമായി കാണുന്ന പല സാങ്കേതിക വിദ്യകളും യഥാർത്ഥത്തിൽ മനുഷ്യനെ വഴിപിഴപ്പിക്കാൻ ജിന്നുകൾ കൈമാറിയ വിജ്ഞാനത്തിന്റെ പരിഷ്കരിച്ച രൂപങ്ങളാണെന്ന തത്വം ഇതിലൂടെ ബലപ്പെടുന്നു.

ഖുർആൻ പറഞ്ഞത്

അൻആം 112-ഉം മനുഷ്യ-പിശാച് സഖ്യവും
​സൂറത്തുൽ അൻആമിലെ 112-ാം വചനത്തിൽ അല്ലാഹു വ്യക്തമാക്കുന്നത് ഇപ്രകാരമാണ്; وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنْسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُورًا (അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്; വഞ്ചനയെന്നോണം അവർ അന്യോന്യം ആശയവിനിമയം നടത്തി മോഹനസിദ്ധാന്തങ്ങൾ കൈമാറുന്നു). ഈ വചനത്തിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ, ആധുനിക ലോകക്രമം എന്നത് മനുഷ്യരിലെ പിശാചുക്കളും (Satanic Elite) ജിന്നുകളിലെ പിശാചുക്കളും തമ്മിലുള്ള സജീവമായ ഒരു മുന്നണി സാധ്യതയെയാണ് തുറന്നുകാട്ടുന്നത്. ആധുനിക കാലത്തെ ലൈംഗിക അരാജകത്വങ്ങളും (Sexual Minority Activities), പ്രകൃതിവിരുദ്ധമായ ജീവിതരീതികളും ഈ മോഹനവാക്കുകളുടെ ഭാഗമാകാം. മനുഷ്യന്റെ സഹജമായ പ്രകൃതിയെ മാറ്റിമറിക്കുക എന്ന സാത്താനിക ലക്ഷ്യം ഇത്തരം പ്രസ്ഥാനങ്ങളിലൂടെ ആഗോളതലത്തിൽ നടപ്പിലാക്കപ്പെടുന്നു. ദജ്ജാലിന്റെ സ്വാധീനം ഇത്തരം പ്രവർത്തനങ്ങളിൽ അതിശക്തമാണ്. മനുഷ്യനെ കുടുംബ വ്യവസ്ഥയിൽ നിന്നും ആത്മീയമായ വിശുദ്ധിയിൽ നിന്നും അകറ്റി, കേവലം ശാരീരിക സുഖങ്ങളിൽ മാത്രം കേന്ദ്രീകൃതമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നത് ദജ്ജാലിന്റെ വരവിനുള്ള കളമൊരുക്കലാണ്. ജാക്വസ് വാലി സൂചിപ്പിച്ചത് പോലെ ജിന്നുകളിൽ നിന്ന് ലഭിക്കുന്ന വിജ്ഞാനവും ആധുനിക മനഃശാസ്ത്ര വിദ്യകളും ഉപയോഗിച്ച് ഇത്തരം അധാർമ്മികതകളെ 'പുരോഗതി' എന്ന പേരിൽ മനോഹരമായി അവതരിപ്പിക്കുന്നു. ഇത് വിശ്വാസികളെ പരീക്ഷിക്കാനും നേർവഴിയിൽ നിന്ന് തെറ്റിക്കാനുമുള്ള വമ്പിച്ചൊരു 'ഫിത്‌ന'യാണ്. ആത്യന്തികമായി, മനുഷ്യരിലെയും ജിന്നുകളിലെയും പിശാചുക്കൾ കൈകോർക്കുന്ന ഈ 'സാത്താനിക മുന്നണി' ആത്മീയതയെയും പ്രകൃതിനിയമങ്ങളെയും തകർത്ത് ലോകത്തെ ദജ്ജാലിന്റെ ഏകലോക ഭരണകൂടത്തിലേക്ക് എത്തിക്കാനാണ് പരിശ്രമിക്കുന്നത്.

