loader
blog

In Q+ Answers

By Shuaibul Haithami


സൂര്യനിൽ ആകാവുന്ന കണക്ക് ചന്ദ്രനിൽ ആവരുതാത്തതെന്തേ ?


ഇസ്ലാമിൻ്റെ നിയമം അങ്ങനെയായതിനാൽ എന്നാണുത്തരം .

സൂര്യൻ്റേതിൽ സമയപ്പട്ടികയാണ് പ്രായോഗികം , ചന്ദ്രൻ്റേതിൽ നോക്കലാണ് എളുപ്പവും പ്രശ്നരഹിതവും എന്നതാണതിൻ്റെ പൊരുൾ .

നമസ്ക്കാര സമയമെടുക്കാൻ ദിനേനെ സൂര്യൻ്റെ അഞ്ച് ചായലുകൾ കാണാൻ ആകാശത്തേക്ക് നോക്കേണ്ടതില്ല , മറിച്ച് സ്ഥായിയായ കണക്കുണ്ടാക്കി അത് നോക്കിയാൽ മതി എന്നതാണ് ചന്ദ്രമാസപ്പിറവി മനസ്സിലാക്കാൻ ന്യൂമൂൺ പിറക്കുന്ന സമയത്തിൻെ  കണക്കുണ്ടാക്കലല്ല , ആകാശത്തേക്ക് നോക്കി തീരുമാനിക്കുകയാണ് വേണ്ടത് എന്നതിൻ്റെ തെളിവ് !

മനുഷ്യരുടെ പൊതു സൗകര്യമാണ് രണ്ടിടങ്ങളിലും പരിഗണിക്കപ്പെടുന്നത് .


സൂര്യൻ 90° ഉയർന്ന് പടിഞ്ഞാറോട്ട് തെറ്റുമ്പോൾ ളുഹ്ർ ,ശരാശരി 135 °അസ്വർ ,180°അസ്തമനം , 202° ഇശാ , 337° ഫജ്ർ സ്വാദിഖ് , 360° ഉദയം - ഇതൊന്നും ആകാശത്ത് നോക്കിയെടുക്കാനാവുന്ന കണ്ണുകളൊന്നും മനുഷ്യർക്കില്ല . അപ്പോൾ , താഴെ പതിക്കുന്ന പ്രതിഫലനങ്ങളുടെ ചായ്‌വുകൾ നോക്കി സൂര്യൻ്റെ Altitude, Declination , Right Ascension , Azimuth , നാടിൻ്റെ Longitude, Latitude  ഇതൊക്കെയെടുത്ത് നമസ്ക്കാര സമയം കാണുന്ന വിദ്യ മതകീയമായി . കലണ്ടറുകളിലെ സമയപ്പട്ടിക അങ്ങനെ തയ്യാറാക്കുന്നതാണ് .

മലയാളത്തിലെ പ്രമുഖ കലണ്ടറുകാർ അപ്പണി അതറിയുന്ന മതപണ്ഡിതരെ തന്നെയാണ് ഏൽപ്പിക്കാറുള്ളത്. 

ചിലർ പറയുന്നത് കേട്ടാൽ തോന്നുക ; കലണ്ടറിലെ നമസ്ക്കാരപ്പട്ടിക NASA ലിസ്റ്റ് ഔട്ട് ചെയ്യുന്നതാണെന്നാണ് .

ഏത് സാദാരണക്കാരനും മനസ്സിരുത്തി വിചാരിച്ചാൽ അതിൻ്റെ ക്രിയാരൂപങ്ങൾ ബോധ്യമാവുകയും ചെയ്യും .


ആ തത്വം ചന്ദ്രനിലേക്കെടുത്താൽ , അവിടെ ആർക്കും മനസ്സിലാക്കാനാവുന്ന മാസാരംഭ രീതി  അമ്പിളി കാണലാണ് . കിഴക്കുദിച്ച്  പടിഞ്ഞാറിൽ അസ്തമിക്കുന്ന (നിരീക്ഷകൻ്റെ അനുഭവം ) നിലാവിനെ കാണാൻ തന്നെ കണ്ണിന് കുളിർമ്മയാണ് . 2 - 4 മാസം നിരീക്ഷിച്ചാൽ ഏറെക്കുറേ മന: പാഠമാവും ഓരോ കലയുടെയും തിഥിക്കണക്ക്.

ചന്ദ്രൻ്റെ കാര്യത്തിൽ , Conjunction Time, Moon lag, Moon age, ARCV , ARCL , Crescent width തുടങ്ങിയ ഘടകങ്ങളുടെ കണക്കറിയലും അറിഞ്ഞാൽ തന്നെ നിരീക്ഷിക്കലും അതിനൂതന സാങ്കേതികതയെ ആശ്രയിച്ചിരിക്കുന്നു . നിരീക്ഷണ ധാരണകൾ അനുമാനങ്ങൾ മാത്രമാണ് .അമാവാസി ദിനത്തിൽ കാണാതാവുന്ന ചന്ദ്രൻ സൂര്യനെ പടിഞ്ഞാറിൽ നിന്ന് കിഴക്കോട്ട് മറികടക്കുന്നത് നഗ്ന നേതൃങ്ങൾക്ക് വഴങ്ങി ബോധ്യമാവുന്ന ഒന്നല്ല . ന്യൂമൂണും തഥാ .അതൊപ്പിയെടുക്കാൻ മാത്രം ശാസ്ത്രം ഇനിയും വളരേണ്ടതുണ്ട് . അവിടെ അമ്പിളിക്കല നോക്കലാണ് എളുപ്പം  .

ചന്ദ്രൻ്റെ കണക്കുകൾ ജനകീയമല്ല .

