ഭൂമിക്ക് വെളിയിലെ വ്യക്തികളും ബോധങ്ങളും ; അങ്ങനെയുണ്ടോ ?

ശാസ്ത്രപക്ഷം 

അന്യഗ്രഹജീവികൾ (Extra-terrestrial Life) ഏലിയനുകൾ അഥവാ അന്യഗ്രഹജീവികൾ എന്നത് ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിൽ എവിടെയെങ്കിലും നിലനിൽക്കാൻ സാധ്യതയുള്ള ജീവരൂപങ്ങളെ സൂചിപ്പിക്കുന്ന ഒരു ശാസ്ത്രീയ ആശയമാണ്. ശാസ്ത്രജ്ഞർ ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. അവർ ഇതിനെ ഒരു കെട്ടുകഥയായി കാണുന്നില്ല, മറിച്ച് ജീവികൾക്ക് നിലനിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനമായിട്ടാണ് കണക്കാക്കുന്നത്.

എന്തുകൊണ്ട് അന്യഗ്രഹജീവികൾക്ക് സാധ്യതയുണ്ട്?

പ്രപഞ്ചത്തിന്റെ വലുപ്പം: നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിൽ (Milky Way) മാത്രം കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ട്. പ്രപഞ്ചത്തിൽ ഇതുപോലെ കോടിക്കണക്കിന് ഗാലക്സികളുമുണ്ട്. ഇത്രയും വലിയൊരു പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവൻ നിലനിൽക്കുന്നത് എന്ന് കരുതുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് ശാസ്ത്രജ്ഞർ വാദിക്കുന്നു. അനുകൂല സാഹചര്യങ്ങൾ: ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള, 'ഗോൾഡിലോക്ക് സോൺ' (Goldilocks Zone) എന്നറിയപ്പെടുന്ന അനുകൂല മേഖലയിലുള്ള നിരവധി ഗ്രഹങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രഹങ്ങളിൽ ജലാംശമോ ജീവൻ നിലനിൽക്കാൻ ആവശ്യമായ മറ്റ് ഘടകങ്ങളോ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഡ്രേക്ക് സമവാക്യം (Drake Equation): പ്രപഞ്ചത്തിൽ എത്രത്തോളം വികസിതരായ അന്യഗ്രഹജീവികളുണ്ടെന്ന് കണക്കാക്കാൻ ശ്രമിക്കുന്ന ഒരു സമവാക്യമാണിത്. ഇതിലെ എല്ലാ ഘടകങ്ങളും കൃത്യമായി ലഭ്യമല്ലെങ്കിലും, ഇത് അന്യഗ്രഹജീവികളുടെ സാധ്യത എത്ര വലുതാണെന്ന് സൂചിപ്പിക്കുന്നു.

എങ്ങനെയാണ് ഇവയെ കണ്ടെത്താൻ ശ്രമിക്കുന്നത്?

​അന്യഗ്രഹജീവികളെ തേടിയുള്ള ശാസ്ത്രീയ ശ്രമങ്ങൾക്ക് ചില പ്രധാന വഴികളുണ്ട്: SETI (Search for Extraterrestrial Intelligence): ഇത് വിദൂര നക്ഷത്രങ്ങളിൽ നിന്നും ഗ്രഹങ്ങളിൽ നിന്നും വരുന്ന റേഡിയോ സിഗ്നലുകൾക്കായി കാതോർക്കുന്ന ഒരു പ്രോജക്ടാണ്. അന്യഗ്രഹജീവികൾ അയയ്ക്കുന്ന സന്ദേശങ്ങളോ അവരുടെ സാങ്കേതികവിദ്യയുടെ ഭാഗമായ സിഗ്നലുകളോ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. അന്യഗ്രഹ പര്യവേക്ഷണം: ചൊവ്വ, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ, ശനിയുടെ ഉപഗ്രഹമായ എൻസെലാഡസ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവന്റെ സൂചനകൾക്കായി ബഹിരാകാശ വാഹനങ്ങൾ അയച്ച് പഠനങ്ങൾ നടത്തുന്നു. ഈ സ്ഥലങ്ങളിൽ ജലമോ ജീവൻ നിലനിൽക്കാൻ ആവശ്യമായ മറ്റ് ഘടകങ്ങളോ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇസ്ലാമിക വീക്ഷണം

ഖുർആൻ ഭൂമിക്ക് വെളിയിൽ ആകാശലോകങ്ങളിൽ 'ഇതരഗ്രഹ' ജീവികൾ ഉണ്ടെന്നും അവ അല്ലാഹുവിൻ്റെ സൃഷ്ടികൾ മാത്രമാണെന്നും അവയ്ക്ക് മനുഷ്യരുമായി ആശയവിനിമയം സാധ്യമാണെന്നും അവയിൽ പലതും ദുർബോധകരായ പിശാചുക്കളാണെന്നും അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. 

وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ

"വാനഭുവനങ്ങളുടെ സൃഷ്ടിപ്പും അവ രണ്ടിലും അവൻ ജീവികളെ വ്യാപിപ്പിച്ചതും തൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്, ഉദ്ദേശിക്കുമ്പോൾ അവരെ പുനരുത്ഥാനം ചെയ്ത് സംഘടിപ്പിക്കുവാൻ ശക്തനാണവൻ"

(ശൂറാ : 29)

ഈ വചനത്തിലെ "ഫീ ഹിമാ" എന്നാൽ ആകാശഭൂമികളിൽ എന്ന് തന്നെയാണർത്ഥം. അതിൽ ജീവിക്ക്

 "ദാബ്ബത്" എന്നാണ് അറബിപദം. ഇരുകാലി, നാൽക്കാലി, ഉരഗ ജീവികൾ എല്ലാം അതിൽപ്പെടും. ആകാശഭൂമികളിലുള്ളവ, അതായത് മനുഷ്യരും പറവകളും ഭൂതങ്ങളും മാലാഖമാരും മറ്റും അല്ലാഹുവിനെ നിരന്തരം സങ്കീർത്തനം ചെയ്യുന്നുവെന്ന് ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ കാണാം.

ഇസ്ലാമിൻ്റെ കോസ്മോളിജിക്കൽ വീക്ഷണത്തിൻ്റെ സമഗ്രത കൂടി അവിടെ അനാവൃതമാവുന്നു. ഭൂമിയിലെ മനുഷ്യരോ ജീവികളോ മാത്രമല്ല, പ്രപഞ്ചമഹാ പാരാവാരത്തിലെ ഓരോ അംഗത്തിനും ബാധകമായ അല്ലാഹുവിൻ്റെ വ്യവസ്ഥയാണ് ഇസ്ലാം. മലക്കുകൾ പ്രകാശത്താലും പിശാച് അഗ്നിയാലും സൃഷ്ടിക്കപ്പെട്ടു എന്ന ഖുർആനിക ദർശനത്തിനും ഇവിടെ സാംഗത്യമുണ്ട്. ഉയർന്ന താപനില താങ്ങാൻ കഴിയുന്നവരാകണം 'ഏലിയൻസ്'. ഇതരഗ്രഹ ജീവികളിൽ 

'ദുർഭൂതങ്ങൾ'അല്ലാത്തവയെല്ലാം അല്ലാഹുവിനെ വണങ്ങി ജീവിക്കുന്ന മുസ്ലിംകൾ ആണെന്നതാണ് ഇസ്ലാമിക വീക്ഷണം. ഏലിയൻസ് ഉരഗജീവികളുടെ രൂപത്തിൽ, പ്രത്യേകിച്ച് നാഗത്തിൻ്റെ രൂപത്തിലാണ് മനുഷ്യർക്കിടയിൽ ജീവിക്കുന്നതെന്ന ഹാർവാഡ് പഠനം, തദ്വിഷയകമായ ചില ഹദീസുകളുടെ വെളിച്ചത്തിൽ വായിക്കപ്പെടേണ്ടതാണ്. 

പാമ്പുകളെ അടിച്ചോടിക്കാനോ കൊല്ലാനോ മുതിരുന്നതിന് മുമ്പ് അവധാനത കാണിക്കാൻ പഠിപ്പിക്കപ്പെട്ടതിൻ്റെ ന്യായം അവ ചിലപ്പോൾ ജിന്നുകളാവാം എന്നതാണ്.

മാസോണിസവുമായി ബന്ധപ്പെട്ട

'അന്തിക്രിസ്തു' വും സംഘവും മനുഷ്യരെ പിഴപ്പിക്കാൻ നേരിട്ട് മനുഷ്യര്യമായി കമ്മ്യൂണിക്കേഷൻ നടത്തി അമാനവീകമായ ആശയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുമെന്ന് സൂറ അൻആം 112 ആം വചനത്തിൽ വ്യക്തമായി കാണാം.

وَكَذٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَاطِيْنَ الْاِنْسِ وَالْجِنِّ يُوْحِىْ بَعْضُهُـمْ اِلٰى بَعْضٍ زُخْرُفَ الْقَوْلِ غُـرُوْرًا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوْهُ ۖ فَذَرْهُـمْ وَمَا يَفْتَـرُوْنَ

 

സൂറ നിസാഅ് : 119 ൽ, ജൻഡർ ട്രാൻസ്മിഷൻ അടക്കമുള്ള ആധുനിക ലൈംഗിക സങ്കൽപ്പങ്ങൾ പിശാച് മനുഷ്യർക്ക് കൈമാറിയതാണെന്ന് വായിക്കാം.

وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ ۚ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا 

സൂറ : ബഖറ 102 ലും ഇതേ ആശയം  കാണാം 

 وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ

മനുഷ്യ- ഭൂത പിശാചുക്കളുടെ തലവനാണ് ദജ്ജാൽ. ആ ശൃംഖലയുടെ നിഗൂഢ നാമമാണ് ഇലുമിനേറ്റി. അവരുടെ സിംപൽ ദജ്ജാലിൻ്റെ ഒറ്റക്കണ്ണാണ്. കോടിക്കണക്കിന് നിരപരാധികളെ കൊന്ന് മനുഷ്യത്വത്തെ ഏറ്റവും മാരകമായി പോറലേൽപ്പിക്കുന്ന ആധുനിക യുദ്ധരീതി, അതായത് തോക്കും റോക്കറ്റും മിസൈലുകളും മനുഷ്യർക്ക് പിശാചിൽ നിന്ന് കിട്ടിയതാണ്. 1986-ൽ അന്തരിച്ച ചർച്ച് ഓഫ് സയന്റോളജിയുടെ സ്ഥാപകൻ എൽ. റോൺ ഹബ്ബാർഡ്, ജാക്ക് പാർസൺസ് എന്ന റോക്കറ്റ് വിദഗ്ധനോടൊപ്പം ആചാരപരമായ മാന്ത്രികവിദ്യ അഭ്യസിച്ചതായും, 1945-ൽ മൊജാവേ മരുഭൂമിയിൽ വെച്ച് അദ്ദേഹം ഒരു 'ആത്മീയ ജീവിയെ' കണ്ടുമുട്ടിയെന്നും, ബ്ലാക്ക് മാന്ത്രികനും ബ്രിട്ടീഷ് ഇന്റലിജൻസ് തലവനുമായിരുന്ന അലിസ്റ്റർ ക്രോളി സ്ഥാപിച്ച ഓർഡോ ടെംപ്ലി ഓറിയന്റീസ് എന്ന രഹസ്യ സംഘടനയിൽ ഹബ്ബാർഡിനും പാർസൺസിനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും, പിന്നീട് നാസയുടെ എയ്‌റോജെറ്റ് കോർപ്പറേഷന്റെയും ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെയും സഹസ്ഥാപകനായി ജാക് പാർസൺസ്മാറിയെന്നും ജാക്വസ് വാലി എഴുതിയിട്ടുണ്ട്. കപാല എന്ന ആഭിചാര കൃതിയാണ് സിയോണിസത്തിൻ്റെ മാസ്റ്റർ ബ്രയിൻ. ദജ്ജാലിൻ്റെ സൈന്യമായ സാത്താന്മാരെ പ്രസാദിപ്പിക്കാനുള്ള ആഭിചാര

കലയാണതിൻ്റെ തീം. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, 

ഇതരഗ്രഹജീവികൾക്ക് ഭൂമിയുമായി ബന്ധപ്പെടാനുള്ള 'ആക്സസ്' എവിടെയാണെന്ന ആലോചനയാണ്. 

പല മുസ്ലിം പണ്ഡിതന്മാരും നിരീക്ഷിക്കുന്നത്, അറ്റ്ലാൻ്റിക് സമുദ്രത്തിലെ 'ബർമുഡ ട്രയാങ്കിൾ' ഏരിയ 51 എന്ന് നാസ സീൽ വെച്ച മഹാദുരന്ത മേഖലയായ 'നെവ്ദാ ട്രയാങ്കിൾ' മുതലായവയാണ്. ബഹിരാകാശം മന:പാഠമാക്കുമ്പോഴും സ്വന്തം കൺമുമ്പിലുള്ള 'നെവ്ദ ഏരിയ 51'ൽ കഴിഞ്ഞ 60 വർഷങ്ങൾക്കുള്ളിൽ രണ്ടായിരം വിമാനങ്ങളം അറുപതിനായിരം യാത്രികരും അപ്രത്യക്ഷമായതിനെക്കുറിച്ച് ശാസ്ത്രത്തിന് തൃപ്തമായ ഭൗമിക ന്യായങ്ങൾ പറയാനാവുന്നില്ല എന്ന നിഗൂഢതയിലുണ്ട് മനുഷ്യപ്രാപ്യമല്ലാത്ത സത്യങ്ങളിലേക്കുള്ള ജാലകം.

1806 ൽ കേരളത്തിലെ ആദ്യ ഫ്രീ മേസൺ ലോഡ്ജ് ട്രാവൻകൂർ യൂണിയൻ എന്ന പേരിൽ കൊല്ലത്തു സ്ഥാപിക്കപ്പെട്ടു. 1822 ൽ ഹൈബേർണിയ ആൻഡ് യൂണിയൻ എന്ന പേരിൽ കൊല്ലത്തു തന്നെ മറ്റൊരു ലോഡ്ജും തുടങ്ങി. ഇക്കാലത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അധിക വിവരങ്ങൾ ലഭ്യമല്ല. 1837-ൽ പ്രവർത്തന രഹിതമായതായി കരുതപ്പെടുന്നു. പിന്നീട് കണ്ണൂരും 1886 ൽ കോഴിക്കോടും കൊച്ചിയിലും പ്രവർത്തിച്ചു വരുന്നു. 1941 മുതൽ കൊല്ലത്ത് സംഘം സജീവമാണ്. ഇപ്പോഴും ക്രൗതർ മസോണിക് ഹാളിൽ സംഘടന പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

Loading comments...

Leave a Reply