ലെജാവോ അഥവാ ഗൂഢതപസ്

നിഗൂഢവാദങ്ങളിലും സാത്താനിക ആരാധനകളിലും സജീവമായി പരാമർശിക്കപ്പെടുന്ന 'ലെജാവോ' (Lejavo) എന്നത് ആധുനിക ബ്ലാക്ക് മാജിക്കിന്റെയും പൈശാചിക ആചാരങ്ങളുടെയും ഭാഗമായുള്ള ഒരു രഹസ്യ കരാറാണ്. അധികാരത്തിനോ സമ്പത്തിനോ വേണ്ടി സ്വന്തം ആത്മാവിനെ പണയപ്പെടുത്തി പിശാചുക്കളുമായോ ജിന്നുകളുമായോ ഉണ്ടാക്കുന്ന ഈ 'സാത്താനിക ഉടമ്പടി' (Satanic Covenant), ജിന്നുകളിൽ നിന്ന് അതീന്ദ്രിയമായ അറിവും പൈശാചിക ഊർജ്ജവും നേടിയെടുക്കാനായി നടത്തുന്ന നിഗൂഢമായ ക്രിയകളെ ആസ്പദമാക്കിയുള്ളതാണ്. ഇത്തരം ബന്ധങ്ങളെക്കുറിച്ച് ഖുർആൻ ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു; ​وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقا (മനുഷ്യരിൽ പെട്ട ചില വ്യക്തികൾ ജിന്നുകളിൽ പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അത് ജിന്നുകൾക്ക് അഹങ്കാരവും മനുഷ്യർക്ക് കൂടുതൽ ദുരിതവുമാണ് വർദ്ധിപ്പിച്ചത് - സൂറത്തുൽ ജിന്ന്- 6).
​ലോകത്തെ നിയന്ത്രിക്കുന്ന ഉന്നത അധികാര കേന്ദ്രങ്ങളിലും എപ്സ്റ്റീൻ ഫയലുകൾ പോലുള്ള വെളിപ്പെടുത്തലുകളിൽ പരാമർശിക്കപ്പെടുന്ന വിചിത്രമായ 'റിച്വലുകളിലും' ഇത്തരം ലെജാവോ കരാറുകളുടെ സ്വാധീനമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കലകളിലൂടെയും മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും (Mind Control) അവരെ സാത്താനിക ലക്ഷ്യങ്ങൾക്ക് അടിമപ്പെടുത്താനും ഈ പൈശാചിക ബന്ധം ഉപയോഗിക്കപ്പെടുന്നു. ഇത് മനുഷ്യരിലെയും ജിന്നുകളിലെയും പിശാചുക്കൾ കൈകോർക്കുന്ന ഒരു ആഗോള മുന്നണിയാണ്. ഖുർആൻ ഇതിനെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്; ​شَيَاطِينَ الْإِنْسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُورًا (മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കൾ; വഞ്ചനയെന്നോണം അവർ അന്യോന്യം മോഹനവാക്കുകൾ രഹസ്യമായി നൽകിക്കൊണ്ടിരിക്കുന്നു - സൂറത്തുൽ അൻആം -112).
​ചുരുക്കത്തിൽ, ഇത്തരം ഉടമ്പടികളിലൂടെ ദജ്ജാലിന്റെ വരവിനായി ലോകത്തെ പാകപ്പെടുത്തുന്ന ഒരു പൈശാചിക വ്യവസ്ഥിതിയാണ് ഇന്ന് നിലനിൽക്കുന്നത്. ഈ ചതിക്കുഴികളിൽ നിന്ന് രക്ഷനേടാൻ നബി ﷺ പഠിപ്പിച്ചത് ഓരോ നിസ്കാരത്തിലും ഇപ്രകാരം പ്രാർത്ഥിക്കാനാണ്; اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ... وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ (അല്ലാഹുവേ, നരകശിക്ഷയിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു).

ചോരയുടെ ഭൂപടങ്ങൾ

സാത്താനിക ലോകക്രമം കേവലം ചിഹ്നങ്ങളിൽ ഒതുങ്ങാതെ, അതീവ ഭീകരമായ ക്രിയകളിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. അധികാര കേന്ദ്രങ്ങളിലെ നിഗൂഢമായ 'ബ്ലഡ് റിച്വലുകളിൽ' (Blood Rituals) അതിക്രമത്തിന് ഇരയാക്കപ്പെടുന്ന കുട്ടികളുടെ രക്തം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ 'പിസ്സാഗേറ്റ്' (Pizzagate), 'അഡ്രിനോക്രോം' (Adrenochrome) തുടങ്ങിയ സമകാലിക വെളിപ്പെടുത്തലുകളിലൂടെ പുറത്തുവരുന്നുണ്ട്. മനുഷ്യൻ്റെ അതീവ ഭീതിയിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ പദാർത്ഥം പൈശാചിക ഊർജ്ജത്തിനായും നിത്യയൗവനത്തിനായും ഉന്നതർ ഉപയോഗിക്കുന്നു എന്ന വാദം ദജ്ജാലിന്റെ സിസ്റ്റം എത്രത്തോളം അധമമാണെന്ന് കാണിക്കുന്നു. കൂടാതെ, പുരാതന ബാബിലോണിയൻ സിഹ്റിൻ്റെ ആധുനിക രൂപമായി ആർത്തവരക്തം (Menses blood) ഉപയോഗിച്ചുള്ള മലിനമായ ആഭിചാരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും 'മാന്ത്രിക വിദ്യകൾ' എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വിശുദ്ധമായതിനെ അശുദ്ധമാക്കുക എന്ന ശൈത്വാനി തന്ത്രത്തിന്റെ ഭാഗമാണിത്. ഖുർആൻ മുന്നറിയിപ്പ് നൽകുന്നത് പോലെ, إِنَّمَا يَأْمُرُكُمْ بِالسُّوءِ وَالْفَحْشَاءِ (തിന്മയ്ക്കും നീചവൃത്തികൾക്കും മാത്രമേ അവൻ നിങ്ങളോട് കൽപ്പിക്കുകയുള്ളൂ - സൂറത്തുൽ ബഖറ: 169) എന്ന വചനം ഇത്തരം പൈശാചിക പ്രവൃത്തികളെ അടിവരയിടുന്നു. ലോകത്ത് അരാജകത്വവും ക്രൂരതയും പടർത്തിക്കൊണ്ട് ദജ്ജാലിന്റെ വരവിനായി ഭൂമിയെ ഒരുക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നികൃഷ്ടമായ ആചാരങ്ങൾ. ലെജാവോ കരാറുകളുടെയും ആധുനിക ബ്ലാക്ക് മാജിക്കുകളുടെയും പരകോടിയായി ഇത്തരം രക്തബലികൾ മാറുന്നു. ഇത്തരത്തിലുള്ള ധാർമ്മികാധപതനം ലോകത്ത് പടരുമ്പോൾ, മസീഹുദ്ദജ്ജാൽ ഒരു വ്യാജ രക്ഷകനായി അവതരിക്കുകയും ജനങ്ങൾ അവനെ ദൈവമായി സ്വീകരിക്കുകയും ചെയ്യും.