ഇത് മനസ്സിലാവാൻ ഒറ്റക്കാര്യം ചിന്തിച്ചാൽ മതിയാവും ,

സൂര്യൻ്റെ ഉദയാസ്തമന ദിക്കും സ്വഭാവവും അറിയാത്തവരുണ്ടാവില്ല . എന്നാൽ അത്യാവശ്യം വിദ്യാഭ്യാസമുള്ളവരോട് തന്നെ ചന്ദ്രൻ്റെ കാര്യത്തിൽ അത് ചോദിച്ചാൽ ഒന്നാലോചിക്കേണ്ടി വരും .


:

ഇന്നത്തെ സാങ്കേതിക പുരോഗതികൾ ഇല്ലാതായാലും നിഴലും അടിക്കണക്കും നോക്കി നമസ്ക്കാര സമയങ്ങൾ കണ്ടെത്താം . ഒരു പലകയും നൂലും കൊണ്ടുള്ള Sine quadrant കൊണ്ട് ഒരു നാട്ടിലെ 365 ദിവസങ്ങളിലെ ഉദയാസ്തമന സമയങ്ങളും ഇടവേളകളും നിർണ്ണയിച്ചാൽ കാലാകാലത്തേക്ക് നമസ്ക്കാര സമയമെടുക്കാൻ അത് മതി. quadrant അല്ലെങ്കിൽ കാൽക്കുലേറ്റർ വഴി ഏത് കടലിൽ നിന്നും കാട്ടിൽ നിന്നും നമസ്ക്കാര സമയങ്ങൾ കണ്ടെത്താം .

അതായത് , നിലവിലുള്ള രീതി മനുഷ്യ നാഗരികതയുടെ ഏത് സ്വഭാവത്തിലും അനുയോജ്യം ആണെന്നർത്ഥം .

ചന്ദ്രൻ്റെ കാര്യത്തിൽ , ന്യൂ മൂൺ കണക്കുകൾ ഇന്ന് ലഭ്യമാവുന്നത് ശാസ്ത്രത്തിൻ്റെ നേട്ടമാണ്. പണ്ട് ലഭിച്ചിരുന്നില്ല . നാളെ നിലനിൽക്കും എന്നുറപ്പില്ല . ചരിത്രം നാളെ റിവേഴ്സ് സഞ്ചാരം നടത്തുമെന്നുറപ്പ്. അപ്പോഴും ന്യൂമൂൺ ടൈം വരച്ച് തരാൻ ഒരു പലകക്കും നൂലിനും പറ്റില്ല .

ചന്ദ്രൻ്റെ കാര്യത്തിൽ കണക്കുകൾ സൂക്ഷ്മമായി അവലംബിക്കുന്നവർ തന്നെയാണ് പിറദർശന വാദികളും .

ഉപകരണങ്ങളും ഉപായങ്ങളുമാവാം .

വിധിതീർപ്പിന് കണക്കല്ല , കാഴ്ച്ചയാണ് മാനദണ്ഡം എന്നതാണ് മാറ്റം .

നക്ഷത്രനിരീക്ഷകർക്കും  ജാവാ ദ്വീപിലെ അബോർജിൻസിനും ഒരു പോലെ പറ്റുന്ന രീതിയാണ് അങ്ങനെ മാനത്ത് അമ്പിളി നോക്കൽ .

ഇസ്ലാമിൻ്റെ സാർവ്വജനീനത്വം - കാഫതൻ ലിന്നാസ് - ഏടിലെ കഥ മാത്രമല്ല .


:

ഒരു ഇബാദത് സാധുവാകണമെങ്കിൽ രണ്ട് ഘടകങ്ങളൊക്കണം ; ആചാരം തെറ്റരുത് ,  ആരെയാണ് ആശ്രയിച്ചതെന്നും അനുകരിച്ചതെന്നും  അറിയുകയും വേണം .  (نفس الامر,  ظن المكلف)

സൂര്യൻ്റെ കാര്യത്തിൽ നടേ പറഞ്ഞത് പോലെ വ്യക്തിക്ക് സ്വയം പരിശോധിച്ച് ഉറപ്പു വരുത്താവുന്ന രീതിയാണ് നാം സ്വീകരിക്കുന്നത് , കണക്ക് .

ചന്ദ്രൻ്റെ കാര്യത്തിൽ ആ സ്ഥാനത്ത് പിറദർശനമാണ് . 

അല്ലെങ്കിൽ റമദാൻ ഒന്ന് തീരുമാനിച്ച യഥാർത്ഥ ഖാദി ഏതെങ്കിലും Space observatory committee ആവും .


ഇതൊക്കെക്കാരണത്താൽ  നേരത്തെ കാലത്തെ അല്ലാഹു പറഞ്ഞു ,

 أَقِمِ الصَّلاةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُوداً 

അഥവാ സൂര്യൻ ചാഞ്ഞാൽ നിസ്ക്കരിക്കൂ എന്ന് . അല്ലാതെ  ചായുന്നത് കണ്ണാലേ കണ്ടാൽ നമസ്ക്കരിക്കൂ എന്ന് പറഞ്ഞില്ല .


എന്നാൽ ,നോമ്പിൻ്റെ , പെരുന്നാളിൻ്റെ കാര്യത്തിൽ അവൻ്റെ സത്യദൂതൻ പറഞ്ഞു ،

صوموا لرئيته وافطروا لرئيته و ان غم عليكم فاكملوا العدة ثلاثين 

കണ്ടാലേ റമദാനും പെരുന്നാളും ആചരിക്കേണ്ടതുള്ളൂ . ഇനി , കാണാൻ പറ്റാതായാലോ - അത്യാചാരങ്ങളൊന്നും വേണ്ട , 30 പൂർത്തിയാക്കിയാൽ മതി എന്ന് .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us