loader
blog

In Philosophy

By Shuaibul Haithami


ഇസ്തിഗാസ : കൊസാലിറ്റി , ഒക്കേഷണലിസം , ക്ലാസിക്കൽ കണ്ടീഷനിംഗ് .

" ബദ്രീങ്ങളേ കാക്കണേ , മുഹ്യദ്ദീൻ ശൈഖേ കാക്കണേ " തുടങ്ങിയ സഹായർത്ഥനകൾ ഇസ്തിഗാസയാണ് .അല്ലാഹുവിനോടല്ലാതെ പ്രാർത്ഥിക്കാൻ പാടില്ലെന്നിരിക്കേ സൃഷ്ടികളോട് അവരുടെ ഭൗതിക സാന്നിധ്യമില്ലാതെ സഹായം തേടാമോ എന്ന ശങ്കയാണ് ഇസ്തിഗാസാനിരാകരണവാദത്തിൻ്റെ മർമ്മം .

ഇവിടെ ,പ്രാർത്ഥന എന്ന മലയാളപദത്തെ കുറിക്കുന്ന അറബ്പദം ദുആഅ' എന്നതാണല്ലോ .അല്ലാഹു അല്ലാത്തവരോടുള്ള ദുആയാണ് വിലക്കപ്പെട്ടിട്ടുള്ളത്. ഏതൊരു സഹായഭ്യർത്ഥനയും പ്രാർത്ഥനയാവുന്നത് ,അഭ്യർത്ഥകന് അഭ്യർത്ഥിതനോടുള്ള മനോഭാവം അനുസരിച്ച് മാത്രമാണ്. ഒരു സഹായർത്ഥനയിൽ രണ്ട് ഘടകങ്ങൾ ഒരുമിക്കോമ്പാഴാണ് അത് പ്രാർത്ഥനയാവുന്നത് : അർത്ഥിക്കുന്നവൻ തൻ്റെ ഉബൂദിയ്യതും അർത്ഥിക്കപ്പെടുന്നവൻ്റെ റുബൂബിയ്യതും ഒരുമിച്ച് ഉൾക്കൊള്ളുക എന്നതാണത് , തഫ്സറുറാസി ; 135 / 7 .


ഇത്തരം സന്ദർഭത്തിൽ , വിളിക്കപ്പെടുന്ന വ്യക്തികളുടെ പരിമിതികൾക്ക് ചുറ്റിലും കറങ്ങുന്നതാണ് ഇസ്തിഗാസാവിരോധത്തിൻ്റെ ചിന്താധാരകൾ .എന്നാൽ ,വിളിക്കപ്പെടുന്ന വ്യക്തികളല്ല ,അല്ലാഹുവാണ് ലക്ഷ്യമെന്നും അവന് പരിമിതികളുമില്ല എന്നതാണ് മർമ്മം .

മർമ്മവിദ്യയറിയാത്ത ഉഴിച്ചുലുകാർ ,ഇസ്തിഗാസയെ പരതുന്നത് മക്കൻശിർക്കിലാണ് .തലച്ചോറ് തേടി കാൽപ്പാദം മുറിച്ചിട്ടെന്താണ് കാര്യം ?

ഇസ്തിഗാസ ഉള്ളത് ശിർക്കിലല്ല ,തൗഹീദിലാണ്. 

 " പ്രാർത്ഥന അല്ലാഹുവിനോട്

മാത്രം " എന്ന ഇസ്തിഗാസാവിരുദ്ധ വാക്യം Idiot syndrom ത്തിൻ്റെ ഭാഗമാണ് .കാരണം ,സഹായർത്ഥന അല്ലാഹുവിനോടാകുമ്പോൾ മാത്രമേ അത് പ്രാർത്ഥനയാവുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരാണല്ലോ ഇസ്തിഗാസ ചെയ്യാറുള്ളത്. അല്ലെങ്കിൽ , പ്രജനനപ്രകൃതം നന്നായറിയുന്ന ഭിഷഗ്വരന്മാരോട് "പ്രസവം സ്ത്രീക്ക് മാത്രം " എന്ന് പറയുന്ന അനൗചിത്യമെങ്കിലും മേൽ പ്രസ്താവനയിലുണ്ട് .


Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us