സാത്താനിക ലോകക്രമത്തിന്റെ ഏറ്റവും ഭീകരമായ വശങ്ങൾ വെളിപ്പെടുത്തുന്ന ഒന്നാണ് ആധുനിക കാലത്തെ അഡ്രിനോക്രോം (Adrenochrome) സിദ്ധാന്തവും പിസ്സാഗേറ്റ് (Pizzagate) പോലുള്ള വെളിപ്പെടുത്തലുകളും. അതീവമായ ഭയത്തിന് ഇരയാക്കപ്പെടുന്ന കുട്ടികളിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന അഡ്രിനോക്രോം എന്ന പദാർത്ഥം പൈശാചിക ഊർജ്ജത്തിനായും നിത്യയൗവനത്തിനായും ലോകത്തിലെ ഉന്നതരായ വ്യക്തികൾ ഉപയോഗിക്കുന്നു എന്ന വാദം ദജ്ജാലിന്റെ സിസ്റ്റം മനുഷ്യജീവനെ എത്രത്തോളം അധമമായാണ് കാണുന്നത് എന്നതിന് തെളിവാണ്. 2016-ലെ പിസ്സാഗേറ്റ് വിവാദവും തുടർന്നുണ്ടായ എപ്സ്റ്റീൻ ഫയലുകളും ഉന്നത രാഷ്ട്രീയ-അധികാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന കുട്ടികളെ കടത്തലും സാത്താനിക ആചാരങ്ങളും വെറും കെട്ടുകഥയല്ലെന്ന് വിശ്വസിക്കാൻ പലരെയും പ്രേരിപ്പിച്ചു. ഇതിനോടൊപ്പം തന്നെ, പുരാതന ബാബിലോണിയൻ സിഹ്റിന്റെ ആധുനിക രൂപമായി ആർത്തവരക്തം ഉപയോഗിച്ചുള്ള മലിനമായ ആഭിചാരങ്ങൾ സോഷ്യൽ മീഡിയ വഴി 'ലവ് സ്പെൽസ്' എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത് വലിയ ആത്മീയ തകർച്ചയ്ക്ക് കാരണമാകുന്നു. ഇസ്‌ലാമികമായി ഏറ്റവും മലിനമായ വസ്തുക്കൾ ഉപയോഗിച്ച് നടത്തുന്ന ഇത്തരം സിഹ്റുകൾ കുടുംബബന്ധങ്ങളെ തകർക്കാനും മനുഷ്യനെ പൈശാചികതയുടെ അടിമകളാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. പ്രവാചകൻ (സ്വ) മുന്നറിയിപ്പ് നൽകിയത് പോലെ, ദജ്ജാലിന്റെ ആഗമനത്തിന് മുന്നോടിയായി 'ഫഹ്‌ശ' (നീചവൃത്തികൾ) പുരോഗതിയുടെ പേരിൽ ആഘോഷിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യന്റെ ധാർമ്മികതയും വിശുദ്ധിയും പൂർണ്ണമായും നശിപ്പിക്കുക എന്ന സാത്താനിക അജണ്ടയാണ് ഇതിലൂടെ നടപ്പിലാക്കപ്പെടുന്നത്. അവയിൽ നിന്നുള്ള കാവൽ ജീവസ്സുന്ന ഇലാഹീജ്ഞാനത്തിലും ഭക്തിയിലുമത്രെ.

Loading comments...

Leave a Reply